Slider

അഞ്ചു വർഷത്തെ പ്രണയം

0

തകരാൻ കാരണം അവനോട് എന്നെ കെട്ടണമെന്ന് പറഞ്ഞതാണ്.
ഇത്രയും കാലം കാത്തിരുന്നിട്ടും ഇനിയും രണ്ടു വർഷം
വേണം അതിനെ പറ്റി ആലോചിക്കാൻ തന്നെ.
ഐസ്ക്രീം പാർലറിൽ പോവാനൊ ബൈക്കിൽ ചുറ്റിക്കറങ്ങാനൊ ആരുടെയും അനുവാദം ചോദിച്ചിട്ടില്ല.
കല്യാണം വീട്ടുകാർ പറയുന്ന പോലയെ നടക്കൂ അവരുടെ ഇഷ്ടത്തിന് .
പ്രണയിച്ച് കല്യാണത്തിലെത്തുബോൾ
അച്ഛൻ്റെയും അമ്മയുടെയും കൊച്ചു കുട്ടിയായി അവൻ മാറി.
കുറച്ചു മാസം മുൻപാണ് അവൻ ഉടനെ
വിവാഹം കഴിക്കാമെന്ന് പറഞ്ഞത്.
പക്ഷേ ഇപ്പോൾ വീട്ടിൽ സംസാരിച്ചു അവര് രണ്ടു വർഷം പറഞ്ഞു
അത് കഴിഞ്ഞു തീരുമാനിക്കാമെന്ന്
അത് വിശ്വാസനീയമാണെന്ന് തോന്നിയില്ല.
അവൻ്റെ അമ്മ ജാതിയുടെ കാര്യത്തിൽ ഒച്ചപ്പാടാക്കി ഇത് നടക്കില്ലെന്ന് ആദ്യം പറഞ്ഞു.
ഇപ്പോൾ അവർ തന്നെ രണ്ടു വർഷം കഴിഞ്ഞിട്ടു പറയാമെന്ന് അതിലെന്തോ ദുരൂഹത
ഇന്ന് കെട്ടാൻ തയ്യാറാണെന്ന അവൻ്റെ മാറ്റവും
അതിലേറെ അത്ഭുതം നിറച്ചു.
ഇന്ന് എന്നോട് സംസാരിക്കാൻ അവന് ഇഷ്ടല്ല ,വാട്സ്ആപ് ബ്ലോക്ക് ,ഫെയ്സ്ബുക്ക് ബോക്ക് ,നമ്പർ ബ്ലോക്ക്
തെറ്റ് ആരുടെ ഭാഗത്താണെന്ന് മാത്രം അറിയില്ല.
പ്രണയിച്ച പയ്യനോട് വിവാഹം ചെയ്യാൻ പറഞ്ഞാൽ അതിൽ എന്താണ് തെറ്റ് ?
ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ...
എന്തായാലും
ആ അധ്യായം അവൻ അവസാനിപ്പിച്ചു.
അതിനിടയ്ക്ക് ഒൻപതു വർഷം ഞാനറിയാതെ എന്നെ സ്നേഹിച്ച എനിക്ക് വേണ്ടി കാത്തിരുന്ന ഒരുവൻ ഇന്നലെ മുൻപിൽ എത്തി.
" താമര " അതാണ് അയാൾ എനിക്ക് നൽകിയ പേര്.
ഞാൻ അയാൾക്ക് കണ്ടെത്തിയ പേര് "കുളം"
അങ്ങനെ "താമരക്കുളം"
ശരിക്കും ഒരു തവണ പോലും നേരിട്ട് മിണ്ടിയിട്ടില്ല.
പക്ഷേ അയാൾ എന്നെ ഒരുപാട് സ്നേഹിക്കുന്നു
എനിക്കായി കാത്തിരിക്കുന്നു.
ഒരു വശത്ത് സ്നേഹം നൽകിയിട്ടും തിരിച്ചറിയാതെ പോയ കാമുകൻ.
എനിക്ക് മനസ്സിലാവുന്നില്ല നമ്മളെ വേണ്ടാത്തവരെ തന്നെ കൃത്യമായി എങ്ങനെ പ്രണയിക്കുന്നു എന്ന് .
ഒരിക്കലും സ്നേഹം കിട്ടാതിരുന്നിട്ടും കാത്തിരിക്കുന്ന "കുളം"
കുളമില്ലാതെ താമരയില്ല
പക്ഷേ താമര അത് തിരിച്ചറിയില്ല
താമര തിരിച്ചു കിട്ടാത്ത പ്രണയത്തെ തേടുന്നു
കുളം അവളുടെ ജീവൻ കാത്തു സൂക്ഷിക്കുന്നു എന്നും
........................
രാജിരാഘവൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo