Slider

കവിത കരയുന്നു

0
********************
കവിത കരയുന്നു,
ബലാത്സംഗം ചെയ്യപ്പെട്ടതിന്,
മുല്ലമൊട്ടിനെ ഞെരിച്ചു കളയുവാൻ
മുല്ലത്തണ്ട് തല താഴ്ത്തികൊടുത്തതിന്
വിശപ്പ്തേടി കട്ടവനെ തല്ലിക്കൊന്നതിന് ,
വിദേശത്തുനിന്നു വന്നവളെ പിച്ചിച്ചീന്തിവലിച്ചെറിഞ്ഞു കൊന്നതിന്;
പോലീസ് എമാന്മാർ ചവിട്ടിക്കൊന്നവന്റെ വിലാപം കേട്ടതിന്,
രാഷ്ട്രീയ കൊടുംവാളാൽ വെട്ടിയരിഞ്ഞവരുടെ ചോരയുടെ മണം കേട്ടിട്ട്,
കവികളിതൊക്കെ കവിതയാക്കിയപ്പോൾ,
കവിത കരയുകയാണ്;
നാണംകെട്ട മനുഷ്യാ ഇനിയുമെന്നെ കരയിക്കരുത്.
സജി വർഗീസ്
Copyright protected.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo