
" ലച്ചു... ലച്ചു... എഴുനേൽക്കു... നേരം ഇത്ര ആയിന്നാ?" അമ്മയുടെ വിളി അങ്ങ് സ്വപ്നത്തിലും കേൾക്കാം..
ബെഡ്ഷീറ് മാറ്റി ക്ലോക്കിൽ നോക്കിയപ്പോ 7 .10 ... ഹോസ്റ്റലിൽ ഉള്ളപ്പോ 6 .30 അല്ലെങ്കിൽ 6 .40 അതിനു അപ്പുറം ഇല്ല... കാരണം 8 മണിക്ക് മെസ്സിൽ എത്തിയില്ല എങ്കിൽ പിന്നെ ഫുഡ് ഉണ്ടാവില്ല..
അത് കൊണ്ട് 8 മണിക്ക് തന്നെ വീട്ടിൽ ആയാലും വിശപ്പ് തുടങ്ങും... പിന്നെ ഒന്നും നോക്കിയില്ല... പല്ലും തേച്ചു ടേബിൾൽ ഇരുന്നു... പത്രം വായിച്ചു തുടങ്ങി
" അല്ല... എന്നാ റിസൾട്ട് വരുന്നേ ?"
" ഈ ആഴ്ച തന്നെ കാണുമെന്നു കേട്ടു" ലച്ചു പതുകെ പറഞ്ഞു
" ഇന്ന് ഇവിടെ കാണുമലോ.. എനിക്ക് കല്യാണത്തിന് പോണം... ഗ്യാസ് വരും... വേറെ ഇവിടെയും പോയേക്കരുത്. "
" അപ്പൊ അച്ഛനോ ?"
" അച്ഛൻ എന്റെ കൂടെ വരും... ബസിൽ ഒന്നും പോകാൻ വയ്യ.. "
" 'അമ്മ ഇങ്ങനെ നാട്ടിലെ കല്യാണമൊക്കെ കുടി നടന്നോ... അവസാനം ചേച്ചിയുടെ കല്യാണത്തിന് ഈ നാട് മൊത്തം വിളിക്കേണ്ടി വരും " ലച്ചു അമ്മയെ പേടിപെടുത്തി
" നീ ഒന്ന് പോയെ പെണ്ണെ.. അച്ഛൻ വരണ വരെ ഇവിടെ തന്നെ ഉണ്ടാവണം... ഇന്നലെ സിനിമയ്ക്കു പോകുവാന് പറഞ്ഞു പോയ നീ വന്നപ്പോ ഇത്ര ലേറ്റ് ആയിന്നു അറിയാമോ ?"
" എന്റെ പൊന്നു അമ്മെ... സിനിമ കഴിഞ്ഞു ഞാൻ ഗായത്രിയുടെ വീട്ടിൽ കേറി,.. ഞാൻ അച്ഛനെ വിളിച്ചു പറഞ്ഞായിരുന്നാലോ.. "
" നിന്റെ റിസൾട്ട് ഒന്ന് വന്നോട്ടെ... ബാംഗ്ലൂർ അല്ലെങ്കിൽ ചെന്നൈ ഞാൻ അമ്മാവനോട് പറഞ്ഞിട്ടുണ്ട് നിന്റെ ജോലി കാര്യം... " 'അമ്മ ദേഷ്യത്തോടെ പറഞ്ഞു
" അത് എന്താ ഈ നാട്ടിൽ ഒന്നും ജോലി കിട്ടില്ലേ ?"
" ഇവിടെ ഉണ്ടേൽ ഡാൻസ് പാട്ടുന്നു പറഞ്ഞു നീ കറങ്ങി നടക്കും... സ്കൂളിലും കോളേജിലും ഒകെ ഒഴപ്പിയില്ലേ ? ഇനി മതി " 'അമ്മ തറപ്പിച്ചു പറഞ്ഞു
അമ്മയോട് ഇപ്പൊ എന്ത് പറഞ്ഞിട്ടും കാര്യം ഇല്ലന്ന് മനസിലായി... മിണ്ടാതെ ഇരുന്നു ദോശ കഴിച്ചു തുടങ്ങി..
" ചേച്ചി.... ലച്ചു ചേച്ചി... " കഴിച്ചു കഴിഞ്ഞതും പുറത്തു നിന്നും വിളി കേട്ടു...
ഇറങ്ങി നോക്കിയതും അപ്പു... ഗായത്രിയുടെ അനിയൻ ആണ്
" എന്താ അപ്പു ?"
" ചേച്ചി... എന്റെ ചേച്ചിക്ക് നല്ല സുഖം ഇല്ല... ഒന്ന് വീട്ടിലേക്കു വരമൊന്നു ചോദിച്ചു ?"
" ഹോസ്പിറ്റൽ പോകാൻ ആണോ? "
" അല്ല... ഇന്ന് ഓഫീസിൽ പോകുന്നില്ല... അപ്പൊ അവിടെ ലെറ്റർ കൊടുക്കണം... എനിക്ക് ആണേൽ സ്കൂളിൽ പോകാൻ നേരമായി,.. "
" ശെരി.... നീ പൊയ്ക്കോ... ഞാൻ അങ്ങോട്ട് പോയിക്കൊള്ളാം "
അവനെ പറഞ്ഞു വിട്ടു തിരിഞ്ഞതും അച്ഛൻ മുമ്പിൽ...
" അച്ഛാ... ഞാൻ ഒന്ന് ഗായത്രിയുടെ വീട് വരെ പോയിട്ട് വരാം.. അവൾക്കു നല്ല സുഖം ഇല്ല... ഞാൻ ഇത് ഇപ്പൊ അമ്മയോട് പറഞ്ഞാൽ എന്നെ ഇങ്ങോട്ടും വിടില്ല.. " ലച്ചു അച്ഛനോട് കെഞ്ചി പറഞ്ഞു
" ഞങ്ങൾക്ക് ഒരു കല്യാണത്തിന് പോണം മോളെ.. നീ പോയിട്ട് വേഗം വരണം.. "
" Thank You അച്ഛാ... ഞാൻ വേഗം വരാം... അമ്മയോട് പറയല്ലേ "
അത്രെയും പറഞ്ഞു ലച്ചു വേഗം ഇറങ്ങി നടന്നു... ലച്ചുവും ഗായത്രിയും ബാല്യകാല സുഹൃത്തുക്കൾ ആണ്... അവളെ കൂടാതെ വേറെയും രണ്ടു കൂട്ടുകാരികൾ ഉണ്ടെങ്കിലും, ഗായത്രി തൊട്ടു അടുത്ത് തന്നെ ആണ് താമസം... നാട്ടിൽ ഉള്ളപ്പോ അവളുടെ എല്ലാ കാര്യത്തിനും ലച്ചു കൂടെ പോകാൻ നോക്കും...
================================================================
" ആന്റി അവൾ എവിടെ ?" ഗായുവിന്റെ അമ്മയോട് ചോദിച്ചു
" റൂമിൽ ഉണ്ട്... രാത്രി ഒകെ നല്ല പനി ഉണ്ടായിരുന്നു ,,, രാവിലെ മരുന്ന് കഴിച്ചു... പക്ഷെ നല്ല ക്ഷീണം... ഓഫീസിൽ പോകുന്നില്ല എന്തായാലും "
" ഇന്നലെ സിനിമ കാണുമ്പോൾ ഒന്നും കൊഴപ്പം ഇല്ലായിരുന്നു... ഇവിടെ നിന്നും കിട്ടിയോ ആവൊ ?"
" രാത്രി തുടങ്ങിയതാ... ഏതായാലും നീ പോയി നോക്ക് "
ലച്ചു റൂമിൽ ചെല്ലുമ്പോ അവൾ കണ്ണ് അടച്ചു കിടക്കുകയായിരുന്നു.. അടുത്ത് എത്തി തൊട്ടു നോക്കിയതും അവൾ മെല്ലെ കണ്ണ് തുറന്നു ..
" ഒട്ടും വയ്യേ ? "
" ഇന്നലെ നല്ല പനി ഉണ്ടായിരുന്നു... പക്ഷെ ഇപ്പൊ കുറച്ചു കുറഞ്ഞ പോലെ... നല്ല ക്ഷീണം ഉണ്ട്... ശരീര വേദനയും .."
" അത് പനി ഉണ്ടായിട്ടാ... viral fever ആണേൽ 5 ദിവസം ഉണ്ടാവും..." ലച്ചു അവളെ പേടിപ്പിച്ചു.
" അങ്ങനെ ഒന്നും പറയല്ലേ ഡീ.. അത്രയ്ക്ക് ഉള്ള ലീവ് ഒന്നും കിട്ടില്ല.. " ഗായു കെഞ്ചി പറഞ്ഞു .
" ഇത് അല്ലെങ്കിൽ വേറെ ജോലി കിട്ടില്ലേ ?"
" ഇപ്പോഴത്തെ അവസ്ഥയിൽ വേറെ ജോലി കിട്ടുന്ന വരെ പിടിച്ചു നിന്നെ പറ്റൂ.. അപ്പുവിന്റെ പഠിത്തം... വീട്ടിലെ കാര്യങ്ങൾ എല്ലാം എന്റെ ശമ്പളം കൊണ്ട് അല്ലെ ? "
" എനിക്ക് അറിയാം കാര്യങ്ങൾ ഒകെ... എന്നാലും എങ്ങനെ കഴിഞ്ഞിരുന്നവരാ ... നിന്റെ അച്ഛൻ കിടപ്പിൽ ആയപ്പോ തൊട്ടു സ്ഥിതി മാറിയില്ലേ ? ഒരു ദിവസം പുള്ളിയും അങ്ങ് പോയി... ആ പോട്ടെ... നമുക്ക് എല്ലാം ശെരിയാക്കാം... നീ എന്തിനാ രാവിലെ വിളിച്ചേ ?"
" എന്റെ ലീവ് ലെറ്റർ ഒന്ന് കോട്ട ജംഗ്ഷനിൽ എത്തിക്കണം.."
" അവിടെ അല്ലാലോ നിന്റെ ഓഫീസ്?" ലച്ചു ചോദിച്ചു
" എന്റെ കൂടെ വർക്ക് ചെയുന്ന ശ്രീജ അവിടെ ഉള്ള ബസ്റ്റോപ്പിൽ വരും.. നീ ഈ ലെറ്റർ ഒന്ന് അവളെ ഏൽപ്പിച്ച മതി "
ലച്ചു ലെറ്റർ എടുത്തു അവൾക്കു നേരെ നീട്ടി...
" ലവ് ലെറ്റർ ഒന്നും അല്ലാലോ " ലച്ചു ചിരിച്ചു കൊണ്ട് ചോദിച്ചു
" അതിന്റെ കുറവ് എനിക്ക് ഉണ്ടായിരുന്നുള്ളു..."
" ഓ പിന്നേ... ഒരു പുണ്യവതി... നിന്നെ എന്നും വായിനോക്കി നിൽക്കുന്ന വരുൺ ഇല്ലേ? അവനോടു പറയാം ഒരു ലെറ്റർ തരാൻ എന്താ ? ലച്ചു കളിയാക്കി
" ഒന്ന് പോടീ.. വേറെ പണി ഒന്നും ഇല്ലേ ?"
" ഡി.. ഞാൻ കാര്യമായിട്ട് ചോദിച്ചതാ... അവൻ സീരിയസ് ആണ്... നിനക്ക് താല്പര്യം ഉണ്ടെകിൽ വീട്ടിൽ വന്നു ആലോചിച്ചോളാമെന്നു പറഞ്ഞു എന്നോട്... "
" നീ ചുമ്മാ കളി പറയാതെ "
" കളി അല്ല... കാര്യം ആയിട്ടാ... ഇന്നലെ സിനിമയ്ക്കു പോകാൻ ഇറങ്ങിയപ്പോ അവനെ കണ്ടിരുന്നു... അവനു നിന്റെ അഭിപ്രായം മാത്രം അറിഞ്ഞാൽ മതി... പിന്നെ നിന്റെ വീട്ടിലെ കാര്യങ്ങൾ ഒകെ അവനും അറിയാവുന്നതു അല്ലെ ?" ലച്ചു സീരിയസ് ആയി പറഞ്ഞു
" കല്യാണം ഒന്നും ഈ അടുത്തെങ്ങും നടക്കില്ല... "
" നീ ഒരു പോസിറ്റീവ് റിപ്ലൈ കൊടുത്താൽ അവൻ വീട്ടിൽ വന്നു ആലോചിച്ചോളും... എന്നായാലും നിന്റെ കല്യാണം നടത്തില്ലെ? അമ്മക്ക് ഇഷ്ടപ്പെട്ടു എങ്കിൽ മുന്നോട്ടു പോട്ടെ "
" നീ അവനോടു ഇപ്പൊ ഒന്നും പറയേണ്ട... ആദിയം ഈ ലെറ്റർ ഒന്ന് കൊടുക്ക്... അവള് 8 .45 സ്റ്റോപ്പിൽ എത്തും "
" ശെരി... അപ്പൊ... ബൈ.... കെടന്നു ഉറങ്ങു... ഞാൻ വൈകിട്ട് വരാം "
=================================================================
ലെറ്റർ കൊടുത്തു വീട്ടിൽ എത്തിയപ്പോ ചേച്ചി ജോലിക്കു പോകാൻ ഇറങ്ങി..
" രാവിലെ തന്നെ ഇറങ്ങിയോ ?"
" ഞാൻ അടുത്ത ജംഗ്ഷൻ വരെ പോയതാ ഒരു ലെറ്റർ കൊടുക്കാൻ.. "
" ഓ... അപ്പൊ ആ പണിയും ഉണ്ടോ ?" ചേച്ചി കളിയാക്കി
" ഒന്ന് പോയെ... നമ്മുടെ ഗായുവിനു സുഖമില്ല... അവളുടെ ലീവ് ലെറ്റർ കൊടുക്കാൻ പോയതാ "
" എന്ത് പറ്റി?"
" പനി..."
" എന്നിട്ടു ഡോക്ടറെ കണ്ടുവോ ?" കാർത്തു സീരിയസ് ആയി ചോദിച്ചു
" ഇല്ല... ടാബ്ലറ്റ് കഴിച്ചു വീട്ടിൽ കിടപ്പുണ്ട്... രണ്ടു ദിവസം കഴിയുമ്പോ മാറും "
" ഇപ്പോഴത്തെ കാലാവസ്ഥ വളരെ മോശം ആണ്... നീ അവളെ ഇത്രയും പെട്ടന്ന് ഡോക്ടറെ കാണിക്കണം... ദിനം പ്രതി ഓരോ രോഗങ്ങൾ ആണ്... നീ പത്രത്തിൽ ഒന്നും വായിക്കുന്നില്ലേ?" ചേച്ചി ചൂടായി
" അതിനു മാത്രം ഒന്നും ഇല്ല.. ഇപ്പൊ കൂടി സംസാരിച്ചു വന്നതേ ഉള്ളു. "
" നീ അടുത്ത കൂട്ടുകാരി അല്ലെ? വേഗം വിളിച്ചു കൊണ്ട് പോ ഡോക്ടറെ കാണിക്കാൻ,,,"
ചേച്ചി പറഞ്ഞതിൽ കാര്യം ഇല്ലാതെ ഇല്ല... ഇന്നലെ വരെ ഒരു കൊഴപ്പവും ഇല്ലായിരുന്നു... ഏതായാലും അച്ഛൻ തിരിച്ചു വന്നിട്ട് അവളെയും കൂട്ടി പോകാം.
=================================================================
വൈകിട്ട് അടുത്ത് തന്നെ ഉള്ള ഉഷ ഡോക്ടറെ കണ്ടു... പനി 102 ... കുറച്ചു മരുന്നും... തിരിച്ചു വീട്ടിലേക്കു നടന്നു പോകേണ്ടി വന്നു... ഒരു ഓട്ടോ പോലും കിട്ടിയില്ല... ഗായു ആകെ തളർന്ന് പോയിരുന്നു.. താങ്ങി പിടിച്ചു ഒരു വിധം വീട്ടിൽ എത്തിച്ചു മരുന്നും കൊടുത്തു വീട്ടിലേക്കു കേറി...
വീട്ടിലെ ചെന്നപ്പോ തന്നെ അനുവിനെയും ദിവ്യയെയും കാര്യങ്ങൾ ഒകെ വിളിച്ചു പറഞ്ഞു...
കൂട്ടുകാർ ഒകെ ഡിഗ്രി കഴിഞ്ഞു ജോലിക്കു പോയപ്പോൾ ഞാൻ മാത്രം ആയിരുന്നു MBA ക്കു പോയത്... അവർക്കു ഒകെ ജോലി ഉള്ളത് കൊണ്ട് ഇവിടം വിട്ടു പോകാനും തോന്നാറില്ല.. ഓഫീസിൽ ആണേലും എല്ലാരും ഇടക്ക് ഇടക്ക് വിളിക്കും... വണ്ടി ഉള്ളത് കൊണ്ട് ഇടക്ക് ഡ്രൈവർ പണിയും കിട്ടും
അടുത്ത ദിവസം ക്ലാസ്സ്‌മേറ്റ് ദീപയുടെ ഫോൺ കാൾ കേട്ട് ആണ് ഉണർന്നത് ..
" ഹലോ..."
" എടി... നമ്മുടെ റിസൾട്ട് പബ്ലിഷ് ആയി "
" അയ്യോ... എപ്പോ ? സത്യം ആണോ ?" ലച്ചു ഉറക്കത്തിൽ നിന്നും ഞെട്ടി കണ്ണ് തുറന്നു
" ഞാൻ ഡൌൺലോഡ് ചെയ്യുന്നേ ഉള്ളു... ഇവിടെ ആണേൽ നെറ്റ് സ്ലോ ആണ്.. എല്ലാരും ഒരു വഴിക്കു പോയിട്ടുണ്ട്..."
" ആണോ... ഞാനും വേഗം നോക്കട്ടെ... കഫേ വരെ പോയാലേ നടക്കു "
ഫോൺ കട്ട് ആക്കി... പിന്നെ എല്ലാം സൂപ്പർ ഫാസ്റ്റ് വേഗത്തിൽ ആയിരുന്നു...
" രാവിലെ എങ്ങോട്ടാ ഇത്ര ധിറുതിയിൽ ?" 'അമ്മ സംശയത്തോടെ ചോദിച്ചു
" 'അമ്മ... റിസൾട്ട് വന്നു... ഞാൻ ഒന്ന് പോയി നോക്കിയിട്ടു വരാം... "
" അത് നോക്കാൻ എങ്ങോട്ടാ പോകുന്നെ ?"
" 'അമ്മ... നമ്മടെ പ്രകാശേട്ടന്റെ കഫേ ഇല്ലേ? അവിടെ പോയാൽ നടക്കും... "
" ശെരി.. ശെരി... വേഗം പോയിട്ട് വാ... പിന്നേ റിസൾട്ട് അറിഞ്ഞാൽ നേരെ ഇങ്ങോട്ടു വരണം.. വേറെ ആരോടും പറയണ്ട..."
ലച്ചു മറുപടി പറയാൻ നിൽക്കാതെ വേഗം സ്കൂട്ടർ എടുത്തു ഇറങ്ങി..
ദീപ പറഞ്ഞ പോലെ നെറ്റ് സ്ലോ ആണ്... എല്ലാരും യൂണിവേഴ്സിറ്റി വെബ്സൈറ്ററിൽ കേറിയിട്ടുണ്ടാവും... അവസാനം... ഡൌൺലോഡ് ആയി...
" എന്റെ ഭഗവാനെ... എല്ലാ പേപ്പറും കിട്ടിയേക്കണേ... ഇനിയും വയ്യ... ആ നാട്ടിലേക്കു പോയി പഠിക്കാൻ ... വേറെ എന്ത് വേണേലും തരാം " ലച്ചു മനസ്സ് നിറഞ്ഞു പ്രാർത്ഥിച്ചു റിസൾട്ട് ഓപ്പൺ ചെയ്തു...
റിസൾട്ട് കണ്ടു അവൾ ഒന്നുംകൂടി കണ്ണ് തുറന്നു നോക്കി.. എന്റെ കൃഷ്ണ... നീ കാത്തു... എല്ലാ പേപ്പറും കിട്ടി... അങ്ങനെ രണ്ടു വർഷത്തിന്റെ യുദ്ധം കൊണ്ട് MBA കിട്ടി...
വേഗം കഫെയിൽ നിന്നും ഇറങ്ങി... അടുത്തുള്ള കടയിൽ നിന്നും ചോക്ലേറ്റ് മേടിച്ചു... ലച്ചുവിന്റെ മുഖത്തെ സന്തോഷം കണ്ടു എല്ലാരും ചോദിച്ചു എങ്കിലും അവൾ കാര്യം പറഞ്ഞില്ല...
വീട്ടിൽ എത്തി വണ്ടി സ്റ്റാൻഡിൽ ഇട്ടു അകത്തേക്ക് ഓടി...
" അമ്മെ... അമ്മെ...."
അടുക്കളയിൽ നിന്ന 'അമ്മ രാധയും ചേച്ചി കാർത്തികയും ഓടി എത്തി...
" എന്താ മോളെ... എന്ത് പറ്റി? "
ലച്ചു കിതച്ചു നിന്ന് എന്ന് അല്ലാതെ ഒന്നും മിണ്ടാൻ കഴിഞ്ഞില്ല..
" ലച്ചു.. നീ കാര്യം പറ " കാർത്തു ലച്ചുവിനോട് ചോദിച്ചു
" അമ്മെ... ഞാൻ... ഞാൻ പാസ് ആയി,," ലച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു
" എന്റെ കൃഷ്ണ നീ കാത്തു... സത്യമാണല്ലോ നീ പറയുന്നേ "
" ഞാൻ എന്തിനാ കള്ളം പറയുന്നേ "
" ഓ... congrats ...." 'അമ്മ ലച്ചുവിന് കൈ കൊടുത്തു അനുമോദിച്ചു
" എന്താ ഇവിടെ ഒരു ബഹളം?" അച്ഛൻ അപ്പോഴാണ് വന്നത്
" അച്ഛാ... ഞാൻ പാസ് ആയി... കിട്ടി എനിക്ക് MBA .."
" ആഹ്ഹ... കൊള്ളാലോ... congrats .. അപ്പൊ ഇന്ന് വൈകിട്ട് പുറത്തു കറങ്ങാൻ പോകണം.." അച്ഛൻ സന്തോഷത്തോടെ പറഞ്ഞു
" thank you അച്ഛാ.. "
ലച്ചു അപ്പൊ തന്നെ മേടിച്ച ചോക്ലേറ്റ് എല്ലാര്ക്കും കൊടുത്തു...
" ഇനിയിപ്പോ ഇത്രയും പെട്ടന്ന് CV ഒകെ റെഡി ആക്കണം... ജോലി അന്വേഷിക്കണ്ടേ ?" 'അമ്മ സന്തോഷത്തോടെ പറഞ്ഞു
" അത് ഒന്നും ആലോചിച്ചു നീ തല പുകയ്ക്കണ്ട... എന്റെ മോൾക്ക് നല്ല ജോലി തന്നെ കിട്ടും "
" ഇവൾക്ക് ജോലി കിട്ടിയിട്ട് വേണം വലിയ ഒരു ട്രീറ്റ് മേടിക്കാൻ " ചേച്ചി ഇടയിൽ കേറി പറഞ്ഞു
" മിക്കവാറും ഇവൾ അതിന്റെ കാശു എന്നെ കൊണ്ട് തന്നെ കൊടുപ്പിക്കും " അച്ഛന്റെ മറുപടി കേട്ട് എല്ലാരും പൊട്ടി ചിരിച്ചു
" അച്ഛാ... ഞാൻ ഈ വിവരം കൂട്ടുകാരോട് ഒന്നും പറഞ്ഞില്ല.. എനിക്ക് കുറച്ചു ഫോൺ ചെയ്യണം .. പിന്നെ ഗായുവിന്റെ അടുത്ത് പോണം.."
" ശെരി... വൈകിട്ട് ഫ്രീ ആവണം... അച്ഛന് രാവിലെ മീറ്റിംഗ് ഉണ്ട്... ഇറങ്ങട്ടെ ?"
================================================================
" ഹലോ..."
" അനു.. ലച്ചു ആണ് ഡീ... റിസൾട്ട് വന്നു... പാസ് യിട്ടോ "
" പൊളിച്ചു... അപ്പൊ ട്രീറ്റ് ഇപ്പോഴാ ?" അനു സന്തോഷത്തോടെ ചോദിച്ചു
" അടുത്ത ആഴ്ച.... എന്തായാലും നമ്മടെ ഗായുവിന്റെ പനി മാറട്ടെ... "
" എന്റെ ഓഫീസിന്റെ അടുത്ത് പുതിയ ഐസ് ക്രീം പാർലർ ഉണ്ട് ... അവിടെ മതി..." അനു ഉറപ്പിച്ചു
" ആയിക്കോട്ടെ... നീ ദിവ്യ നെ വിളിച്ചോ ?"
" രാവിലെ വിളിച്ചു... അവൾ നല്ല തിരക്കിൽ ആണ്... നിന്റെ റിസൾട്ടന്റെ കാര്യം ഞാൻ പറഞ്ഞോളാം... പിന്നെ ഗായുവിനു എങ്ങനെ ഉണ്ട് "
" ഞാൻ ഇന്ന് ഇത് വരെ പോയില്ല ... പോണം..."
" ശെരി... നീ കണ്ടു വന്നിട്ട് വിളിക്കു.. വൈകിട്ട് നേരത്തെ ഇറങ്ങുവാണേൽ അങ്ങോട്ട് വന്നു അവളെയും കാണണം.. നടക്കുമോ അറിയില്ല... ഇല്ലെങ്ങിൽ നാളെ നാളെ രാവിലെ വരാം "
" ശെരി ഡീ... ബൈ... "
===============================================================
ഉച്ച കഴിഞ്ഞു 4 മണിക്ക് ലച്ചു വീട്ടിൽ നിന്നും ഇറങ്ങി ... ഗായുവിന്റെ വീട്ടിലേക്കു പോയി... രണ്ടു വീടുകളും തമ്മിൽ അധികം ദൂരം ഇല്ല... 2 മിനിറ്റ് മതി...
അവളുടെ വീട് എത്തിയതും ലച്ചു ഒന്ന് കുടി നോക്കി... ഗെയ്റ്റും വാതിലും ഒകെ തുറന്നു കിടക്കുവായിരുന്നു..
" ഇതൊക്കെ എങ്ങനെ തുറന്ന് ഇട്ടിട്ടു എല്ലാരും കുടിയ ഇവിടെ പോയി?" ലച്ചു പതുകെ പറഞ്ഞു.
" ആന്റി... ആന്റി " ലച്ചു ഉച്ചത്തിൽ വിളിച്ചു... പക്ഷെ മറുപടി ഒന്നും കിട്ടിയില്ല
ലച്ചുവിന് എന്തോ അപാകത തോന്നി... ഓരോ അടി എടുത്തു മുന്നോട്ടു നടക്കുമ്പോഴും ഏതോ ഒരു പ്രശ്നത്തിലേക്ക് നടന്നു കേറുന്നു എന്ന് മനസ്സ് പറഞ്ഞു ...
ലച്ചു ചുറ്റിലും നോക്കി... ആരെയും കാണാനും ഇല്ല...
മൊത്തത്തിൽ ഒരു ശ്മശാന മൂകത എന്നൊക്കെ പറയും പോലെ.. ചെറിയ കാറ്റ് പോലും ഇല്ല..
ഒന്ന് ആലോചിച്ച ശേഷം ലച്ചു ആ വീട്ടിലേക്കു കേറാൻ തന്നെ തീരുമാനിച്ചു
(തുടരും)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക