
(നർമ്മ കഥ )
*************************************
കാലം തൊണ്ണൂറുകളുടെ ആദ്യ വർഷങ്ങളിലേതോ ഒന്ന് . ലഗ്നം ശുഭ ലഗ്നം . ഞങ്ങളുടെ ചേക്ക് ഗ്രാമത്തിലെ വേലിക്കൽ കൃഷ്ണേട്ടന്റെ വീട് വാങ്ങിയ കണാരൻ ജോത്സ്യനും കുടുംബവും അന്നവിടെ താമസം ആരംഭിച്ചു .
അവരുടെ ആ വരവ് ഞങ്ങൾ ഇളമുറക്കാർക്ക് നന്നേ ബോധിച്ചു . കാരണം ജോത്സ്യരുടെ മകൾ ട്യൂട്ടോറിയൽ കാരി സുസ്മിത ഒരുക്കിയ " അട്രാക്ഷൻ '' ചില്ലറ ഒന്നും ആയിരുന്നില്ല ഞങ്ങൾക്കന്ന് .
*************************************
കാലം തൊണ്ണൂറുകളുടെ ആദ്യ വർഷങ്ങളിലേതോ ഒന്ന് . ലഗ്നം ശുഭ ലഗ്നം . ഞങ്ങളുടെ ചേക്ക് ഗ്രാമത്തിലെ വേലിക്കൽ കൃഷ്ണേട്ടന്റെ വീട് വാങ്ങിയ കണാരൻ ജോത്സ്യനും കുടുംബവും അന്നവിടെ താമസം ആരംഭിച്ചു .
അവരുടെ ആ വരവ് ഞങ്ങൾ ഇളമുറക്കാർക്ക് നന്നേ ബോധിച്ചു . കാരണം ജോത്സ്യരുടെ മകൾ ട്യൂട്ടോറിയൽ കാരി സുസ്മിത ഒരുക്കിയ " അട്രാക്ഷൻ '' ചില്ലറ ഒന്നും ആയിരുന്നില്ല ഞങ്ങൾക്കന്ന് .
മാൻമിഴികളും ,പനങ്കുലമുടിയും ,വെളുത്തു നീണ്ട ഉടലും ,ബഹു വർണ്ണ ജാക്കറ്റും ,നീളൻ പാവാടയും ധരിച്ച് നെഞ്ചത്തടുക്കിപ്പിടിച്ച പുസ്തകക്കൂട്ടവുമായി അന്നനടയിൽ നീങ്ങുന്ന ആ ' ഉഡു രാജ മുഖിയെ 'വിക്ടറി ട്യൂട്ടോറിയലിലേക്കുളള പോക്കുവരവിൽ കാലത്തും , വൈകിട്ടും ഞങ്ങളാറേഴ് വേലയില്ലാ കുന്തക്കാർ ബസ്സ്റ്റോപ്പിലേക്കും തിരിച്ച് വീട്ടിലേക്കും പതിവായി അകമ്പടി സേവിച്ചു .
എന്നാൽ നമ്ര മുഖിയായി നടന്നു നീങ്ങുന്ന അവൾ അംഗരക്ഷകരെ പോലെ പിന്നാലെ കൂടിയ , ഈ അനുചര വൃന്ദത്തെ ഒരിക്കലും ഒന്ന് കടാക്ഷിച്ചു പോലുമില്ല . അങ്ങനെ നടന്ന് നടന്ന് ഞങ്ങളുടെ കാലിലെ ലൂണാറിൽ പലവൻകരകളുടേയും ചിത്രം തെളിഞ്ഞു വന്നുവെങ്കിലും ആശക്ക് അതിരില്ലായ്മ ഉള്ളതിനാൽ പനി , കുര ഇത്യാദി അസുഖങ്ങളെ പോലും തൃണവൽഗണിച്ച് ഈ കവാത്ത് ഞങ്ങൾ അനസ്യൂതം തുടർന്ന് വന്നു .
കണാരേട്ടന് സുസ്മിതയെ കൂടാതെ അവൾക്ക് മൂത്തവനായി സുനിൽ കുമാർ എന്നൊരു മകനും , അമ്മിണി എന്നൊരു ഭാര്യയും കൈവശ വസ്തുക്കളായി അന്നുണ്ടായിരുന്നു .
ഈ സുനിൽകുമാറായിരുന്നു ഞങ്ങളുടെ നാട്ടിൽ കാലു കുത്തിയ ആദ്യ വിദേശി . കണാരേട്ടനും കുടുംബവും ചേക്കിൽ താമസമാക്കി ഏഴെട്ട് മാസം കഴിഞ്ഞതിന് ശേഷമാണ് അവൻ ഗൾഫിൽ നിന്നും നാട്ടിലേക്ക് അവധിക്ക് വന്നത് . ഗൾഫിലെ ഒരു ഇലക്ട്രോണിക്സ് കടയിൽ സഹായിയായി ജോലി നോക്കി വരികയായിരുന്നു പോലും ടിയാൻ .
ചേക്കിൽ താമസിക്കാൻ വന്നതിന് ശേഷം കണാരേട്ടന്റെ ജ്യോതിഷ പ്രവചനങ്ങൾ നാടൊട്ടുക്കും പുകൾ പെറ്റു .
അങ്ങനെ ഞങ്ങടെ ഗ്രാമത്തിലേക്ക് നല്ല സമയം നോക്കാൻ . ' ലേലം ' സിനിമേ പറയുമ്പോലെ , ബെൻസേലും , കോണ്ടാസായേലും പളപളാ മിന്നുന്ന സിൽക്ക് ജുബ്ബാ ഇട്ട് അബ്കാരികളുവന്നു , പ്രമാണിമാരായ പ്ലാന്റർമാരുവന്നു , റേഷൻ കടക്കാരുവന്നു , തുണിക്കടക്കാരുവന്നു . അങ്ങനെ അക്കാലത്ത് സാധാരണ കാണാറുള്ള ഒട്ടുമിക്ക കാറുകളും ഞങ്ങളുടെ നാട്ടുവഴിയിൽ പൊടി പാറിച്ചു . ഇത് കൂടാതെ സൈക്കിളിലും , നടരാജിലും ഒക്കെയായി എത്തുന്ന സാധാരണക്കാരും ഉണ്ടായിരുന്നു അക്കൂട്ടത്തിൽ . അങ്ങനെ ഞങ്ങടെ ചേക്കിൽ ആകെ മൊത്തം ഒരു ഓളമുണ്ടായി . ചെറുകിട കച്ചവടക്കാർക്ക് വ്യാവസായിക മുന്നേറ്റമുണ്ടായി .
നാടൊട്ടുക്കുമുള്ള ആളുകളുടെ ഭൂതവും , ഭാവിയും , വർത്തമാനവും , കുശുമ്പും , കുന്നായ്മയുമെല്ലാം ഗണിച്ച് പറഞ്ഞ ജോത്സ്യർ , മനോരമാ കലണ്ടറിന്റെ പരസ്യം പോലെ ,
ശത്രുദോഷം , കൂടോത്രം , നൂല് കെട്ട് , പാല് കാച്ച് തുടങ്ങി കേസുകെട്ട് ഏതുമാവട്ടെ .............. ജോത്സ്യൻ കണാരൻ തന്നെ എന്ന അവസ്ഥയിലേക്ക് എത്തി .
ശത്രുദോഷം , കൂടോത്രം , നൂല് കെട്ട് , പാല് കാച്ച് തുടങ്ങി കേസുകെട്ട് ഏതുമാവട്ടെ .............. ജോത്സ്യൻ കണാരൻ തന്നെ എന്ന അവസ്ഥയിലേക്ക് എത്തി .
കണാരേട്ടന്റെ ജോത്സ്യ പ്രവചനം ഒരു പ്രത്യേകരീതിയിൽ ആയിരുന്നു . അയാളുടെ ഉപാസനാമൂർത്തിയാണ് തന്നെക്കൊണ്ട് പ്രവചനം നടത്തിക്കുന്നത് എന്നാണ് അയാൾ പറഞ്ഞിരുന്നത് .
ഇതിലേക്കായി ജോത്സ്യം നോക്കാൻ വരുന്നവരുടെ കൈയ്യിൽ കണാരേട്ടൻ ഒരു ചെമ്പ് നാണയം കൊടുക്കും എന്നിട്ട് പറയും ,
" വീടിനോട് ചേർന്ന് പണിതിട്ടുള്ള മണ്ഡപത്തിലെ പ്രതിമയുടെ കാൽച്ചുവട്ടിൽ കാണുന്ന പാത്രത്തിൽ ഈ നാണയം ഭക്തിപൂർവ്വം വെക്കണം ."
" എന്നിട്ട് ആ പ്രതിമയുടെ കാതിൽ നിങ്ങളുടെ ആവശ്യം എന്തായാലും അറിയിക്കണം ."
" ശത്രു ദോഷമോ മറ്റോ ഉണ്ടെന്ന് സംശയം തോന്നിയാൽ എതിരെ പ്രവർത്തിച്ചെന്ന് സംശയമുള്ള ആൾ ആരാണെന്നും അയാളേതു ജാതിക്കാരനാണെന്നും മറ്റുമുള്ള കാര്യങ്ങൾ പറയാൻ മടിക്കരുത് . "
" പിന്നെയാ നാണയം തിരികെയെടുത്ത് എന്നെ വന്ന് കാണുക . ബാക്കിയെല്ലാം മൂർത്തി എറ്റോളും ."
പിന്നെ പ്രവചനവും , പ്രതിവിധിയും , കുറെ ചെപ്പടിവിദ്യയും ഒക്കെയായി തന്നെ കാണാൻ വരുന്നവരെ ഫ്ലാറ്റാക്കി നല്ലൊരു തുകയും കണാരേട്ടൻ കൈക്കലാക്കും .
അങ്ങനെ കാലം രാശിചക്രം പോലെ കറങ്ങി തിരിഞ്ഞ് കൊണ്ടിരിക്കുമ്പോൾ ഗൾഫിൽ നിന്നും കണാരേട്ടന്റെ സീമന്ത പുത്രൻ സുനിൽ കുമാർ നാട്ടിൽ എത്തി . ആ വരവിൽ ഞങ്ങളുടെ നാട്ടിലെ ആദ്യ ടെലിവിഷൻ സെറ്റും അവന്റെ കൂടെ ഉണ്ടായിരുന്നു . അതോടൊപ്പം സിനിമാ കാട്ടുന്ന ഒരു വീഡിയോ പ്ലേയറും അവൻ ഗൾഫിൽ നിന്നും കൊണ്ടുവന്നു .
' അക്കായീടെ 'ഈ ടി. വി യെയും , 'ഹിറ്റാച്ചിയുടെ ' വിഡിയോ പ്ലെയറെയും കമ്പനിയുടെ മേധാവികൾ അറിയാതെ ലയിപ്പിച്ച കണാരേട്ടൻ അതിനെ 'അക്കാച്ചി ' എന്ന പേരിലാക്കി ഞങ്ങൾ നാട്ടുകാരോട് അതിന്റെ ടെക്നിക്കൽ വശങ്ങളെ കുറിച്ച് വീമ്പ് പറഞ്ഞു .
എന്നാൽ ഒരിക്കൽ സിനിമ കണ്ട് തിർന്നപ്പോൾ അടുത്ത സിനിമ മറുവശത്ത് കാണും എന്ന ധാരണയിൽ ഓഡിയോ കസെറ്റ് എന്ന പോലെ വീഡിയോ കാസറ്റ് വശം തിരിച്ചിടുകയും , അത് കേടാക്കുകയും ചെയ്ത് സുനിൽ കുമാറിൽ നിന്നും കണ്ണ് പൊട്ടണ ചീത്ത കേട്ടതിൽ പിന്നെ ആ ഭാഗത്തേക്ക് കക്ഷി തിരിഞ്ഞ് നോക്കിയത് പോലുമില്ല .
അങ്ങനെ ചേക്ക് കാർ ദൂരദർശനിൽ ചിത്രഹാറും , ആന്റിന തിരിച്ച് മെട്രോ ചാനലും ഒക്കെ ആദ്യമായ്ക്കണ്ടു . ഞങ്ങള് കുന്തക്കാർ ഈ പേരും പറഞ്ഞ് സുസ്മിതയുടെ തിണ്ണ നിരങ്ങികളായി കുറെക്കാലം കൂടി ഉന്തിയെങ്കിലും കടാക്ഷം മാത്രം ആർക്കും അവളിൽ നിന്നും ഉണ്ടായില്ല .
അങ്ങനെ സിഗ്നലില്ലാത്ത ടെലിവിഷൻ പോലെ ഗ്രെയിൻസ് മാത്രമായി ഞങ്ങടെ ജീവിതമാകുന്ന ഡിസ്പ്ലേ തെളിഞ്ഞങ്ങനെ നിന്നു .
ഇതിനിടയിൽ സുനിൽ കുമാർ തന്റെ അവധി കഴിഞ്ഞ് ഗൾഫിന് മടങ്ങി പോകുകയും ചെയ്തു .
അങ്ങനെ കാലം കുറെ കഴിയവെ കണാരേട്ടന്റെ വീട്ടിൽ ചില ദുശ്ശകുനങ്ങൾ സംഭവിക്കാൻ തുടങ്ങി . ജോത്സ്യ പ്രവചനങ്ങൾ പണ്ടത്തേത് പോലെ ഫലിക്കാതായി . പലതിലും പാളിച്ചയും വന്നു .
സന്ദർശകരുടെ തിരക്ക് കുറഞ്ഞു . വീട്ടിലെ വളർത്ത് നായ ചത്തു . രാത്രികാലങ്ങളിൽ പല അപശബ്ദങ്ങളും അവിടെ കേട്ടു . ഇതിനിടയിൽ വീട്ടിലെ ടെലിവിഷൻ പലവട്ടം കേടായി .
ഓരോ തവണ ടി. വി കേടാകുമ്പോഴും സുസ്മിതയുടെ കൂട്ടുകാരിയുടെ പരിചയത്തിലുള്ള ഒരു ടെക്നീഷ്യൻ ടൗണിൽ നിന്നും വീട്ടിലെത്തി അത് റിപ്പയർ ചെയ്ത് നല്കി .
സന്ദർശകരുടെ തിരക്ക് കുറഞ്ഞു . വീട്ടിലെ വളർത്ത് നായ ചത്തു . രാത്രികാലങ്ങളിൽ പല അപശബ്ദങ്ങളും അവിടെ കേട്ടു . ഇതിനിടയിൽ വീട്ടിലെ ടെലിവിഷൻ പലവട്ടം കേടായി .
ഓരോ തവണ ടി. വി കേടാകുമ്പോഴും സുസ്മിതയുടെ കൂട്ടുകാരിയുടെ പരിചയത്തിലുള്ള ഒരു ടെക്നീഷ്യൻ ടൗണിൽ നിന്നും വീട്ടിലെത്തി അത് റിപ്പയർ ചെയ്ത് നല്കി .
മൊത്തത്തിൽ കണാരൻ ജോത്സ്യന്റെ അപ്പോഴത്തെ അവസ്ഥ ട്യൂബ് ലൈറ്റിന് പകരം ഇട്ട ഫിലമെന്റ് ബൾബ് പോലെ ആയിത്തീർന്നു .
അങ്ങനെ ഒരു നാൾ പതിവ് റിപ്പയറിംഗും കഴിഞ്ഞ് മടങ്ങുന്ന ടി.വി ടെക്നീഷ്യനെ കണ്ടപ്പോൾ ,ഞങ്ങൾ കുന്തക്കാരിലൊരുവന് ഒരു സംശയം ഉണ്ടായി .
ടെക്നീഷ്യനായി വരുന്ന ഇവൻ ടൗണിലെ പ്രധാന വായിനോക്കി ' പെയിന്റർ ലോലൻ ബിനു ' വല്ലെ എന്ന് .
പ്രതിയെ പൊക്കിയെടുത്ത് ഒന്ന് കുടഞ്ഞപ്പോൾ സംഗതി വെളിയിൽ .
അങ്ങനെ ഞങ്ങളെയെല്ലാം നിരാശയുടെ പടുകുഴിയിലാക്കി അവനന്ന് ആ ദു:ഖ സത്യം വെളിപ്പെടുത്തി. ഞങ്ങളുടെ സ്വപ്ന സൗധത്തിൽ അവൻ പ്രണയത്തിന്റെ ' അപെക്സ് അൾട്ടിമാ ' അടിച്ച് നിറം മാറ്റിയിരിക്കുന്നു . അവരുടെ രഹസ്യ സമാഗമത്തിന് വേണ്ടി ഇടക്കിടക്ക് ടെലിവിഷന്റെ പവ്വർ കേബിൾ ' സുസ്മിതാ മണി ' ഊരി മാറ്റുമ്പോഴാണ് ടെലിവിഷൻ കേടാവുന്നതും, പെയിന്റർ ടെക്നീഷ്യനായി മാറുന്നതും .
അന്ന് തന്നെ അകമ്പടി ഉദ്യോഗം രാജിവച്ച സേവകരായ ഞങ്ങൾ , ഡ്രൈവിംഗ് , മേസ്തിരി പണി , ഹോട്ടൽ ജോലി തുടങ്ങി മറ്റ് പല ഔദ്യോഗിക വൃത്തികളിലേക്കും തിരിഞ്ഞു .
രണ്ട് മൂന്ന് ദിവസം കഴിഞ്ഞ് ചേക്ക് ഉണർന്നത് ഞെട്ടിക്കുന്ന ഒരു വാർത്ത യോടെ ആയിരുന്നു . ജോത്സ്യന്റെ മകൾ സുസ്മിത ടി.വി ടെക്നീഷ്യനൊപ്പം ഒളിച്ചോടിപ്പോയി എന്നതായിരുന്നു ആ വാർത്ത . പോയ പോക്കിൽ അവൾ സ്വർണ്ണം കൂടാതെ ആ ടി.വി യും , വീഡിയോ പ്ലെയറും കൂടി കൊണ്ടു പോയിരിന്നു .
അക്കാച്ചിയും , മകളും പോയ വിഷമത്തിൽ വീടിന്റെ ഉമ്മറപ്പടിയിൽ വിഷണ്ണനായിരിക്കുന്ന കണാരേട്ടന്റെ അടുക്കലേക്ക് ആ സമയത്ത് ഞാൻ എത്തി . എന്നെ കണ്ടതും കണാരേട്ടൻ ഇങ്ങനെ പറഞ്ഞു :
" അവൾ പറയാതെ പോയതിൽ ഒരു വിഷമമൊക്കെ ഉണ്ടെങ്കിലും പ്രശ്നവശാൽ അവന്റെ ജാതകം ഗണിച്ചപ്പോൾ തെളിഞ്ഞത് രാജയോഗമുള്ള പയ്യനെന്നാണ് ."
" ടെക്നിക്കാലിറ്റിയിൽ മിടു മിടുക്കൻ ,പത്ത് തലയാ ...... തനി രാവണൻ .......റോക്കറ്റിന്റെ എഞ്ചിൻ പണിയണ ഉദ്യോഗം വരെ അവന് കിട്ടാൻ സാധ്യതയുണ്ട് ."
ഇത് കേട്ട എന്റെ മനസ്സിൽ ടെക്നിക്കാലിറ്റിയിൽ മിടുമിടുക്കനായ 'ലോലൻ ബിനു ' ഒരു വലിയ റോക്കറ്റിൽ ഗോവണി ചാരി പെയിന്റ് കൊണ്ട് 'അക്കാച്ചി 'എന്ന് വലിയ അക്ഷരത്തിൽ എഴുതുന്ന ചിത്രം ആ സമയം തെളിഞ്ഞ് വന്നു .
ജാതകം
കണാരേട്ടന്റെ ജോത്സ്യ പ്രവചനം സുനിൽ കുമാർ ഗൾഫിലെ ഇലക്ട്രോണിക്സ് കടയിൽ നിന്നും സുഹൃത്തിന്റെ കൈവശം നാട്ടിലേക്ക് കൊടുത്ത് വിട്ട വയർലെസ്സ് സംവിധാനം വഴി ആയിരുന്നു . അതിന്റെ മൈക്രോഫോൺ പ്രതിമയുടെ കാതിൽ ഘടിപ്പിച്ചിരുന്നു . ചെമ്പ് നാണയം കാൽ ചുവട്ടിലെ പാത്രത്തിൽ വെക്കുമ്പോൾ പ്രവർത്തന ക്ഷമമാകുന്ന അതിന്റെ റിസീവറിലൂടെ കാര്യങ്ങൾ കേട്ടിട്ടായിരുന്നു കണാരൻ ജോത്സ്യന്റെ തട്ടിപ്പ് . ഇതിന് സൗകര്യ പ്രദമായ ഒരു സ്ഥലം തേടിയാണ് അയാൾ ഞങ്ങളുടെ നാട്ടിൽ എത്തിയത് . എന്നാൽ ബാറ്ററി സംവിധാനം കേടായതോട് കൂടി ഉപാസനാ മൂർത്തി " തരംഗമിത്ര ന്റെ " പ്രവർത്തനക്ഷമത കുറഞ്ഞു . അപ്പോഴാണ് കണാരേട്ടന്റെ പ്രവചനങ്ങൾ പാളി തുടങ്ങിയത് .
" തരംഗ മിത്രാ രക്ഷതു "
അരുൺ -
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക