Slider

ആശങ്കക്കുമപ്പുറം.

0
Image may contain: 1 person
--------------------------------
ആശങ്കകൾ ഉടെലെടുക്കുന്നത്
ഭയാനകമായ ഒരു സ്ഥിത്ഥി വിശേഷത്തെ അഭിമുഖീകരിക്കേണ്ടി വരുമ്പോഴാകാം.
അത്തരമൊരു വാർത്ത സൃഷ്ടിച്ച്
വയർ നിറക്കുന്ന
വികൃത ജൻമങ്ങളെ കേട്ട്
ഭീതിയോടെ ഉറങ്ങാതിരിക്കുമ്പോൾ.
പെരുകുന്ന ഭയത്തിനാൽ നമ്മളെ തളച്ച്
ചിയേഴ്സ് പറഞ്ഞ് ആഹ്ളാദിക്കുന്നവരുടെ ആരവങ്ങൾ കേൾക്കണം.
ഇപ്പോൾ തകരുമെന്നുറപ്പിച്ച
അണക്കെട്ടിനു മുന്നിൽ അനേകായിരങ്ങൾക്കുറക്കം
നഷ്ടപ്പെട്ടപ്പോൾ കണ്ടതാണ്.
മാധ്യമ മേലാളരുടെ അന്തിചർച്ചകൾ.
നിങ്ങളറിയാതെ നിങ്ങളിലെ ആശങ്കകൾ വലുതാക്കി വിളവു കൊയ്തു തിന്നുന്ന
ചെന്നായക്കൂട്ടങ്ങൾ .
ഇല്ലാത്തതിനെ ഉണ്ടെന്നു സ്ഥാപിച്ച്
അവർ ചർച്ചകൾക്കു കൊഴുപ്പു കൂട്ടുമ്പോൾ
അതിൽ ബലിയാടായ ജീവിതങ്ങൾ
വർഷങ്ങളോളം കോടതി കയറി നിരപരാധികളെന്നു വിധി വാങ്ങുമ്പോൾ.
നഷ്ടം വന്ന ജീവിതത്തിന്റെ
ഒരു നിമിഷം പോലും തിരിച്ചു കിട്ടാതെ ഇവർക്കിടയിൽ പെട്ട്
തളർന്നു പോകുന്ന എത്ര ജന്മങ്ങൾ.
ഇരകളെ വിളിച്ച്
ഉടുതുണിയഴിച്ചു നോക്കാറുണ്ട്
ഇവരിൽ ചില കേമൻമാർ.
നിയന്ത്രിക്കാൻ
നിയമമില്ലാത്തിടത്തോളം കാലം
വാദിയേയും പ്രതിയേയും
ഇവർ തന്നെ കണ്ടെത്തുമ്പോൾ.
എഴുതി സമാധാനിക്കാനല്ലാതെ
എനിക്കെന്തു ചെയ്യാൻ കഴിയും.
ഓരോരുത്തർക്കും
ഓരോ അന്നമല്ലേ വിധിച്ചത്
ഈച്ചയും, കൊതുകും,പന്നിയും,പുഴുക്കളും. മനുഷ്യരിൽ തന്നെയുണ്ടാവുമ്പോൾ അതിശയത്തിനു വഴിയില്ലല്ലോ ?
ഈ പകർച്ചവ്യാധിയെങ്കിലും
രാഷ്ട്രീയത്തിന്റെ പകർന്നാട്ടങ്ങൾക്കു നിമിത്തമാകാതെ കെട്ടട്ടങ്ങാൻ പ്രാർത്ഥിക്കാം.
Babu Thuyyam.
22/05/18.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo