
കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതാണോന്ന് ലാലേട്ടൻ ചോദിച്ച അതേ രംഗം.
അതുമല്ല. അതുക്കും മേലെ.
ഭഗവതിയുടെ കൂടെ സാമ്പിൾ പായ്ക്ക് പോലെ എസ് എസ് എൽ സി പരുവത്തിലുള്ള ചെറിയൊരു ഭഗവതിയും.
അതുമല്ല. അതുക്കും മേലെ.
ഭഗവതിയുടെ കൂടെ സാമ്പിൾ പായ്ക്ക് പോലെ എസ് എസ് എൽ സി പരുവത്തിലുള്ള ചെറിയൊരു ഭഗവതിയും.
ഇവൾ തന്നെ എന്റെ ഭാവി വധു. വന്ന കാര്യം മറന്ന ഞാൻ മനസ്സിലുറപ്പിച്ചു.
പപ്പന്റെ മുഖത്തു നോക്കിയപ്പോൾ അവിടെ അവനെ കണ്ടില്ല പകരം വായിൽ നിന്ന് ഉമിനീര് ഒലിക്കുന്ന ഒരു പ്രാന്തൻ നായയെയാണ് കണ്ടത്.
ദൈവമായിട്ടാണെടാ മുത്തേ നിനക്ക് അസുഖം വരുത്തിയത് എന്ന് അത് എന്നെ നോക്കി പറയുംപോലെ.
ഇരിക്കൂ ഡോക്ടർ ഇപ്പോവരും ട്ടോ.
അത്രയേ അവർ പറഞ്ഞുള്ളു. പക്ഷെ ഞങ്ങൾ ഒരു അഞ്ചാറ് ട്ടോ ശബ്ദം എക്കോ പോലെ കേട്ടു. അത് ഞങളുടെ ഉള്ളിൽ പൊട്ടിയ ലഡുക്കളുടെ ശബ്ദമായിരുന്നു.
ദീപാരാധന കഴിഞ്ഞു നടയടക്കുമ്പോലെ ഞങ്ങൾക്ക് ദർശനസൗഭാഗ്യം തന്ന് ആ തരുണികൾ വാതിലടച്ചു അതിനു തൊട്ടുമുന്നെ എന്നെ നോക്കിയ നോട്ടത്തിൽ കണ്ട സഹതാപം മനസ്സിൽ ഞാൻ പൊട്ടിച്ച ലഡു മുഴുവൻ തിരികെ യോജിപ്പിക്കാൻ പോന്നതായിരുന്നു.
കാണാൻ ലൂക്കില്ല എന്ന് ഡോക്ടറെക്കുറിച്ച് പറഞ്ഞത് നേരിട്ട് കണ്ടപ്പോളാണ് ശരിക്ക് മനസ്സിലായത്. അദ്ദേഹത്തിൻറെ നടുവ് വളഞ്ഞിട്ടായിരുന്നു കൂടാതെ പുറത്തൊരു കൂനും.
നമ്മളാണെങ്കി നാണക്കേട് കൊണ്ട് സ്കൂളിൽ വരെ പോകില്ല. എന്നിട്ടാണ് ഇദ്ദേഹം ഒരു ബോർഡ് നിറയെ ഡിഗ്രികൾ സമ്പാദിച്ചിരിക്കുന്നത് എന്നോർത്തപ്പോൾ മനസ്സ് കൊണ്ട് ഒരു സല്യൂട്ട് കൊടുത്തു.സ്വന്തം കാര്യമോർത്തപ്പോൾ വല്ല കിണറ്റിലും പോയി ചാടാൻ തോന്നി.
അല്ലെ വേണ്ടാ ചത്തു കഴിഞ്ഞാലും നാട്ടുകാരുടെ പ്രാക്കൽ കേൾക്കേണ്ടി വരും കിണറു വൃത്തികേടാക്കിയതിന്.
നേരത്തെ കിട്ടിയ ദിവ്യദര്ശനത്തിൽ നിന്നും പപ്പൻ വിമുക്തനായില്ലെന്നു തോന്നുന്നു ഡോക്ടറുടെ മുറിയിലിലിരുന്നും ചാഞ്ഞും ചരിഞ്ഞും നോട്ടം തന്നെ.
പരിശോധന തുടങ്ങി. കൈകൾ ഉയർത്തി അനക്കാതെ വെക്കാൻ പറഞ്ഞു. അപ്പോഴാണ് ഞാനാ ഭീകരസത്യം മനസിലാക്കിയത്. എന്റെ കൈകൾ വിറക്കുന്നു. കയ്യിലിപ്പോ വാളും പരിചയും കിട്ടിയാൽ നാട്ടിലെ കുമാരൻ വെളിച്ചപ്പാട് മാറി നിക്കും. ആ ജാതി വിറ.
കഴുത്തു പിടിച്ചു തിരിച്ചു കൊണ്ട് ഡോക്ടർ പറഞ്ഞു . ഇത് തൈറോയ്ഡ് ഡിസോർഡറാണ് ഹൈപ്പർ തൈറോയ്‌ഡിസം.
(അതായത് പുള്ളിക്കാരൻ ഓവർടൈം ഡ്യൂട്ടി ചെയ്ത് തൈറോയ്ഡ് ഹോർമോൺ ഉണ്ടാക്കി കൂട്ടുകയാണ്).
യാതൊരുപണിയും ചെയ്യാത്ത എന്നെ കണ്ട് നാണം കെട്ടിട്ടായിരിക്കും പാവം എന്റെ തൈറോയ്ഡ് ഇങ്ങനെ അധ്വാനിക്കുന്നത് അല്ലാതെന്താ പറയുക!
ഒരു രണ്ടു മാസം മരുന്നു കഴിച്ചാൽ നോര്മലാകും പക്ഷെ നിർത്തിയാൽ പഴയ പോലാകും.ഓപ്പറേഷൻ ആണ് ശരിയായ പോംവഴി.
ഓപ്പറേഷനോ? ഡോക്ടറുടെ പറച്ചില് കേട്ട് അടഞ്ഞ എന്റെ തൊണ്ടയിൽ നിന്നും ഒരു വൃത്തികെട്ട ശബ്ദം പുറത്ത് ചാടി.
അതിനു മുൻപേ ബ്ലഡ് ടെസ്റ്റ് ചെയ്യണം മാത്രമല്ല ഇത് കുറച്ചു പഴകിയത് കാരണം സാംപിൾ എടുത്ത് ടെസ്റ്റ് ചെയ്യണം.
അപ്പൊ ഇയാളുടെ ഡിഗ്രിയൊന്നും വെറുതെ കിട്ടിയതല്ല ഞാൻ മനസിൽ പറഞ്ഞു.ആ കണ്ണൻ ഡോക്ടറെ ചവിട്ടിക്കൂട്ടാൻ തോന്നി.
അങ്ങനെ രോഗം കണ്ടുപിടിച്ച ആശ്വാസത്തിൽ ഓപ്പറേഷനെക്കുറിച്ചുള്ള ഭയപ്പാടുമായ് ഞങ്ങളിറങ്ങി.
ഒരു ഇരുന്നൂറ് പട്ടയുമടിച്ചു കണ്ണൻ ഡോക്ടറെ പോയി തെറിവിളിച്ചാലോ? വേണ്ട പോട്ടെ സമയം ശരിയല്ല.
യാത്ര പറയാനാണെന്ന് തോന്നുന്നു പപ്പന്റെ കണ്ണുകൾ ചാട്ടുളി പോലെ വാതിലിന്റെയും ജനലിന്റെയും പിറകിൽ തിരഞ്ഞു നടക്കുന്നത് കണ്ടു.
ടെസ്റ്റ് ചെയ്യാൻ പരിയാരം മെഡിക്കൽ കോളേജിൽ പോണം പപ്പൻ ബിസിയായതിനാൽ ചേച്ചിയെ ആണ് കൂട്ടിയത്
കറങ്ങിത്തിരിഞ്ഞു പാത്തോളജിയിലെത്തി പോകുന്നിടത്തൊക്കെ കഴുത്തിന് ഓപ്പറേഷൻ കഴിഞ്ഞവരുണ്ടോന്നായിരുന്നു നോട്ടം. ചുമ്മാ അതിന്റെ ടെക്‌നോളജി ചോദിച്ചു മനസിലാക്കാലോ.
പേടിയുണ്ടോ ?
നല്ലൊരു നഴ്സാന്റി വന്ന് ചോദിച്ചു.
അത്രക്ക് പേടിയൊന്നുമില്ല. ഞാൻ ഷർട്ടിന്റെ കൈ വലിച്ചു കയറ്റി റെഡിയായി.
നല്ലൊരു നഴ്സാന്റി വന്ന് ചോദിച്ചു.
അത്രക്ക് പേടിയൊന്നുമില്ല. ഞാൻ ഷർട്ടിന്റെ കൈ വലിച്ചു കയറ്റി റെഡിയായി.
കയ്യിലല്ല !
പിന്നെ ?
കഴുത്തിൽ നിന്നാണ് എടുക്കേണ്ടത്.
മുഴുവൻ കേട്ടില്ല ഞാൻ സമാധിയായി.
ഒടുവിൽ വെള്ളമൊക്കെ കുടിപ്പിച്ചു എന്നെ അറക്കാൻ ഇരുത്തിയ പോലെ ഇരുത്തി.
ക്ടും ....കാറ്റു നിറച്ച ബോളിൽ സൂചി കേറ്റുന്ന പോലെ ഒരു ശബ്ദം കഴുത്തിൽ നിന്ന് കേട്ടു. കണ്ണ് മൊത്തം ഇരുട്ട് .
ഒടുവിൽ വെള്ളമൊക്കെ കുടിപ്പിച്ചു എന്നെ അറക്കാൻ ഇരുത്തിയ പോലെ ഇരുത്തി.
ക്ടും ....കാറ്റു നിറച്ച ബോളിൽ സൂചി കേറ്റുന്ന പോലെ ഒരു ശബ്ദം കഴുത്തിൽ നിന്ന് കേട്ടു. കണ്ണ് മൊത്തം ഇരുട്ട് .
അവരാണെങ്കിൽ സൂചിയിട്ട് രണ്ട് കറക്കവും. വലിച്ചെടുത്തപ്പോ പറയുകയാ കിട്ടിയില്ല ഒന്നുകൂട കുത്തണമെന്ന്. കേട്ട പാടേ ആ സൂചിയെടുത്തു ആ തള്ളയുടെ കണ്ണില് കുത്തിക്കേറ്റാൻ തോന്നിയെങ്കിലും ഞാൻ വീണ്ടും കുഴഞ്ഞു വീണു.
ചേച്ചി പോയി ചായയും പഴംപൊരിയും വാങ്ങി വന്നു.അതും തീറ്റിച്ചു വീണ്ടും അറക്കാനിരുത്തി. എങ്ങനെയൊക്കെയോ രണ്ടാമത്തെ കുത്തിന് സംഭവം കിട്ടി.
ഒരാഴ്ച്ച ആകുമത്രേ റിസൾട്ടിന് .
എന്താ ഇത്ര വൈകിച്ചെ ? സാരമില്ല കുഴപ്പൊന്നുണ്ടാകുല നഴ്‌സാന്റി പറഞ്ഞ ആത്മഗതം കേട്ട് എനിക്ക് പേടി തുടങ്ങി..പണ്ടാരം കാറ്റു പോകുമോ?
അവിടുന്നിറങ്ങി. ബസ്റ്റോപ്പിൽ നിൽക്കുമ്പോൾ അടുത്തുള്ള മുറുക്കാൻ കടയിൽ നിന്ന് ഒരാൾ മാടി വിളിക്കുന്നു.
എന്താ ഇത്ര വൈകിച്ചെ ? സാരമില്ല കുഴപ്പൊന്നുണ്ടാകുല നഴ്‌സാന്റി പറഞ്ഞ ആത്മഗതം കേട്ട് എനിക്ക് പേടി തുടങ്ങി..പണ്ടാരം കാറ്റു പോകുമോ?
അവിടുന്നിറങ്ങി. ബസ്റ്റോപ്പിൽ നിൽക്കുമ്പോൾ അടുത്തുള്ള മുറുക്കാൻ കടയിൽ നിന്ന് ഒരാൾ മാടി വിളിക്കുന്നു.
വേറാരുമല്ല
മാതൃഭൂമി ആരോഗ്യമാസിക
തൈറോയ്ഡ് ക്യാൻസർ കാരണങ്ങളും ചികിത്സയും
അയ്യോ ...
തുടരും ...
-വിജു കണ്ണപുരം-
-വിജു കണ്ണപുരം-
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക