Slider

മധുരനൊമ്പരക്കാറ്റ്

0
Image may contain: 2 people, people smiling, people standing
Weekend ആയത്കൊണ്ട് വേഗം വർക്കെല്ലാം തീർത്തു. മോനോട് ഇന്നു ഷോപ്പിംഗ് കൊണ്ടൊകം കൂടെ ഫുഡും കഴിച്ചു പോരാം എന്നു പറഞ്ഞിട്ടുണ്ട്. കാർ സ്റ്റാർട്ട്‌ ചെയുന്നകൂടെ മോനെ വിളിച്ചു ഒരുങ്ങി താഴെ പാർക്കിങ്ങിലേക് വരാൻ പറഞ്ഞു. ഞാൻ ചെല്ലുമ്പോൾ അവനവിടെ കാത്തിരിപ്പുണ്ടാരുന്നു.
"ഹ്മ്മ് പറ ആദ്യം എങ്ങോട്ടാ "
"Mc donald ".അവനു രണ്ടാമതൊന്നു ആലോചിക്കാൻ ഇല്ലാരുന്നു.
Food കഴിച്ചു ഇറങ്ങിയപ്പോ എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങാനുണ്ടാരുന്നു. അതും കഴിഞ്ഞു തിരിച്ചു പോരാൻ തുടങ്ങുമ്പോഴാ പുറകിൽ നിന്നും ആ വിളികേട്ടത്.
"മൃദുലേ "
വിനിത എന്റെ ഫ്രണ്ട്. പഴയ കമ്പനിയിൽ ഞങ്ങൾ ഒരുമിച്ചാരുന്നു.
അവൾക്കു ഒരു മാറ്റവും ഇല്ല. തെറിച്ചു തെറിച്ചുള്ള നടപ്പും കലപില വർത്തമാനവും. കൂടെയുള്ളത് റോയ്. അവളുടെ ഭർത്താവാണെന്നു പരിചയപ്പെടുത്തി.
"ഇതാരാ "
കണ്ണനെ നോക്കി അവൾ ചോദിച്ചു. എന്റെ മകനാണ് എന്നുപറഞ്ഞപ്പോൾ അവളുടെ മുഖത്തെ അത്ഭുതം ഞാൻ ശ്രദിച്ചു.
"നിന്റെ കല്യാണം കഴിഞ്ഞത് പോലും ഞാൻ അറിഞ്ഞില്ല. Husband എന്ത് cheyunnu?"
ആ ചോദ്യം ഞാൻ പ്രതീഷിച്ചിരുന്നതായത്കൊണ്ട് ഉത്തരവും ആലോചിച്ചു വച്ചിരുന്നു.
"He is no more. Accident ആരുന്നു ",
"ഓഹ് ഞാൻ അറിഞ്ഞില്ല. Very sorry. പിന്നെ നീ കാർത്തിയെ വിളിക്കാറില്ലല്ലേ. അവൻ ഇവിടുണ്ട്. പുതിയ കമ്പനിയിൽ കേറി. കഴിഞ്ഞ മാസം ആണ് ജോയിൻ ചെയ്തത്. ഇന്നലെ ഞാൻ കണ്ടാരുന്നു. അപ്പോൾ നിന്റെ കാര്യം സംസാരിച്ചു. "
കാർത്തിക്. എന്റെ കാർത്തി. അത്ര പെട്ടെന്ന് മറക്കാനാകുമോ എനിക്കവനെ. ഞാൻ ഒരിക്കലും കേൾക്കരുതെന്നു കരുതിയ പേര് ഒരിക്കലും കാണരുതെന്ന് പ്രാർത്ഥിച്ച മുഖം.
അവൾ പിന്നെയും എന്തൊക്കെയോ സംസാരിക്കുന്നുണ്ടാരുന്നു. എനിക്കൊന്നും ശ്രദിക്കാൻ പറ്റുന്നില്ലാരുന്നു. ഒരുവിധം അവിടുന്ന് മോനുമായി ഞാൻ പോന്നു. എന്റെ മനസാകെ അസ്വസ്ഥമാരുന്നു. കണ്ണൻ എന്നോടൊന്നും ചോദിച്ചില്ല. അവനെല്ലാം അറിയാം. ഞാൻ എല്ലാകാര്യവും പറഞ്ഞിട്ടുണ്ട്. ഒരു 5വയസുകാരനെക്കാളും പക്വത അവനുള്ളതായി പലപ്പോഴും തോന്നിട്ടുണ്ട്.
റൂമിൽ എത്തിയ ഉടനെ ഞാൻ അകത്തുകയറി എന്റെ ഡയറി എടുത്തു. കണ്ണനറിയാം എന്റെ മനസ് അസ്വസ്ഥമാകുമ്പോ ഞാൻ ഡയറിയുമായി ഇരിക്കുമെന്ന്. അവനതകൊണ്ട് tv കണ്ടുകൊണ്ട് ഇരുന്നു.
കാർത്തി. ദുബായിലേക്കു ഞാൻ ആദ്യമായി വരുമ്പോൾ ഫ്ലൈറ്റിൽ വച്ചാണ് അവനെ ഞാൻ പരിചയപ്പെടുന്നത്. അച്ഛനും അമ്മക്കും ഒറ്റമോൾ. ആദ്യമായി അവരെ പിരിഞ്ഞു നിൽക്കുന്ന വിഷമവും എല്ലാം കൊണ്ട് ഞാൻ ആകെ nervous ആരുന്നു.
"Hello ഞാൻ കാർത്തിക് ".
അവനാണ് ആദ്യം പരിചയപ്പെടുത്തിയത്. നല്ല വിടർന്ന കണ്ണുകളും എപ്പോഴും ചിരിക്കുന്ന മുഖവും പെട്ടെന്നുതന്നെ അവൻ എന്നെ ആകർഷിച്ചു. പിന്നെ അങ്ങോട്ട്‌ ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആയി. ആ സൗഹൃദം എപ്പോഴാണ് പ്രണയമായത് എന്നെനിക്കറിയില്ല. പക്ഷെ ഒരു നിമിഷം പോലും കാണാതെ സംസാരിക്കാതെ ഞങ്ങൾക്ക് ജീവിക്കാൻ പറ്റില്ലാരുന്നു.
രണ്ടു വീട്ടുകാർക്കും ഞങ്ങളുടെ ബന്ധം അറിയാമരുന്നു. എന്റെ അച്ഛനും അമ്മയും പ്രണയവിവാഹം അരുന്നത്കൊണ്ട് അവർക്ക് ഒരുകുഴപ്പവും ഇല്ലാരുന്നു. കാർത്തിയുടെ അച്ഛനൊഴിച് എല്ലാർക്കും സമ്മതമാരുന്നു. അച്ഛനെ പതിയെ സമ്മതിപ്പിക്കാമെന്നു എന്നെ പറഞ്ഞു സമദനിപ്പിക്കുമരുന്നു അവൻ.
ഒരുമിച്ചു താമസിക്കാമെന്നു പറഞ്ഞതും അവനാരുന്നു. അതിനവൻ പറഞ്ഞകാരണം
"എന്നായാലും നമ്മൾ ഒരുമിക്കേണ്ടവരാണ്. അതിപ്പോഴേ ആയാലെന്താ. നമ്മുടെ വീട്ടുകാർക്കും എല്ലാം അറിയാം ".
പക്ഷെ എന്റെ അച്ഛൻ സമ്മതമല്ലാരുന്നു. കാർത്തി എന്നത്തേയുംപോലെ അവന്റെ വക്സമർത്യത്തിൽ അച്ഛനെക്കൊണ്ട് സമ്മതിപ്പിച്ചു. പിന്നീടുള്ള ദിവസങ്ങൾ ആണ് ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും അധികം സന്തോഷിച്ചദിനങ്ങൾ. ഞാൻ എന്റെ കാർത്തിയുടേത് മാത്രമാകുകയായിരുന്നു.
കുറച്ചു നാളുകൾക്കു ശേഷം ശരിക്കും പറഞ്ഞാൽ ഞങ്ങൾ ഒരുമിച്ചു താമസിക്കാൻ തുടങ്ങിയിട്ട് 6മാസം കഴിഞ്ഞപ്പോൾ. കാർത്തിയിൽ എന്തൊക്കെയോ മാറ്റങ്ങൾ. ചോദിക്കുമ്പോ എല്ലാം നിന്റെ തോന്നലാണെന്ന ഒഴുക്കൻ മറുപടി. ഒന്നെനിക്കുറപ്പായിരുന്നു അവൻ എന്നില്നിന്നെന്തൊക്കെയോ ഒളിക്കുന്നു. അവന്റെ ഫോൺ ഞാനെടുക്കുന്നത് ഇഷ്ടമല്ലാതായി. ഫോണിന് lock ഇട്ടു. എല്ലാം എന്റെ തോന്നലാണെന്നു ഞാൻ എന്നെത്തന്നെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു.
ഒരുദിവസം ഓഫീസിൽ ഇരിക്കുമ്പോഴാണ് കാർത്തിയുടെ call വരുന്നത്. അമ്മക്ക് സുഖമില്ലെന്നും 20ദിവസത്തേക്ക് നാട്ടിൽ പോകുവാണെന്നും പറഞ്ഞു. പിന്നീടുള്ള ദിവസങ്ങൾ ഞാൻ അനുഭവിച്ച വേദന എത്രയാണെന്ന് പറഞ്ഞാൽ തീരില്ല. അറിയാവുന്ന നമ്പറിൽ എല്ലാം വിളിച്ചു. Switch off ആണ്. കാർത്തിയെക്കുറിച്ച ഒരു വിവരവും ഇല്ല. ഒരാഴ്ച കഴിഞ്ഞു.
അപ്പോഴാണ് ഞാൻ അനിയുടെ കാര്യം ഓർത്തത്. എനിക്കറിയാവുന്ന കാർത്തിയുടെ ഒരേഒരു friend അനി ആണ്. പണ്ടെപ്പോഴോ കാർത്തിയെ വിളിച്ചിട്ട് കിട്ടാതകൊണ്ട് എന്റെ നമ്പറിൽ വിളിച്ചിരുന്നു. ഞാനാ നമ്പർ തപ്പി അതിൽവിളിച്ചു. അനി പറഞ്ഞത് കേട്ട എനിക്ക് ഭൂമിപിളർന്നു പോകുന്നപോലെ തോന്നി. അന്നാരുന്നു കാർത്തിയുടെ വിവാഹനിശ്ചയം. അനിപറഞ്ഞ facebook Id യിൽ കയറി നോക്കി.
ആതിര കൃഷ്ണൻകുട്ടി is in relationship with കാർത്തിക് ദാമോദരൻ. പിന്നെ കാർത്തിയുടെ നെഞ്ചിൽ ചേർന്ന് നിൽക്കുന്ന ഫോട്ടോയും.
എന്ത്ചെയ്യണം എന്നെനിക്കറിയില്ലാരുന്നു. അച്ഛനെ വിളിച്ചു ഒത്തിരി കരഞ്ഞു. ഒരക്ഷരം മിണ്ടാതെ അച്ഛൻ ഫോൺ വച്ചു. രാത്രിയിൽ ചെറിയച്ഛൻ വിളിച്ചു.
"മോളെ അച്ഛന് ചെറിയൊരു നെഞ്ചവേദന. പേടിക്കാനൊന്നും ഇല്ല. എങ്കിലും മോളൊന്നു നാട്ടിൽ വരണം ".
പേടിക്കാൻ ഒന്നുമില്ലെന്ന് ചെറിയച്ഛൻ പറഞ്ഞപ്പോഴും എനിക്കറിയാമരുന്നു അരുതാത്തത്ത് എന്തോ സംഭവിച്ചെന്ന്. അതെ എന്റെ അച്ഛൻ എന്നെയോർത് നെന്ചപൊട്ടി മരിച്ചു. അധികം വൈകാതെ അമ്മയും അച്ഛന്റെ അടുത്തേക്ക് പോയി.
ആരുമില്ലാതെ ഒറ്റപെട്ട ജീവിതം അവസാനിപ്പിക്കാൻ അവസാനിപ്പിക്കാൻതുടങ്ങിയപ്പോഴാണ് എന്റെ കണ്ണൻ എന്റെയുള്ളിൽ തുടിച്ചുതുടങ്ങിയത് ഞാനറിഞ്ഞത്. പിന്നെയൊരു ദൈര്യമാരുന്നു. വാശിയോടെ ജീവിച്ചു എന്റെ കണ്ണനുവേണ്ടി. ഇന്നെനിക്കെല്ലാം അവനാണ്.
"അമ്മേ ഫോൺ അടിക്കുന്നു. "കണ്ണന്റെ വിളികേട്ടാണ് ഞാൻ ഉണർന്നത്.
"ആരാന്നു നോക്കു "
"അറിയില്ല നമ്പർ anu".
"ഇങ്ങു കൊണ്ടുവാ "
"Hello"
"Hello മൃദു ഇത് ഞാനാ കാർത്തി "
"Sorry wrong number"
അത് പറഞ്ഞു ഫോൺ cut ചെയ്തപ്പോൾ ഞാൻകിതക്കുന്നുണ്ടാരുന്നു. വീണ്ടും ഫോൺ അടിച്ചുകൊണ്ടേ ഇരുന്നു. ഒടുവിൽ ഞാൻ ഫോണെടുത്തു.
"നിനക്കിനിയും എന്നെ ദ്രോഹിച്ച മതിയായില്ലേ
.എന്തിനാണ് എന്നെ ഇനിയും വേദനിപ്പിക്കുന്നെ. "
"മൃദു ഞാൻ പറയുന്നത് ഒന്നുകേൾക്കു. അച്ഛന്റെ നിർബന്ധത്തിനു എനിക്ക് വഴങ്ങേണ്ടി വന്നു. നിന്നോട് ചെയ്തത് തെറ്റാണു. അതിനുള്ള ശിക്ഷയും ദൈവം തന്നു. എന്റെ ഭാര്യയുടെ രണ്ടു വൃക്കയും തകരാറിലാണ്. ഡയാലിസിസ് ചെയുന്നു. വൃക്കമാറ്റിവക്കൽ അല്ലാതെ മറ്റുമാർഗം ഒന്നുമില്ല. എല്ലാം നിന്നോട് ചെയ്തതിന്റെ ശിക്ഷയാണ്. വിനീതപറഞ്ഞു അറിഞ്ഞു നിന്റെ കാര്യങ്ങൾ. എനിക്കറിയാം കണ്ണൻ നമ്മുടെ മോനല്ലേ. എനിക്ക് നിങ്ങളെ ഒന്ന് കാണണം ".
"കാർത്തി നീ പറഞ്ഞതെല്ലാം ഞാൻ കേട്ടു. ഞാനൊരിക്കലും നിന്നെ ശപിച്ചിട്ടില്ല. എനിക്കതിനാവില്ല. ഇപ്പോ നിനക്കൊരു കുടുംബമുണ്ട്. ഞാൻ നിനക്കിന്ന് ആരുമല്ല. അത്പോലെ കണ്ണൻ, അവൻ എന്റേത് മാത്രമാണ്. അവന്റെ അച്ഛനും അമ്മയും ഞാനാണ്. ദയവുചെയ്ത് ഇനി എന്നെ വിളിക്കരുത് ".
എല്ലാം കേട്ടുകൊണ്ട് കണ്ണൻ എന്റെ അരുകിൽ നില്പുണ്ട്. അവനെ കെട്ടിപിടിച്ചു ഞാൻ പറഞ്ഞു. "നീ എന്റേതാണ്. എന്റേതുമാത്രം ".

by: GeethuAnoop
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo