Slider

അധഃപതനം

0
Image may contain: 1 person, selfie, closeup and indoor

അവധിക്കാലമായതിനാൽ വീട്ടിൽ വിരുന്നുകാരുടെ ബഹളമാണ്.കുട്ടി പട്ടാളങ്ങളുമുണ്ട്.രണ്ടു കുളിമുറിയെ ഉള്ളു വീട്ടിൽ അത് തികയാതെ വരുമ്പോൾ അടുത്തുള്ള കുളമോ,പുഴയോ ലക്ഷ്യമാക്കി പൊയ്കോളാൻ മോളീന്ന് ഓർഡർ വരും!
കുട്ടിപ്പട്ടാളങ്ങളുടെ ഇൻചാർജ്ജ് എനിക്കാണ്.. അങ്ങിനെ അവരെയും കൂട്ടി മനക്കലെ കുളവും ലക്ഷ്യമാക്കി നടന്നു.
പാടവരമ്പിലൂടെ നടന്ന് പഠിപ്പുരയും കടന്ന് ആഢ്യത്വം തുളുമ്പുന്ന മനക്കലെ തറവാട്ടു മുറ്റത്ത് എത്തി.!
ഇനി കുളിക്കുവാൻ ഉള്ള അനുവാദം ചോദിക്കണം
ആത്തോലെ.. ഞാൻ പതിയെ വിളിച്ചു..
ആരും കേട്ടില്ലെന്ന് തോന്നുന്നു! ഞാൻ അടുക്കള ഭാഗത്തേക്ക് ചെന്നു.
ആത്തോലെ..
ആരാ അത്? ഉള്ളിൽ നിന്നും ശബ്ദം പുറത്തേക്ക് വന്നു! കൂടെ ഒരു മെലിഞ്ഞുണങ്ങിയ സ്ത്രീ രൂപം. ശ്രീത്വം വിളങ്ങുന്ന മുഖം!
മുണ്ടും നേര്യതും ആണ് വേഷം
ഞങ്ങൾ ഒന്നു കുളിച്ചോട്ടെ? ഞാൻ ചോദിച്ചു
ആഹാ എല്ലാരുണ്ടല്ലോ?
വിരുന്നു വന്നതായിരിക്കും അല്ലെ? അതെ ഞാൻ മറുപടി പറഞ്ഞു
കുളിച്ചോളൂ..മഴ കുറവായ കാരണം വെള്ളം കലങ്ങിരിക്കുണു അധികം ആഴത്തിലേക്ക് ഇറങ്ങരുത്ട്ടോ കുട്ടീ..
ആത്തോല് ഉപദേശരൂപേണ പറഞ്ഞു
എല്ലാരും കുളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി..
അനു... നീ എന്താ കുത്തികുറിക്കുന്നെ?
പേന താഴെ വെച്ച് ഞാൻ തിരിഞ്ഞു നോക്കി ശ്രീ ഏട്ടൻ!
ശ്രീ ഏട്ടൻ അടുത്ത് വന്നിരുന്നു..
ഞാൻ ശ്രീ ഏട്ടന്റെ മടിയിൽ തല വെച്ച് കിടന്നു
ശ്രീ ഏട്ടൻ കൈകൾ കൊണ്ട് എന്റെ തലയിൽ മെല്ലെ തലോടി
എനിക്ക് വീട് വരെ ഒന്ന് പോണം കൊണ്ട് പോവ്വോ?
അതിനെന്താ ഞായറാഴ്ച ലീവല്ലെ അന്ന് തന്നെ പൊയ്കളയാം!
ഞാൻ ഹാപ്പി!
എങ്കിൽ പോയി ഒരു ചായ ഇട്ടോണ്ട് വാ..
ദെ ചായ എപ്പഴെ റെഡി!
ഞാൻ അടുക്കളയിലേക്ക് ഓടി.
ഇന്ന് ഞായറാഴ്ച ആണ് രാവിലത്തെ ചായ കഴിഞ്ഞ് ഞങ്ങൾ ഇറങ്ങി
വീട്ടിൽ എത്തി ഉച്ച ഭക്ഷണം കഴിഞ്ഞ് ഞാൻ പാടത്തെക്കിറങ്ങി..
ഞാൻ പഠിച്ചും കളിച്ചും വളർന്ന എന്റെ നാട്!
എല്ലാം കാണണം കൂട്ടുകാരുമൊത്ത് കുളിച്ച കുളവും കാണണം ! ഒന്നുകൂടി..
ഞാൻ പടിപ്പുര ലക്ഷ്യമാക്കി നടന്നു അതാകെ ഇടിഞ്ഞ് പൊളിഞ്ഞ് ഓടെല്ലാം പോയിരിക്കുന്നു!
പതുക്കെ അകത്തു കടന്ന് മുറ്റത്തെത്തി നിറയെ പൂമരങ്ങളും ചെടികളും നിന്നിരുന്ന മുറ്റം ഇലകളും പുല്ലുകളും നിറഞ്ഞിരിക്കുന്നു
മനക്കലിപ്പോ ആരുല്ലാത്ര അമ്മ പറഞ്ഞിരുന്നു.
ഇരുപത് മുറികളിൽ അധികം വരുന്ന ആ ഇല്ലത്തിപ്പോ ആരൂം ഇല്ല!
ചുമരിലെ പെയിന്റ് ഇളക്കി ഭിത്തി കാണാം!
ചിലയിടങ്ങളിൽ ഓട് അടർന്ന് വീണിരിക്കുന്നു!
വാതിലുകളിലും ജനാലകളിലും ചിതൽ സ്ഥാനം പിടിച്ചിരിക്കുന്നു.. അമ്പത് പേരിലധികം ഇരിക്കാവുന്ന പൂമഖത്ത് ഞാൻ കയറി നോക്കി ഇലകളും ചപ്പും വീണ്കിടക്കുന്നു ചെറിയ ഇഴജന്തുക്കളെയും കാണാം..
എത്ര വലിയ കുടുംബം താമസിച്ചിരുന്ന വീടാണിത്!
എത്ര പിറന്നാളുകളും, വിവാഹങ്ങളും, ജനനവും മരണവുംസാക്ഷ്യം വഹിച്ച വീടാണിത്.
കൂലിക്കുവേണ്ടി പണിയാളുകൾ ഈ മുറ്റത്ത് കാത്ത് നിന്നിട്ടുണ്ട്, ഭൂമി പാട്ടത്തിന് വാങ്ങാനും ഒരു നേരത്തെ ആഹാരത്തിന് സ്ത്രീകളും പുരുഷന്മാരുമടക്കം ഈ മുറ്റത്ത് കാത്ത് നിന്ന കാലമുണ്ടായിരുന്നെന്ന് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്
അനൂ... നീ ഇവിടെ എന്താ ചെയ്യുന്നെ?
ശ്രീ ഏട്ടന്റെ വിളി എന്നെ ചിന്തയിനിന്നുണർത്തി.
ഒന്നുമില്ല ശ്രീ ഏട്ടാ..
ശരി എങ്കിൽ വാ നമുക്ക് പോകാം.
ശ്രീ ഏട്ട ഒരു നിമിഷം ഞാൻ കുളം ഒന്ന് കണ്ടിട്ട് വരാം.. ഞാൻ പറഞ്ഞു.
ശരി എങ്കിൽ വേഗം വാ അമ്മ കാത്തിരിക്കാണവിടെ
ഞാൻ പതിയെ കുളകടവുകൾ ഇറങ്ങി എന്റെ കണ്ണ് നനയിക്കുന്നതായിരുന്നു ആ കാഴ്ച! പായലും ചെടികളും നിറഞ്ഞ് വെള്ളം തീർത്തും മലിനമായിരിക്കുന്നു.
പടവുകൾ തിരിച്ചു കയറി ശ്രീ ഏട്ടന്റെ കൈ പിടിച്ച് തിരികെ നടക്കുമ്പോൾ ഞാൻ തിരിഞ്ഞു നോക്കി..
ഒട്ടും ആഢ്യത്വം മങ്ങാതെ ആ വീട് ഇനിയും എന്തിനൊക്കെയോ സാക്ഷ്യം വഹിക്കാൻ ഭൂമിക്ക് മുകളിൽ ഉറച്ച് നിൽക്കുന്നപ്പോലെ എനിക്ക് തോന്നി..
By
Lakshmi Manikandan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo