Slider

ഉച്ച -നീച സമവാക്യം

0
Image may contain: 1 person, smiling

ഉച്ച -നീച സമവാക്യം
തോല്‍ക്കുന്നവരെല്ലാം പടിപടിയായി താഴോട്ടു പോണം.
ജയിക്കുന്നവരെല്ലാം പടിപടിയായി മുകളിലേയ്ക്കു പോണം.
അതാണ് പ്രകൃതിനിയമം.
ജയം ഉച്ചം
പരാജയം നീചം.
ജയം ഉന്നതം.
പരാജയം നതം.
താഴോട്ടുള്ള പോക്ക് മോശമെന്നും
മുകളിലേയ്ക്ക് കയറ്റം നല്ലതെന്നും
ആരാ തീര്‍പ്പു കല്‍പ്പിച്ചതാവോ ?
ഇതൊന്നു കീഴ്മേല്‍ മറയ്ക്കണമെന്ന്
നീചന്മാര്‍ക്കു മോഹം.
ഉന്നതിയിലിരിക്കുന്നവരുണ്ടോ വിടുന്നു ?
അവരുടെ കാല്‍ച്ചുവട്ടിലല്ലേ തോറ്റവര്‍,
നീചന്മാര്‍.
കാലുകള്‍ കീഴ്പ്പോട്ടായത് താഴെയുള്ളവരെ ചവുട്ടി താഴ്ത്താന്‍ വേണ്ടിയല്ലെ ?
അത്യുന്നതങ്ങളില്‍ അവര്‍ കാലുകള്‍ കീഴ്പ്പോട്ടാവുന്നതിന്റെ സുഖം ആഘോഷിക്കുന്നു.
കീഴ്മേല്‍ മറിക്കാന്‍ വരുന്നവരെ ചവുട്ടി താഴ്ത്തി നൃത്തം വെയ്ക്കുന്നു.
നീചന്മാര്‍ക്ക് ഒന്നും ചെയ്യാനാവുന്നില്ല.
ഉന്നതങ്ങളിലെ ചവിട്ടു തടയാന്‍
തലയില്‍ കെെയ് വെയ്ക്കുമ്പോള്‍
അവരുടെ
കെെപ്പത്തികള്‍ ചതഞ്ഞു ചോരകെട്ടുന്നു.

by rajan paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo