
അത്രയും ചൊന്നുനീയെന്തിനെൻ പ്രണയമേ
ഒറ്റയ്ക്ക് മൗനം നുകർന്നു പോയി.
തെറ്റെന്നതറിയാത്ത കൊച്ചരിപ്പൂവിനെ
തൊട്ടുമോഹിപ്പിച്ചു മാഞ്ഞുപോയി..
ഒറ്റയ്ക്ക് മൗനം നുകർന്നു പോയി.
തെറ്റെന്നതറിയാത്ത കൊച്ചരിപ്പൂവിനെ
തൊട്ടുമോഹിപ്പിച്ചു മാഞ്ഞുപോയി..
പകലുകൾ പറയാതെ പെയ്തുതീർന്നപ്പോഴും
നിഴലിന്റെ മറവിൽ തിരഞ്ഞിരുന്നു.
പലമാത്രയറിയാതെ പാട്ടുമൂളുമ്പോഴും.
ശ്രുതിയെന്നിൽ തേങ്ങുകയായിരുന്നു..
നിഴലിന്റെ മറവിൽ തിരഞ്ഞിരുന്നു.
പലമാത്രയറിയാതെ പാട്ടുമൂളുമ്പോഴും.
ശ്രുതിയെന്നിൽ തേങ്ങുകയായിരുന്നു..
പടിവാതിൽത്താഴുകൾ പാതിയടഞ്ഞൊരാ
പാതിരാപ്പരിഭവം തോർന്നരാവിൽ.
മകരനിലാവിൽ നീ മകരന്ദം തിരയവേ
മലർക്കൊടി മണ്ണിൽപ്പതിഞ്ഞിരുന്നു ..
പാതിരാപ്പരിഭവം തോർന്നരാവിൽ.
മകരനിലാവിൽ നീ മകരന്ദം തിരയവേ
മലർക്കൊടി മണ്ണിൽപ്പതിഞ്ഞിരുന്നു ..
-വിജു കണ്ണപുരം-
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക