രാവിലെ എന്നുമുണരുന്ന സമയത്തുതന്നെ പണിക്കർ എഴുന്നേറ്റു. നോക്കുമ്പോൾ വാതിൽ തുറന്നുകിടക്കുന്നു. രാത്രിയിൽ കിടക്കുന്നതിനുമുമ്പ് വാതിൽ അടച്ചതാണല്ലോ എന്ന് ചിന്തിച്ചുകൊണ്ട് തന്‍റെ മുറിയിൽനിന്നും പുറത്തിറങ്ങി. വാതിലടയ്ക്കാൻ നോക്കിയപ്പോൾ അത് അടഞ്ഞുതന്നെ കിടക്കുന്നു. പണിക്കർ ചുറ്റുമൊന്നു നോക്കി. വീട്ടിലുള്ള വേറെയാരും എഴുന്നേറ്റിട്ടില്ല എന്നു മനസ്സിലായി. വേലക്കാരിയും അവളുടെ മുറിയിൽനിന്നും പുറത്തുവന്നിട്ടില്ല എന്നും. പതിവുള്ള നടത്തത്തിനായി നേരേ വീടിനു പുറത്തേക്ക് നടക്കുമ്പോൾ എല്ലാ വാതിലുകളും തുറന്നുകിടക്കുന്നു. ദേഷ്യംകൊണ്ട് വിറച്ചു. ആർക്കും ഒരു ഉത്തരവാദിത്തവുമില്ല. വാതിലടയ്ക്കാതെ പോത്തുപോലേ കിടന്നുറങ്ങുന്നു. തിരിച്ചുവരട്ടെ. എല്ലാറ്റിനും കണക്കിനു കൊടുക്കുന്നുണ്ട്. മനസ്സിൽ പറഞ്ഞുകൊണ്ട് അയാൾ പുറത്തിറങ്ങി. കോലായിലെ സ്റ്റാൻഡിൽനിന്നും തന്‍റെ പ്രിയപ്പെട്ട തുകൽചെരുപ്പ് ഇടാന്‍ കാലുകൾ നീട്ടിയപ്പോഴാണ് ഒരു കാര്യം മനസ്സിലായത്; തന്‍റെ കാലുകൾ ഭൂമിയിൽ തൊട്ടിട്ടില്ലെന്ന്. ഇനിയെന്തിനാണ് തനിക്ക് ചെരുപ്പ്?! കാലുകൾ നിലത്ത് കുത്താത്ത തനിക്ക് ചെരുപ്പിന്‍റെ ആവശ്യമില്ല. പണിക്കർ മുറ്റത്തേക്കിറങ്ങി നേരേ നടന്നു.
* * * *
പാടവും കമുങ്ങിൻതോട്ടവും തെങ്ങിൻതോപ്പും പിന്നിട്ട് താനെന്നും വിശ്രമിക്കാറുള്ള ആൽത്തറയിലെത്തി. ഏകദേശം മൂന്ന് കിലോമീറ്ററോളം ദൂരം അയാൾ നടന്നിരുന്നു. എന്നും അവിടെ കുറച്ചു സമയം വിശ്രമിക്കാറുണ്ട്. എന്നിട്ടേ തിരിച്ചുപോകാറുണ്ടായിരുന്നുള്ളു. പതിവുപോലേ ഇന്നും ആൽത്തറയിൽ എത്തിയപ്പോൾ തനിക്ക് ക്ഷീണമൊന്നും തോന്നിയില്ലെന്നും തന്‍റെ ശരീരം വിയർത്തിരുന്നില്ലെന്നും അയാളറിഞ്ഞു. സാധാരണയായി രോമം നിറഞ്ഞ തന്‍റെ ദേഹം വിയർത്തുകുളിച്ച് ഇട്ടിരിക്കുന്ന വസ്ത്രം ദേഹത്തൊട്ടിപ്പിടിക്കുമായിരുന്നു. എങ്കിലും ആൽത്തറയിൽ അയാളിരുന്നു. അടുത്തുള്ള റോഡുകളിലും ഇടവഴികളിൽക്കൂടിയും രാവിലെ അമ്പലത്തിൽ തൊഴാൻ പോകുന്നവരെയും കൂലിപ്പണിക്കു പോകുന്നവരെയും പാൽ സൊസ്സൈറ്റിയില്‍ പാല് കൊടുക്കാൻ പോകുന്നവരെയും കണ്ടു. എല്ലാവരും പരിചയമുള്ളവർ. അതിൽ തൊഴിൽ തേടിയെത്തിയവരായ അന്യസംസ്ഥാനക്കാരെ മാത്രം അയാൾക്ക് പരിചയമുണ്ടായിരുന്നില്ല. ചുറ്റും പച്ചയണിഞ്ഞ നാടിന്‍റെ മനോഹാരിതയിലേക്ക് അയാളുടെ കണ്ണുകൾ സഞ്ചരിച്ചു.
കമുങ്ങിൻതോട്ടങ്ങളിൽ പഴുത്തുനില്ക്കുന്ന അടയ്ക്കാക്കുലകളും കുലച്ച് വിളവെടുപ്പിനു പാകമായി നില്ക്കുന്ന നേന്ത്രവാഴത്തോപ്പുകളും അയാളുടെ മനസ്സില്‍ കുളിർമ്മ പടര്‍ത്തി. പക്ഷേ, നെൽവയലുകളിൽ കൂടുതലും വാഴക്കൃഷിയാണല്ലോ എന്നോർത്തപ്പോൾ ദുഃഖവും ഒപ്പം, തന്‍റെ പാടങ്ങളിൽ താനൊരിക്കലും വാഴക്കൃഷി നടത്തിയിട്ടില്ലെന്നതിൽ അഭിമാനവും തോന്നി. തന്‍റെ കാലശേഷം മക്കൾ ഇതൊക്കെ നോക്കി നടത്തുമോ എന്നതിൽ ചെറിയ സന്ദേഹവും തോന്നാതിരുന്നില്ല. എങ്കിലും നാടിന്‍റെ ഭൂപ്രകൃതി കണ്ടപ്പോൾ ഏറെ സന്തോഷം തോന്നി. ഇത്രയുംകാലം ഇതൊന്നും തനിക്ക് ആസ്വദിക്കുവാൻ കഴിഞ്ഞില്ലല്ലോ എന്നതിൽ കുറ്റബോധവും. സാരമില്ല; ഇനിയും സമയമുണ്ടല്ലോ. ഇനി കുറച്ച് കാലം മറ്റുള്ളവർക്കുവേണ്ടി ജീവിക്കണം. ദുഷ്ടനെന്ന പേര് മാറണം. പണം സമ്പാദിച്ചുകൂട്ടുന്നതു മാത്രമല്ല ജീവിതം. അത് മറ്റുള്ളവർക്കുകൂടി ഉപകാരപ്രദമായി ഉപയോഗിക്കുന്നതിൽ വിജയിക്കുമ്പോഴാണ് ജീവിതം സാർത്ഥകമാവുകയെന്ന് തന്‍റെയുള്ളിൽ ആരോ പറയുന്നതുപോലേ തോന്നി. പണിക്കർക്കപ്പോൾ വിഷമമായി. ഇത്രയുംകാലം താനങ്ങനെയല്ലല്ലോ ജീവിച്ചത്. തന്‍റെ ഭാര്യപോലും ശപിക്കുന്ന ഒരു ഭർത്താവല്ലേ താൻ? പിന്നെ മക്കളുടെയും നാട്ടുകാരുടെയും കാര്യം പറയണോ? അതെല്ലാം മാറണം, മാറ്റണം. വാസുദേവപ്പണിക്കർ അത്രയ്ക്കു ദുഷ്ടനായിരുന്നില്ലെന്ന് നാട്ടുകാർ പറയണം. അതിന് സാദ്ധ്യമായതെല്ലാം ചെയ്യണമെന്ന ചിന്തയിൽ വീട്ടിലേക്കു തിരിച്ചുപോകാൻ തയ്യാറായിക്കൊണ്ട് എഴുന്നേൽക്കുമ്പോഴാണ് തന്‍റെ നേർക്ക് രണ്ട് പേർ വരുന്നത് കണ്ടത്.
*****
ഹൊസ്ദുർഗിൽ തന്‍റെ കുടുംബത്തിന്‍റെ അത്രത്തോളം പണവും പ്രതാപവും ഇല്ലാത്തവരാണെങ്കിലും, പേരുകേട്ട തറവാട്ടുകാരാണ്. കരയോഗത്തിൽ തന്‍റെ തീരുമാനങ്ങളെ എന്നും പിന്തുണച്ചിരുന്നവർ. കൈപ്പമംഗലം ശങ്കരൻപിള്ളയും മേലാറ്റൂർ ഗോവിന്ദൻനായരും. പണിക്കർക്ക് സന്തോഷമായി. രാവിലെ വേറെ ആരെയും കാണാത്തതുകൊണ്ട് ഒരു വല്ലാത്ത മുഷിച്ചിലായിരുന്നു. പതിവുള്ള നടത്തം കഴിയുമ്പോൾ ആൽത്തറയിൽ ഒത്തുചേർന്ന് മൂവരും തമ്മിൽ ചർച്ചചെയ്യാത്ത കാര്യങ്ങളില്ല. പണിക്കരെപ്പോലെ അവരും കൃഷിക്കാരാണ്, പാരമ്പര്യ സ്വത്തുകാർ. അവരുടെ പൂർവ്വികരുടെ ഭൂസ്വത്താണ് പണ്ട് പണിക്കർ വാങ്ങിക്കൂട്ടിയത്. മൂവരും സമപ്രായക്കാർ, ആഢ്യന്മാർ. പോകാൻ തുടങ്ങിയ പണിക്കർ അവരെ കണ്ടുകൊണ്ട് അവിടെത്തന്നെ ഇരുന്നു. അവർ അടുത്തെത്തിയപ്പോൾ പരിഭവം പറഞ്ഞുകൊണ്ട് എഴുന്നേറ്റു.

"യെന്താടോ പിള്ളേച്ചാ.. നിങ്ങ്ളിത്രേം താമ്സിച്ചേ..? കൊർച്ച് നേര്ത്തെ യെഴ്ന്നൊള്ള്യാ കൈയ്ക്കോ.. യീ.. കോവിന്ദനേംങ്കൂട്ടി..? യെത്രാന്ന്വച്ചാ യിവ്ടെ ഒറ്റക്കിര്ക്ക്ണെ...?"
അവരൊന്നും കേൾക്കാത്തതുപോലേ പണിക്കരെയും കടന്നു നടന്നുപോയി. ഇവർക്ക് എന്തുപറ്റി?! തന്നോട് മിണ്ടാതെ പോകുന്നു! ഇനിയെങ്ങാനും പുതിയ വേഷത്തിൽ തന്നെ കണ്ടു മനസ്സിലാക്കാത്തതുകൊണ്ടായിരിക്കും പണിക്കർ സമാധാനിച്ചു. എങ്കിലും ഒന്നുകൂടി വിളിച്ചുനോക്കാം എന്ന് തീരുമാനിച്ച് അയാൾ അവരെ ഉറക്കെ വിളിച്ചു.
"കോവിന്ദൻനായരേ.. യെടോ.. പിള്ളേച്ചോ..."
തന്‍റെ വിളികേൾക്കാതെ അവർ പോകുന്നതു നോക്കി പണിക്കരവിടെ വിഷമിച്ചുനിന്നു. അപ്പോൾ ആദ്യമായി തന്‍റെ പുതിയ വേഷത്തോട് അയാൾക്ക് ഇഷ്ടക്കുറവായി. സ്വതവേ വെളുത്തവരായ അവരോട് അല്പം അസൂയ പണ്ടും തനിക്കുണ്ടായിരുന്നല്ലോ എന്ന കാര്യം അയാളോർത്തു. തന്‍റെ പുതിയ വേഷത്തിൽ തനിക്ക് അവരേക്കാൾ നിറമുണ്ടെന്നും അവരുടെ മുന്നിൽ ഒന്നുകൂടി തന്‍റെ പത്രാസ് ഉയരുമെന്നു ചിന്തിച്ചതിൽ ഇച്ഛാഭംഗം തോന്നി. തനിക്ക് സംഭവിച്ച കാര്യങ്ങൾ ആരോടെങ്കിലും പറഞ്ഞില്ലെങ്കിൽ തന്‍റെ ഹൃദയം പൊട്ടിപോകുമെന്നു മനസ്സിലായി. അപ്പോഴാണ് ഓർത്തത് ഭാര്യ വീട്ടിലുണ്ടല്ലോ.. അവൾ വിശ്വസിക്കാതിരിക്കില്ല. എത്രയും പെട്ടെന്ന് അവളെക്കാണാൻ ആഗ്രഹം തോന്നി. വേഗം വീട്ടിലേക്ക് നടന്നു.
*****
എന്നും തിരിച്ചുനടക്കുന്ന വഴിയിലൂടെ പണിക്കർ നടന്നു. ഒരുപാട് ചിന്തകൾ അയാളുടെ ഉള്ളിലൂടെ കടന്നുപോയി. ഒരുപക്ഷേ, തന്‍റെ രൂപം കാണുമ്പോൾ എന്തായിരിക്കും അവളുടെ അവസ്ഥയെന്ന് ചിന്തിക്കാതിരുന്നില്ല. സന്തോഷമാകുമായിരിക്കും. നല്ല പ്രായത്തിൽ ഈ സൗന്ദര്യം ഇല്ലായിരുന്നു. ഇനി കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന സമയത്താണ് സൗന്ദര്യം നോക്കുന്നത്. ഓർത്തപ്പോൾ ചിരി വന്നു. അയാൾ പൊട്ടിപ്പൊട്ടിച്ചിരിച്ചു. പെട്ടെന്ന് എന്തോ ഓർത്തതുപോലേ ചിരി നിറുത്തി, നാലുപാടും നോക്കി, ആരെങ്കിലും തന്‍റെ പ്രവർത്തികൾ കാണുന്നുണ്ടോ എന്നറിയാൻ. ആ പരിസരത്ത് ആരെയും കണ്ടില്ല. സന്തോഷത്തോടെ പണിക്കർ നടന്നു.
അല്പസമയം നടന്നപ്പോൾ ചുടലക്കാടിന്‍റെ അടുത്തെത്തി. ഒരുമാത്ര, അവിടെനിന്നു. തലയുർത്തിനില്ക്കുന്ന കരിമ്പനകളും ഇരുമ്പകമരങ്ങളും ആൽമരങ്ങളും കാഞ്ഞിരമരങ്ങളും ചെറിയ കുറ്റിക്കാടുകളും ഇഞ്ചപ്പടർപ്പുകളും നിറഞ്ഞുനില്ക്കുന്ന ശ്മശാനം. വല്ലാത്തൊരു നിശബ്ദത അവിടെ തളംകെട്ടിയിരുന്നു. പകൽപോലും ആരും അവിടേക്ക് വരാറില്ല. തൊഴുത്തിൽ വെട്ടിയിടാനുളള ചപ്പിനും കരിയലകൾക്കു വേണ്ടിപ്പോലും ആരും വരാറില്ല. എല്ലാവർക്കും ഭയമാണ്. സത്യത്തിൽ ജീവിച്ചിരിക്കുന്നവരെ അല്ലേ പേടിക്കേണ്ടത്? മരിച്ചുമണ്ണടിഞ്ഞവരും കത്തിച്ചുകളഞ്ഞവരും എങ്ങനെ എഴുന്നേറ്റു വരാനാണ്? എങ്കിലും രാമുവിനെയും അവന്‍റെ ഭാര്യ സീതാലക്ഷ്മിയെയും സമ്മതിക്കണം. ഒരു പര സഹായം പോലുമില്ലാതെയല്ലേ ഇവിടെ കഴിയുന്നത്. ധൈര്യശാലിതന്നെ. അവന്‍റെ ഭാര്യ പൂർണ്ണഗർഭിണിയല്ലേ എന്നു ചിന്തിച്ചപ്പോൾ അയാൾക്ക് ഭയങ്കര വിഷമമായി. അവനോടാണല്ലോ താനങ്ങനെയൊക്കെ ചെയ്തത് എന്നോർത്തപ്പോൾ കുറ്റബോധവും. ഏതായാലും ഇവിടെക്കയറി അവനെ ഒന്ന് കണ്ടുകളയാം. അയാൾ നേരേ ചുടലക്കാട്ടിലേക്ക് കയറി. ശവം ദഹിപ്പിക്കുന്ന സ്ഥലം മാത്രം തെളിച്ചിട്ടിരിക്കുന്നു. കുറെ നാളുകൾക്കുമുമ്പ് ശവം ദഹിപ്പിച്ചതിന്‍റെ അടയാളമായി കത്തിത്തീരാറായ വിറകിന്‍റെ കഷണങ്ങളും കരിക്കട്ടകളും കരിപിടിച്ച മുട്ടിക്കഷണങ്ങളും മഴപെയ്ത് നനഞ്ഞ ചാരക്കൂമ്പാരവും കടന്ന് അല്പമകലേ കാണുന്ന പനയോല മേഞ്ഞ കുടിലിന്‍റെ അടുത്തേക്കു നടന്നു.
* * * * *
അല്പമകലെനിന്നുതന്നെ അയാൾക്ക് വീട് വ്യക്തമായി കാണാമായിരുന്നു. ഉമ്മറത്ത് കട്ടിളപ്പടിയിൽ പൂർണ്ണഗർഭിണിയായ സീതാലക്ഷ്മി നിറവയറും താങ്ങി അകലേക്ക് ഇടവഴിയിൽക്കൂടിക്കാണുന്ന പാടങ്ങളിലേക്ക് മിഴികൾനട്ട് പുറംതിരിഞ്ഞിരിക്കുന്നു. തന്‍റെ നീണ്ട മുടിക്കെട്ട് മാറിലേക്കിട്ട് അതിലൂടെ വിരലുകൾ ഓടിച്ചുകൊണ്ട് എന്തോ ഗാഢമായ ചിന്തയിലാണ് അവൾ. താൻ വന്നത് വീടിന്‍റെ പുറകുവശംചേരുന്ന കോണിൽക്കൂടിയാണെന്ന് മനസ്സിലായി. അതാണ് താൻ വരുന്നത് അവൾ കാണാത്തെതെന്നു തോന്നുന്നു. പതിയെ അങ്ങോട്ട് നടക്കുമ്പോൾത്തന്നെ അയാൾ ചിന്തിച്ചു. ഉഗ്രപ്രതാപിയായ വാസുദേവപ്പണിക്കർക്ക് ഇങ്ങനെ മാറാൻ കഴിയുമോ? താനാരുടേയും വീട് തേടിപ്പോയ ചരിത്രമുണ്ടോ? അതും ഒരു കീഴ്ജാതിക്കാരന്‍റെ ആളുകൾ അറിഞ്ഞാൽ എന്തു പറയും? എങ്കിലും അത് സാരമില്ല. ചെയ്ത തെറ്റുകൾക്ക് പരിഹാരമാവുകില്ലെങ്കിലും സമാധാനമാകുമല്ലോ! താനവർക്കുവേണ്ടി ചെയ്തത് പറയണം. കാരണം അത്രയേറെ രാമുവിനെ ദ്രോഹിച്ചവനല്ലേ താൻ? ഇതറിയുമ്പോൾ അവന് തന്നോടുള്ള ദേഷ്യംമാറും. തന്നെ ശപിച്ചിട്ടു പോയവൻ അതോർത്തെങ്കിലും എന്നോട് ക്ഷമിക്കാതിരിക്കില്ല. പതിയെ എല്ലാം ശരിയാകും. ആൾക്കാർ എന്തുവേണമെങ്കിലും പറയട്ടെ. താനത് കാര്യമാക്കേണ്ടതില്ല. എങ്കിലും തന്‍റെ മക്കളിതറിഞ്ഞാൽ കോലാഹലം ഉണ്ടായാൽ? തന്‍റെ സമ്പാദ്യവും സ്വത്തും തനിക്കിഷ്ടമുള്ളതുപോലേ ഉപയോഗിക്കാം. അതിന് തടയിടാനും ചോദിക്കാനും ആരാണുള്ളത്? അല്ലെങ്കിലും ആരെങ്കിലും തന്‍റെ മുന്നിൽനിന്ന് ആജ്ഞാപിക്കാറുണ്ടോ; അല്ലാ മര്യാദയ്ക്കെന്തെങ്കിലും പറയാറുണ്ടോ? ഭയബഹുമാനത്തോടെയല്ലാതെ ഒരിക്കലുമില്ല. താൻ പറയും, മറ്റുള്ളവർ കേൾക്കും. അതായിരുന്നു ശീലം. അത് സ്വന്തം അദ്ധ്വാനത്തിലൂടെ നേടിയെടുത്തതാണ്. തനിക്കു മുകളിൽ മറ്റൊരു ശബ്ദമുയരുന്നത് സഹിക്കാവുന്നതിലും അധികമായിരുന്നു; മരണതുല്യം. അപ്പോൾ വരുന്നത് വരുന്നിടത്തുവച്ചു കാണാം. ചിന്തകളുടെ തേരോട്ടത്തിനൊടുവിൽ അയാൾ ആ വീടിന്‍റെ മുറ്റത്തെത്തി.

കരിയിലകൾ വീണുകിടക്കുന്ന മുറ്റത്ത് നിന്നുകൊണ്ട് വീടിന് ചുറ്റുമൊന്നു നോക്കി. വീടിനു ചുറ്റുമായി മുറ്റം പകുതിയോളം ചാണകം മെഴുകിയിരിക്കുന്നുവെങ്കിലും അങ്ങിങ്ങായി മുത്തങ്ങപ്പുല്ലുകൾ മുളച്ച്നില്പുണ്ട്. അടുക്കളഭിത്തി പുകയും കരിയും പിടിച്ച് കറുത്തിരിക്കുന്നു. ഇറയത്ത് മണ്ണുകൊണ്ട് കെട്ടിപ്പൊക്കിയ അരകല്ലിന്‍റെ തറയിൽ തേഞ്ഞ് നടുവു കുഴിഞ്ഞ പഴയൊരു അരകല്ലും പിള്ളക്കല്ലും. അതിന്‍റെ തൊട്ടുചേർന്ന് മൺതിട്ട കെട്ടിപ്പൊക്കി മുളകൾ പാകിയ ഒരു തട്ടും അതിനുമുകളിൽ കുറച്ച് മൺകലങ്ങളും അലുമിനിയപ്പാത്രങ്ങളും കഴുകി കമിഴ്ത്തിവച്ചിരിക്കുന്നു. ഇഷ്ടികയല്ല; മുളയുടെ വാരികൾ മെടഞ്ഞ് അതിനിടയിൽ മണ്ണ് കുഴച്ചുതേച്ചാണ് ഭിത്തി കെട്ടിയതെന്നു കണ്ടപ്പോൾ, അയാളുടെ ഓർമ്മകൾ വീണ്ടും പുറകോട്ട് പോയി. തന്‍റെ ജീവിതത്തിന്‍റെ തുടക്കവും ഇങ്ങനെയൊരു കുടിൽ കെട്ടിയായിരുന്നല്ലോ? അറിയാതെ അയാൾ തന്‍റെ ശിരസ്സിലും ചുമലിലും തടവിനോക്കി. അന്ന് സ്വന്തമായി ഒരു കൊച്ചുവീട് കെട്ടിയത്, താൻതന്നെ കാട്ടിൽക്കയറി വെട്ടിച്ചുമന്നു കൊണ്ടുവന്ന മുളയും മരത്തൂണുകളും കൊണ്ടായിരുന്നല്ലോ? അന്ന് രാത്രിയിൽ അവിടെയുറങ്ങിയപ്പോൾ തനിക്ക് കിട്ടിയ ശാന്തിയും സമാധാനവും സംതൃപ്തിയും പിന്നീട് വലിയ കൊട്ടാരംപോലുള്ള വീടു പണിതു താമസിച്ചിട്ടും കിട്ടിയിട്ടില്ല എന്നതല്ലേ സത്യം...?!
* * * * *
സീതാലക്ഷ്മിയുടെ പുറകിലെത്തിയ പണിക്കർക്ക് തന്‍റെയുള്ളിൽ ഒരു ഉറവ പൊട്ടിയൊഴുകുന്നതുപോലേ തോന്നി; ഒരച്ഛന്‍റെ വാത്സല്യം. പണ്ട് തന്‍റെ മകൾ കടിഞ്ഞൂൽ പ്രസവത്തിന് വീട്ടിൽവന്ന സമയത്ത് അവളെ കാണുമ്പോൾ തോന്നിയിരുന്നത് ഇങ്ങനെതന്നെയായിരുന്നല്ലോ എന്ന് ചിന്തിച്ചുപോയി.

"സീതാലക്ഷ്മീ.."
അവൾ ഭയപ്പെടാതിരിക്കാൻ വളരെ പതുക്കെയാണ് വിളിച്ചത്. ഗർഭിണിയല്ലേ.. പേടിച്ചാലോ എന്ന ഭയവും ഉണ്ടായിരുന്നു. പ്രതികരണമൊന്നും ഉണ്ടാവാത്തതുകൊണ്ട് വീണ്ടും വിളിച്ചു. എന്നിട്ടും യാതൊരുവിധത്തിലുമുള്ള മറുപടിയും ഉണ്ടായില്ല. എങ്കിലും അയാൾക്കവളോട് ദേഷ്യം തോന്നിയില്ല. പഴയ പണിക്കരാണ് താനെങ്കിൽ ഇപ്പം തന്‍റെ കാല് അവളുടെ പുറത്ത് പതിഞ്ഞിരുന്നേനെ എന്നു ചിന്തിച്ചുപോയി. ഇപ്പോഴാണ് അയാൾക്ക് മനസ്സിലായത് താൻ കഴിഞ്ഞ കാലങ്ങളിൽ എത്ര ക്രൂരമായിട്ടാണ് എല്ലാവരോടും പെരുമാറിയതെന്ന്. ശാന്തമായി ചിന്തിക്കുമ്പോൾ സമാധാനം തോന്നുന്നുവല്ലോ. അയാൾ തന്‍റെ മാറ്റത്തിൽ സന്തോഷിച്ചു. ഇനിയും മാറണം. ഈ ലോകത്തിൽ അഹങ്കാരംമൂലം എന്തെങ്കിലും നേടിയിട്ട് കാര്യമില്ലെന്നും മറ്റുള്ളവർ നമ്മളെ ഭയപ്പോടെ നോക്കുന്നതിന് പകരം, സ്നേഹത്തോടെ നോക്കണമെന്ന പാഠം പഠിക്കാൻ നേരത്തേ കഴിയാത്തതിൽ വ്യസനം തോന്നി. അയാൾ മെല്ലേ അവളുടെ ചുമലിൽ ഒരച്ഛന്‍റെ വാത്സല്യത്തോടെ തഴുകി. അയാൾ ഞെട്ടിപ്പോയി. താൻ തഴുകുമ്പോൾ തന്‍റെ വിരലുകൾ മഞ്ഞുപോലേ അന്തരീക്ഷത്തിൽ അലിഞ്ഞുപോകുന്നു. അതും അവൾ അറിയുന്നുണ്ടായിരുന്നില്ല. അയാൾ തന്‍റെ കൈകളിലേക്കു നോക്കി. അതുരണ്ടും യഥാസ്ഥാനത്ത് തന്നെയുണ്ട്. പുതിയ ദേഹത്തിന്‍റെ വികൃതികൾ എന്ന് ചിന്തിച്ചുകൊണ്ട് അവളെ അടിമുടി വീക്ഷിച്ചു. പാവം വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. കഴിഞ്ഞവർഷം താൻ കാണുമ്പോൾ മനോഹരിയായിരുന്നു. അന്ന്, തന്നെ കണ്ടപ്പോൾ ഭയത്തോടെ രാമുവിന്‍റെ പിറകിൽ ഒളിച്ചുനിന്നിരുന്ന പെണ്ണിൽനിന്നും അവൾ ഒരുപാട് മാറിയിരിക്കുന്നു. ഗർഭാലസ്യം കാരണം ക്ഷീണിച്ചിരിക്കുന്നു. ശരിയാണ് കുടുംബത്തിൽനിന്നും പിണങ്ങി അകന്നുകഴിയുന്ന മക്കളുടെ അവസ്ഥ പരിതാപകരമാണ്. ഒരുപക്ഷേ, തന്‍റെ മാതാപിതാക്കളുടെ സാന്നിദ്ധ്യവും അവൾ ആഗ്രഹിക്കുന്നുണ്ടാവും. തന്‍റെ മകളും അങ്ങനെയായിരുന്നല്ലോ? രാമുവിനോട് പറയണം ഇവളെ ഏതെങ്കിലും നല്ല ആശുപത്രിയിലെത്തിക്കാൻ. ചിലവുകളെല്ലാം താൻ നോക്കിക്കൊള്ളാമെന്ന് പറയണം. ഏതായാലും ഇനി ഇവിടെ നില്ക്കാതെ വീട്ടിലേക്ക് പോകാം. വേലക്കാരിയെവിട്ട് രാമുവിനെ വീട്ടിലേക്ക് വിളിപ്പിക്കാം എന്ന ചിന്തയോടെ അയാൾ ഇടവഴിയിലൂടെ നടന്നു. കുറച്ചു മുന്നോട്ട് നടന്നിട്ട് തിരിഞ്ഞുനോക്കിയപ്പോഴും സീതാലക്ഷ്മി അവിടെത്തന്നെ ഇരിക്കുന്നുണ്ടായിരുന്നു.
*****
പാടങ്ങൾതാണ്ടി പണിക്കർ റോഡിലേക്കു നടക്കുമ്പോൾ ഇളംവെയിൽ മാറിയിരുന്നു. പാടങ്ങളിൽ അങ്ങിങ്ങായി കൊയ്തുകൂട്ടിയിരുന്ന കറ്റകൾ അട്ടിയിട്ട് വച്ചിരിക്കുന്നു. ചില പാടങ്ങളിൽ കറ്റ തല്ലുന്നവർ തകൃതിയിൽ പണിയെടുക്കുന്നു. കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ പശുക്കളും പോത്തുകളും മേയുന്നു. കൊക്കുകൾ ഒറ്റയ്ക്കും കൂട്ടമായും ഇരതേടുന്നു. ആകാശത്ത് വട്ടമിട്ടുപറക്കുന്ന എരണ്ടകൾ പാടങ്ങൾക്ക് നടുവിലുള്ള താമരപ്പൊയ്കയിലേക്കിറങ്ങാനുള്ള ശ്രമത്തിലാണ്. അകലേയുള്ള കണ്ടങ്ങളിൽ കൊയ്തിട്ടിരിക്കുന്ന കറ്റകൾ കളങ്ങളിലേക്ക് ചുമക്കുന്നവരെയും കൊയ്യുന്നവരെയും ദൂരേ പാടശേഖരത്ത് കാണാം. നേരത്തേ കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ പണിക്കാര്‍ പാളത്തൊപ്പിയും തലയിൽവച്ച് കന്നുപൂട്ടുന്നതും പോത്തിനെയും കാളകളെയും വഴക്കുപറയുന്ന ഒച്ചയും കേട്ടപ്പോൾ, തന്‍റെ തറവാടായ പൂമഠത്തെ ചെറുപ്പകാലം ഓർത്തുപോയി. ആ ഓർമ്മകളിൽ നടക്കുമ്പോൾ ടില്ലറുകളുടെയും ട്രാക്ടറുകളുടെയും ശബ്ദമാണ് പണിക്കരെ ഉണർത്തിയത്. ആകാശത്തിലേക്ക് നോക്കി സമയം എട്ടുമണിയിൽ കൂടുതലായെന്നു മനസ്സിലായി. എന്തോ, ഈ മനോഹരകാഴ്ചകൾ കണ്ടപ്പോൾ പണിക്കർക്ക് പോകാൻ തോന്നിയില്ല. നല്ല ഗ്രാമഭംഗി. എന്നും താൻ പോകുന്ന വഴിയായിട്ടും ഇതിനുമുമ്പ് ഇത് ആസ്വദിച്ചില്ലല്ലോ എന്നതിൽ വല്ലാത്ത നിരാശ തോന്നി. ഇനിയെന്നും തനിക്കിത് ആസ്വദിക്കാലോ? വിളഞ്ഞുകൊണ്ടിരിക്കുന്ന തന്‍റെ പാടങ്ങൾ അടുത്താഴ്ചകളിൽ കൊയ്യാറാവും. ഈ തെക്കേപ്പാടത്ത് കാലകാലങ്ങളായി നേരെത്തേ വിത്തിടുന്നതുകൊണ്ടാണ് നേരത്തേ വിളവെടുക്കാന്‍ കഴിയുന്നത്. കിഴക്കുഭാഗത്തുള്ളവർ ഒരു മാസമെങ്കിലും കഴിഞ്ഞേ വയൽപ്പണികൾ തുടങ്ങൂ. പണിക്കാരെ കിട്ടാൻ പണ്ടുമുതലേ ബുദ്ധിമുട്ടായിരുന്നല്ലോ? എല്ലാ വീട്ടിലെയും പെണ്ണാളുകളും പകുതിയിലേറെയുള്ള ആണുങ്ങളും ബീഡികെട്ടാൻ പോകുന്നതുകൊണ്ട് പാടത്തെ ചേറ്റലിറങ്ങി പണിയെടുക്കുന്ന കാര്യം കഷ്ടമായതുകൊണ്ട്, കരയോഗക്കാരാണ് ഇങ്ങനെ ഒരു തീരുമാനം പറഞ്ഞത്. താനുമുണ്ടായിരുന്നല്ലോ തീരുമാനിക്കാൻ. ചിന്തകൾ അയാളെ സമാധാനിപ്പിച്ചു. മനസ്സില്ലാമനസ്സോടെ അയാൾ റോഡിലെത്തി ചെമ്മൺറോഡിനരികിൽക്കൂടി മെല്ലേ നടന്നു. വഴിയരികിൽ തന്‍റെ കെട്ടിടങ്ങളിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന പലചരക്കുകടകളും മറ്റു സ്ഥാപനങ്ങളും തുറന്നിട്ടില്ലെന്നു മനസ്സിലായി. അത് പതിവില്ലാത്തതാണ്. എന്നും രാവിലെ ഏഴ് - ഏഴരയോടെ തുറക്കേണ്ടതാണല്ലോ?! എന്താണിന്നു വല്ല സമരവുമുണ്ടാവുമോ? നമ്മുടെ നാടല്ലേ! എപ്പഴാണ് സമരമുണ്ടാകുന്നതെന്നാർക്കറിയാം?! ഹൊസ്ദുർഗ്ചന്തയിൽപ്പോകാൻ ആളുകൾ ഇവിടെയാണല്ലോ നില്ക്കേണ്ടത്? അതോ താൻ താമസിച്ചുവന്ന കാരണം ബസ്സ് നേരത്തേ പോയോ? കിഴക്കുഭാഗത്തുള്ള ക്ഷേത്രത്തിൽ തൊഴുതുമടങ്ങിവരാറുള്ളവരെ കാണേണ്ടതാണല്ലോ? സ്ക്കൂളിൽപ്പോകുന്ന കുട്ടികൾമാത്രം പുസ്തകക്കെട്ടുമായി പാടങ്ങളിലൂടെയും അങ്ങിങ്ങായി കാണുന്ന ഇടവഴികളിലൂടെയും നടന്നുവരുന്നതു കാണാം. അയാൾ വേഗം നടന്നു. അപ്പോഴാണോർത്തത് ഇന്നാണല്ലോ അടയ്ക്കയിറക്കാൻ നീലേശ്വരത്തുനിന്നും പണിക്കാർ വരാമെന്നു പറഞ്ഞത്. അവരാണെങ്കിൽ കവുങ്ങിന് കൂലി കുറവു കൊടുത്താൽ മതി. അല്ലേൽ അയ്യായിരം കവുങ്ങ് വേറെ ആൾക്കാരേക്കൊണ്ട് പറിപ്പിക്കും. വർഷത്തിൽ രണ്ട് മരുന്നടിയും മൂന്നു വിളവെടുപ്പും കിട്ടാൻ ആൾക്കാര് കാത്തിരിക്കുമ്പോഴാണ് പണിക്കാർക്ക് വിഷമം. ഇവിടുന്നല്ലെങ്കിൽ അങ്ങ് സുള്ള്യയിൽനിന്നും കൊണ്ടുവരും ഈ വാസുദേവപ്പണിക്കർ. അല്ല പിന്നെ! ചിന്തകളങ്ങനെ വന്നുകൊണ്ടിരുന്നു.

പുറകിൽനിന്നും ഹോണടിശബ്ദം കേട്ട് പണിക്കർ തിരിഞ്ഞുനോക്കി. പൊടിപറത്തിക്കൊണ്ട് വാഹനങ്ങൾ സാമാന്യം നല്ല വേഗതയിൽ ഇരച്ചുവരുന്നു. ഒന്നിനുപുറകേ മറ്റൊന്നായി. എന്താണ് ഇത്രയധികം വാഹനങ്ങൾ പോകുന്നതെന്നറിയാൻ ഒരാകാംക്ഷ. ഇത് പതിവില്ലാത്തതാണ്. ഇവർക്കല്ലാം അല്പം പതിയേ പോയാല്‍പ്പോരേ?! ഈ വഴിയിൽക്കൂടി ഇങ്ങനെയോടിച്ചാൽ എന്തെങ്കിലും അപകടം വന്നാലോ? ആർക്കാണ് ചേദം? സ്ക്കൂൾ കുട്ടികൾ ഉള്ള വഴിയല്ലേ? അയാളിലെ ധാർമ്മികരോഷം ഉണർന്നു. അപ്പോൾ വീണ്ടുംവീണ്ടും വാഹനങ്ങൾ ചീറിപ്പാഞ്ഞുപോയി. തന്‍റെ വസ്ത്രത്തിൽ പൊടിപറ്റുമല്ലോ എന്നോർത്തു നോക്കിയപ്പോൾ അല്പംപോലും പൊടി പുരണ്ടിട്ടില്ലെന്നു മനസ്സിലായി.

"ങ്ങേ..!!"
ഇതെന്തു മായം?! അത്ഭുതംതന്നെ! തന്‍റെ പുതിയ ദേഹംപോലേതന്നെ വസ്ത്രങ്ങളും. കൈകൊണ്ട് ചുമ്മാതെ ഒന്നു തട്ടിക്കുടഞ്ഞുകൊണ്ട് മുന്നോട്ട് നടക്കവേ. വീണ്ടും വാഹനങ്ങൾ അയാളേയും കടന്നുപൊയ്ക്കൊണ്ടിരുന്നു.
നടപ്പിന്‍റെ വേഗത കൂടിയപ്പോൾ വീണ്ടും വാഹനങ്ങൾ വന്നുകൊണ്ടിരുന്നു. ആർക്കെന്തെങ്കിലും അത്യാഹിതം സംഭവിച്ചുവോ..? അതോ വല്ല കല്യാണമോ മറ്റോ ഉണ്ടാകുമായിരിക്കും. അല്ലാതെ ഇങ്ങനെ വണ്ടികൾ വരാനുള്ള സാധ്യതയില്ല. ഛേ.. അതെങ്ങനെ ശരിയാകും? ഈ നാട്ടിലെന്തു വിശേഷമുണ്ടായാലും താൻ അറിയേണ്ടതാണല്ലോ? ചിലപ്പോൾ വല്ല പാർട്ടിനേതാക്കളും മറ്റും വന്നതാവും. സർക്കാരിന്‍റെയല്ലേ പണം. അവറ്റകൾക്ക് എന്തും ആവാലോ? കാട്ടിലെ തടി തേവരുടെ ആന, അല്ലാതെ പിന്നെ എന്താണ്?! നടപ്പിനെക്കാള്‍ ചിന്തകൾക്കായിരുന്നു വേഗം കൂടുതൽ. തന്‍റെ പിന്നിലൂടെ ഒരുപാട് ആൾക്കാർ ഓടിയും നടന്നും വരുന്നതുകണ്ട് അവർ തന്നെ ശ്രദ്ധിക്കുന്നില്ലെന്നറിഞ്ഞപ്പോൾ പണിക്കർ ചിരിച്ചു.
"ഹ ഹ ഹ...".

എങ്ങനെയറിയാനാണ്? ഇത്രയുംനാൾ അവർ കണ്ടിരുന്ന വാസുദേവപ്പണിക്കരല്ലല്ലോ ഇപ്പോൾ താൻ. തിരിച്ചറിയാനാവാത്തവിധം മാറിപ്പോയില്ലേ? ഒരുപക്ഷേ, ഈ നാടു മുഴുവൻ ഇന്നുമുതൽ തന്നെക്കുറിച്ചായിരിക്കും സംസാരിക്കുക. അതോർത്തപ്പോൾ അയാൾ ആഹ്ലാദഭരിതനായി. തന്നേയും മറികടന്നു പോകുന്നവരെല്ലാം ഒരേ ദിശയിലേക്കാണല്ലോ പോകുന്നതെന്നറിഞ്ഞപ്പേൾ എന്തെന്നില്ലാത്ത ആകാംക്ഷ. ചെമ്മൺപാതയുടെ ഒരു വളവിലെത്തിയപ്പോൾ അകലേനിന്നും കുറെ ആളുകൾ നടന്നുവരുന്നതു കണ്ടു. ആ വളവിന്‍റെ അടുത്തുള്ള സ്ഥലങ്ങൾ അയാളുടെതായിരുന്നു. അവിടെ തുടങ്ങുന്നു പണിക്കരുടെ പൂമഠം തറവാടിന്‍റെ അതിര്. മുപ്പതേക്കറിൽ മുക്കാൽഭാഗത്തോളം കരഭൂമിയാണ്. റോഡിനോട് ചേർന്നുകിടക്കുന്നിടം കശുമാവും റബ്ബറും ജാതിയും നിറഞ്ഞുനില്ക്കുന്ന ഫലഭൂയിഷ്ഠമായ മണ്ണ്; ഇരുപതേക്കറിന്‍റെ വിസ്താരത്തിൽ. ബാക്കിവരുന്ന പത്തേക്കറിലാണ് കവുങ്ങും തെങ്ങും വയലും. പെട്ടെന്നായിരുന്നു പണിക്കരുടെ കണ്ണിൽ ആ കാഴ്ച്ച പെട്ടത്. തനിക്ക് പണം തരാനുള്ള കുഞ്ഞുണ്ണിനമ്പ്യാർ ആൾക്കൂട്ടത്തിലുണ്ടെന്നത്. അയാൾ പെട്ടെന്നുനിന്നു. ഇന്ന് രണ്ടിലൊന്നറിയണം. പണം കടംവാങ്ങിയിട്ട് ഒരു വർഷത്തിനു മുകളിലായെങ്കിലും പലിശയും കൂട്ടുപലിശയും ചേർന്ന് ഒരുപാടായിരിക്കുന്നു. പലിശ കിട്ടിയില്ലെങ്കിലും മുതല് കിട്ടിയാൽ മതിയായിരുന്നു
* * * * *
പണക്കാരനല്ലെങ്കിലും മാന്യമായി ജീവിക്കാനുള്ള സ്വത്തുള്ള അയാൾക്കു കൊടുത്ത പണം വാങ്ങിയെടുത്ത് ഈ നാട്ടിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് വീതിച്ചുകൊടുക്കാം. ഇനി തനിക്ക് ഏതായാലും ആ പണം വേണ്ട. അതുകൊണ്ട് വേറെ ആർക്കെങ്കിലും ഉപകാരമുണ്ടാകട്ടെ. ഈ ആളുകളുടെ മുന്നിൽവച്ച് ചോദിക്കണം. എങ്കിലേ അയാള് തരികയുള്ളു. എത്ര പ്രാവശ്യം പുറകേ നടന്നതാണ് പണത്തിനുവേണ്ടി. യാതൊരു ഈടും വാങ്ങാതെയാണ് താൻ പണം കൊടുത്തതും. അത് തെറ്റായിപ്പോയെന്നു തോന്നുന്നു. ഇന്ന് കണ്ടില്ലെങ്കിൽ, പിന്നെയും അന്വേഷിച്ച് നടക്കണം. പണിക്കർ അയാളുടെ നേരേ നടന്നു.

"നമ്പ്യാരേ.... യെടോ കുഞ്ഞുണ്ണിമ്പ്യാരേ..."
അയാൾ വിളിച്ചെങ്കിലും അതു കേൾക്കാതെ തന്‍റെ നേർക്ക് നടന്നുവരുന്ന നമ്പ്യാരെക്കണ്ട് അല്പം ദേഷ്യം തോന്നിയെങ്കിലും അത് പ്രകടിപ്പിക്കാതെ അയാൾക്കു മുന്നിലേക്ക് നടന്നുചെന്ന് അയാളുടെ ഷർട്ടിന്‍റെ കോളറിലും കഴുത്തിലും കൂട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു:
"ആഹാ... അങ്ങ്നിപ്പം പോണ്ടാ... അവ്ടെ നിക്ക്ടൊമ്പ്യാരേ..."
പക്ഷേ, തന്‍റെ കൈകളുടെയും ശരീരത്തിന്‍റെയും ഉള്ളിലൂടെ കുഞ്ഞുണ്ണിനമ്പ്യാർ കടന്നുപോകുന്നത് അത്ഭുതത്തോടെ പണിക്കർ കണ്ടുനിന്നു. അയാൾ അപ്പോൾ വളരെ വേദനയോടെ മനസ്സിലാക്കി, തന്നെ ആർക്കും കാണാൻ കഴിയുകയില്ലെന്ന്! ആദ്യത്തെ ഞെട്ടലിൽനിന്നും മോചിതനായപ്പോൾ, അയാൾ വീട്ടിലേക്ക് ഓടി.
*****
തന്‍റെ തറവാട്ടുപറമ്പിലേക്ക് കടന്നപ്പോൾ അയാൾ വീണ്ടും ഞെട്ടിപ്പോയി. താൻ നടന്നുവന്നപ്പോൾ വന്ന വാഹനങ്ങളെല്ലാം തന്‍റെ വീടിന്‍റെ മുറ്റത്തും പരിസരത്തുമായി നിറുത്തിയിട്ടിരിക്കുന്നു. തന്‍റെ വീടിന്‍റെ മുറ്റത്ത് മുഴുവൻ ജനങ്ങളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. ചിലർ പറമ്പിന്‍റെ മൂലയിലിരുന്ന് അടക്കിപ്പിടിച്ചു സംസാരിക്കുന്നുണ്ട്. കുറച്ച് ആൾക്കാർ പന്തല് കെട്ടുന്നു. അങ്ങിങ്ങായി ഇരിക്കാനുള്ള കസേരകളും നിരത്തിയിട്ടിരിക്കുന്നു. അവിടെയെല്ലാം വല്ലാത്ത ഒരു മൂകത പരന്നിരിക്കുന്നു. തന്‍റെ മക്കളുടെയും അടുത്ത ബന്ധുക്കളുടെയും വാഹനങ്ങളും പാർക്കുചെയ്തിരിക്കുന്നു. കോഴിക്കോടുള്ള മകന്‍റെ കാര്‍ മാത്രം കണ്ടില്ല. എന്താണ് താനറിയാതെ ഇവിടെ സംഭവിച്ചത്?! ആരോടാണ് ചോദിക്കേണ്ടത് എന്ന ധർമ്മസങ്കടത്തിൽപ്പെട്ട് നില്ക്കുമ്പോൾ, തന്‍റെ സുഹൃത്തുക്കളായ കേശവപിള്ളയും ഗോവിന്ദൻനായരും വരുന്നതു കണ്ടു. അവർ വന്നപ്പോൾ, വീടിന്‍റ അകത്തുനിന്നും തന്‍റെ മൂത്തമകൻ ദുഃഖത്തോടെ ഇറങ്ങിവന്ന് അവരെ നോക്കുന്നതും ഒന്നും പറയാതെ അവർ അവന്‍റെ തോളത്ത് തട്ടി ചോദിക്കുന്നതും കേട്ടു.

"യെപ്പോളാണുണ്യേ സമ്പവ്ച്ചേ..? അങ്ങ്നെ കാര്യായ അസ്കമൊള്ള്തായി ഓനൊന്നും മ്മ്ളോട് പർഞ്ഞട്ടൊള്ള്തായി ഞങ്ങ്ളോർക്ക്ണില്ല. അല്ലാ, യിന്നലെ മൂവന്തിക്കൂടെ ഞങ്ങള് മിണ്ടീതല്ലേ?! അപ്പ്ഴും പർഞ്ഞീക്കില്ല. പിന്നെങ്ങ്നെദ് സമ്പവ്ച്ചെന്‍റെ ദേവ്യേ..?!"
ഗോവിന്ദൻനായരുടെ ഒച്ചയുയർന്നപ്പോൾ അവിടെ കൂടിനിന്നിരുന്ന ചില പ്രമാണിമാരായവർ അവരുടെ അടുത്തേക്കുവന്നു സംസാരിക്കുന്നത് കണ്ടുകൊണ്ട് പണിക്കർ മുറ്റത്തേക്കു നോക്കി. മുറ്റത്തു കെട്ടിയ പന്തലിന്‍റെ നടുക്ക് ഒരു നിലവിളക്ക് കത്തുന്നു. സാമ്പ്രാണിത്തിരികൾ പുകയുന്നു. കോലായിലിരുന്ന് കരയോഗംമെംബറായ കുട്ടികൃഷ്ണൻനായർ രാമായണം വായിക്കുന്നു. കരയോഗത്തിലുള്ള കുടുംബങ്ങളിൽ ആരെങ്കിലും മരണപ്പെട്ടാൽ മാത്രമാണ് കുട്ടികൃഷ്ണൻനായർ രാമായണം വായിക്കുക. പണിക്കർ നടുങ്ങിപ്പോയി. ഇനി തന്‍റെ ഭാര്യക്കെങ്ങാനും എന്തെങ്കിലും സംഭവിച്ചോ? കുറെ വർഷങ്ങളായി ഒരുമിച്ച് അന്തിയുറങ്ങിയിട്ട്. അയാൾ നേരേ വീടിനകത്തേക്ക് നടന്നു. ഉള്ളിൽ അടക്കിപ്പിടിച്ച കരച്ചിൽ കേൾക്കാം. അത് തന്‍റെ ഭാര്യ കാർത്ത്യായനിയുടെയാണെന്നും തിരിച്ചറിഞ്ഞു. കരയോഗങ്ങളിലുള്ള കുടുംബങ്ങളിലെ സ്ത്രീകൾ മിക്കവരും വന്നിരിക്കുന്നു. അവർ അവളെ ആശ്വസിപ്പിക്കുന്നുണ്ട്. പിന്നെ ആര്..? അയാൾ സ്വയം ചോദിച്ചുകൊണ്ട് ചുറ്റും നോക്കി. അപ്പോൾ തന്‍റെ കിടപ്പുമുറിയിൽനിന്നും കുറച്ചാൾക്കാർചേർന്ന് തന്‍റെ ശരീരം എടുത്തുകൊണ്ട് പുറത്തേക്ക് പോകുന്നു. പണിക്കർ ഞെട്ടി പുറകോട്ടു മാറി. അപ്പോൾ മരണപ്പെട്ടത് താനായിരുന്നോ?! അയാൾ രണ്ടു കൈകൾകൊണ്ടും ചെവികൾ മറച്ചുപിടിച്ച് ഉറക്കെയലറി.
"യില്ലാ.... ഞാമര്ച്ചിട്ടില്ലാ.. ഞാ.. മര്ച്ചിട്ടില്ലാ..."
തന്‍റെ ശബ്ദം ആ വീടുമുഴുവൻ പ്രതിധ്വനിക്കുന്നത് അയാളറിഞ്ഞു. ഉറക്കെയലറിക്കൊണ്ട് പുറത്തേക്കെടുത്തുകൊണ്ടുപോയ തന്‍റെ ദേഹത്തിനടുത്തേക്കോടിച്ചെന്നു. നീളമുള്ള പഴയ കാഞ്ഞിരക്കട്ടിലിൽ കിടത്തിയിരിക്കുന്ന ശരീരം കണ്ടു. അടുത്തായി ഒരു അടുപ്പുകൂട്ടി ഒരു വലിയകലത്തിൽ വെള്ളം ചൂടാക്കാൻ വച്ചിരിക്കുന്നു. അത് കുളിപ്പിക്കാനുള്ള വെള്ളമാണെന്ന് അയാൾക്കു മനസ്സിലായി. അയാൾ ഓടിച്ചെന്ന് ആ ദേഹത്തിലേക്ക് വീണു. പക്ഷേ, അയാൾക്ക് താഴേകിടന്ന ശരീരത്തിൽ സ്പർശിക്കുവാൻ കഴിഞ്ഞില്ല. തന്‍റെ പുതിയ ദേഹം പഴയ ദേഹത്തിൽനിന്നും അകന്നുനില്ക്കുന്നു. ഹൃദയവേദനയോടെ അയാൾ ആ ഞെട്ടിക്കുന്ന സത്യമറിഞ്ഞു. തന്‍റെ ജീവിതം ഈ ലോകത്തിൽ എന്നേക്കുമായി അവസാനിച്ചിരിക്കുന്നു. താൻ മരിച്ചിരിക്കുന്നു.
(തുടർച്ച)
ബെന്നി ടി ജെ
(തുടർച്ച)
ബെന്നി ടി ജെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക