
പണ്ടത്തെക്കാലത്ത്
എന്റെ പത്താം വയസ്സിൽ
ഭയങ്കര ചൂടായിരുന്നു
നോമ്പുകാലത്ത്.
എന്റെ പത്താം വയസ്സിൽ
ഭയങ്കര ചൂടായിരുന്നു
നോമ്പുകാലത്ത്.
അയൽപക്കത്തെ താത്ത
മക്കളെ നോമ്പ് നോൽപിക്കാൻ
അത്താഴത്തിന്റെ നേരമറിയാൻ
ഉറങ്ങാതിരിക്കാറുണ്ടത്രെ
റംസാനിലെ രാവുകളിൽ.
മക്കളെ നോമ്പ് നോൽപിക്കാൻ
അത്താഴത്തിന്റെ നേരമറിയാൻ
ഉറങ്ങാതിരിക്കാറുണ്ടത്രെ
റംസാനിലെ രാവുകളിൽ.
ഉറങ്ങാതിരിക്കാൻ
കസേരയിലിരുന്ന്
ഉറങ്ങിത്തൂങ്ങി വീണുപോയത്രെ
അയലത്തെ താത്ത.
കസേരയിലിരുന്ന്
ഉറങ്ങിത്തൂങ്ങി വീണുപോയത്രെ
അയലത്തെ താത്ത.
എന്റെ വീട്ടിലെ വല്ലിമ്മ
നേരത്തേയെണീറ്റ്
നേരത്തേ വിളമ്പി
നേരത്തേ തീറ്റിക്കാറുണ്ട്
അത്താഴ വിഭവങ്ങൾ.
നേരത്തേയെണീറ്റ്
നേരത്തേ വിളമ്പി
നേരത്തേ തീറ്റിക്കാറുണ്ട്
അത്താഴ വിഭവങ്ങൾ.
പുലരുന്നതിന് മുമ്പേ
വിശപ്പ് തുടങ്ങുന്നതിനാൽ
ചട്ടികളിൽ തിരയാറുണ്ട് ഞാൻ
ബാക്കി വല്ലതും.
വിശപ്പ് തുടങ്ങുന്നതിനാൽ
ചട്ടികളിൽ തിരയാറുണ്ട് ഞാൻ
ബാക്കി വല്ലതും.
ചട്ടി നോമ്പെന്നും
അത്താഴക്കള്ളനെന്നും
വല്ലിമ്മ പേരിട്ടെങ്കിലും
പതിവ് തെറ്റാതിരിക്കാൻ ഞാൻ
കഠിനമായി ശ്രമിച്ചിരുന്നു.
അത്താഴക്കള്ളനെന്നും
വല്ലിമ്മ പേരിട്ടെങ്കിലും
പതിവ് തെറ്റാതിരിക്കാൻ ഞാൻ
കഠിനമായി ശ്രമിച്ചിരുന്നു.
എല്ലാവരും ക്ഷീണിച്ചപ്പോൾ
ഞാൻ മാത്രം ചീർത്തത്
"ഓന്റെ ദണ്ണമാണെന്നാണ്"
വല്ലിമ്മ അഭിപ്രായപ്പെട്ടത്.
ഞാൻ മാത്രം ചീർത്തത്
"ഓന്റെ ദണ്ണമാണെന്നാണ്"
വല്ലിമ്മ അഭിപ്രായപ്പെട്ടത്.
ഒരു ദിനം തന്നെ ഞാൻ
ഒരുപാടു നോമ്പുകൾ
നോൽക്കുവാൻ കഴിയുന്ന
വീരനായിരുന്നത്രെ.
ഒരുപാടു നോമ്പുകൾ
നോൽക്കുവാൻ കഴിയുന്ന
വീരനായിരുന്നത്രെ.
കഠിനമാം ചൂടിന്റെ
കാഠിന്യമേറ്റന്ന്
വയറിന്റെയുള്ളം കത്തിടുമ്പോൾ
ചന്തപ്പറമ്പിലെ മൂലയ്ക്ക് നിക്കണ
പഴം പ്ളാവിലായിരുന്നെന്റെ കണ്ണ്.
കാഠിന്യമേറ്റന്ന്
വയറിന്റെയുള്ളം കത്തിടുമ്പോൾ
ചന്തപ്പറമ്പിലെ മൂലയ്ക്ക് നിക്കണ
പഴം പ്ളാവിലായിരുന്നെന്റെ കണ്ണ്.
അന്തിക്ക് ചെന്നിട്ട്
പിരിച്ചിട്ട് വയ്ക്കും
പിറ്റേന്ന് ചെന്നിട്ട്
പഴുപ്പൊന്ന് നോക്കും.
പിരിച്ചിട്ട് വയ്ക്കും
പിറ്റേന്ന് ചെന്നിട്ട്
പഴുപ്പൊന്ന് നോക്കും.
പഴുപ്പൊക്കെ കൃത്യമായി
ഉണ്ടെങ്കിൽ പിന്നെ
പഴം ചക്ക ചുളയില്ലാ
പുറംതോട് തന്നെ.
ഉണ്ടെങ്കിൽ പിന്നെ
പഴം ചക്ക ചുളയില്ലാ
പുറംതോട് തന്നെ.
എല്ലാം കഴിഞ്ഞിട്ട് വീട്ടില് ചെന്നാൽ
അടയാളം കണ്ടുമ്മ തല്ലുവാനോങ്ങും.
പിന്നെനിക്കത്താഴം കിട്ടുവതില്ലാ..
പിറ്റേന്ന് നോമ്പില്ലാ കള്ളന്റെ പേരും.
അടയാളം കണ്ടുമ്മ തല്ലുവാനോങ്ങും.
പിന്നെനിക്കത്താഴം കിട്ടുവതില്ലാ..
പിറ്റേന്ന് നോമ്പില്ലാ കള്ളന്റെ പേരും.
എല്ലാം കഴിഞ്ഞൊരാ ബാല്യത്തിൽ നിന്ന്
പഠിയുന്നു ജീവിതപാതകൾ എന്നും
പഠിയുന്നു ജീവിതപാതകൾ എന്നും
ഹുസൈൻ എം കെ.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക