എന്ന വാക്കു കേൾക്കുമ്പോൾ തന്നെ നാട്ടിലെ സകല ആൺപിള്ളേരുടെയും മനസിലേക്ക് ആദ്യം കയറി വരുന്ന മുഖം അവളുടെതായിരുന്നു.....,
ഹിരൺമയ...."
ചെമ്പകപൂവിന്റെ സുഗന്ധവും ഭംഗിയുള്ളവൾ.....!
ചെമ്പകപൂവിന്റെ സുഗന്ധവും ഭംഗിയുള്ളവൾ.....!
എന്നും അവൾ കോളേജിലേക്ക് പോകുമ്പോൾ ഒരു പടതന്നെ അവളെയും കാത്ത് ബസ്റ്റോപ്പിൽ കട്ട വെയിറ്റിങ്ങിലുണ്ടാവും.
ക്ലീയോപ്പാട്രയേ പോലെ ഒരു നാട്ടിലെ ചെറുപ്പക്കാരെ മുഴുവൻ തന്റെ പിന്നിൽ അണിനിരത്താൻ മാത്രം കത്തുന്ന സൗന്ദര്യത്തിനുടമയായിരുന്നു അവൾ....,
എന്നാൽ ആ കൂട്ടത്തിൽ തന്നെ മറ്റൊരാളുണ്ടായിരുന്നു പ്രകാശൻ.
പേരിൽ മാത്രമേ പ്രകാശമുള്ളു...,
പേരിൽ മാത്രമേ പ്രകാശമുള്ളു...,
അവളെ വെച്ചു നോക്കുമ്പോൾ അവൻ കുറച്ചു കറുത്തിട്ടായിരുന്നു അത്ര വലിയ സുന്ദരനൊന്നുമല്ല എന്നാലും ചന്തം ഉണ്ടുതാനും...,
എന്നാൽ അവൾക്കു മനസിലാവാത്ത
ഒരു കാര്യം അവളെ പോലെ ഇത്രയേറെ സുന്ദരിയായ ഒരുവൾക് അവനെ പോലെ ഒരാളെ ഒരിക്കലും ഇഷ്ടമാവിലെന്നറിയാ മായിരിന്നിട്ടും...,
ഒരു കാര്യം അവളെ പോലെ ഇത്രയേറെ സുന്ദരിയായ ഒരുവൾക് അവനെ പോലെ ഒരാളെ ഒരിക്കലും ഇഷ്ടമാവിലെന്നറിയാ മായിരിന്നിട്ടും...,
അവനെന്തിനു കാണുമ്പോഴെല്ലാം
ഒരു കൗതുകത്തോടെ തന്നെ നോക്കി നിൽക്കുന്നു എന്നതാണ്...?
ഒരു കൗതുകത്തോടെ തന്നെ നോക്കി നിൽക്കുന്നു എന്നതാണ്...?
അവൾ മനസ്സിലിട്ടതു കുറെ ആലോചിച്ചു നോക്കി താൻ എത്ര തന്നെ താഴ്ന്നു കൊടുക്കാമെന്നു വിചാരിച്ചാലും അവനെ പോലെ ഒരാളെ സ്വീകരിക്കാൻ കഴിയുന്ന നിലയിലേക്ക് താഴാൻ തനിക്കാവിലെന്ന് അവൾക്ക് അത്രക്ക് ഉറപ്പായിരുന്നു.
ഇനി അതല്ലെങ്കിൽ
നിലവിലുള്ള തന്റെ സൗന്ദര്യത്തിന് എന്തെങ്കിലും കോട്ടം സംഭവിക്കണം, അപകടം മൂലമോ, പൊള്ളലേൽക്കുകയോ,
അങ്ങനെ എന്തെങ്കിലും സംഭവിക്കണം അങ്ങിനെ വരുമ്പോൾ അവനും ഒരു സാധ്യതയുണ്ട്...,
നിലവിലുള്ള തന്റെ സൗന്ദര്യത്തിന് എന്തെങ്കിലും കോട്ടം സംഭവിക്കണം, അപകടം മൂലമോ, പൊള്ളലേൽക്കുകയോ,
അങ്ങനെ എന്തെങ്കിലും സംഭവിക്കണം അങ്ങിനെ വരുമ്പോൾ അവനും ഒരു സാധ്യതയുണ്ട്...,
എന്നാൽ അങ്ങിനെ സംഭവിച്ചാൽ അതെ കാരണം കൊണ്ടു തന്നെ ഈ പറയുന്ന ഇവനും തന്നെ വേണ്ടാന്നു വെക്കാലോ...?
അതല്ലാതെ
ഇപ്പോഴത്തെ സ്വരൂപത്തിൽ ഒരിക്കലും അവനവളെ സ്വന്തമാക്കാനാവില്ലെന്ന് അവൾക്കുറപ്പായിരുന്നു....!
ഇപ്പോഴത്തെ സ്വരൂപത്തിൽ ഒരിക്കലും അവനവളെ സ്വന്തമാക്കാനാവില്ലെന്ന് അവൾക്കുറപ്പായിരുന്നു....!
നാട്ടിലെ ഏതെങ്കിലും കല്യാണത്തിന് ഒക്കെ പോകുമ്പോൾ അവിടെ വെച്ച്
പലരും വന്ന് തങ്ങളുടെ മകനോ ഏട്ടനോ അനിയനോ അളിയനോ ഒക്കെ വേണ്ടി അവളെ കല്ല്യാണം ആലോചിക്കുമ്പോൾ അവളുടെ ഉള്ളം കോൾമൈയിർ കൊള്ളും...!
പലരും വന്ന് തങ്ങളുടെ മകനോ ഏട്ടനോ അനിയനോ അളിയനോ ഒക്കെ വേണ്ടി അവളെ കല്ല്യാണം ആലോചിക്കുമ്പോൾ അവളുടെ ഉള്ളം കോൾമൈയിർ കൊള്ളും...!
എവിടെ ചെല്ലുമ്പോഴും ആളുകളുടെ ശ്രദ്ധ തന്നിലേക്ക് പതിയുന്നത് കണ്ട് അവൾ വല്ലാതെ സന്തോഷിച്ചിരുന്നു.
ഒരു ദിവസം അമ്പലത്തിലെ ഉത്സവത്തിനിടയിൽ വെച്ച് തന്നെ തന്നെ നോക്കി നിൽക്കുന്ന അവനെ അവൾ വീണ്ടും കണ്ടു അവളെ തന്നെ നോക്കിയുള്ള അവന്റെ നിൽപ്പ് അവൾക്ക് പിടിച്ചില്ല, ദേഷ്യം കൊണ്ട് അവളുടെ മുഖമങ്ങ് ചുവന്നു തുടുത്തു...,
അതിന്റെ പ്രധാന കാരണം...,
പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി അങ്ങ് വയനാട്ടിൽ നിന്നും വരുമെന്നു പറയും പോലെ..,
കഴിഞ്ഞ കുറച്ചു ദിവസമായി തൊട്ടടുത്ത സ്ഥലങ്ങളിലുള്ള ചെക്കന്മാർ വരെ അവളെ പറ്റി കേട്ടറിഞ്ഞ് ബൈക്ക് എടുത്ത് അവളെ കാണാൻ വരുന്നത് കണ്ട് ത്രില്ലടിച്ചു നിൽക്കുന്നതി നിടയിലാണ്...!
പാടത്തു കോലം വെച്ചപ്പോലെ ഒരുത്തൻ....!
അന്നേരം അവൾക്കവനെ ഒട്ടും പിടിച്ചില്ല,
അന്നത്തെ രാത്രി ഉത്സവത്തിനും അവനത് ആവർത്തിച്ചപ്പോൾ അവളെ കാണാനുള്ള അവന്റെ വരവ് അവസാനിപ്പിക്കാൻ അവളും തീരുമാനിച്ചു.
അന്നത്തെ രാത്രി ഉത്സവത്തിനും അവനത് ആവർത്തിച്ചപ്പോൾ അവളെ കാണാനുള്ള അവന്റെ വരവ് അവസാനിപ്പിക്കാൻ അവളും തീരുമാനിച്ചു.
തുടർന്നവൾ അവന്റെ മുന്നിലെക്ക് നടന്നു വന്ന് തല കൊണ്ടവനെ മാടി വിളിച്ച് ആളൊഴിഞ്ഞ ഒരു കടയുടെ മറവിലേക്ക് മാറ്റി നിർത്തി
അവൾ അവനോടു പറഞ്ഞു
അവൾ അവനോടു പറഞ്ഞു
എന്നെ പോലെ ഒരു പെണ്ണിന് ഒരിക്കലും നിന്നെ പോലെ ഒരാളെ സ്വീകരിക്കുന്നത് ചിന്തിക്കാനാവില്ല തുടർന്നവൾ അവന്റെ കൈതണ്ടയിലെക്ക് ചൂണ്ടി കാട്ടി ഒപ്പം തന്നെ അവളുടെ കൈ അതിനോടടുപ്പിച്ചു വെച്ച് അവളവനോടു പറഞ്ഞു കണ്ടോ വ്യത്യാസം....?
രാത്രിയും പകലും പോലെയില്ലെ...?
ഇനിയെങ്കിലും ഒന്നാലോചിക്ക് എന്നിട്ട് എന്റെ പുറകെയുള്ള ഈ നടപ്പവസാനിപ്പിക്ക്....,
ഒരിക്കലും നടക്കാത്ത കാര്യത്തിനു വേണ്ടി വെറുതെ സമയം കളയാതെ....,
ഒരിക്കലും നടക്കാത്ത കാര്യത്തിനു വേണ്ടി വെറുതെ സമയം കളയാതെ....,
അവൾ ഈ പറഞ്ഞതൊന്നും അവനെ വേദനിപ്പിച്ചല്ല കാരണം അതെല്ലാം പലപ്പോഴായി അവൻ ഒരുപാട് കേട്ടവ തന്നെയായിരുന്നു....,
എന്നാൽ അവൾ അവസാനം പറഞ്ഞ ഒരു വാചകം അവനിൽ കൊണ്ടു അതവനെ കീറിമുറിച്ചു കടന്നു പോയി...,
അവസാനമായി അവൾ അവനോടു പറഞ്ഞു
" നാളെ തൊട്ട് നിന്നെ എന്റെ കൺവെട്ടത്ത് കാണരുത്...."
ആ വാക്കുകൾ അവനെ വല്ലാതെ വേദനിപ്പിച്ചു അവന്റെ കണ്ണീർ ആ അമ്പല മുറ്റത്ത് വീണു....!
തിരിച്ചു വരുന്ന വഴി അവളുടെ കൂട്ടുക്കാരി അവളോടു പറഞ്ഞു
ഇത്രക്ക് വേണ്ടായിരുന്നു എന്ന്...
അതിനവൾ പറഞ്ഞ മറുപടി
എന്റെ ന്യായം ഇതാണ് ഒരിക്കലും പൂക്കാത്ത ചെടിക്ക് അവനെ കൊണ്ട് എന്തിന് വെള്ളം ഒഴിപ്പിക്കണം....?
എന്റെ ന്യായം ഇതാണ് ഒരിക്കലും പൂക്കാത്ത ചെടിക്ക് അവനെ കൊണ്ട് എന്തിന് വെള്ളം ഒഴിപ്പിക്കണം....?
അതു കേട്ടപ്പോൾ കൂട്ടുക്കാരിക്ക് പറയണമെന്നുണ്ടായിരുന്നു
" ഒരു ഫലവും തരാത്ത പല വൃക്ഷങ്ങളാണ് ഏറ്റവും വലിയ തണൽ തരുന്നതെന്ന്....."
എന്നാൽ
അവളുടെ മനസിനെ ഇപ്പോൾ നിയന്ത്രിക്കുന്നത് അവളുടെ സൗന്ദര്യമാണെന്ന് അവൾക്കറിയാമായിരുന്നതു കൊണ്ട് അവളതിനു മറുപടി പറഞ്ഞില്ല....,
അവളുടെ മനസിനെ ഇപ്പോൾ നിയന്ത്രിക്കുന്നത് അവളുടെ സൗന്ദര്യമാണെന്ന് അവൾക്കറിയാമായിരുന്നതു കൊണ്ട് അവളതിനു മറുപടി പറഞ്ഞില്ല....,
പിന്നീടവൾ അവനെ കണ്ടില്ല...,
അവളുടെ മുന്നിലേക്കവൻ വന്നില്ല....,
അവളവനെ ഒാർത്തതുമില്ല....,
അവൻ ആ നാടു തന്നെ വിട്ട് മറ്റൊരിടത്ത് ജോലി തേടി പോയി....,
അവളുടെ മുന്നിലേക്കവൻ വന്നില്ല....,
അവളവനെ ഒാർത്തതുമില്ല....,
അവൻ ആ നാടു തന്നെ വിട്ട് മറ്റൊരിടത്ത് ജോലി തേടി പോയി....,
എന്നാൽ ഹൃദയമുരുകി വീണ അവന്റെ കണ്ണീർ ദൈവം കണ്ടു അവളുടെ അഹങ്കാരത്തിനു മേൽ ദൈവം ആദ്യത്തെ ചുവന്ന വര വരച്ചു....,
അവൾ പറഞ്ഞതിനും കരുതിയതിനും മേലെ അവളുടെ സൗന്ദര്യവും ഭംഗിയും
അതെ പടി നിലനിർത്തി കൊണ്ട് ദൈവം അവൾക്കൊരു പണി കൊടുത്തു...,
അതെ പടി നിലനിർത്തി കൊണ്ട് ദൈവം അവൾക്കൊരു പണി കൊടുത്തു...,
ആ വാർത്ത കേട്ട് എല്ലാവരും ഒന്നു ഞെട്ടി ആരും അത് പ്രതീക്ഷിച്ചില്ല...,
അവളുടെ സൗന്ദര്യത്തിന്റെ മാഹാത്മ്യം ഒറ്റ നിമിഷം കൊണ്ട് തകർന്നു തരിപ്പണമായി....!
നാട്ടിലെ ചെക്കന്മാരെല്ലാം അതറിഞ്ഞതോടെ അവളെ കൈവിട്ടു...,
ആ വിവരം കേട്ട മറ്റു പെണ്ണുങ്ങളും അതു തന്നെ പറഞ്ഞു അല്ലെങ്കിലും അവർക്കിത്തിരി ഗർവ് കൂടുതലാണ് അല്ലെങ്കിലുമെന്ന്...!
നാട്ടിലെ ഒരുത്തൻ പോലും അവളെ തിരിഞ്ഞു നോക്കാതെയായി...,
വന്ന ആലോചനകൾ പലതും വന്നപ്പോലെ തിരിച്ചു പോയി....,
അതു വരെ രാജകുമാരി ആയിരുന്നവൾ ആർക്കും വേണ്ടത്തവളായി...!
ആത്മഹത്യ ചെയ്താലോ എന്നുവരെ അവൾക്കു തോന്നി...,
അവസാനം ഈ വീടുവിറ്റ് മറ്റെവിടെയെങ്കിലും പോകാമെന്ന് അച്ഛൻ പറഞ്ഞു...,
ആ സംഭവത്തിനു ശേഷം അമ്മ തീർത്തും തളർന്ന് വീടിനു പുറത്തിറങ്ങാതായി...,
അങ്ങിനെയിരിക്കെ ഒരു ദിവസം...,
പഴയ അവൻ
അവളുടെ വീടിന്റെ പടി കയറി വന്ന്
അവളെ വിവാഹം കഴിക്കാൻ അവനു സമ്മതമാണെന്നു പറഞ്ഞു....!
അവളുടെ വീടിന്റെ പടി കയറി വന്ന്
അവളെ വിവാഹം കഴിക്കാൻ അവനു സമ്മതമാണെന്നു പറഞ്ഞു....!
അന്നവൾ ആദ്യമായ് അവളവളുടെ അകകണ്ണു കൊണ്ടവനെ നോക്കി....,
ആ അകകണ്ണുകൾ അപ്പോൾ
അവളോടു പറഞ്ഞു
അവളോടു പറഞ്ഞു
" പ്രതിസന്ധിയിൽ കൂടെ നിൽക്കാൻ കഴിയുന്നവരുടെ മനസിലെ മണ്ണിലാണ് യഥാർത്ഥ സ്നേഹം വളരുന്നതെന്ന്..."
തുടർന്നവൾ അവനോടു ചോദിച്ചു..,
നിങ്ങൾക്കെനെ കെട്ടുന്നതിൽ അപമാനമൊന്നുമില്ലെയെന്ന്....?
നിങ്ങൾക്കെനെ കെട്ടുന്നതിൽ അപമാനമൊന്നുമില്ലെയെന്ന്....?
അപ്പോൾ അവൻ പറഞ്ഞു
ഇതെന്റെ വീടിലാണു സംഭവിക്കുന്നതെങ്കിൽ ഞാനും അനുഭവിക്കേണ്ടി വരില്ലെയെന്ന്...? ?
ഇതെന്റെ വീടിലാണു സംഭവിക്കുന്നതെങ്കിൽ ഞാനും അനുഭവിക്കേണ്ടി വരില്ലെയെന്ന്...? ?
പിന്നെയവൾ ഒന്നും പറഞ്ഞില്ല....!
അതൊടെ അവളെ അവനു വിവാഹം കഴിപ്പിച്ചു കൊടുക്കാനും വീടു വിറ്റു മറ്റെങ്ങോട്ടെങ്കിലും പോകാനും അവർ തീരുമാനിച്ചു...!
അതൊടെ അവളെ അവനു വിവാഹം കഴിപ്പിച്ചു കൊടുക്കാനും വീടു വിറ്റു മറ്റെങ്ങോട്ടെങ്കിലും പോകാനും അവർ തീരുമാനിച്ചു...!
അന്ന് അവളുടെ ജീവിതത്തിൽ സംഭവിച്ചത് ഇതാണ്...,
അവന്റെ കണ്ണീരിനു പിഴയായ് അതുവരെയും മറ്റുള്ളവരിൽ നിന്നു മറച്ചു പിടിച്ച ഒരു രഹസ്യം ദൈവം എല്ലാവർക്കു മുന്നിലും വെളിപ്പെടുത്തി.....!
അടുത്ത പറമ്പിൽ പണിയെടുത്തിരുന്ന പണിക്കാർ ഉച്ചയോടെ ഭക്ഷണം കഴിക്കാൻ വേണ്ടി പണി നിർത്തി കൈയ്യും കാലും കഴുകാൻ വേണ്ടി ആ പറമ്പിലെ കിണറ്റിൻ കരയിലെക്ക് വന്നതും കിണറിനടുത്ത മോട്ടോർപ്പുരയിൽ നിന്നും രഹസ്യസമാഗമം കഴിഞ്ഞ് വിയർത്തു കുളിച്ച് പുറത്തിറങ്ങി വരുന്ന ആ പറമ്പിന്റെ മുതലാളിയേയും കൂടെ അവളുടെ അമ്മയേയും കണ്ടതോടെ എല്ലാ കള്ളിയും വെളിച്ചതായി...!
അമ്മയുടെ രഹസ്യകേളി അങ്ങാടിപ്പാട്ടയതോടെ അതിന്റെ ഏറ്റവും വലിയ ഇര അവളായി.....!!!
അമ്മ വേലി ചാടിയാൽ മോള്........??
ഈ ചോദ്യം ഉയർന്നതോടെ എല്ലാവരും അവളെ കൈയ്യോഴിഞ്ഞു...!
ഒരു ബൈബിൾ വചനം ഉണ്ട്
" കണ്ണു ചിമ്മി തുറക്കുന്ന നേരത്തിനുള്ളിൽ നാം പരിവർത്തനപ്പെടുമെന്ന്..."
അതുപ്പോലെ
അത്ര തന്നെ സമയം മതി ജീവിതം മാറിമറിയാനും അതോർക്കുക....!
അത്ര തന്നെ സമയം മതി ജീവിതം മാറിമറിയാനും അതോർക്കുക....!

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക