ആമീ നീ കിടക്കുന്നില്ലേ, പുറത്ത് നല്ല മഴ
ഏട്ടാ ഞാൻ ശൂർപ്പണഖ എന്ന കഥയെഴുതിക്കൊണ്ടിരിക്കുവാ.
അജിയേട്ടനറിയാല്ലോ മഴ പെയ്യുന്നത് കണ്ടാൽ എനിക്ക് കഥയെഴുതാൻ നല്ല മൂഡാണ്
അജിയേട്ടനറിയാല്ലോ മഴ പെയ്യുന്നത് കണ്ടാൽ എനിക്ക് കഥയെഴുതാൻ നല്ല മൂഡാണ്
എനിക്കും, കഥയെഴുതാനല്ലെന്ന് മാത്രം
ഈ പെയ്യുന്ന മഴത്തുള്ളികൾക്ക് എന്നോടെന്തോ പറയാനുള്ള പോലെ. നിന്നോട് എനിക്കുള്ള പ്രണയമാണോ ഈ മഴയായ് പെയ്യുന്നത്. നിന്റെ ശബ്ദം എന്റെ നെഞ്ചിടിപ്പ് കൂട്ടുന്നു.പക്ഷെ നില മറന്നുള്ള പ്രണയം അഗ്നിക്ക് തുല്യമാണ്. അത് എല്ലാം നശിപ്പിക്കും എങ്കിലും ഞാൻ പറയുന്നു രാമാ നിന്നെ എനിക്ക് ഇഷ്ടമാണ്. ആദ്യമായ് കണ്ടമാത്രയിൽ തന്നെ നീ എന്റെ കരളിൽ കയറിയതാണ്, പക്ഷെ നിന്റെ സീതയുടെ സൗന്ദര്യം എന്റെ പ്രണയം അറിയിക്കുന്നതിൽ നിന്നും എന്നെ പിന്തിരിപ്പിച്ചു.ഇനിയും പറയാതെ വയ്യ ,രാമാ നീ എന്റേത് മാത്രമാവാൻ ഞാൻ അഗ്രഹിക്കുന്നു. നീ നിന്റെ സീതയെ വെറുക്കണമെന്ന് ഞാൻ പറയില്ല. ശിവൻ ,ഗംഗയെ തിരു ജഡയ്ക്കുള്ളിൽ ഒളിപ്പിച്ച പോലെ എന്നെയും നിന്റെ കരളിന്റെ ഒരു കോണിൽ ഒളിപ്പിച്ച് കൂടെ.നമ്മൾ തമ്മിൽ എന്തോ ഒരു മുജ്ജന്മബന്ധമുള്ളത് പോലെ അല്ലേൽ ഇത്രയും കഠിനമായ ഈ ഹ്യദയം കീറി മുറിച്ച് ഒരിറ്റ് ചോര പോലും പൊടിയാതെ നിനക്കെങ്ങനെ എന്റെയുള്ളിൽ കടക്കാൻ കഴിഞ്ഞു.
ആമീ നീ കിടക്കുന്നുണ്ടോ ഞാൻ ഇവിടുന്നെണീറ്റാൽ നിന്നെയും നിന്റെ ശൂർപ്പണഖയെയും ഇന്ന് ശരിയാക്കും.....
ആമീ നീ കിടക്കുന്നുണ്ടോ ഞാൻ ഇവിടുന്നെണീറ്റാൽ നിന്നെയും നിന്റെ ശൂർപ്പണഖയെയും ഇന്ന് ശരിയാക്കും.....
പ്ലീസ് ഏട്ടാ,ശൂർപ്പണഖ ശ്രീരാമനോട് തന്റെ പ്രണയം അറിയിച്ചട്ടേ ഒള്ളൂ, ഇനി സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ ഓർത്ത് എനിക്ക് സങ്കടം വരുന്നു. ഒരിക്കലും ഒരു സ്ത്രീയോടും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളല്ലേ ശൂർപ്പണഖയോട് ചെയ്തത്. അവളുടെ സ്ത്രീത്വത്തിന്റെ, മാതൃത്വത്തിന്റെ പ്രതീകമായ മാറിടങ്ങളല്ലേ നിഷ്കരുണം അറുത്ത് മാറ്റിയത്. ഇതിലും ഭേദം അവളെ കൊല്ലാമായിരുന്നില്ലേ. പുരാണങ്ങളിൽ പോലും സ്ത്രീകൾക്കെതിരെ കൊടും പീഠനങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഏതൊരു ആങ്ങളയും പ്രതികരിക്കുന്ന പോലയേ രാവണനും ചെയ്തുള്ളൂ എന്നിട്ടും
എന്റെ പൊന്നാമീ നീ ഒന്ന് നിർത്ത് സൂര്യന് കീഴെ എത്രയോ വിഷയമുണ്ടായിട്ടും നട്ടപ്പാതിരാക്ക് പുരാണങ്ങളെ കീറിമുറിക്കേണ്ട കാര്യമുണ്ടോ നിനക്ക്. അല്ലെങ്കിലും ഈ പുരാണങ്ങൾ തന്നെ തെറ്റാ
അതെന്താ അജിയേട്ടൻ അങ്ങനെ പറഞ്ഞത്
എനിക്ക് പണ്ട് തൊട്ടേയുള്ള സംശയമാണ്, ദേവകിയുടെ എട്ടാമത്തെ പുത്രൻ കംസനെ കൊല്ലുമെന്ന് പറഞ്ഞ് കംസൻ എന്തിന് ദേവകിയെയും അവരുടെ ഭർത്താവിനെയും ഒന്നിച്ച് ജയിലിൽ അടച്ചു.അവരെ രണ്ട് ജയിലിൽ അല്ലേ പാർപ്പിക്കേണ്ടിയിരുന്നത്.
അത് ശരിയാണല്ലോ ഏട്ടാ, ഞാൻ അത്രത്തോളം ഇത് വരെ ചിന്തിച്ചിട്ടില്ല
അതാണ് ഞാൻ പറഞ്ഞത് നട്ടപ്പാതിരാക്ക് പുരാണങ്ങളെ കീറി മുറിക്കാതെ എന്റെ ആമിക്കുട്ടി വന്ന് കിടക്ക് നാളെ നിന്റെ തീയറ്റർ ഡേ അല്ലേ
എത്ര കേസ് പോസ്റ്റ് ചെയ്തിട്ടുണ്ട് ഡോക്ടർ ആമീ
എത്ര കേസ് പോസ്റ്റ് ചെയ്തിട്ടുണ്ട് ഡോക്ടർ ആമീ
നാളെ കുറച്ചേ ഒള്ളൂ അതാണ് എഴുതാൻ ഇരുന്നത്.ഇനി ഏതായാലും ഞാൻ ശൂർപ്പണഖ വിട്ടു, വാട്സ് ആപ്പ് നോക്കിയിട്ട് ഇപ്പോൾ വരാം. നമ്മുടെ ഡോക്ടേഴ്സിന്റെ പെൻഷൻ പ്രായം ഉയർത്തുന്നത് സംബന്ധിച്ച് മെഡിക്കൽ കോളേജ് വാട്സ്ആപ്പ്ഗ്രൂപ്പിൽ വൈകുന്നേരം മുതൽ ഭയങ്കര ചർച്ചയാണ്.
അല്ലേൽ തന്നെ എന്തിനാണ് അത് ഉയർത്തുന്നത്. നമുക്ക് നല്ല പ്രായത്തിൽ തന്നെ റിട്ടയർ ചെയ്ത് തിരക്കിനിടയിൽ നഷ്ടപ്പെട്ട നമ്മുടെ ഹണിമൂണിന് പൊക്കൂടെ. ഇനി അഥവാ പെൻഷൻ പ്രായം ഉയർത്തിയാൽ ഊന്നുവടി അലവൻസും എണ്ണ, കൊഴമ്പ് അലവൻസ് കൂടി തരേണ്ടി വരും
എന്നെ ഈ സമയത്ത് ഓൺലൈൻ കണ്ട് നമ്മുടെ മെഡിക്കൽ കോളേജിലെ ഗിരിരാജൻ കോഴി പ്രൊഫസർ ,ഡോക്ടർ റാം ,ഏട്ടൻ ഉറങ്ങിയോ എന്ന് ചോദിക്കുന്നു
ഞാൻ ഉറങ്ങിയെന്ന് പറ, എന്ത് പറയുമെന്നാറിയാല്ലോ
ആമി എന്ത് ചെയ്യുവാ, ഉറങ്ങുന്നില്ലേ
ഞാൻ ഒരു കഥയെഴുതാൻ ശ്രമിച്ചതാ, പൂർത്തിയായില്ല
ഞാൻ ഒരു കഥയെഴുതാൻ ശ്രമിച്ചതാ, പൂർത്തിയായില്ല
എനിക്ക് അതൊന്ന് സെൻറ് ചെയ്യാമീ കഥ വായിക്കാൻ തോന്നുന്നു
ഇത് വായിച്ച് കഴിഞ്ഞപ്പോൾ ആമിയോട് ഒരു കാര്യം പറയാൻ തോന്നുന്നു
പറയൂ സർ
ശ്രീരാമനും ,ആദ്യമായ് കണ്ടമാത്രയിൽ കണ്ണിൽ പ്രണയം തോന്നിയതാണ്. സീത അടുത്ത് നിന്നത് കൊണ്ട് മാത്രമാണ് ഒന്നും പറയാഞ്ഞത്.
പറയൂ സർ
ശ്രീരാമനും ,ആദ്യമായ് കണ്ടമാത്രയിൽ കണ്ണിൽ പ്രണയം തോന്നിയതാണ്. സീത അടുത്ത് നിന്നത് കൊണ്ട് മാത്രമാണ് ഒന്നും പറയാഞ്ഞത്.
സാർ എന്ത് അസംബന്ധമാണീ പറയുന്നത് ശ്രീരാമന് ശൂർപ്പണഖയോട് പ്രണയമോ, വാത്മീകിയിതറിഞ്ഞാൽ സാറിനെ ചെരുപ്പൂരി അടിക്കും
ശിവൻ ഗംഗയെ തിരുജഡക്കുള്ളിൽ ഒളിപ്പിച്ച പോലെ ഞാനും എന്റെ സെറിബ്രത്തിൽ നിന്നെ ഒളിപ്പിച്ചോട്ടെ, ഇനിയും പറയാതെ വയ്യ ആമീ നിന്നെ എനിക്കിഷ്ടമാണ്.
അജിയേട്ടാ ഒന്നെഴുനേറ്റെ കളി കാര്യത്തിലായേ.തല കണ്ണാടി പോലിരിക്കുന്ന ഡോക്ടർ റാം എന്നെ തിരു ജഡയ്ക്കുള്ളിൽ ഒളിപ്പിച്ച് ഗംഗയാക്കാൻ പോകുന്നു
ഗംഗേ
എന്താ നകുലേട്ടാ
എന്താ നകുലേട്ടാ
നീ നാഗവല്ലിയാകാതെ അയാൾക്ക് നല്ലൊരു മറുപടി കൊടുക്കൂ ,ഇനി ആരെയും ആ കോഴി പ്രൊഫസർ ഗംഗയാക്കരുത്
റാം സർ പോയോ
ഇല്ല ആമീ ഞാൻ നിന്റെ മറുപടിക്കായി കാത്തിരിക്കുവാ
ഇല്ല ആമീ ഞാൻ നിന്റെ മറുപടിക്കായി കാത്തിരിക്കുവാ
ഒരുപാട് നാൾ ഒരേ ആൾടെ കൂടെ ജീവിക്കുമ്പോൾ ചിലപ്പോഴൊക്കെ സാറിന് ഒരു മടുപ്പ് തോന്നിയിട്ടുണ്ടാവുമല്ലേ
ശരിയാണാമീ സത്യമാണ്
അങ്ങനെ ഭാര്യയോട് മടുപ്പ് തോന്നുന്ന നിമിഷങ്ങളിൽ അന്യന്റെ കയ്യിലെ മുതലിന് മാറ്റ് കൂടുതൽ ഉള്ളത് പോലെ തോന്നുന്നത് വെറും മിഥ്യയാണ്.അങ്ങനെ വെറുപ്പ് തോന്നുന്ന നിമിഷങ്ങളിൽ ഭാര്യയെ ആദ്യമായി കണ്ട നിമിഷം, ഒന്നിച്ച് പുറത്ത് പോയത്, ഗർഭിണിയാണെന്നറിഞ്ഞത്, ഗർഭാലസ്യത്തിന്റെയും ചർദ്ദിലിന്റെയും ഇടയിൽപ്പോലും നിങ്ങൾക്കൊരു കുറവും വരാതെ പരിപാലിച്ചത്, നിങ്ങളുടെ കുഞ്ഞിന് ജന്മം നൽകാൻ അവൾ അനുഭവിച്ച വേദന, നിങ്ങൾ ആ കുഞ്ഞിനെ വാരിപ്പുണരുന്നത് കണ്ട് വേദനയ്ക്കിടയിലും അവൾ പുഞ്ചിരിച്ചത്, സ്വന്തം ശരീരവടിവ് ഉപേക്ഷിച്ച് നിങ്ങളുടെ തലമുറയെ വാർത്തെടുത്തത് ഇത്തരം നിമിഷങ്ങൾ നിങ്ങളുടെ സെറിബ്രത്തിന്റെ ഒരു കോണിൽ ഉണ്ടായാൽ മതി. ഒന്നു വീതം മൂന്നു നേരം ഓർക്കണമെന്നില്ല ഭാര്യയോടുള്ള വിരക്തി കാമുകിയോടുള്ള ആസക്തി ആകുന്ന നിമിഷങ്ങളിൽ മാത്രം ഓർത്താൽ മതി.
സോറി ആമി
അവഗണനകൾക്കിടയിലും സർ വരുന്നതു കാത്ത് ഇപ്പോഴും അവർ എല്ലാമറിഞ്ഞിട്ടും ഒന്നും അറിയാത്തവളെപ്പോലെ തിരിഞ്ഞ് കിടപ്പുണ്ടാവും, നേരത്തേ എന്നോട് പറഞ്ഞ അതേ വികാര തീവ്രതയോടെ ചേർത്ത് പിടിച്ച് ഒന്ന് പറയു, ഇനിയും പറയാതെ വയ്യ നീ എന്റെ എല്ലാമാണെന്ന്.
അജിയേട്ടാ ഇനി നമുക്ക് കിടക്കാം. ഒരു കഥയെഴുതി പൂർത്തിയാക്കിയ സുഖം ഇപ്പോഴെനിക്കുണ്ട്
ആമി കുഞ്ഞേ നമ്മുടെ ജീവിതത്തിലേക്ക് ഈ ശ്രീരാമനെത്തേടി ഒരു ശൂർപ്പണഖ വന്നാലോ
എങ്കിൽ ഞാനവളെ വെട്ടിക്കൊല്ലും
അത്രയേ പുരാണത്തിലും സംഭവിച്ചുള്ളൂ. ഇതിനാണോടീ നീ മഴയുള്ള ഒരു രാത്രി നശിപ്പിച്ചത്
അജിയേട്ടാ ആ പുതപ്പിനുള്ളിലേക്ക് ഞാനും വരുന്നു
എന്തിനാ
നകുലേട്ടന്റെ മാത്രം ഗംഗയാവാൻ.......
എന്തിനാ
നകുലേട്ടന്റെ മാത്രം ഗംഗയാവാൻ.......
By-Anamika AAmi
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക