ഞാൻ ദേവേട്ടനോട് പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങി വന്നിട്ട് ഇന്ന് രണ്ടു മാസം തികയുകയാണ് !!!
എന്തിനാണ് പിണങ്ങിയത് ? വ്യക്തമായ കാരണം എനിക്ക് ഓർത്തെടുക്കുവാൻ സാധിക്കുന്നില്ല!!! പിണങ്ങിയതിശേഷം ദേവേട്ടന്റെ ഫോൺ കോളുകൾ ഞാൻ മനപ്പൂർവ്വം അവഗണിച്ചുകൊണ്ടിരുന്നു.
അദ്ദേഹം എന്നെ തിരിച്ചു വിളിക്കുവാൻ നേരിട്ട് വരുമ്പോൾ പറ്റില്ല എന്ന് പറയണമെന്ന് കരുതി സ്വന്തം വീട്ടിൽ കാത്തിരിപ്പു തുടങ്ങിയിട്ട് ഇന്ന് രണ്ടു മാസമാകുന്നു.
ഞാനില്ലെങ്കിൽ അദ്ദേഹം വിഷമിക്കുകയും ക്ഷമ പറഞ്ഞ് എന്നെ കൂട്ടികൊണ്ടുപോകുമെന്നും കരുതിയ എന്റെ പൊട്ട് ബുദ്ധിയെ ഞാനിപ്പോൾ ശപിക്കുകയാണ്.
കാണുമ്പോൾ പരിഭവിക്കുവാൻ കരുതി വെച്ചിരുന്ന വാക്കുകളൊക്കെത്തന്നെ ഇപ്പോൾ മറന്നു തുടങ്ങിയിരിക്കുന്നു എന്ന് തന്നെ പറയാം.
'പുകഞ്ഞ കൊള്ളി പുറത്ത് ' ദേവേട്ടൻ കവലയിൽ വെച്ച് നാരായണമാമയോട് പറഞ്ഞെത്രെ! അത് നാരായണൻ മാമ എന്നോട് പറഞ്ഞപ്പോൽ എന്നിൽനിന്നും വളരെ ദൂരെയാണ് ദേവേട്ടനെന്ന എനിക്ക് തോന്നിപോയി.
ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന പെങ്കൊച്ചിനെയും കൊണ്ട് ഭർത്താവിനോട് പിണങ്ങി വീട് വിട്ടിറങ്ങിയത് നന്നായില്ലെന്നു പറഞ്ഞ അമ്മയോട് എനിക്ക് വല്ലാത്ത ദേഷ്യമാണ് തോന്നിയത്.

"മോളെ അച്ഛനില്ലാത്ത നിന്നെ എന്റെ ചിറകിനടിയിൽ വെച്ചാണ് ഞാൻ വളർത്തിയത്. വളർന്നു വരുന്ന ഒരു പെണ്കുട്ടിയുണ്ടെന്നകാര്യം നീ ഓർത്തില്ലല്ലോ?" അമ്മ പഭവിച്ചു.
തിരിച്ചു പോകുവാൻ എന്റെ ഈഗോ എന്നെ ഇതുവരെ അനുവദിച്ചിരുന്നില്ല.
ഇന്ന് ഞാൻ തിരുച്ചുപോവുകയാണ്. ഈഗോ മാറ്റിവെക്കുവാൻ തീരുമാനിച്ചത് എന്റെ മോളെ മാത്രം ഓർത്താണ്.. ഇന്നലെ രാത്രിയിൽ അവൾ പറഞ്ഞ കാര്യങ്ങൾ എന്ന് ഞെട്ടിച്ചു കളഞ്ഞു.
ഉറങ്ങിക്കിടന്നപ്പോൾ ആരുടെയോ കൈകൾ അവളുടെ ശരീരത്തിലൂടെ ഇഴഞ്ഞുനീങ്ങുന്നത് മനസ്സിലാക്കി അവൾ ഞെട്ടി ഉണർന്നു.
കണ്ണ് തുറന്നു നോക്കിയപ്പോൾ എൺപത്തിഅഞ്ചുവയസ്സുള്ള അമ്മയുടെ
അമ്മാവൻ നാരായണ മാമൻ !
ഒരു പെൺകുട്ടി സ്വന്തം വീട്ടിൽ പോലും സുരക്ഷിതയല്ല എന്ന സത്യം ഞാൻ മനസ്സിലാക്കിയിരിക്കുന്നു.
ദേവേട്ടന്റെ അസാന്നിധ്യമാണോ അയാൾക്ക് ധൈര്യം പകർന്നത് ?

"ഒരു പെൺകുട്ടിക്ക് അവളുടെ അച്ഛൻ നൽകുന്ന സുരക്ഷിതത്വം നിനക്ക് ഇപ്പോൾ മനസ്സിലായില്ലേ ?"അമ്മ കരഞ്ഞുകൊണ്ട ചോദിച്ചപ്പോൾ ദേവട്ടനിലേക്കുള്ള ദൂരം വളരെ കുറഞ്ഞതായി എനിക്ക് തോന്നി.
അനിൽ കോനാട്ട്
'ഇന്നത്തെ കാലം ..അതിന്റെ ഗതികെട്ട പോക്ക് ' ...ഒരു ഓർമ്മപ്പെടുത്തൽ...ഗുഡ്
ReplyDeleteകാലം ഇതാണ്
ReplyDelete