
റിട്ടയർ മെൻറ് കഴിഞ്ഞൂ വീട്ടിൽ
കുത്തിയിരിക്കും പിള്ള ചേട്ടൻ . (1)
ബോറടി മാറ്റാൻ ചാനല് തോറും
കണ്ണീർ സീരിയൽ പതിവായ് കണ്ടു . (1)
കണ്ണീർ സീരിയൽ പതിവായ് കണ്ടു . (1)
ഏഷ്യാനെറ്റും സൂര്യയുമങ്ങനെ
സീരിയല് കാട്ടാൻ പല വിധ ചാനലൽ . (1)
സീരിയല് കാട്ടാൻ പല വിധ ചാനലൽ . (1)
അമ്മക്കിളിയും , കണ്ണിർ പുഴയും
സീരിയലങ്ങനെ പല,പല പേരിൽ . (1)
സീരിയലങ്ങനെ പല,പല പേരിൽ . (1)
സീരിയലിങ്ങനെ പലതുണ്ടേലും
എല്ലാത്തിന്റെം കഥയതു തുല്യം . (1)
എല്ലാത്തിന്റെം കഥയതു തുല്യം . (1)
അമ്മായ് അമ്മ പോരും , പലവിധ
പരദൂഷണവും അവിഹിത ബന്ധോം . (1)
പരദൂഷണവും അവിഹിത ബന്ധോം . (1)
ചാനലിലുള്ളൊരു സീര്യല് കഥയിൽ
സുന്ദരി മണി ഒരു കൊഞ്ചല് കാരി . (1)
സുന്ദരി മണി ഒരു കൊഞ്ചല് കാരി . (1)
കെട്ട്യോനവനുടെ ലാപ് ടോപ്പിന്നുടൽ
ഹാർപ്പിക് ഇട്ട് തുടച്ച് മിനുക്കി . (1)
ഹാർപ്പിക് ഇട്ട് തുടച്ച് മിനുക്കി . (1)
കഥകൾ ഇതുവിധമവിയല് പോലവർ
ചാനലിലൂടെ വെച്ച് വിളമ്പും . (1)
ചാനലിലൂടെ വെച്ച് വിളമ്പും . (1)
രാവിലെ ഒൻപതിനങ്ങ് തുടങ്ങ്യാൽ
നട്ടപ്പാതിര വരെയത് നീളും . (1)
നട്ടപ്പാതിര വരെയത് നീളും . (1)
ദിനവും സന്ധ്യയിലുള്ളൊരു സീരിയൽ
പിറ്റേ പകലിൽ പിന്നേം കാട്ടും . (1)
പിറ്റേ പകലിൽ പിന്നേം കാട്ടും . (1)
രാവിലെ ഒന്ന് , വൈകിട്ട് ഒന്ന്
അങ്ങനെ കാണാം മൂന്നാവർത്തി . (1)
അങ്ങനെ കാണാം മൂന്നാവർത്തി . (1)
വട്ടപൊട്ടും , പൊട്ടിന് ചേർന്നൊരു പട്ടും
ചുറ്റിയ അക്കൻ മാരെ . (1)
ചുറ്റിയ അക്കൻ മാരെ . (1)
കാണും നേരം പിള്ള ചേട്ടന്
ഭാര്യയെ ആറ്റിലൊഴുക്കാൻ തോന്നും . (1)
ഭാര്യയെ ആറ്റിലൊഴുക്കാൻ തോന്നും . (1)
പല ദിന മിങ്ങനെ കഴിയും നേരം
ആ പിള്ള മനസ്സിൽ മോഹമുദിച്ചു . (1)
ആ പിള്ള മനസ്സിൽ മോഹമുദിച്ചു . (1)
കണ്ണീർപ്പാടം സീര്യലിലുള്ളൊരു
അമ്മായ് അമ്മ വേഷക്കാരി . (1)
അമ്മായ് അമ്മ വേഷക്കാരി . (1)
കൊടിപ്പുര വീട്ടിൽ പദ്മാവതിയെ
പടിപ്പുരയിൽപ്പോയ് ദർശിക്കേണം . (1)
പടിപ്പുരയിൽപ്പോയ് ദർശിക്കേണം . (1)
സെറ്റും , മുണ്ടും കുറിയും ചാർത്തിയ
ആയമ്മയുടെ സുന്ദര രൂപം . (1)
ആയമ്മയുടെ സുന്ദര രൂപം . (1)
പതിവായ് കനവിൽ വന്ന് പറഞ്ഞു
പിള്ള ചേട്ടാ നേരിൽ കാണാം . (1)
പിള്ള ചേട്ടാ നേരിൽ കാണാം . (1)
അങ്ങനെ ഒരു നാൾ പിള്ളച്ചേട്ടൻ
സീര്യയൽ ഷൂട്ടിംഗ് സെറ്റിൽ ചെന്നു (1)
സീര്യയൽ ഷൂട്ടിംഗ് സെറ്റിൽ ചെന്നു (1)
ആവശ്യമങ്ങ് പറഞ്ഞൊരു നേരം
അവര് പറഞ്ഞു ദക്ഷിണ വെക്കാൻ (1)
അവര് പറഞ്ഞു ദക്ഷിണ വെക്കാൻ (1)
നേരിൽ കാണാൻ റേറ്റത് കൂടും
അല്ലേൽ പിന്നെ " ലോബി " കാണാം (1)
അല്ലേൽ പിന്നെ " ലോബി " കാണാം (1)
അങ്ങനെ നമ്മുടെ പിള്ള ചേട്ടൻ
അവളെ കാത്താ "ലോണിൽ "ഇരുന്നു (1)
അവളെ കാത്താ "ലോണിൽ "ഇരുന്നു (1)
നേരം ഉച്ചതിരിഞ്ഞൊരു നേരം
ദാണ്ടെ വരുന്നൊരു ഭീകര രൂപം (1)
ദാണ്ടെ വരുന്നൊരു ഭീകര രൂപം (1)
ജീൻസും ടോപ്പും ഹൈ ഹീൽ ഷൂസും
ഇട്ട് വരുന്നൊരു പൂതന രൂപം (1)
ഇട്ട് വരുന്നൊരു പൂതന രൂപം (1)
ചമയം മാറ്റിയ പദ്മാവതിയുടെ
നാച്വറൽ രൂപം കണ്ടൊരു നേരം . (1)
നാച്വറൽ രൂപം കണ്ടൊരു നേരം . (1)
തൃക്കൺ പൊത്തി പിള്ള പറഞ്ഞു
ഇതിലും ഭേദം എന്നുടെ സുമതി . (1)
ഇതിലും ഭേദം എന്നുടെ സുമതി . (1)
അക്കിടി പറ്റിയ പിള്ള ചേട്ടൻ
അന്ന് നിറുത്തി സീര്യല് കാണൽ . (1)
അന്ന് നിറുത്തി സീര്യല് കാണൽ . (1)
പിന്നെ ചാനല് മാറ്റും നേരം
പത്മാവതിയുടെ മുഖമത് കണ്ടാൽ
പത്മാവതിയുടെ മുഖമത് കണ്ടാൽ
നാരായണ ജയ നാരായണ ജയ ..............
അരുൺ -
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക