കൊച്ചുകഥ
ഓര്‍മ്മവച്ച നാള്‍ മുതല്‍ ഇന്നോളം, പങ്കെടുത്ത ഒരു മത്സരത്തിലും ഞാന്‍ ജയിച്ചിട്ടില്ല.
അവസാനത്തെ മത്സരത്തിലും തോറ്റ് തിരിച്ചുവന്ന് ഉറങ്ങാന്‍ കിടക്കവേ, ഇന്നലെ രാത്രി ഭാര്യ ഏറെ ദുഖിതയായിരുന്നു.
'' ഒരാഗ്രഹം പറയട്ടെ '' മുടിയില്‍ വിരലോടിച്ചുകൊണ്ട് അവള്‍ കിതച്ചു.
''മുഖവുരയില്ലാതെ കാര്യം പറ.'' ഞാന്‍ കാതോര്‍ത്തുകൊണ്ടു പറഞ്ഞു. ''നിനക്ക് കൊച്ചു കൊച്ച് ആഗ്രഹങ്ങളേയുള്ളു. അതൊക്കെ ഞാന്‍ സാധിപ്പിച്ചിട്ടുമുണ്ട്. പറ , ഇന്നെന്താ നിന്റെ ചിന്ന ചിന്ന ആശെെ .''
''മുഖവുരയില്ലാതെ കാര്യം പറ.'' ഞാന്‍ കാതോര്‍ത്തുകൊണ്ടു പറഞ്ഞു. ''നിനക്ക് കൊച്ചു കൊച്ച് ആഗ്രഹങ്ങളേയുള്ളു. അതൊക്കെ ഞാന്‍ സാധിപ്പിച്ചിട്ടുമുണ്ട്. പറ , ഇന്നെന്താ നിന്റെ ചിന്ന ചിന്ന ആശെെ .''
'' ഇതങ്ങനെയല്ല. വലിയൊരാഗ്രഹമാണ്.ദാ, ഒരിക്കലെങ്കിലും ചേട്ടന്‍ ഒന്നു ജയിച്ചു കാണണം. നുണ പറഞ്ഞോ, വഞ്ചിച്ചോ, കെെക്കൂലി കൊടുത്തോ ഒരിക്കലെങ്കിലും ജയിക്കണം.എന്തു വിലകൊടുത്തും എന്റെ പൊന്നിന്‍കുടം ജയിച്ചു വരണം. വലിയൊരാഗ്രഹമാണ്.''
ആവില്ല എന്നു പറയാന്‍ എനിക്കായില്ല. അത്രയ്ക്ക് ഊഷ്മളമാണ് ആ സ്നേഹം.
ആവാം എന്നു പറയാനും എനിക്കായില്ല. അത്രയ്ക്ക് ഭീരുവാണല്ലോ ഞാന്‍.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക