രചന:ജീയോ ജോർജ്
_____________________________
_____________________________
വലിയ ചില്ലുഭരണിയിൽ മഞ്ഞ നിറത്തിൽ നിറച്ചു വെച്ചിരിക്കുന്ന നാരങ്ങാ മിഠായിലേക്ക് നോക്കിയപ്പോൾ കേശുവിൻറ്റെ വായിൽ നിന്നും വെള്ളം വന്നു..
അവൻറ്റെ കൈകൾ കീശയിലേക്ക് നീണ്ടു.തപ്പി നോക്കി 25 പൈസയുടെ ഒരു നാണയം കൈകളിൽ തടഞ്ഞു.
അവൻറ്റെ കൈകൾ കീശയിലേക്ക് നീണ്ടു.തപ്പി നോക്കി 25 പൈസയുടെ ഒരു നാണയം കൈകളിൽ തടഞ്ഞു.
അതുമെടുത്ത് കേശു കടക്കാരൻറ്റെ മുന്നിലേക്ക് ചെന്നു..
"ഉം എന്തു വേണം ...?"
കടയുടമ കുട്ടൻപിളള അവൻറ്റെ മുഷിഞ്ഞ വസ്ത്രങ്ങളിലേക്കും കീറി പറിഞ്ഞ സഞ്ചിയിലേക്കും അവജ്ഞയോടെ നോക്കിക്കോണ്ട് ശബ്ദമുയർത്തി.
കടയുടമ കുട്ടൻപിളള അവൻറ്റെ മുഷിഞ്ഞ വസ്ത്രങ്ങളിലേക്കും കീറി പറിഞ്ഞ സഞ്ചിയിലേക്കും അവജ്ഞയോടെ നോക്കിക്കോണ്ട് ശബ്ദമുയർത്തി.
"നാരങ്ങാമുട്ടായി .."
ഭയം കലർന്ന ശബ്ദത്തിൽ കേശു മിഠായി ഭരണിക്ക് നേരെ വിരൽ ചൂണ്ടി.
ഭയം കലർന്ന ശബ്ദത്തിൽ കേശു മിഠായി ഭരണിക്ക് നേരെ വിരൽ ചൂണ്ടി.
കേശു കയ്യിലിരുന്ന 25 പൈസ അയാൾക്ക് നേരെ നീട്ടി..
അതു വാങ്ങി നേക്കിയ അയാളുടെ നെറ്റി ചുളിഞ്ഞു.
പിഞ്ചു ബാലൻറ്റെ മുഖത്തേക്ക് ആ നാണയത്തുട്ടുകൾ വലിച്ചെറിഞ്ഞുകൊണ്ട് അയാൾ ഒരു കാളയേപ്പോലെ മുക്രയിട്ടു..
"കടന്നു പോ അശ്രീകരമേ....നിന്നെപ്പോലത്തെ തെണ്ടിക്കുട്ടിയോൾക്ക് വേണ്ടൃയലൃ ഞാനിവിടെ ഈ മിഠായി വെച്ചിരിക്കണേ.."

മുഖത്തുതട്ടി വീണ ആ ചില്ലറത്തുട്ട് കുനിഞ്ഞെടുത്ത് അതിലെ പൊടി തട്ടിക്കളഞ്ഞ് നിറയുന്ന കണ്ണുകളെ കൈ കൊണ്ട് തുടച്ച് കേശു സ്കൂൾ ഗേറ്റ് ലക്ഷ്യം വെച്ച് നടന്നു.
ഒരു അനാഥ ബാലന് സഹിക്കാനാവുന്നതിലും അപ്പുറമായിരുന്നു ആ അപമാനം. കോൺവെന്റിൽ നിന്നും വഴിച്ചിലവിന് തന്ന രണ്ട് രൂപയിൽ ബാക്കിയുണ്ടായിരുന്ന പണമായിരുന്നു ആ ഇരുപത്തിയഞ്ച് പൈസ. ഒരു നിധി പോലെ അവനത് തൻറ്റെ പോക്കറ്റിലേക്ക് ചേർത്തു വെച്ചു.

ഒട്ടിയ വയറും നിറഞ്ഞ കണ്ണുകളുമായി ക്ലാസ്സിൽ ഇരിക്കുന്ന അവനെയാരും ശ്രദ്ധിച്ചില്ല.
ഓരോ അധ്യാപകരും മാറി മാറി വന്നു.
പിന്നിലെ ബെഞ്ചിൻറ്റെ ഒരു ഒഴിഞ്ഞ കോണിൽ മേശയിൽ തല ചായ്ച്ച് കിടന്ന കേശുവിനെ അവരാരും കണ്ടില്ല.
ഓരോ അധ്യാപകരും മാറി മാറി വന്നു.
പിന്നിലെ ബെഞ്ചിൻറ്റെ ഒരു ഒഴിഞ്ഞ കോണിൽ മേശയിൽ തല ചായ്ച്ച് കിടന്ന കേശുവിനെ അവരാരും കണ്ടില്ല.
ഉച്ചക്കഞ്ഞി വിതരണം നടക്കുമ്പോൾ ഒഴിഞ്ഞ ഒരു മൂലയിൽ തനിക്ക് കിട്ടിയ കഞ്ഞി സ്കൂളിലെ ഉച്ചയൂണിൻറ്റെ സമയത്തെ നിതൃ സന്ദർശകരായ പൂച്ചകൾക്കൊപ്പം ഇരുന്ന് പങ്കിട്ടു കഴിക്കുന്ന കേശുവിനെ സ്കൂളിൽ ദിവസങ്ങൾക്ക് മുൻപ് പുതിയതായി വന്ന മലയാളം ടീച്ചർ ശാരദ ശ്രദ്ധിച്ചു.
സ്റ്റാഫ് റൂമിൽ എത്തിയ ശാരദ ടീച്ചർ അവിടെയിരുന്ന കേശുവിൻറ്റെ ക്ലാസ് ടീച്ചറായ അനിതയോട് ചോദിച്ചു..
"അനിതേ നിൻറ്റെ ക്ലാസിലെ ഒരു കുട്ടിയുണ്ടല്ലോ സ്ഥിരമായി ഒറ്റക്ക് നടക്കുന്നതും പൂച്ചക്കുട്ടികൾക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നതും കാണാറുണ്ട്.. എന്താ അവൻറ്റെ പേര്."
ഭക്ഷണം കൊണ്ടു വന്ന പാത്രം വൃത്തിയായി കഴുകി ബാഗിൽ കൊണ്ടു വന്ന് വെച്ച ശേഷം അനിത ശാരദ ടീച്ചറെ പരിഹാസത്തോടെ നോക്കി.
എന്നിട്ട് പറഞ്ഞു "ടീച്ചർ പുതിയതായി വന്നതല്ലേ അതു കൊണ്ട് അവനെ അറിയില്ലായിരിക്കും.അവനൊരു തൊണ്ടിക്കുട്ടിയാ.. അവൻറ്റെ അച്ഛനും അമ്മയും എയഡസ് വന്നു മരിച്ചതാ.
ഇപ്പോൾ ഏതോ കോൺവെന്റിൽ നിന പഠിക്കാൻ വരണതാ..
ആർക്കറിയാം പഠിക്കാൻ ആണോ അതോ അപ്പൻറ്റേയും അമ്മയുടെയും അസുഖം നമ്മുക്ക് കൂടി പകർത്താൻ വരുന്നതാണോ എന്ന്.
പുച്ഛം നിറഞ്ഞ മുഖഭാവത്തോടെയാണ് അനിത അത് പറഞ്ഞത്.
ആർക്കറിയാം പഠിക്കാൻ ആണോ അതോ അപ്പൻറ്റേയും അമ്മയുടെയും അസുഖം നമ്മുക്ക് കൂടി പകർത്താൻ വരുന്നതാണോ എന്ന്.
പുച്ഛം നിറഞ്ഞ മുഖഭാവത്തോടെയാണ് അനിത അത് പറഞ്ഞത്.
അതിന് മറുപടിയൊന്നും പറയാതെ ശാരദ ടീച്ചർ കസേരയിൽ എന്തോ ആലോചിച്ചുകൊണ്ട് ഇരുന്നു.
ദിവസങ്ങൾ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു.
ഒരു ദിവസം ബസ്സിറങ്ങി സ്കൂളിലേക്ക് നടന്നു വരുമ്പോൾ ടീച്ചർ ഒരു കാഴ്ച കണ്ടു.
ഒരു ദിവസം ബസ്സിറങ്ങി സ്കൂളിലേക്ക് നടന്നു വരുമ്പോൾ ടീച്ചർ ഒരു കാഴ്ച കണ്ടു.
സ്കൂളിനു സമീപം ഉളള പെട്ടിക്കടയിലെ മിഠായി ഭരണിയിലേക്ക് നോക്കി വായിൽ വിരൽ വെച്ച് നുണയുന്നു കേശുവിനെ.
കുറച്ചു ദിവസങ്ങൾ കൂടി കടന്നു പോയി കേശു പഠിക്കുന്ന ക്ലാസിൽ ഒരു ബഹളം കേട്ടാണ് ശാരദ ടീച്ചർ ഇൻറ്റർവെൽ സമയത്ത് അങ്ങോട്ടു ചെന്നത്.
അവിടെ മറ്റു കുട്ടികളുടെ നടുവിൽ അപമാനിതനായ മുഖത്തോടെ കേശു നിൽപ്പുണ്ടായിരുന്നു.
"എന്താ പ്രശ്നം.."
ടീച്ചർ ചോദിച്ചു.
ടീച്ചർ ചോദിച്ചു.
"അവൻ ഞങ്ങളുടെ മിഠായി കട്ടു ടീച്ചറേ..
കളളൻ"
കളളൻ"
ക്ലാസ്സിലെ നേതാവായ തക്കുടു വിളിച്ചു പറഞ്ഞത് കേട്ട് മറ്റു കുട്ടികൾ പരിഹസച്ചിരി ചിരിച്ചു.
"നീ മോഷ്ടിച്ചോ അവരുടെ നാരങ്ങാമുട്ടായി.."
"ഉം..എനിക്ക് കൊതി അടക്കാൻ കഴിയാഞ്ഞിട്ടാ ടീച്ചറേ...എനിക്കാരും തന്നിലൃ."
അപമാനം കൊണ്ടും വേദന കൊണ്ടും മുഖം താഴ്ത്തി പിടിച്ച് കേശു പറഞ്ഞു.
അപമാനം കൊണ്ടും വേദന കൊണ്ടും മുഖം താഴ്ത്തി പിടിച്ച് കേശു പറഞ്ഞു.
ടീച്ചർ അവൻറ്റെ നേരെ കൈ നീട്ടി അതിങ്ങ് തരൂ...
കേശു മടിയോടെ ആണെങ്കിലും പോക്കറ്റിൽ ഇട്ടിരുന്ന മിഠായിപ്പൊതി ടീച്ചർക്ക് നീട്ടി.
അതിലെ നാരാങ്ങാമുഠായി തന്നെ നോക്കി പരിഹസിക്കുന്നതായി അവനു തോന്നി.
കേശു മടിയോടെ ആണെങ്കിലും പോക്കറ്റിൽ ഇട്ടിരുന്ന മിഠായിപ്പൊതി ടീച്ചർക്ക് നീട്ടി.
അതിലെ നാരാങ്ങാമുഠായി തന്നെ നോക്കി പരിഹസിക്കുന്നതായി അവനു തോന്നി.
ആ മിഠായിപ്പൊതി തക്കുടുവിന് നൽകിയ ശേഷം ശാരദ ടീച്ചർ കേശുവിൻറ്റെ കൈകളിൽ പിടിച്ച് സ്റ്റാഫ് റൂമിലേക്ക് ചെന്നു.
ഇൻറ്റർവെൽ സമയം കഴിഞ്ഞിരുന്നതിനാൽ മറ്റു ടീച്ചേർസ് അവരവരുടെ ക്ലാസുകളിലേക്ക് പോയിരുന്നു.
ഇൻറ്റർവെൽ സമയം കഴിഞ്ഞിരുന്നതിനാൽ മറ്റു ടീച്ചേർസ് അവരവരുടെ ക്ലാസുകളിലേക്ക് പോയിരുന്നു.
അവനെ അരികെ വിളിച്ച ശേഷം ശാരദ ടീച്ചർ പറഞ്ഞു.
"കൈ നീട്ടു കുട്ട്യേ..."
ശാരദ ടീച്ചറുടെ
ചൂരൽ വടി കൊണ്ടുളള അടിയുടെ വേദനയോർത്ത് കണ്ണുകൾ ഇറുകെ പൂട്ടിക്കോണ്ട് കേശു തൻറ്റെ വലത്തേ കൈ നീട്ടി പിടിച്ചു..
ചൂരൽ വടി കൊണ്ടുളള അടിയുടെ വേദനയോർത്ത് കണ്ണുകൾ ഇറുകെ പൂട്ടിക്കോണ്ട് കേശു തൻറ്റെ വലത്തേ കൈ നീട്ടി പിടിച്ചു..
നീട്ടിപ്പിടിച്ച ആ പിഞ്ചു കരങ്ങളിലേക്ക് കയ്യിലിരുന്ന ഒരു പൊതി ശാരദ ടീച്ചർ വെച്ചുകൊടുത്തു.
കരങ്ങളിൽ കുഞ്ഞു ഭാരം അനുഭവപ്പെട്ടപ്പോൾ കേശു കണ്ണുകൾ തുറന്നു.
പൊതി തുറന്നു നോക്കാൻ ശാരദ ടീച്ചർ ആഗൃം കാണിച്ചു.
പൊതി തുറന്ന അവൻറ്റെ കുഞ്ഞു നേത്രങ്ങൾ അത്ഭുതം കൊണ്ട് വിടർന്നു ആ പൊതി നിറയെ അവൻ ഒത്തിരി ആഗ്രഹിച്ച നാരങ്ങാമിഠായി ആയിരുന്നു.
കഴിച്ചു കൊളളാൻ ടീച്ചർ ആഗൃം കാണിച്ചു.
ഒപ്പം അവനോട് പറഞ്ഞു
" ഇനി മോഷ്ടിക്കരുത് മോന് വേണ്ടതെല്ലാം ടീച്ചർ വാങ്ങിത്തരും ".

കേട്ട മറുപടി വിശ്വാസം വരാതെ കേശു തൻറ്റെ കുഞ്ഞു മിഴികൾ നോക്കിയ ശേഷം
മനസ്സിൽ തിരതല്ലുന്ന ആഹ്ളാദത്തോടും അതിലേറെ ആർത്തിയോടെയും ആ മിഠായി എടുത്ത് തൻറ്റെ വായിലേക്ക് വെച്ച് അതിന്റെ മധുരം നുണഞ്ഞ് കേശു സ്വയം മറന്നങ്ങനെ നിന്നു.
മനസ്സിൽ തിരതല്ലുന്ന ആഹ്ളാദത്തോടും അതിലേറെ ആർത്തിയോടെയും ആ മിഠായി എടുത്ത് തൻറ്റെ വായിലേക്ക് വെച്ച് അതിന്റെ മധുരം നുണഞ്ഞ് കേശു സ്വയം മറന്നങ്ങനെ നിന്നു.
ഒരു പുഞ്ചിരി അവന് സമ്മാനിച്ച് മുന്നോട്ട് നടക്കുമ്പോൾ ശാരദ ടീച്ചർ തൻറ്റെ പേഴ്സിൽ ഇരുന്ന ഫോട്ടോയിലേക്ക് നോക്കി കഷ്ടിച്ച് കേശുവിൻറ്റെ പ്രായം തോന്നിക്കുന്ന നാരങ്ങാമിഠായികൾ കൈയ്യിൽ പിടിച്ച് നിൽക്കുന്ന ഒരു മിടുക്കൻറ്റെ ഫോട്ടോ അതിൽ ഉണ്ടായിരുന്നു.. വർക്ഷങ്ങൾക്ക് മുൻപേ മരണപ്പെട്ടുപോയ ടീച്ചറുടെ മകൻ അപ്പുണ്ണിയുടെ.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക