Slider

ഈശോ മറിയം യൗസേപ്പ്

0
Image may contain: 1 person, selfie

ഈശോ മറിയം യൗസേപ്പ്
……………………………..
വ്യവസ്ഥാപിത ചലച്ചിത്ര കാഴ്ചകളിൽ നിന്നും മാറി നിൽക്കുന്ന സിനിമ അനുഭവങ്ങൾ നല്ല പ്രതികരണം നേടുമ്പോഴാണ് യഥാർത്ഥത്തിൽ ഒരു ചലച്ചിത്രം വിജയിക്കുന്നത്. അല്ലാതെ കോടികളുടെ മണികിലുക്കം ഒരർത്ഥത്തിൽ വിപണിയുടെ നിലനിൽപ്പിന്റെ മാത്രം വിഷയമാണ്. അതിനു പുറത്ത് ഒരു വലിയ അസ്തിത്വം ചലച്ചിത്രമെന്ന മാധ്യമത്തിനും കലാസമന്വയ ത്തിനുമുണ്ട്. സമൂഹത്തിൽ ചലനങ്ങൾ സൃഷ്ടിക്കാൻ ചലച്ചിത്രമെന്ന മാധ്യമത്തിനോ കലാരൂപത്തിനോ കഴിഞ്ഞ ഒരു നൂറ്റാണ്ടു കൊണ്ടു വേണ്ട വിധം കഴിഞ്ഞിട്ടുണ്ടോ എന്നുചോദിച്ചാൽ ചിലപ്പോൾ അർക്കും ഉത്തരമുണ്ടാവുകയില്ല. ഹിറ്റ്ലർ മുതൽ ഹ്യുഗോ ഷാവേസ് വരെയുള്ളവരുടെ കാലഘട്ടത്തിലൂടെ ആധുനീക ചലച്ചിത്രകാരൻ ജീവിച്ചു പോന്നിട്ടുണ്ട്. നാടകം മുതൽ ചാക്യാർകൂത്ത് വരെയുള്ള കലാരൂപങ്ങൾ അതാത് കാലങ്ങളിൽ സമൂഹത്തിൽ ഇടപെട്ടതു പോലെ ഒരിക്കലും കഴിഞ്ഞു പോയ ദശാബ്ദങ്ങളിൽ ചലച്ചിത്രം സാമൂഹ്യ ചലനങ്ങളിൽ ഉൾപ്പെട്ടിട്ടില്ല എന്നുള്ള വസ്തുത ഒരു വെറും സത്യമാണ്. എന്നാൽ വേറിട്ട ശബ്ദങ്ങൾ എല്ലാ കാലഘട്ടത്തിലും എല്ലാ ഭാഷയിലും ലോക സിനിമയിൽ ഉണ്ടായിട്ടുണ്ട്. അതു കൊണ്ട് മാത്രമാണ് വിഗ്രഹത്തിൽ തുപ്പിയ വെളിച്ചപ്പാടു മുതൽ വീട്ടുമുറ്റത്ത് അപ്പനെ അടക്കിയ മകൻ വരെ ആ ചലനങ്ങളുടെ കണ്ണികളായി സിനിമയെ ഇന്നിന്റെ കലാരൂപമാക്കുന്നത്.
ഇ മ യൗ സിനിമയെക്കുറിച്ച്

By: Jyothilal George
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo