
വീടിനു പിന്നാമ്പുറത്തൂടെ നടക്കുന്നതിനിടയിലാണ് ചിമ്മിനിയുടെ അടിയിൽ ഒതുക്കി മടക്കിയ ഒരു കടലാസ് കാണുന്നത്. എടുത്തു നിവർത്തി നോക്കുമ്പോൾ അതിലിങ്ങനെ എഴുതിയിരിക്കുന്നു.
.....പ്രിയപ്പെട്ട അച്ചനും അമ്മയും അറിയാൻ ,ഇന്ന് രാത്രി ഞാൻ നിങ്ങളെ വിട്ട് പോവുകയാണ്. കോളേജിൽ എൻ്റെ സീനിയറായ ഒരാളുമായ് എനിക്ക് അടുപ്പമുണ്ടായിരുന്നത് ഞാനിത് വരെ നിങ്ങളോട് പറഞ്ഞിട്ടില്ല. പറഞ്ഞാൽ ഞങ്ങൾക്ക് പരസ്പരം നഷ്ടം സംഭവിച്ചാലോ എന്ന് ഭയന്നിട്ടാണ്. നിങ്ങൾക്കിത് വിഷമമുണ്ടാക്കുമെന്നറിയാം. ഞങ്ങൾക്കിതല്ലാതെ വേറെ വഴിയില്ല. സ്നേഹനിധിയായ ഒരച്ചനേയും അമ്മയേയും വിട്ടേച്ച് പോവുകയാണ്.പൊറുക്കണം.ഈ മകളെ ശപിക്കരുത്.ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമെന്ന അപേക്ഷയോടെ....... സ്വന്തം മീനു.
അയാൾ പേപ്പർ മുഷ്ട്ടിയിലിട്ട് ചുരുട്ടി. കണ്ണുകളിൽ നനവ് പടർന്നിരിക്കുന്നു. കണ്ണുകൾ അമർത്തിത്തുടച്ച് അകത്തേക്ക് കയറാനൊരുങ്ങുമ്പോൾ വാതിലിനരികിൽ ഭാര്യ നിൽക്കുന്നു.
"നിങ്ങളുടെ കണ്ണിനെന്തു പറ്റി... കലങ്ങിയിരിക്കുന്നല്ലോ..?"
ഒന്നൂല്യാ
"അല്ല... എന്തോ ഉണ്ട്... എന്തു പറ്റി ?"
അയാൾ ,കടലാസ് അവൾക്കു നേരെ നീട്ടികൊണ്ട് പറഞ്ഞു... മീനു എഴുത്തിവെച്ച ആ കടലാസാണിത്. വായിച്ചപ്പോൾ ഓളെ ഓർത്തു പോയി.
"നിങ്ങളുടെ കണ്ണിനെന്തു പറ്റി... കലങ്ങിയിരിക്കുന്നല്ലോ..?"
ഒന്നൂല്യാ
"അല്ല... എന്തോ ഉണ്ട്... എന്തു പറ്റി ?"
അയാൾ ,കടലാസ് അവൾക്കു നേരെ നീട്ടികൊണ്ട് പറഞ്ഞു... മീനു എഴുത്തിവെച്ച ആ കടലാസാണിത്. വായിച്ചപ്പോൾ ഓളെ ഓർത്തു പോയി.
അവളത് തുറന്നു വായിച്ചില്ല. കൈകൾ ചെറുങ്ങനെ വിറക്കുന്നുണ്ടായിരുന്നു.
"നിങ്ങളെന്തിനാ അതെടുത്തത്.. ഞാൻ ആ മുറി വൃത്തിയാക്കിയപ്പോ കിട്ടിയതൊക്കെ കത്തിക്കാൻ കൊണ്ടു വന്നിട്ടതാ അവിടെ..."
"നിങ്ങളെന്തിനാ അതെടുത്തത്.. ഞാൻ ആ മുറി വൃത്തിയാക്കിയപ്പോ കിട്ടിയതൊക്കെ കത്തിക്കാൻ കൊണ്ടു വന്നിട്ടതാ അവിടെ..."
അയാൾ ഭാര്യയുടെ കൈയ്യിൽ നിന്ന് കടലാസു തിരിച്ചു വാങ്ങി.... വേണ്ടാ ... ഇതു കത്തിക്കണ്ടാ..ഇതെൻ്റെ കയ്യിലിരിക്കട്ടെ...
അയാൾ ഉള്ളിലേക്ക് നടന്നു. അകത്തെ , പൂട്ടിയിട്ട മുറിയിലേക്ക് കയറി. അടച്ചിട്ട മേശവലിപ്പു വലിച്ചു തുറന്നു. അതിൽ മടക്കി വെച്ച പഴയൊരു പത്രമെടുത്തു നിവർത്തി. അകത്താളിലെ ഇടത് മൂലയിലെ ഒരു വാർത്തയിൽ അയാൾ കണ്ണുനട്ടിരുന്നു. വാഹനപകടത്തിൽ കമിതാക്കൾ മരിച്ചു.....വാർത്തക്കടിയിലെ ,നിറഞ്ഞ ചിരിയോടെയുള്ള മീനുവിൻ്റെ ഫോട്ടോ കണ്ടപ്പോൾ ഒരിക്കൽക്കൂടി അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
ഒളിച്ചോടിയ അന്നു രാത്രി വഴിമധ്യേ വാഹനപകടത്തിൽ തൻ്റെ ഏകമകൾ മരിച്ചിരിക്കുന്നു. പിറ്റേന്നു കാലത്തെ അവൾ വീട്ടിലേക്കു തിരിച്ചു വന്നിരുന്നു... ചതഞ്ഞ മുഖവുമായ്.. നിശ്ചലമായ ദേഹവുമായ്....
പത്രം നെഞ്ചിലമർത്തിപ്പിടിച്ച് അയാൾ കിടന്നു. കയ്യിലുള്ള കടലാസു നിവർത്തി ഒരാവർത്തി കൂടി വായിച്ചു... പ്രിയപ്പെട്ട അച്ചനും അമ്മയും അറിയാൻ.... ഇന്ന് രാത്രി ഞാൻ നിങ്ങളെ വിട്ട് പോവുകയാണ്....... കണ്ണുകൾ തുളുമ്പി. ഹൃദയം വിങ്ങിപ്പൊട്ടി. ഇടറിയ ഒച്ചയോടെ അയാൾ വിളിച്ചു... മോളേ....
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക