Slider

ഭാര്യ പറഞ്ഞാലും കഞ്ചാവ് വലിക്കരുത്

0

ആശുപത്രിയിൽ അഡ്മിറ്റ്‌ ആയ സുഹൃത്തിനെ കാണാൻ ഇറങ്ങിയതാണ് ഞാനും പ്രിയതമയും
അതെ.. കൈ വീശി പോയാൽ മതിയോ എന്തെങ്കിലും ഫ്രൂട്സ് വാങ്ങിക്കണ്ടേ
ശരിയാണ് . അപ്പോഴാണ് ഞാനും അത് ഓർത്തത്... ഞാൻ അവളെ നോക്കി. അല്പം ഗൗരവം നടിച്ചു പറഞ്ഞു.. "ആ വാങ്ങിക്കാം "
ഇച്ചിരി ജാഡ വേണമല്ലോ ഒന്നുമില്ലെങ്കിലും ഒരു ഭർത്താവ് അല്ലേ
വണ്ടി റോഡിന്റെ അരികിൽ ചേർത്തു നിർത്തി ഞാനും അവളും ഇറങ്ങി..
"കുറച്ചു ഓറഞ്ച് വാങ്ങിക്കാം.. " അവളെയും കൂട്ടി ഞാൻ കടയിലേക്ക് കയറി..
അപ്പോഴാണ് ഞാൻ ആ കാഴ്ച കണ്ടത് തണ്ണിമത്തൻ കിലോ പത്തു രൂപ.. അടുത്ത കടയിൽ ഒരു ബോർഡ്‌ വെച്ചിരിക്കുന്നു..
എന്റെ മനസ്സ് സാമ്പത്തിക ശാസ്ത്രം.. പഠിച്ച വിദഗ്ദ്ധനെ പോലെ സഞ്ചരിച്ചു.. എന്നൊക്കെ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല എന്നറിയാം.. അത് കൊണ്ട് സത്യം പറഞ്ഞാൽ പിശുക്ക് തന്നെ.. ഒരു തണ്ണിമത്തൻ വാങ്ങിയാൽ കാണാനും ഉണ്ടാകും പണവും ലാഭം..
എടി.. ആ കടയിൽ നല്ല തണ്ണിമത്തൻ ഉണ്ട്.. ഞാൻ വാങ്ങി വരാം
അവൾ ഒരടി പുറകോട്ടു വെച്ച് ആ കടയിലേക്ക് പാളി നോക്കി
ഒരു സുന്ദരിയായ സ്ത്രീ തണ്ണിമത്തൻ വിൽക്കുന്നു..
ഭാര്യ.. എന്നെ രൂക്ഷമായി നോക്കി..". വത്തക്ക വേണം അല്ലേ മനുഷ്യാ..വാ ശരിയാക്കി തരാം . "
അവൾ നിലത്ത് ആഞ്ഞു ചവിട്ടി.. തിരിഞ്ഞു കാറിനടുത്തേക്കു പോയി..
എന്താണ് സംഭവിച്ചതെന്ന് അറിയാതെ നിന്നപ്പോൾ ഓറഞ്ച് കടക്കാരൻ ആണ്. കാര്യം പറഞ്ഞു തന്നത്.
. "അതെ സർ ഇ നാട്ടിൽ ഒന്നുമല്ലേ.. തണ്ണിമത്തൻ വത്തക്ക ഇതൊക്കെ വലിയ തെറി ആണ്.. അപ്പോൾ ഓറഞ്ച് രണ്ടു കിലോ എടുക്കട്ടേ അല്ലേ "
എന്റെ മറുപടിക്ക് കാത്തു നിൽക്കാതെ അയാൾ അത് പൊതിഞ്ഞു തന്നു
കാറിൽ കയറി.. ഞാൻ അവളെ നോക്കി ഇഞ്ചി കടിച്ച കുരങ്ങിനെ പോലെ ചിരിച്ചു..
അത് കണ്ടിട്ടാവണം.. അവൾ ഒന്ന് തണുത്തു
ആശുപത്രിയുടെ ഇടനാഴിയിലൂടെ നടക്കുമ്പോൾ അവൾ ചോദിച്ചു.." എങ്ങനെ ആണ് ഫ്രണ്ട് വീണത് "
"ആർക്കറിയാം.. വാ നോക്കാം "
അവൻ കിടക്കുന്ന മുറിയിലേക്ക് കയറിയപ്പോൾ അവൻ അവിടെ ഇല്ല.
പകരം മറ്റൊരു സുഹൃത്ത് ഉണ്ട്..
"അവൻ എവിടെ.. "
"സ്കാൻ ചെയ്യാൻ കൊണ്ട് പോയി.. ഇപ്പോൾ വരും.. "
"അവന് എന്താ പറ്റിയത്.. എങ്ങനെ ആണ് വീണത് "
"അതോ.. " അവൻ എന്നെയും ഭാര്യയെയും മാറി മാറി നോക്കി
"നീ കാര്യം പറ "
അവന് ആരോ കഞ്ചാവ് കൊടുത്തു...
നമ്മുടെ പുഴക്കരയിലെ വീടിന്റെ ഉമ്മറത്തുള്ള ചാരുപടിയിൽ ഇരുന്നാണ് വലിച്ചത്...
ഒരു വലി വലിച്ചപ്പോൾ ഒന്നും തോന്നിയില്ല.. അതുകൊണ്ട് അഞ്ചാറു വലി അടുപ്പിച്ചു അങ്ങ് വലിച്ചു
കുറച്ചു കഴിഞ്ഞപ്പോൾ അവൻ നോക്കുമ്പോൾ പുഴയിൽ വെള്ളം നിറയുന്നു.. അത് ഇരച്ചു കയറാൻ തുടങ്ങി... വെള്ളം വീടിന്റെ മുറ്റത്തേക്ക് എത്തി തുടങ്ങി.. പിന്നെയും വെള്ളം ഉയരാൻ തുടങ്ങി.. അവൻ ഇരിക്കുന്ന സ്ഥലത്തു വരെയെത്തി വെള്ളം... ചുറ്റും വെള്ളം..
എന്നിട്ട്
അവന് ഒരു ആഗ്രഹം വെള്ളത്തിലേക്ക് മുങ്ങാം കുഴി ഇടണമെന്ന്...
അവൻ ഉടുത്ത മുണ്ട് പറിച്ചെറിഞ്ഞു ചാരുപാടിയിൽ കയറി നിന്ന് കൈ കുപ്പി ഒരു ചാട്ടം
മൂക്കിന്റെ പാലം ഇടതു കൈ... മുറ്റത്ത് മുഖമടിച്ചല്ലേ വീണത്
ഹഹ ഹ.... ഞാൻ പരിസരം മറന്നു ചിരിച്ചു പോയി
ചിരിക്കല്ലേ അവൻ വന്നു... ഞാൻ പുറത്ത് പോവാണ് നിങ്ങൾ ഇതൊന്നും ചോദിക്കല്ലേ
ഞാൻ ചിരിച്ചു കൊണ്ട് തലയാട്ടി
അവനെ ഒരു സ്‌ട്രെച്ചറിൽ തള്ളി കൊണ്ട് വന്നു.. ബെഡിൽ കിടത്തി
"ഹൊന്നും ഫറയണ്ട ഹൊന്നു വീണു " പുതിയ ലിപിയിൽ അവൻ കാര്യം പറഞ്ഞു
അവൻ വലതു കൈ കൊണ്ട് എന്നെ അടുത്തേക്ക് വിളിച്ചു.. എന്നിട്ട് ചെവിയിൽ പറഞ്ഞു
ലിപി പുതുതായത് ആണെങ്കിലും കാര്യം മനസിലായി.. ഷർട്ടിന്റെ പോക്കറ്റിൽ ഒരു കഞ്ചാവ് ബീഡി.. അത് കൊണ്ട് കളയണം ആരെങ്കിലും അറിഞ്ഞാൽ ജീവിതം തന്നെ പ്രശ്നം ആവും...
എനിക്ക് അത് എടുക്കാതെ വേറെ വഴി ഇല്ലായിരുന്നു.. കുറച്ചു കഴിഞ്ഞു ഞാൻ അതെടുത്തു പോക്കറ്റിൽ വെച്ച് അവനോടു യാത്ര പറഞ്ഞു ഇറങ്ങി..
നിങ്ങൾ എന്താ എടുത്തത്
ഓ അതൊന്നുമില്ല
അവൾ എന്നെ തറപ്പിച്ചു നോക്കി
അത് അവൻ വലിച്ചതിന്റെ ബാക്കി ഒരു കഞ്ചാവ് ബീഡി ആണ്... ഒഴിവാക്കിയില്ലെങ്കിൽ റിസ്ക് ആണ്
ശരി.. വേഗം കളഞ്ഞോ.. അതൊക്കെ കുട്ടികൾ കളിക്കുന്ന ഒന്നല്ല..
അവളെ കെട്ടി ഒരു കുട്ടി ആക്കിയ എന്റെ മുഖത്ത് നോക്കിയാണ് അവൾ പറഞ്ഞത്
എന്റെ ആണത്തത്തിനു അടിയേറ്റിരിക്കുന്നു
അവളുടെ മുന്നിൽ കരുത്തു തെളിയിക്കണം അതും കഞ്ചാവ് വലിച്ചു തന്നെ.. ഒരു ബീഡി പോലും വലിക്കാത്ത ഞാൻ ഇതൊക്കെ എങ്ങനെ... അതൊന്നും ഞാൻ ആലോചിച്ചില്ല
വിട്ടിൽ എത്തിയപ്പോൾ ഞാൻ മെല്ലെ ബാത്‌റൂമിൽ കയറി... എന്നിട്ട് ബീഡിക്ക് തീ കൊളുത്തി.. ഒന്ന് ആഞ്ഞു വലിച്ചു.. ഒരു കുഴപ്പവും ഇല്ല ..അഞ്ചുമിനിറ്റ് കൊണ്ട് ഞാൻ അത് വലിച്ചു പുറത്തിറങ്ങി...
ഒരു കുഴപ്പവുമില്ല
ഞാൻ ബെഡിൽ കിടന്നു... അപ്പോൾ ആണ് ആ സത്യം മനസ്സിലാക്കിയത് ബെഡ് വായുവിൽ ആണ്...
നിലത്തു ഇറങ്ങാൻ സാധിക്കുന്നില്ല... ഒരാൾക്ക് മുകളിൽ ഉയരം ഉണ്ട്...
ഞാൻ നീട്ടി വിളിച്ചു.... വാവേ ഓടി വാ
പിന്നെ ഒന്നും ഓർമയില്ല...
രാവിലെ എഴുനേൽക്കുമ്പോൾ.. ഒരു കോണി ബെഡിൽ ചാരി വെച്ചിരുന്നു....
അവൾ നിലത്ത് കിടക്കുന്നും ഉണ്ടായിരുന്നു...
ബാക്കി നിങ്ങൾ പൂരിപ്പിച്ചോ
സ്നേഹ പൂർവ്വം ബോധത്തോടെ
സഞ്ജു കാലിക്കറ്റ്‌
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo