Slider

ജിമിക്കി കമ്മൽ

0
Image may contain: 1 person, indoor and closeup
***************
"എന്റെമ്മേടെ ജിമിക്കി കമ്മൽ ന്റെ അപ്പൻ കട്ടോണ്ട് പോയെ ", ന്റെ അപ്പന്റെ ബ്രാണ്ടി കുപ്പി ന്റെമ്മ കുടിച്ചു തീർത്തെ.....
" വൈകിട്ട് ജോലിയും കഴിഞ്ഞു വീട്ടിൽ വന്ന് കയറിയപ്പോൾ ഹാളിൽ വച്ചിരിക്കുന്ന ടീവിയിൽ നിന്നും കേൾക്കുന്നത് ഇത്‌ ആണ്.
"ആ സോങ്ങിൽ ലയിച്ചു ഇരിക്കുന്ന ന്റെ അമ്മയെയും ന്റെ ഭാര്യയെയും ഞാൻ ഒന്ന് തുറിച്ചു നോക്കി.
"ഞാൻ വന്നത് പോലും അറിയാതെ ഏതോ ലോകത്തു ഇരിക്കുന്ന ന്റെ അമ്മേടെയും ഭാര്യയുടെയും പുറകിൽ നിന്നിരുന്ന ഞാൻ ശബ്ദം ഉണ്ടാകാതെ അകത്തേക്ക് പോയി.
" ബെഡ് റൂമിൽ ചെന്നിട്ട് ഞാൻ ഉറക്കെ വിളിച്ചു എന്റെ പ്രിയതമേ
ദേവു ... എടി ദേവു .....
" രണ്ടു മൂന്ന് വട്ടം വിളിച്ചാൽപ്പോളാണ് അവൾ വിളികേട്ട് എന്റെ അടുത്തേക്ക് ഓടി വന്നത്.
" വന്നപാടെ എന്നോട് അവൾ ഒരു ചോദ്യം. ഏട്ടൻ
വന്നിട്ടെന്താ മിണ്ടാതെ അകത്തേക്ക് പോയത്?. ഏട്ടൻ വന്നത് പോലും ഞങ്ങൾ അറിഞ്ഞിരുന്നില്ലെന്ന് . അവൾ അത് പറഞ്ഞത് കേട്ടപ്പോൾ എനിക്ക് എന്റെ ദേഹമാകെ ചൊറിച്ചില്ലായിരുന്നു വന്നിരുന്നത്.
"ഞാൻ വരുന്നതും പോകുന്നതും നീ അറിയില്ലല്ലോ? അത് എങ്ങനെ അറിയാന എപ്പോഴും ടീവിക്കു മുൻപിൽ തന്നെ അല്ലെ നിന്റെ ഇരുപ്പ് ?.ഞാൻ ദേഷ്യത്തിൽ അങ്ങനെ അവളോട്‌ പറഞ്ഞു.
"എന്ത് പറ്റി ഇന്ന് പാട്ട് ഒക്കെ കേട്ട് ഇരിക്കാൻ സീരിയൽ ഒന്നും ഇല്ലേ? ദേവു . സാധാരണ ഞാൻ വരുമ്പോൾ ആ കാഴ്ച്ചയാണ് കാണാറ്. ഇന്ന് എന്ത് പറ്റി പരിഹത്തോടെ ഞാൻ അവളോട്‌ ചോദിച്ചു.
" ഞാൻ അങ്ങനെ പറഞ്ഞതും ദേവൂന്റെ ന്റെ മുഖമൊന്ന് വാടി.
"അത് ഒന്നും മൈൻഡ് ചെയ്യാതെ ഞാൻ അവളോട്‌ പറഞ്ഞു.
"എടി ദേവു എനിക്ക് കുറച്ച് കുടിക്കാൻ വെള്ളം കൊണ്ടുവാ നീ പോയി.
"അത് പറഞ്ഞതും ദേവു മുഖം വീർപ്പിച്ചു വേഗം എനിക്ക് മുൻപിൽ നിന്നും അവൾ അടുക്കളയിൽ പോയി വെള്ളവുമായി തിരിച്ചു വന്നു.
"എന്റെ ദേവു നിന്റെ tv കഴയ്ച്ച ഇത്തിരി കുറക്കണം കേട്ടോ?. ഞാൻ എപ്പോൾ വന്നാലും നീ അതിന്റെ മുൻപിൽ തന്നെ ഉണ്ടല്ലോ.
"ഒരു കാര്യം ചെയ്യാം ഏട്ടാ.. നാളെ മുതൽ ഞാൻ ജോലിക്ക് പോക്കൊള്ളാം. ഏട്ടന് പിന്നെ ഞാൻ tv കാണുന്നതിന് ഉള്ള പരാതി തിരുമല്ലോ.
ഏട്ടൻ തന്നെ അല്ലെ പറഞ്ഞത് ഞാൻ ജോലിക്ക് പോകേണ്ടന്ന്.
വീട്ടിലെ ജോലി ഒതിക്കിട്ടല്ലേ ഞാൻ tv കാണുന്നത് പിന്നെ എന്താ ഏട്ടന് പ്രശ്നം.
ഓ. ഒന്നുമില്ല
"ഭക്ഷണം കഴിക്കാൻ എനിക്ക് ഒപ്പം ഇരിക്കുമ്പോഴും എന്നോടുള്ള പരിഭവം അവളുടെ മുഖത്ത് നിന്നും മാറിയിരുന്നില്ല.
"എനിക്ക് വിളമ്പി തന്ന ഭക്ഷണവും കഴിച്ചു ഞാൻ ഒരു ഏമ്പക്കവും വിട്ട് അവൾക്കു മുൻപിൽ നിന്നും ഒന്നും മിണ്ടാതെ കൈ കഴുകി കിടക്കാനായി ഞാൻ ബെഡ് റൂമിലേക്ക് പോയി.
"അവൾ കിടക്കാനായി വന്ന ടൈം പോലും അറിയാതെ ടെൻഷൻ അടിച്ചു കിടന്ന എന്നെ അവൾ തട്ടി വിളിച്ചു.
ഗിരീഷേട്ടാ..... ഒന്ന് എഴുന്നേറ്റെ.
എന്താ !ദേവു നീ കുറച്ച് നേരം എന്നെ ഒന്ന് തനിച്ചു വിട്.
"ആ എന്താ കാര്യം ?.
ഏട്ടാ....എനിക്ക്
എന്താ! ദേവു നീ കാര്യം പറ ചുമ്മാ സമയം കളയാതെ.
ഏട്ടാ.. എനിക്ക് ഒരു ജിമിക്കി കമ്മൽ മേടിച്ചു തരുമോ?
"അവളുടെ ചോദ്യം കേട്ടപ്പോൾ എനിക്ക് അവൾക്കു ഇട്ടു രണ്ടെണ്ണം കൊടുക്കാനാണ് എന്റെ മനസ്സിൽ അപ്പോൾ തോന്നിയത്.
"എന്റെ ദേവു നിനക്ക് ഈ പാതിരാത്രിയിൽ തന്നെ വേണോ? കമ്മൽ.
ഒന്ന് പോയി കിടന്നു ഉറങ്ങു പെണ്ണെ .... നിന്റെ ഒരു കമ്മൽ .മനുഷ്യൻ ഇവിടെ ടെൻഷൻ അടിച്ചു കിടക്കുമ്പോളാണ് അവളുടെ ഒരു കമ്മൽ.
ഞാൻ പറഞ്ഞത് ഇഷ്ട്ടം ആകാതെ അവൾ എന്നോട് പിണങ്ങി കട്ടിലിൽ നിന്നും താഴെ ഇറങ്ങി കിടന്നു.
അവൾ അങ്ങനെ കാണിച്ചപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് സങ്കടം ആയി പോയി.
ഞാനും അവൾക്കു ഒപ്പം താഴെ ഇറങ്ങി കിടന്നു.

എന്റെ ദേവു നിന്റെ പിണക്കം എന്നോട് വേണ്ട ട്ടോ.
എന്ന് പറഞ്ഞു ഞാൻ അവളുടെ അരികിൽ ചേർന്ന് കിടന്നപ്പോൾ അവൾ എന്നെ തള്ളി മാറ്റി . പോ എന്നോട് കിന്നരിക്കാൻ വരേണ്ട.
ഏട്ടന് എന്നോട് ഒരു സ്നേഹവും ഇല്ല അത് എനിക്ക് മനസ്സിലായി.
"സ്നേഹം ഇല്ലാഞ്ഞിട്ടല്ല ദേവു . ഇന്ന് ഓഫീസിൽ ഒരു സംഭവം ഉണ്ടായി അതിന്റെ ടെൻഷൻ എനിക്ക് ഉണ്ട് അപ്പോഴാ നിന്റെ ഒരു കമ്മലും കൊണ്ട് വരുന്നത്.
" സൂപ്രണ്ട് സാർ ഒരാഴ്ച്ചക്ക് മുൻപ് ഒരു ഫയൽ എന്നെ ഏൽപ്പിച്ചിരുന്നു ആ ഫയൽ ഞാൻ എന്റെ മേശപ്പുറത്തു എടുത്തു വച്ചതാ അത് ഇപ്പോൾ അവിടെ കാണുന്നില്ല. ഞാൻ ഫയൽ വെക്കാറുള്ള സെൽഫിലും എല്ലാം സ്ഥലത്തും നോക്കി അത് കിട്ടിയില്ല .
അദ്ദേഹം ഇന്ന് എന്നോട് ആ ഫയൽ എവിടെന്ന് ചോദിച്ചു വന്നു.
"അത് മിസ്സിംഗ്‌ ആയതിൽ എനിക്ക് എതിരെ ആക്ഷൻ എടുക്കുമെന്ന് പറഞ്ഞിരിക്കുവാ. ചിലപ്പോൾ എന്റെ ജോലി വരെ നഷ്ടപ്പെടാൻ സാധ്യതയുണ്ട് അമ്മു.
"വിഷമിച്ചു ഞാൻ ആ കാര്യം അവളോട്‌ പറഞ്ഞപ്പോൾ എന്നോട് അവൾ
"സോറി ഏട്ടാ.... ഞാൻ ഏട്ടന്റെ മാനസികാവസ്ഥ അറിയാതെയാണ് പറഞ്ഞു പോയത് ഏട്ടൻ എന്നോട് ക്ഷമിക്കണം
"ഓ !അത് സാരമില്ല ഇല്ല ദേവൂട്ടി...
"നീ തണുപ്പും പിടിച്ചു നിലത്ത് കിടക്കാതെ വന്ന് കട്ടിലിൽ കിടക്ക് പെണ്ണെ...
"ഞാൻ പറഞ്ഞത് കേട്ടുകൊണ്ട് അവൾ നിലത്തുനിന്നും എഴുന്നേറ്റു കട്ടിലിൽ വന്ന് എന്റെ നെഞ്ചിൽ തല വച്ച് കെട്ടിപിടിച്ചു അവൾ കിടന്നു.
"എന്റെ ചിന്ത മുഴുവൻ
എന്നാലും ആ ഫയൽ എവിടെ പോയി....എന്ന് മാത്രമായിരുന്നു.
"ചിന്തിച്ചു ചിന്തിച്ചു ഉറങ്ങി പോയത് പോലും അറിഞ്ഞിരുന്നില്ല.
"നേരം വെളുത്തപ്പോൾ ഉറക്കത്തിന്റെ ആലസ്യത്തിൽ നിന്നും എന്നെ വിളിച്ചു ഉണർത്തി അവൾ.
"ഏട്ടാ..... ദേ! ഈ ചായകുടിക്ക്
"ഞാൻ എഴുനേറ്റു കട്ടിലിൽ ഇരിന്നു. അവളുടെ കൈയിൽ ഇരുന്ന കപ്പിലെ ചായ ഞാൻ മേടിച്ചു ഒറ്റ വലിക്കു അകത്താക്കി.
"പിന്നീട് അവൾ അലമാര തുറന്ന് ഒരു കവർ എന്നെ ഏല്പിച്ചു .
"എന്താ! ദേവു ഇത്‌. ഞാൻ അചാര്യത്തോട് അവളോട്‌ ചോദിച്ചു ?
"ഏട്ടൻ... ആ കവറൊന്നു തുറന്ന് നോക്കിക്കോ ഇതാണോ ആ ഫയൽ
ഞാൻ അവളുടെ കൈയിൽ നിന്നും ആ കവർ മേടിച്ചു തുറന്ന് നോക്കി
"അതേ ദേവു ഇത്‌ തന്നെ. ഇത് എങ്ങനെ നിന്റെ കൈയിൽ വന്നു.
"ഏട്ടൻ തന്നെയാണ് കഴിഞ്ഞ ദിവസം എന്റെ കൈയിൽ ഇത് ഏൽപ്പിച്ചത്.
"എന്നിട്ടെന്താ! ഇന്നലെ ഞാൻ ഈ കാര്യത്തെ പറ്റി പറഞ്ഞപ്പോൾ നീ എന്നോട് പറയാതിരുന്നത്?.
"ഞാനും ആ കാര്യം ഓർത്തില്ല ഏട്ടാ..ഇന്നലെ ഏട്ടൻ വിഷമിക്കുന്നത് കണ്ടപ്പോൾ എനിക്ക് ഉറക്കം വന്നിരുന്നില്ല.
"ഏട്ടൻ ഉറങ്ങിയപ്പോൾ ഞാൻ ഇവിടെ എല്ലാം നോക്കുകയായിരുന്നു പിന്ന ഓർത്തത് ഏട്ടൻ എന്നെ ഏല്പിച്ച കവറിനെ പറ്റി അത് ഞാൻ അലമാരയിൽ വച്ചിട്ടുണ്ടന്ന കാര്യം. അത് ഞാൻ എടുത്തു നോക്കിയപ്പോൾ ഒരു ഫയൽ ആയിരുന്നു. ഉറങ്ങുന്ന ഏട്ടനെ വിളിച്ചു ഉണർതെണ്ടാന്ന് കരുതിയ ഇന്നലെ പറയാതെ ഇരുന്നത്
"അത് കിട്ടിയ സന്തോഷത്തിൽ അവളെ നെഞ്ചോട് ചേർത്തു പിടിച്ചപ്പോൾ അവളുടെ കണ്ണുകളിൽ വിഷാദത്തിന്റെ രണ്ടു ഉറവകൾ പൊട്ടി എന്റെ നെഞ്ചിൽ വീണു.
"എന്തിനാ ദേവു നീ കരയുന്നത്. ഞാൻ അതിനു നിന്നെ വഴക്ക് പറഞ്ഞോ ?.
"ഇല്ലല്ലോ....
"പിന്നെ എന്തിനാ എന്റെ കുട്ടൻ കരയുന്നത്. എന്റെ അശ്രദ്ധ കൊണ്ട് പറ്റിയത് അല്ലെ ?
"പോട്ടെ ദേവു സാരമില്ല തിരിച്ചു കിട്ടിയല്ലോ നീ കരയാതെ . മോള് ചെന്ന് ഏട്ടന് കഴിക്കാൻ എടുത്തു വയ്ക്കു. ഞാൻ പോയി കുളിച്ചിട്ട് പെട്ടന്ന് വരാം.
അവൾ കണ്ണുകൾ തുടച്ചു എനിക്ക് മുൻപിൽ നിന്നും നടന്നു അടുക്കളയിലേക്ക് പോയി.
ആ സംഭവം കഴിഞ്ഞു ദിവസങ്ങൾക്കു ശേഷം,

"പതിവുപോലെ ഭക്ഷണവും കഴിച്ചു രാത്രിയിൽ കിടക്കാൻ നേരം അവൾ എന്നോട് ഒരു കാര്യം ഉണർത്തി.
"ഏട്ടാ... നാളത്തെ ദിവസത്തിന്റെ പ്രത്യേകത എന്താണന്നു അറിയുമോ ?
"ഇല്ല !ദേവൂട്ടി .
"എന്താ !കാര്യം പറ നീ ?
"നാളെയാണ് നമ്മുടെ വിവാഹ വാർഷികം ആ സന്തോഷ വാർത്ത പറഞ്ഞു കഴിയുന്നതിനു മുൻപ് അവളുടെ കണ്ണുകൾ നിറഞ്ഞു.
"ദേവു മതി കേട്ടോ. എനിക്ക് മനസ്സിലായി നിന്റെ കണ്ണുകൾ നിറഞ്ഞത് എന്തിനാണെന്ന്.
"ഏട്ടന് എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ടാന്ന് എനിക്ക് അറിയാം. ഏട്ടന്റെ സ്നേഹത്തിനു മുൻപിൽ നമ്മുക്ക് ഇടയിൽ ഒരു കുഞ്ഞിനെ ജന്മം നൽകാൻ എനിക്ക് പറ്റുന്നില്ലല്ലോ എന്ന് ഓർക്കുമ്പോൾ എന്റെ മനസ്സ് നീറുവ.
"എന്താ! ദേവു നീ ഇങ്ങനെ ഒക്കെ പറയുന്നത് ?.
"ദേവു നമ്മുടെ വിവാഹം കഴിഞ്ഞിട്ട് മൂന്ന് കൊല്ലം ആകുന്നതേ ഉള്ളല്ലോ?. .നീ അമ്പലങ്ങൾ തോറും നടത്തുന്ന വഴുപാടിന്ന് ഫലം ദൈവം തരാതെ ഇരിക്കില്ല മോളു . നീ വിഷമിക്കാതെ. ദേ എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ"
"എനിക്ക് നീയും നിനക്ക് ഞാനും ഉണ്ടല്ലോ?ദേവൂട്ടി അത് പോരെ. ഇനി എന്താ പ്രശ്നം കണ്ണ് തുടക്ക് നീ.
"ദേ! നാളെ നമ്മക്ക് ഇത്‌ ആഘോഷിക്കേണ്ടയോ? ദേവൂട്ടി.... പറയാൻ ഉള്ള സങ്കടം മുഴുവൻ ഇന്ന് തന്നെ നീ പറഞ്ഞു തീർത്തോണം. നാളെ ഇനി പരിഭവമായി എന്റെ അടുത്ത് വന്നു നല്ലാരു ദിവസം കൂടി നീ കളയരുത് കേട്ടോ .
"ഞാൻ അങ്ങനെ പറഞ്ഞതും ഒരു കള്ള ചിരിയോട് അവൾ എന്റെ മാറിലേക്ക് ചാഞ്ഞു.
"നേരം വെളുത്തു എന്നെ വിളിച്ചുണർത്തി എനിക്കുള്ള ചായയും കൊണ്ട് വന്നവൾ ജോലിക്കായി അടുക്കളയിലേക്കു പോയി.
ഞാൻ എഴുന്നേറ്റു ക്ലോക്കിലെ സമയം നോക്കിയപ്പോൾ 8am ആയി. ഞാൻ പെട്ടന്ന് തന്നെ കുളിച്ചു റെഡിയായി
ദേവൂട്ടി ഞാൻ ഇപ്പോൾ വരാമെന്ന് പറഞ്ഞു കാർ സ്റ്റാർട്ട്‌ ചെയ്തു ടൗണിലേക്ക് പോയി .
ഞാൻ തിരിച്ചു വന്നപ്പോൾ.
"ഏട്ടാ! എവിടെ പോയതാ ഒന്നും പറയാതെ രാവിലെ തന്നെ ?
ഓ! അതേ ഞാൻ ഒരിടം വരെ പോയതാ എന്റെ ദേവൂട്ടി....
നീ കഴിക്കാൻ എന്തെങ്കിലും എടുത്തുവയ്ക്ക് നല്ല വിശപ്പ് ഉണ്ട്. പോ... ഞാൻ ഉന്തി തള്ളി അവളെ പറഞ്ഞു വിട്ടു..
അവൾ ഇനിയും പുറത്തേക്കു വരില്ലെന്ന് ഉറപ്പാക്കിയ ശേഷം കാറിന്റെ ഡോർ തുറന്നു ഞാൻ മേടിച്ച ജ്യൂവൽ ബോക്സിന്റെ കവർ എടുത്തു അതുമായി നടന്ന് അവൾ കാണാതെ ബെഡ് റൂമിൽ ചെന്ന് അലമാരക്ക് ഉള്ളിൽ അത് വച്ചു.
പിന്നീട് കഴിക്കാനായി ഞാൻ ടേബിളിൽ വന്നിരുന്നു എനിക്ക് അവൾ വിളമ്പി തന്ന ഭക്ഷണം കഴിച്ചോണ്ട് ഇരിക്കുമ്പോൾ ഞാൻ
പറഞ്ഞു.
ദേവു എനിക്ക് അത്യവിഷമായി ഓഫീസിൽ വരെ ഒന്ന് പോകണം. ഞാൻ പോയിട്ടു പെട്ടന്ന് തന്നെ വരും. നീ അപ്പോഴേക്കും റെഡിയായി നിൽക്കണം കേട്ടോ.
അവളോട്‌ അങ്ങനെ കള്ളം പറഞ്ഞു വീട്ടിൽ നിന്നും ഞാൻ യാത്ര തിരിച്ചു.
ഞാൻ ആ പോക്ക് പോയത് ഒരു 3സ്റ്റാർ ഹോട്ടലിലേക്ക് ആയിരുന്നു. അവിടെ ചെന്ന് എനിക്കും എന്റെ ദേവുട്ടിക്കും വേണ്ടി ഇന്ന് രാത്രിയിലെ ഡിന്നർ ഞാൻ ബുക്ക്‌ ചെയ്തു.
അതിനു ശേഷം ഞാൻ വീട്ടിലേക്കു മടങ്ങി. ഞാൻ വരുന്നതും നോക്കി വീടിന്റെ വെളിയിൽ എന്നെ നോക്കി ഇരിക്കുന്ന എന്റെ ദേവൂട്ടിയെ കണ്ടപ്പോൾ. ഞാൻ ചോദിച്ചു ദേവു നീ റെഡി ആയോ?
ഞാൻ എപ്പോഴേ റെഡി ആയി ഏട്ടാ..
ദേവു ഈ ചുരിദാർ ആണോ ഇട്ടോണ്ട് വരുന്നത്.
എന്താ ഏട്ടാ!.. ഇതിനു കുഴപ്പം.
"ഏട്ടന് ഇഷ്ട്ട പെട്ട നിറത്തിലുള്ള ചുരിദാറാണല്ലോ ഞാൻ ഇട്ടത് പിന്നെ എന്താ.
അത് അന്ന് മേടിച്ചപ്പോൾ പറഞ്ഞത് അല്ലെ എന്റെ ദേവൂട്ടി . നീ ഇത് ഒരുപാട് തവണ ഇട്ടതല്ലേ. ഇപ്പോൾ ഇതിന്റെ നിറമെല്ലാം പോയത് കൊണ്ടാകും. സാരമില്ല നീ പോയി വേറെ ഇട്ടോണ്ടുവ വേഗം ചെല്ല് മോളെ.
"ഈ ഏട്ടന് ഇതു എന്ത് പറ്റി പതിവില്ലാതെ ഓരോ പുതുമർച്ച എന്ന് അവൾ എന്നോട് പറഞ്ഞു അകത്തേക്ക് പോയി.
അകത്തു ചെന്ന് അവൾ അലമാര തുറന്നു എനിക്ക് ഇഷ്ട്ടപ്പെട്ട നിറത്തിലുള്ള ചുരിദാർ നോക്കി എടുക്കുമ്പോളാണ് ഞാൻ അവള്കായി മേടിച്ച ജ്യുവൽ ബോക്സ്‌ അവളുടെ ശ്രദ്ധയിൽ പെട്ടത് .
കുറെ സമയം ആയിട്ടു ദേവൂനെ കാണാഞ്ഞു ഞാൻ റൂമിൽലേക്ക് ചെല്ലുമ്പോൾ
കട്ടിലിന്റെ ഒരറ്റത്തു ഇരുന്നു കരയുന്ന ദേവൂനെയാണ് കാണാൻ ഇടയായത്.
എന്തിനാ ദേവു നീ കരയുന്നത് എന്ന് ചോദിച്ചപ്പോൾ . എനിക്ക് വച്ച് നീട്ടിയ ആ കവർ ഞാൻ മേടിച്ചു അത് ഓപ്പൺ ചെയ്തു അവളുടെ കൈയിൽ കൊടുത്തിട്ടു പറഞ്ഞു
"ഇതു കണ്ടിട്ടണോ ദേവൂട്ടി നീ കരയുന്നത്?
"ഇത് നിനക്ക് ഉള്ള എന്റെ സമ്മാനം തന്നെയാണ് പെണ്ണെ... നീ ആഗ്രഹിച്ചു എന്നോട് മേടിച്ചു തരണമെന്ന് പറഞ്ഞ കമ്മൽ. നിന്റെ സ്വന്തം ജിമിക്കി കമ്മൽ...
സ്നേഹപൂർവ്വം രചന / മനു മാധവ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo