ഇത് ഒരു കഥയല്ല അനുഭവവുമല്ല ഒരു മുന്നറിയിപ്പ് മാത്രം. വീണ്ടും ഒരു അവധിക്കാലം വന്നെത്തി. മക്കളെ എങ്ങനെയൊക്കെ സന്തോഷിപ്പിക്കാം എന്ന് ചിന്തിച്ചിരിക്കുന്ന ഓരോ അച്ഛനും അമ്മയും വായിച്ചിരിക്കേണ്ട മുന്നറിയിപ്പ്
ഏട്ടാ എന്താ ഈ ബീച്ചിനെ അന്ധകാരനഴി എന്ന് വിളിക്കുന്നത്
ഈ അഴിയിൽ വീണവരാരും പിന്നെ രക്ഷപ്പെട്ടിട്ടില്ല. വീണാൽ പിന്നെ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നും. ബോഡി കിട്ടുന്നതോ ഒരുപാട് മൈൽ അകലെനിന്ന്.....
ഇപ്പോൾ അഴിയിൽ മുങ്ങി പൊങ്ങിയവനെപ്പോലെ ഏട്ടൻ പറഞ്ഞ് നിർത്തി
ഇപ്പോൾ അഴിയിൽ മുങ്ങി പൊങ്ങിയവനെപ്പോലെ ഏട്ടൻ പറഞ്ഞ് നിർത്തി
എന്ത് ഭംഗിയാണ് ഇവിടംകാണാൻ. പക്ഷെ ഈ അഴിയുടെ അടുത്ത് നിൽക്കുമ്പോൾ എന്തോ ഒരു കാന്തശക്തി എന്നെ അങ്ങോട്ട് വലിക്കുന്ന പോലെ...
കല്യാണം കഴിഞ്ഞിട്ടുള്ള ആദ്യ യാത്രയാണ്. നീ അഴിയുടെ കാന്തശക്തി ആസ്വദിക്കാതെ കാന്തന്റെ കാന്തശക്തി ആസ്വദിക്കൂ
ഏട്ടൻ പരിഭവം നടിച്ച് കൊണ്ട് പറഞ്ഞു.
കല്യാണം കഴിഞ്ഞിട്ടുള്ള ആദ്യ യാത്രയാണ്. നീ അഴിയുടെ കാന്തശക്തി ആസ്വദിക്കാതെ കാന്തന്റെ കാന്തശക്തി ആസ്വദിക്കൂ
ഏട്ടൻ പരിഭവം നടിച്ച് കൊണ്ട് പറഞ്ഞു.
ഏട്ടാ എനിക്ക് കടലിലിറങ്ങണം
കടൽ ,കരയിലിരുന്ന് സൗന്ദര്യം ആസ്വദിക്കാനുള്ള താണ്. തീ കാണുമ്പോൾ നീ അതിൽ ചാടണമെന്ന് പറയാറില്ലല്ലോ. അത്ര തന്നെ ഭയത്തോടെ കടലിനെയും കാണണം.
ദൈവമേ ഇത്ര വട്ടുള്ളവനേയാണല്ലോ കെട്ടിയ തെന്ന് മനസ്സിൽ പറഞ്ഞ് കൊണ്ട് തികട്ടി വന്ന ദേഷ്യം കപ്പലണ്ടിക്കൊപ്പം ചവച്ചിറക്കി
ബീച്ചിൽ വന്നത് തന്നെ നിന്റെ നിർബന്ധംകൊണ്ടാണ്. ബാംഗ്ലൂർ പഠിക്കുന്ന സമയത്ത് ഞാൻ നിർബന്ധിച്ച് ഇവിടെ കൊണ്ടുവന്ന കൂട്ടുകാരനെ കടൽ കൊണ്ട് പോകുന്നത് വരെ എനിക്കും ഈ ചിന്താഗതിയായിരുന്നു ,കടൽ കണ്ടാൽ ഒന്ന് ഇറങ്ങണം പിന്നെ കുളിക്കണം എന്നൊക്കെ.
അത് കേട്ടപ്പോൾ എനിക്കും പേടിയായി
വിഷയം മാറ്റാനായി ഞാൻ ഏട്ടനോട് ചേർന്നിരുന്നു. തൊട്ടടുത്തിരുന്ന് ഐസ്ക്രീം കഴിക്കുന്ന കുടുംബത്തെ ചൂണ്ടിക്കാട്ടി നമുക്കും ഇത് പോലെ മൂന്ന് മക്കൾ വേണം. എന്നിട്ട് എന്നും നമുക്കിവിടെ വന്ന് സൂര്യാസ്തമയം കാണണം.

നമ്മളെന്തിനാ മൂന്നിൽ ഒതുക്കുന്നത് മുത്തേ ദൈവം തരുന്നതല്ലേ നമുക്ക് രണ്ട് കൈയ്യും നീട്ടി വാങ്ങാം
അയ്യടാ മൂന്ന് മതി. ഞാനെന്താ വല്ല പട്ടിയാണോ ഇങ്ങനെ പെറ്റ് കൂട്ടാൻ
നീയെന്റെ കണ്ണും തള്ളിയിരിക്കുന്ന പഗ്ഗ് അല്ലേ എന്ന് പറഞ്ഞ് ചേർത്ത് പിടിച്ചപ്പോൾ ഞാൻ നാണത്തോടെ ചുറ്റും നോക്കി
എന്റെ പെണ്ണിന്റെ കവിളിന് നാണം വരുമ്പോൾ ഈ സൂര്യനേക്കാൾ ചുവപ്പാണ്
എല്ലാവരും പറയാറുണ്ടേട്ടാ അത് എന്റെ സ്കിൻ ഭയങ്കര സെൻസിറ്റീവ് ആണ്. സ്കൂളിലൊക്കെ എന്നെ തക്കാളിന്നായിരുന്നു വിളിച്ചിരുന്നത്

മോളേ ഈ വരുന്ന തിര താനേ വന്നപോലേ പൊക്കോളും നീ തള്ളി പുറകോട്ടാക്കണ്ട.
.............................................................
എട്ടൊമ്പത് വയസ്സുള്ള കുട്ടികൾ മൂന്ന് പേർ ഉണ്ടെങ്കിലും അവരുടെ വാപ്പായും ഉമ്മയും ഇന്നലെ കല്ല്യാണം കഴിഞ്ഞ ഞങ്ങളേക്കാൾ ഭംഗിയായി ശൃംഗരിക്കുന്നു.
എനിക്കതിൽ അസൂയ തോന്നിയത് കൊണ്ട് ഞാൻ ഒന്ന് കൂടെ ഏട്ടനോട് ചേർന്നിരുന്ന് കൊണ്ട് കുട്ടികളുടെ കളി ശ്രദ്ധിക്കുവാൻ തുടങ്ങി

ഉമ്മാ ഈ അജാസ് എന്റെ കാലിൽ മണ്ണ് വാരിയിട്ടു.
ഞാൻ ഒന്ന് കാല് കഴുകിയിട്ട് വരാം
ഞാൻ ഒന്ന് കാല് കഴുകിയിട്ട് വരാം
റിസ്വാനേ നീ എത്ര തവണയായി കാല് കഴുകാൻ ഇറങ്ങുന്നത്
ഉമ്മാ ഇക്കാക്ക് മാത്രമെന്താ സ്പെഷൽ പെർമിഷൻ
ഞങ്ങളുടെയും കാലിൽ മണ്ണായി ഞങ്ങൾക്കും കാല് കഴുകണം വാ പാത്തൂ നമുക്കും കഴുകാം
അജാസ് അനിയത്തി കുട്ടിയുടെ കയ്യിൽ പിടിച്ച് കടലിൽ ഇറങ്ങി.
ഞങ്ങളുടെയും കാലിൽ മണ്ണായി ഞങ്ങൾക്കും കാല് കഴുകണം വാ പാത്തൂ നമുക്കും കഴുകാം
അജാസ് അനിയത്തി കുട്ടിയുടെ കയ്യിൽ പിടിച്ച് കടലിൽ ഇറങ്ങി.
ഉമ്മാടെ അജാസുട്ടന്നല്ലേ മക്കൾ പാത്തൂനേം കൊണ്ടിങ്ങ് കയറ്. റിസ്വാൻ ബല്യ കുട്ടിയല്ലേ ഉമ്മാക്ക് പേടിയാ
എന്റ പൊന്നായിഷാ അവര് കളിക്കട്ടെ നമ്മൾ ഇവിടെ തന്നെയുണ്ടല്ലോ
ഇക്കാ ഞാൻ കാണാറുള്ള ആ നശിച്ച സ്വപ്നത്തെപ്പറ്റി എത്ര തവണ നിങ്ങളോട് പറഞ്ഞിട്ടുണ്ട്
ഇത്രയും നാൾ ആ ബല്യേ സ്രാവ് വന്ന് കടലിൽ കളിക്കുമ്പോൾ പിടിച്ചോണ്ടോണ കഥ പറഞ്ഞ് മക്കളെ അടക്കിയിരുത്തി. അവർ വലുതായില്ലേ ആയിഷാ. മടിയിൽ വെക്കാൻ അടക്കയല്ലല്ലോ
ഉമ്മ വിഷമിക്കേണ്ട പത്ത് തിര അത് കഴിയുമ്പോൾ ഞങ്ങൾ കയറിക്കോളാം
റിസ്വാന്റെ വകയാണ് ഈ ഓഫർ
റിസ്വാന്റെ വകയാണ് ഈ ഓഫർ
കുട്ടികൾ ഓരോ തിര വരുമ്പോഴും കൈപിടിച്ച് ചാടിക്കളിച്ചു
ഒന്ന്, രണ്ട്, മൂന്ന് ......
എട്ട് എട്ടര ....
അജാസേ ഇത് കള്ളക്കളിയാണേ ആയിഷ കരയിലിരുന്ന് വിളിച്ച് പറഞ്ഞു.
അത് കുഞ്ഞിത്തിരയായിരുന്നു വാപ്പീ അതാ എട്ടരയെന്ന് പറഞ്ഞത്.
ഒന്ന്, രണ്ട്, മൂന്ന് ......
എട്ട് എട്ടര ....
അജാസേ ഇത് കള്ളക്കളിയാണേ ആയിഷ കരയിലിരുന്ന് വിളിച്ച് പറഞ്ഞു.
അത് കുഞ്ഞിത്തിരയായിരുന്നു വാപ്പീ അതാ എട്ടരയെന്ന് പറഞ്ഞത്.
ഒമ്പതാമത്തെ ഭീമൻ തിര കരയിലിരുന്നവരെപ്പോലും കുളിപ്പിച്ചിട്ടാണ് കടന്ന് പോയത്
വാപ്പീ..... അജാസിനെ കാണാനില്ല
മോനേ
ആയിഷായും ഫൈസലും കരഞ്ഞ് കൊണ്ട് കടലിൽ ഇറങ്ങി
വാപ്പീ..... അജാസിനെ കാണാനില്ല
മോനേ
ആയിഷായും ഫൈസലും കരഞ്ഞ് കൊണ്ട് കടലിൽ ഇറങ്ങി
കോസ്റ്റ് ഗാർഡ് വിസിലടിച്ച് എല്ലാവരേയും കരയ്ക്ക് കയറ്റി.
ആയിഷയേ കയറ്റാൻ നന്നേ പാട്പെട്ടൂ
ആയിഷയേ കയറ്റാൻ നന്നേ പാട്പെട്ടൂ
ഞാൻ പറഞ്ഞതാ ഇറങ്ങല്ലേ മക്കളേ എന്ന് അവൾ കരഞ്ഞ് കൊണ്ട് പറഞ്ഞു
ഫയർഫോഴ്സും കോസ്റ്റ് ഗാർഡും തിരച്ചിൽ ആരംഭിച്ചു.
കുട്ടികൾ ഭയന്ന് വിറച്ചു.കരച്ചിൽ പോലും പുറത്ത് വരുന്നില്ല.
ആയിഷയെ ആശ്വസിപ്പിക്കാൻ പോലും വാക്കുകൾ കിട്ടാതെ ഫൈസൽ ഭ്രാന്തനെപ്പോലെ എന്തൊക്കെയോ പറഞ്ഞു.
അങ്ങനെ അന്ധകാരനഴി അവരുടെ ജീവിതത്തിലും അന്ധകാരം പരത്തി.....
രാത്രി ഒരു പാട് വൈകിയിട്ടും തിരച്ചിലിന് യാതൊരു ഫലവും ഉണ്ടായില്ല.

എല്ലാവരും ബീച്ചിൽ നിന്ന് പോയി. ആയിഷായുടെ അടുത്ത് നിന്ന് പതിയെ ഞങ്ങളും എഴുന്നേറ്റു. അങ്ങനെ അവിടെ അവർ നാല് പേരും പോലീസും മാത്രമായി.
എട്ടാ കടലമ്മ നൊന്ത് പ്രസവിക്കാതെ അമ്മയായത് കൊണ്ടാണോ ആയിഷയുടെ കണ്ണീർ കാണാത്തത്
അതെല്ലാം ഒരു സങ്കൽപമല്ലേ .എല്ലായിടത്തും കടലിന് ഒരേ ഭാവമാണ്. നമുക്ക് തോന്നും അവൾ ശാന്തയാണെന്ന്. എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന അഗ്നിപർവ്വതത്തെ ഭയക്കും പോലെ ഇതിനെയും ഭയക്കണം
മൂന്നാംപക്കം ബോഡി കിട്ടുമെന്ന് പറയുന്നതെല്ലാം വെറുതെയാണ്.കടലിന് തോന്നിയാൽ തരും. ഇല്ലേൽ ഇല്ല
മൂന്നാംപക്കം ബോഡി കിട്ടുമെന്ന് പറയുന്നതെല്ലാം വെറുതെയാണ്.കടലിന് തോന്നിയാൽ തരും. ഇല്ലേൽ ഇല്ല
ആയിഷയും കുടുംബവും അപ്പോഴും അജാസ് മോന് വേണ്ടി കരയിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ടായിരുന്നു
ആരോ വലിച്ചെറിഞ്ഞ കറുക മോതിരം നമ്മുടെ വിരലിൽ അണിയിക്കാൻ കൊതിയോടെ കാത്തിരിക്കുന്നവളെപ്പോലെ കടൽ വശ്യമായി പുഞ്ചിരിച്ചു......
ആ പുഞ്ചിരിയിൽ മയങ്ങി ഒരു പാട് പേർ വീണ്ടും അവധിക്കാലം ആഘോഷിക്കാൻ അവിടെയെത്തി.
...... അനാമിക ആമി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക