
മഴ മേഘങ്ങളോടെ മനസ്സ്
പെയ്യാൻ കൊതിച്ചാലും
തോരാത്ത സങ്കടം ബാക്കി വെക്കുന്ന
വാക്കുകൾ വിതുമ്പുന്നതുകൊണ്ടാവാം
അവനെ വിളിക്കുന്നത്.
പെയ്യാൻ കൊതിച്ചാലും
തോരാത്ത സങ്കടം ബാക്കി വെക്കുന്ന
വാക്കുകൾ വിതുമ്പുന്നതുകൊണ്ടാവാം
അവനെ വിളിക്കുന്നത്.
ഞാൻ ഒന്നുമല്ലെന്നുള്ള തിരിച്ചറിവിലും
ഞാനില്ലെങ്കിലും ഒരു പ്രശ്നവുമില്ലെന്ന
തീരുമാനത്തിലുമാകും
ആത്മഹത്യ തമ്പുകെട്ടുന്നത്.
ഞാനില്ലെങ്കിലും ഒരു പ്രശ്നവുമില്ലെന്ന
തീരുമാനത്തിലുമാകും
ആത്മഹത്യ തമ്പുകെട്ടുന്നത്.
മരിക്കാൻ തിരുമാനിക്കുമ്പോൾ
മനസിൽ ഓർമ്മകളുടെ വേലിയേറ്റമാവും.
മനസിൽ ഓർമ്മകളുടെ വേലിയേറ്റമാവും.
അപ്പോൾ പ്രിയപ്പെട്ടവരെല്ലാം
മുഖം കാണിച്ച് വേദനയോടെ മറയും.
മുഖം കാണിച്ച് വേദനയോടെ മറയും.
ഓരോ സംഭവങ്ങളും തീവ്രമായ്
വേദനിപ്പിച്ച് പാതി കൊല്ലും.
വേദനിപ്പിച്ച് പാതി കൊല്ലും.
കത്തുന്ന നിരാശയിൽ
കിട്ടുന്നതെന്തും അവനെ സ്വീകരിക്കാൻ
ഇരിപ്പിടമാക്കും.
കിട്ടുന്നതെന്തും അവനെ സ്വീകരിക്കാൻ
ഇരിപ്പിടമാക്കും.
മുൻകൂട്ടി തീരുമാനിക്കുന്നവർ
സന്തോഷത്തോടെ വിടപറയും.
സന്തോഷത്തോടെ വിടപറയും.
അവർ അതിനായി മുന്നൊരുക്കങ്ങളോടെ
ആയുസ്സിന്റെതാൾ കീറിക്കളഞ്ഞിരിക്കും.
ആയുസ്സിന്റെതാൾ കീറിക്കളഞ്ഞിരിക്കും.
അച്ചടക്കത്തോടെ മരണത്തിനു ശരീരത്തെവിട്ടുകൊടുത്ത്
കാഴ്ച്ചക്കാരനായി മനസ്സ് മാറിനിൽക്കും.
കാഴ്ച്ചക്കാരനായി മനസ്സ് മാറിനിൽക്കും.
ഭയവും പലപ്പോഴും തേടിച്ചെല്ലാറുണ്ട്
മരണത്തിന്റെ പൂമുഖം.
മരണത്തിന്റെ പൂമുഖം.
ജൻമം തന്നവരേയും ജൻമമേകിയവരേയും
വിശ്വസിച്ചു കൈ പിടിച്ചവരെയും
തനിച്ചാക്കി മറയുമ്പോൾ.
വിശ്വസിച്ചു കൈ പിടിച്ചവരെയും
തനിച്ചാക്കി മറയുമ്പോൾ.
മരിക്കുന്നതിനു മുമ്പേ ആ ഹൃദയം
തകർന്നു പോയിരിക്കും.
തകർന്നു പോയിരിക്കും.
ഒരിക്കൽ മരിച്ചു നോക്കിയാൽ
അല്ലെങ്കിൽ
ആത്മഹത്യ ചെയ്ത വിടുകളിലെ
വിലാപങ്ങൾ കേട്ടാൽ
പിന്നീട് ആരും ഒന്നറക്കും.
അല്ലെങ്കിൽ
ആത്മഹത്യ ചെയ്ത വിടുകളിലെ
വിലാപങ്ങൾ കേട്ടാൽ
പിന്നീട് ആരും ഒന്നറക്കും.
ഞാൻ ആരെന്ന ചിന്തക്കും
ഉത്തരമാവാറുണ്ട് ചില മരണങ്ങൾ.
എങ്ങു നിന്നറിയാതെ വരുന്നു
എങ്ങോട്ടു പോവുന്നതെന്നുമറിയാതെ,
ജീവതം മാത്രം മനസ്സിനെ ഉലക്കുമ്പോൾ
വെറുതെ മരിച്ചു നോക്കാറുണ്ട് പലരും.
ഉത്തരമാവാറുണ്ട് ചില മരണങ്ങൾ.
എങ്ങു നിന്നറിയാതെ വരുന്നു
എങ്ങോട്ടു പോവുന്നതെന്നുമറിയാതെ,
ജീവതം മാത്രം മനസ്സിനെ ഉലക്കുമ്പോൾ
വെറുതെ മരിച്ചു നോക്കാറുണ്ട് പലരും.
ഒരായുസ്സു മുഴുവൻ ജീവിച്ചു തീർക്കേണ്ടല്ലോ
ഒരു നിമിഷത്തിലവസാനിക്കുന്ന മരണത്തിന്.
ഒരു നിമിഷത്തിലവസാനിക്കുന്ന മരണത്തിന്.
മടുക്കുമ്പോഴുപേക്ഷിക്കുന്ന വസ്ത്രമായ്
ശരീരത്തെകരുതുമ്പോൾ.
കടമകൾ ബാക്കി വെക്കരുത്.
മരണ ശേഷവും നിങ്ങളെ പിന്തുടരാനിടയുള്ള
ശാപവാക്കുകൾക്കിട നൽകരുത്.
ശരീരത്തെകരുതുമ്പോൾ.
കടമകൾ ബാക്കി വെക്കരുത്.
മരണ ശേഷവും നിങ്ങളെ പിന്തുടരാനിടയുള്ള
ശാപവാക്കുകൾക്കിട നൽകരുത്.
ബാബു.തുയ്യം.
13/05/18.
13/05/18.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക