Slider

വാശിയോടെ ചിലർ.

0
Image may contain: 1 person
------------------------------------
ചില ചെറിയ മോഹങ്ങൾ പെറുക്കി എടുക്കാനായ് വലിയ മോഹങ്ങൾ മാറ്റിവെക്കും പലരും.
കൊച്ചു വാശികൾ ജയിക്കാനായി
വലിയ വില കൊടുക്കുന്ന പോലെ.
ഉറ്റവരോടും ഉടയവരോടും കലഹിച്ചവസാനം കാൽക്കീഴിലെ മണ്ണൊലിച്ചു പോകുമ്പോൾ ബോധോദയം വരും ചിലർക്ക്.
എതോ ഒരു കൊച്ചു വാശിക്കു പുറകേ
മനസ്സു പുണ്ണാക്കി ഇല്ലാത്ത അസുഖങ്ങൾ
നേടിയെടുക്കുമ്പോൾ.
അന്യന്റെ വാക്കിന് ചെവിയോർത്ത
നേരത്തിനെ കുറ്റം പറയാൻ തോന്നും
അവസാന കാലത്ത്.
എത്രയോ വഴികൾ അയൽക്കാരനെ
വിഷമിപ്പിക്കുന്ന അതിരുകളോടെ ആർക്കും സ്വന്തമല്ലാത്ത ഈ ഭൂമിയിൽ.
അപരനെ ബുദ്ധിമുട്ടിക്കുമ്പോൾ സംതൃപ്തിയോടെ ചിലർ.
ശാപവാക്കുകൾ മനസ്സിൽ നിന്നുമുയരുമ്പോൾ
ഒരു പ്രാർത്ഥനയായി മാറുമെന്നും, പ്രപഞ്ചത്തിലേക്ക് ഉയർത്തപ്പെടുന്നവ ഒരു കാലത്ത് ശക്തിയോടെ തിരിച്ചു വന്ന് തന്നിലേക്ക് പതിക്കുമെന്നുമറിയാത്ത ജീവതങ്ങൾ.
മറ്റുള്ളവരുടെ കുറ്റങ്ങൾ മാത്രം പാടി നടക്കുന്ന ചിലരുണ്ട്.
ആരോടും പറയരുത് രഹസ്യമാണെന്നു പറഞ്ഞ് പലതും പറഞ്ഞു കൊണ്ടിരിക്കും.
കഴുതപ്പുലികളെപ്പോലെ എച്ചിൽ തിന്ന് ജീവിക്കുന്ന ഇരുകാലികൾ.
താൽക്കാലിക നേട്ടത്തിനു വേണ്ടി അവർ ഓരോന്ന് പറയുമ്പോൾ അതു മനസ്സുകളിൽ വീഴ്ത്തുന്ന വിള്ളലുകളിൽ
മറഞ്ഞിരുന്നു ചോരയൂറ്റിക്കുടിക്കുന്നവർ.
അടിമപ്പെടുന്നവർക്കറിയില്ല
അപരനോടും അവർ ഇതു തന്നെ പറയുമെന്ന്.
കക്കത്തോട് പെറുക്കിയെടുത്ത് കളിവീടലങ്കരിക്കുമ്പോൾ കടലെടുക്കുന്നതു പോലെ,
ചില തിരമാലകൾ സൃഷ്ടിക്കാനവക്കും കഴിയും. താൽക്കാലികമായി .
Babu Thuyyam.
17/05/18.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo