''അതിനാൽ അതിസമർത്ഥനും ബുദ്ധിമാനും എല്ലാത്തിലുമുപരി സൽഗുണ സമ്പന്നനുമായ ഈ വിദ്യാർത്ഥിയ്ക്ക് എന്റെ കൈകൊണ്ട് പുരസ്കാരം നൽകാൻ സാധിച്ചു എന്നത് എന്റെ മുജ്ജന്മസുകൃതമായി ഞാൻ കരുതുന്നു എന്നു മാത്രം പറഞ്ഞു കൊണ്ട് ഞാൻ എന്റെ വാക്കുകൾ ഉപസംഹരിക്കുന്നു.നന്ദി..നമസ്കാരം.''
പത്താം ക്ലാസ്സ് പരീക്ഷയിൽ മുഴുവൻ മാർക്കും നേടി ഉജ്ജ്വല വിജയം കരസ്ഥമാക്കിയ എനിക്ക് സംസ്ഥാന സർക്കാരിന്റെ പ്രത്യേക പുരസ്കാരം സമ്മാനിച്ച ശേഷം,എന്നെ അനുമോദിക്കാനെത്തിയ ജനസാഗരത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി. അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് നീണ്ട കരഘോഷം മുഴങ്ങുന്നതിനിടെയാണ് എവിടെ നിന്നോ ഒരലർച്ച എന്റെ കാതിൽ വന്നു പതിച്ചത്. ഒരു നിമിഷം..!!കൈയിലിരുന്ന സ്വർണ്ണക്കപ്പും പ്രശസ്തി പത്രവും എവിടെയോ മറഞ്ഞു.ആളും ആരവങ്ങളും അപ്രത്യക്ഷമായി.ഞാൻ ഉറക്കത്തിൽ നിന്നും ഞെട്ടിയെഴുന്നേറ്റു...
കപ്പ് പോയ ദുഖത്തിൽ കണ്ണു തുറന്നു നോക്കിയ ഞാൻ വീണ്ടും ഞെട്ടി. കൺമുമ്പിലതാ കലിതുള്ളിനിൽക്കുന്നു കണക്കുസാറ് ശ്രീമാൻ കുരുവിള കൊച്ചൗസേപ്പ് എം.എസ് സി,എം.എഡ്...''എന്താ സാറെ,ഈ നേരത്തിവിടെ'' എന്നു ചോദിക്കാൻ വാ തുറന്നെങ്കിലും ആ നിമിഷംതന്നെ എനിയ്ക്ക് സ്ഥലകാലബോധമുണ്ടാവുകയും ഇത് ക്ലാസ്സ് മുറിയാണെന്ന കാര്യം ബോധ്യപ്പെടുകയും ചെയ്തതിനാൽ കൂടുതൽ അനർത്ഥങ്ങൾ ഉണ്ടായില്ല.ഉച്ചയൂണിനു ശേഷമുള്ള പതിവു മയക്കം ഇന്നൊരൽപം കടുത്തു പോയി എന്ന പച്ചപ്പരമാർത്ഥം എനിയ്ക്കു മനസ്സിലായെങ്കിലും, ഉച്ചകഴിഞ്ഞ് ആദ്യ പീരിഡിൽ കണക്കു പഠിപ്പിക്കുന്നത് പിൻബഞ്ചുകാരോടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ വെല്ലുവിളിയാണെന്നും, ഇത് സർക്കാരിന്റെ അനാസ്ഥയാണെന്നും, മുഖ്യമന്ത്രി രാജിവച്ച് പുറത്തു പോവുകയാണ് വേണ്ടതെന്നും മനസ്സിൽ പ്രഖ്യാപിച്ച് ഞാൻ സ്വയം സമാധാനിച്ചു.എന്നാലും കപ്പത്തോട്ടത്തിൽ കോലം നാട്ടിയപോലെ കുറേയെണ്ണം അവിടവിടെയായി എഴുന്നേറ്റ് നിൽക്കുന്നത് കണ്ടപ്പോൾ മാത്രമാണ് കണക്കു സാറിന്റെ കട്ടക്കലിപ്പിന്റെ കാരണം എനിക്ക് മനസ്സിലായത്.കടിച്ചാൽ പൊട്ടാത്ത ഏതോ മാരക ചോദ്യത്തിനു മുമ്പിൽ പകച്ചുപോയ കുറേ ബാല്യങ്ങളാണ് എന്റെ മുന്നിൽ ഈ നിൽക്കുന്നത് എന്ന സത്യം എന്റെ അതിഭയങ്കരമായ ബുദ്ധി കൊണ്ട് ഞാൻ തിരിച്ചറിഞ്ഞു.എങ്കിലും ക്ലാസ്സിലെ പ്രധാന പഠിപ്പിസ്റ്റുകളെപ്പോലും നിഷ്പ്രഭമാക്കിയ ആ ചോദ്യവും അതിന്റെ ഉത്തരവും അപ്പോഴും ഒരു നിഗൂഢ രഹസ്യമായിമായിത്തന്നെ അവശേഷിച്ചു.
ആരോട് ചോദിക്കും? ആര് പറയും?ഒരാശ്രയത്തിനായി ഞാൻ തൊട്ടടുത്തിരുന്ന ചങ്ക് ബ്രോ സുനിമോൻ കെ.പിയെ നോക്കി. പക്ഷേ അവന്റെ മുഖഭാവത്തിൽ നിന്നും,അവൻ വന്നിരിക്കുന്നത് IAS കിട്ടിയതിന്റെ അനുമോദനച്ചടങ്ങിൽ പങ്കെടുത്തിട്ടാണെന്ന് എനിക്ക് മനസ്സിലായി.കുടുങ്ങിയല്ലോ ശ്രീ കടുങ്ങല്ലൂരപ്പാ...എന്നു ചിന്തിച്ചിരിക്കുമ്പോഴാണ് ''റ്റൂ പ്പൈയ്യാർ... റ്റൂ പ്പൈയ്യാർ..'' എന്നൊരു അശരീരി എന്റെ കാതിൽ മുഴങ്ങിയത്.പുറകിലിരിക്കുന്ന ഏതോ അലവലാതി എന്നെ തെറി പറഞ്ഞതാണെന്നാണ് ഞാൻ ആദ്യം വിചാരിച്ചത്.പക്ഷേ തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് നോട്ട് ബുക്കിൽ നോക്കി എനിക്ക് ഉത്തരം ഉത്തരം പറഞ്ഞു തരുന്ന സുമേഷ് കൃഷ്ണനെയാണ്.ആ നിമിഷത്തിൽ അവൻ വെറും കൃഷ്ണനല്ലെന്നും സാക്ഷാൽ ശ്രീകൃഷ്ണനാണെന്നും അവന് ചുറ്റുമിരിക്കുന്നതൊക്കെ ഗോപികമാരാണെന്നും എനിക്ക് തോന്നിപ്പോയി.എന്നാലും അവനെ അത്ര തന്നെ വിശ്വാസമില്ലാത്ത ഞാൻ,ശരിയാണോടേയ് എന്ന മട്ടിൽ ഒന്നു കൂടി നോക്കി. ഒരാപത്ഘട്ടത്തിൽ സഹായിച്ചവനെ സംശയിക്കുന്നത് ശരിയാണോ എന്നായിരിക്കും നിങ്ങളിപ്പോൾ ചിന്തിക്കുന്നത്?അത് നിങ്ങൾക്കീ സുമേഷ് കൃഷ്ണനെന്ന തൊരപ്പനെ ശരിക്കറിയാൻ മേലാത്തോണ്ടാ.
കഴിഞ്ഞ ഓണപരീക്ഷയ്ക്ക്, മലയാളം ഒന്നാം പേപ്പറിന് ഞാനെഴുതിയ ഒന്നരപ്പുറത്തിൽ കവിയാത്ത ഉപന്യാസവും മൂന്നു മാർക്കിന്റെ അഞ്ച് ചോദ്യോത്തരങ്ങളും കൂടി തൊട്ടുപുറകിലിരുന്ന ഈ മരമാക്രിയ്ക്ക് ഞാൻ നോക്കിയെഴുതാൻ കൊടുത്തതാ. എന്നിട്ട് പരീക്ഷതീർന്നപ്പോൾ അവന്റെ പേപ്പറിന്റെ കൂടെ എന്റെ ഉത്തക്കടലാസും കൂടി കെട്ടിവച്ചിട്ട് എന്നെ നോക്കി ഒരു വളിച്ച ചിരിയും ചിരിച്ച് ഓടിയ സാമദ്രോഹിയാണിവൻ.എന്നിട്ട് റിസൾട്ടു വന്നപ്പോൾ അവന് അമ്പതിൽ മുപ്പത്തഞ്ച്. കഷ്ടപ്പെട്ടെഴുതിയ എനിക്ക് പതിനഞ്ച്.ആ അവനെ ഒന്നു സംശയിക്കാൻ എനിക്കവകാശമില്ലേ?
ഏതായാലും ഉത്തരം കിട്ടി.ഇനി ചോദ്യമിങ്ങ് വന്നാൽമതി.പഠിപ്പികൾക്ക് പോലുമറിയാത്ത ഒരു ഉത്തരം പറഞ്ഞ് ഷൈൻ ചെയ്യാൻ പോകുന്നതിന്റെ ത്രില്ലിൽ ഞാൻ സാറിനെ നോക്കിയെങ്കിലും ടിയാൻ എന്നെ ശ്രദ്ധിക്കുന്ന മട്ടില്ല. ആദ്യമായി ഡ്രൈവിംഗ് ലൈസൻസ് കിട്ടിയ ഫ്രീക്ക് പിള്ളേർ, ''എവിടെങ്കിലും ചെക്കിംഗ് കാണണേ ദൈവമേ'' എന്ന് പ്രാർത്ഥിക്കുന്നതു പോലെ ഞാനും പ്രാർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. ''അല്ലേലും കള്ളുകുടിയൻമാർക്കും ബാക്ക്ബെഞ്ചുകാർക്കും ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലല്ലോ.. എന്നോർത്ത് സമാധാനിച്ചിരിമ്പോഴാണ് എന്നെ നോക്കി സാർ പറഞ്ഞത്.''എടാ നീ പോയി ഒരു വടി ഒടിച്ചോണ്ട് വാ''.. ചോദ്യം ചോദിക്കാത്ത ദുഖവും അമർഷവും മറന്ന് ഒരു നിമിഷം കൊണ്ട് ഞാൻ ഉഷാറായി.എഴുന്നേറ്റ് നിൽക്കുന്ന സകലയെണ്ണത്തിന്റെയും ദയനീയമായ നോട്ടം എന്റെ നേരെ തിരിഞ്ഞു.കാരണമുണ്ട്.ഇനി ഞാൻ കൊണ്ടുവരുന്ന വടിയുടെ ഗുണനിലവാരം പോലിരിക്കും അവർക്ക് കിട്ടുന്ന അടിയുടെ എണ്ണവും ശക്തിയും.സാധാരണ എന്നെ കാണുമ്പോൾ മുഖം തിരിച്ചു നടക്കാറുള്ള മഞ്ചു,ജീന,സീന തുടങ്ങിയ കോമളാംഗികൾ കണ്ണിറുക്കി കാണിച്ച് എന്നെ സ്വാധീനിക്കാൻ ഒരു ശ്രമം നടത്തിനോക്കിയെങ്കിലും ''ആഞ്ജനേയാ കൺട്രോൾ തരൂ'' എന്നു പ്രാർത്ഥിച്ചു കൊണ്ട് ഞാൻ പുറത്തേക്കോടി.

ഒറ്റയടിയ്ക്ക് ഒടിയുന്ന നിരവധി വടികൾ കൺമുന്നിലങ്ങനെ നിരന്നു നിന്നെങ്കിലും ''ഒറ്റയൊരുത്തനേയും വിടില്ലെടാ'' എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ട് ഞാൻ വേലിയിൽ നിന്ന പേരമരത്തിൽ വലിഞ്ഞു കേറി നല്ലൊരു കമ്പ് നോക്കി ഒടിച്ചെടുത്തു. പക്ഷേ ആവാസ വ്യവസ്ഥയിൽ അതിക്രമിച്ചു കയറിയതിന്റെ പേരിൽ പേരമരത്തിൽ കുടിലുകെട്ടി പാർത്തിരുന്ന ഒരു കൂട്ടം പുളിയനുറുമ്പുകൾ എന്നെ ചപ്രം ചുപ്രം കടിച്ചു.അപ്രതീക്ഷിത ആക്രമണത്തിൽ പിടിവിട്ടു പോയ ഞാൻ ദാ കിടക്കുന്നു പല്ലുംതല്ലി താഴെ.വീഴ്ചയുടെ ക്ഷീണം തീർക്കാൻ കിണറ്റുകരയിൽ ചെന്ന് വെള്ളം കുടിയ്ക്കുകയും വെള്ളം കുടിച്ച ക്ഷീണം മാറ്റാൻ മൂത്രപ്പുരയിൽ പോയി ഒന്നു മൂത്രമൊഴിയ്ക്കുകയും കൂടി ചെയ്തതോടെ ഏകദേശം പത്തു മിനിട്ട് ആ വകയിൽ പോയി കിട്ടി.അടി കൊടുക്കാൻ ആക്രാന്തം മൂത്തു നിന്ന കണക്കു സാറിന്റെ മുമ്പിലേക്ക് പേരവടി നീട്ടിയതും ബെല്ലടിച്ചതും ഒരുമിച്ച്.കലികയറിയ കണക്കു സാർ ''നേരത്തെ വരാൻ മേലേടാ'' എന്നു ചോദിച്ചു കൊണ്ട് വെറും നിരപരാധിയായ എന്നെ ചളുക്കോ പുളുക്കോ എന്ന് തല്ലിയപ്പോൾ,അടി കാത്തു നിന്ന സകല അലവലാതികളും രക്ഷപെട്ട സന്തോഷത്തിൽ ദീർഘനിശ്വാസം പൊഴിച്ചു.യാതൊരു കാര്യവുമില്ലാതെ
അടിയും കൊണ്ട് തുടയും പൊട്ടി നിന്ന എന്റെ തോളിൽ തട്ടിക്കൊണ്ട്, ''ഈ വടി കൊളളാടാ.അടിയ്ക്കാൻ നല്ല സുഖമുണ്ട്'' എന്നു പറഞ്ഞു കൊണ്ട് ആ കാലമാടൻ നടന്നു നീങ്ങിയപ്പോൾ ''ഇതൊരുമാതിരി മറ്റേടത്തെ അഭിനന്ദനമായിപ്പോയി'' എന്നു പറയാൻ എന്റെ നാക്ക് ചൊറിഞ്ഞെങ്കിലും ഞാൻ മിണ്ടിയില്ല.(പേടിച്ചിട്ടൊന്നുമല്ല.വെറുത്തുപോയി അതുകൊണ്ടാ.സത്യായിട്ടും)

അന്ന് വടി കൊടുത്ത് അടി വാങ്ങിയതിന്റെ പേരിൽ എന്നെ കളിയാക്കിച്ചിരിച്ച സകല എണ്ണത്തിനേം ഇരുട്ടടി അടിയ്ക്കാൻ ഞാൻ തീരുമാനിച്ചിരുന്നെങ്കിലും പറ്റിയ ഇരുട്ട് കിട്ടാതിരുന്നതിനാൽ അത് നടന്നില്ല. ഒടുവിൽ, കാൽ തല്ലിയൊടിച്ച ഗോപാലകൃഷ്ണനോട് വിശാലഹൃദയനായ ആശാൻ ക്ഷമിച്ചതു പോലെ ഞാനും ക്ഷമിച്ചതുകൊണ്ട് മാത്രം പാവത്തുങ്ങൾ രക്ഷപ്പെട്ടു. അല്ലേൽ കാണാർന്ന്.
അമളികൾക്കാശാനെ കാണാൻ അപ്പോയിൻമെന്റ് എടുക്കേണ്ട.കാരണം അമളികൾ ആശാനന്യരല്ല...
എസ്.ജെ ബിജോ
കോട്ടയം
കോട്ടയം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക