
അച്ഛന്റെ സമ്പാദ്യത്തിൽ നോട്ടുകളുടെ കനം കുറഞ്ഞു പോയ കൊണ്ട് പണ്ട് പ്രേമിച്ച ചെക്കന്റെ വീട്ടുകാർ പറഞ്ഞു " പ്രാക്ടിക്കൽ ആയി ചിന്തികൂ" എന്ന്. അന്നാ 20 വയസു കാരിക്ക് അതത്ര ദഹിച്ചില്ല.
വീട്ടുകാരെ വിഷമിപ്പിക്കാൻ വയ്യ എന്നു പറഞ്ഞു പാതിവഴിയിൽ ഉപേക്ഷിച്ച പ്രിയ കൂട്ടുകാരനോടും ഒരു ചോദ്യം. തിരിച്ചു ആണെങ്കിൽ , അതു സഹിക്കാൻ ആവുമായിരുന്നോ. സ്നേഹിച്ച പെണ്ണിന്റെ മനസ്സു കാണാതെ, അവളുടെ കണ്ണീരിൽ ചവിട്ടി സൃഷ്ടിച്ചത് സ്വർഗം ആണെങ്കിലും,കുറ്റബോധം കൊണ്ട് ഒരു ദിവസം ജീവിക്കാൻ ആവുമോ ?
ആത്മാർഥത ഒക്കെ സിനിമ കണ്ടതിന്റെ സൃഷ്ടി ആണത്രേ. അവൻ ചുമ്മാ "തമാശ ക്കാണെന്നു" നെഞ്ചു തകർന്നു നിൽക്കുന്ന പെൺകുട്ടിയോട് പറയുന്ന വിദ്യാഭ്യാസവും വിവരവും ഉണ്ടെന്നു അവകാശപ്പെടുന്ന ഒരു അമ്മയുടെ വാക്കുകൾ ആ പെൺകുട്ടിയുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന ആഘാതം എത്ര എന്ന് അവർ ആലോചിച്ചിരുന്നോ ?സ്വന്തം ആയാൽ അല്ലെ നോവു. ഇതു ഒരു കൂലിപ്പണിക്കാരന്റെ മകൾ അല്ലേ ?
സ്വന്തം ജോലിയും കളഞ്ഞു പ്രേമിച്ച പെണ്ണിനെ സ്വന്തമാക്കി, എത്ര കഷ്ടപ്പാട് ആണെങ്കിലും അവളുടെ വീട്ടുകാരുടെ ഒരു രൂപ പോലും വേണ്ടെന്നു വച്ച, സ്വന്തം ജീവനേക്കാൾ അമ്മയെ നോക്കുന്ന അച്ഛനെ കണ്ടു പഠിച്ച കൊണ്ടാണ് എന്റെ "പ്രാക്ടീക്കൽ കാരെ "എന്ന് പറയണം എന്നുണ്ടായിരുന്നു.
മരണത്തിനു പോലും മാറ്റാൻ പറ്റാത്ത,വിധിയെ പ്പോലും തോൽപ്പിച്ച എത്രയോ "പ്രണയങ്ങൾ ". വാക്കുകൾക്ക് ജീവനേക്കാൾ വിലയുണ്ടെന്നു പറയാതെ കാണിച്ചു തന്ന എത്രയോ ജീവിതങ്ങൾ.
നോട്ടു കെട്ടുകൾ വെറും കടലാസ് മാത്രം എന്ന് തോന്നിപ്പോകുന്ന ഒരു സന്ദർഭം എങ്കിലും ഉണ്ടാവില്ലേ ജീവിതത്തിൽ.
സന്തോഷം എന്നത് ബാങ്ക് ബാലൻസ് മാത്രം എന്ന് അവർ പഠിപ്പിക്കാൻ ശ്രമിച്ചതാണോ പ്രാക്ടീക്കൽ. ഒരു പെണ്ണിന്റെ കണ്ണുനീരിൽ ഒലിച്ചുപോകാത്ത ഏത് നോട്ടു കൂമ്പാരം ആണ് ഉള്ളത്.
സന്തോഷം എന്നത് ബാങ്ക് ബാലൻസ് മാത്രം എന്ന് അവർ പഠിപ്പിക്കാൻ ശ്രമിച്ചതാണോ പ്രാക്ടീക്കൽ. ഒരു പെണ്ണിന്റെ കണ്ണുനീരിൽ ഒലിച്ചുപോകാത്ത ഏത് നോട്ടു കൂമ്പാരം ആണ് ഉള്ളത്.
കുറേ കാലം ജീവിച്ചു എന്നതല്ലല്ലോ , എങ്ങിനെ ജീവിച്ചു എന്നതിൽ അല്ലെ കാര്യം. വാക്കുകൾ കൊണ്ട് ചതിച്ചു സമൂ ഹത്തിൽ മുഖം മൂടി ഇട്ടു നടന്നിട്ട് അവസാനം സ്വന്തമാകുന്നത് വെറും 6 അടി മണ്ണ് മാത്രം അല്ലെ
അവർ കണ്ടെത്തിക്കാണും നല്ല ഒരു മരുമകളെ അല്ല, നല്ല ഒരു എടിഎം മെഷീനെ. ഇന്നു തിരിഞ്ഞു നോക്കുമ്പോൾ ജീവിതത്തിൽ എടുത്ത ഏറ്റവും നല്ല തീരുമാനം ആയിരുന്നു, സാമ്പത്തികം ഇല്ല എന്ന ഒറ്റ കാരണം കൊണ്ട്, വേണ്ട എന്ന് പറഞ്ഞു നല്ല പച്ചക്കു തേച്ചപ്പോൾ , രക്ഷപെട്ടു എന്നു പറഞ്ഞു തിരിഞ്ഞു നടന്ന ആ ഉറച്ച തീരുമാനം.
by: Manju jayakrishnan
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക