ഹാലോ പൊലീസ്റ്റേഷൻ ആണോ?"
"അതേല്ലോ ആരാണ് സംസാരിക്കുന്നത്?"
"സർ എന്റെ പേര് രാജീവ് എന്നാണ് എന്റെ വീടിന്റെ അടുത്തുള്ള വീട്ടിൽ ഒരാൾ മരിച്ച് കിടക്കുന്നു"
"ഓക്കെ നിങ്ങൾ വേഗം അഡ്രസ്സ് പറയു"
അയാൾ അഡ്രസ്സ് പറഞ്ഞു കൊടുക്കുന്നു പോലീസുകാരൻ വേഗം എസ്, ഐ യുടെ റൂമിൽ ചെന്നിട്ട്
"സാർ ഇവിടെ അടുത്ത് ഒരു വീട്ടിൽ ഒരു ബോഡി കണ്ടെന്നും പറഞ്ഞ് ഒരാൾ വിളിച്ചു അഡ്രസ്സ് വാങ്ങിയിട്ടുണ്ട് സാർ"
അയാൾ അഡ്രസ്സ് പറഞ്ഞു കൊടുക്കുന്നു പോലീസുകാരൻ വേഗം എസ്, ഐ യുടെ റൂമിൽ ചെന്നിട്ട്
"സാർ ഇവിടെ അടുത്ത് ഒരു വീട്ടിൽ ഒരു ബോഡി കണ്ടെന്നും പറഞ്ഞ് ഒരാൾ വിളിച്ചു അഡ്രസ്സ് വാങ്ങിയിട്ടുണ്ട് സാർ"
"മ് ഓക്കെ ജീപ്പ് എടുക്ക് നമ്മുക്ക് അവിടെ പോകാം"
എസ് ഐ യും മൂന്ന് പോലീസുകാരും കൂടി ബോഡി കണ്ടെന്ന് പറഞ്ഞ വീട്ടിൽ എത്തി. പഴയ ഇടിഞ്ഞു വീഴാറായ ഒരു വീട് അതിന്റെ മുറ്റത്ത് കുറച്ചുപേർ നിൽക്കുന്നു
അവരോടായി എസ് ഐ ചോദിച്ചു
"ബോഡി ആദ്യം കണ്ടത് ആരാണ്?"
അതിൽ ഒരാൾ പറഞ്ഞു
അവരോടായി എസ് ഐ ചോദിച്ചു
"ബോഡി ആദ്യം കണ്ടത് ആരാണ്?"
അതിൽ ഒരാൾ പറഞ്ഞു
"ഞാനാണ് സാർ ആദ്യം കണ്ടത് സ്റ്റേഷനിലേക്ക് വിളിച്ച് പറഞ്ഞതും ഞാനാണ്"
"എവിടെയാണ് ബോഡി കിടക്കുന്നത്?"
"അകത്തെ മുറിയിലാണ് സാർ"
അകത്തോട്ടു കയറുന്നതിനിടയിൽ എസ് ഐ അയാളോട് ചോദിച്ചു
"എവിടെയാണ് ബോഡി കിടക്കുന്നത്?"
"അകത്തെ മുറിയിലാണ് സാർ"
അകത്തോട്ടു കയറുന്നതിനിടയിൽ എസ് ഐ അയാളോട് ചോദിച്ചു
"ഇവിടെ വേറേ ആരും ഇല്ലേ? ആരേയും കാണുന്നില്ലല്ലോ?"
"ഇവിടെ ഈ മരിച്ച പയ്യനും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളു ഇടക്ക് ഇവന്റെ ഒരു സഹോദരി വരുമായിരുന്നു . ഇവന്റെ അമ്മയുടെ മരണശേഷം അവരെ ഈ വഴിക്ക് കാണാറില്ല. ഇവന് മാനസികമായി ഇത്തിരി പ്രശ്നമുണ്ട് അത്കൊണ്ട് ചെങ്ങലയിൽ ഇട്ടിരുന്നതാണ് "
"അപ്പോൾ ഇവന്റെ കാര്യങ്ങൾ ആരായിരുന്നു നോക്കുന്നത്?"
"വീട്ടിൽ നിന്നായിരുന്നു ഭക്ഷണമെല്ലാം കൊടുത്തിരുന്നത് രണ്ട് ആഴ്ചയായി അമ്മ ഹോസ്പിറ്റലിൽ ആയിരുന്നു ഇന്നാണ് ഡിസ്ചാർജ് ആയത്.
ഇന്ന് ഭക്ഷണമായി വന്നപ്പോളാണ് മരിച്ച് കിടക്കുന്നത് കണ്ടത്"
ഇന്ന് ഭക്ഷണമായി വന്നപ്പോളാണ് മരിച്ച് കിടക്കുന്നത് കണ്ടത്"
അകത്തെ മുറിയിൽ നിന്നും ദുർഗന്ധം വമിക്കുന്നു, മൂക്ക് പൊത്തി പിടിച്ച് എസ് ഐ യും പോലീസുകാരും അകത്തേക്ക് കയറി
മുറിയുടെ നടുക്കായി കിടക്കുന്ന കട്ടിലിന്റെ കാലിൽ ചെങ്ങലയിൽ ബന്ധിപ്പിച്ച നിലയിൽ മുപ്പത്തി നാല് വയസ്സ് തോന്നിക്കുന്ന ഒരു യുവാവിന്റെ മൃതശരീരം. അങ്ങിങ്ങായി ഭക്ഷണ അവശിഷ്ടങ്ങളും മലമൂത്ര അവശിഷ്ടങ്ങളും കിടക്കുന്നു .
മൃദശരീരത്തിന്റെ കാലിൽ ചെങ്ങല ഇട്ട ഭാഗം വൃണമായി പൊട്ടി ഒലിച്ചു പുഴുക്കൾ അരിക്കുന്നു . കട്ടിലിനു അരികിലായി ഒരു ചെറിയ മേശ കിടക്കുന്നു. അതിന് മുകളിൽ വാരി വലിച്ച് ഇട്ടിരിക്കുന്ന മുഷിഞ്ഞ കുറേ പുസ്തകങ്ങൾ .
എസ് ഐ തന്റെ കയ്യിലിരിക്കുന്ന സ്റ്റിക് കൊണ്ട് ആ പുസ്തകങ്ങൾ ഒന്ന് മാറ്റി നോക്കി പുസ്തകങ്ങൾക്കിടയിൽ മുഷിഞ്ഞ ഒരു ഡയറി അയാൾ അത് കയ്യിൽ എടുത്ത് മറിച്ച് നോക്കി നല്ല വൃത്തിയുള്ള മനോഹരമായ കൈപ്പടയിൽ അതിൽ ഒരു കത്ത് എഴുതിയിരിക്കുന്നു.

" എന്റെ ജീവന്റെ ജീവനായ റാണിക്ക് വിശാൽ എഴുതുന്ന കത്ത്. നിന്നെ ഞാൻ സ്നേഹിച്ചത് ആത്മാർത്ഥമായി ആയിരുന്നു. എന്റെ സ്നേഹം നീ തിരിച്ചറിയാതെപോയി , നിന്നെ കുറിച്ച് അപവാദങ്ങൾ പറഞ്ഞു നടന്നവരെയും നിന്റെ ശരീരം മോഹിച്ചു അടുത്ത് കൂടിയവരെയും എല്ലാം നീ വിശ്വസിച്ചു. നിന്റെ ചുരിദാറിന്റെ കഴുത്തിന്റെ ഇറക്കം കൂടിയപ്പോൾ ഇങ്ങനുള്ള ഡ്രസ്സ് ധരികരുതെന്ന് പറഞ്ഞതും നിന്റെ എഫ്ബി പുരുഷ കേസരികൾ രാത്രിയിൽ മെസ്സേജ് അയച്ച് നീ ഇട്ടിരിക്കുന്ന ഡ്രസ്സ് ചോദിച്ചതിനെ എതിർത്തപ്പോഴും നീ കരുതിയത് നിന്നെ ഇഷ്ടമല്ലാത്തത് കൊണ്ടാണെന്നാണ്.
എനിക്ക് നിന്റെ ശരീരത്തിൽ എന്തും ചെയ്യാൻ അധികാരം ഉണ്ടായിട്ടും നിന്റെ അനുവാദം ഇല്ലാതെ നിന്റെ ശരീരത്തിൽ തൊടാതിരുന്നതിനെ എന്റെ പോരായ്മയായി നീ കണ്ടു. നമ്മുടെ പ്രണയം കാരണം തകർന്നത് എന്റെ കുടുംബമാണ് എന്റെ അമ്മയുടെ പ്രതീക്ഷകളാണ് . നിന്നെ കുറിച്ച് ഓർക്കുമ്പോൾ സമതല തെറ്റുന്ന എന്റെ മനസ്സ് പുറത്തേക്ക് ഓടിപോകുന്ന എന്നെ പിടിക്കാൻ വയസ്സായ അമ്മക്ക് പലപ്പോഴും കഴിയുമായിരുന്നില്ല. അത്കൊണ്ട് ഞാൻ പറഞ്ഞു അമ്മയെകൊണ്ട് ഒരു കൊല്സ്സ് ഇടീപ്പിച്ചു. മരണ വെപ്രാളത്തിൽ ഒരിറ്റ് വെള്ളത്തിനുവേണ്ടി പിടഞ്ഞ എന്റെ അമ്മക്ക് ഒരിറക്ക് വെള്ളം പോലും കൊടുക്കാൻ പറ്റാത്ത ഹതഭാഗ്യനായ മകനാണ് ഞാൻ. എല്ലാം നീ കാരണമാണ്.
സ്നേഹം എന്ന മുഖംമൂടി അണിഞ്ഞ് എന്നിൽ നീ ആടിയ വേഷം കാരണം നഷ്ടമായത് ഒരു കുടുംമ്പത്തിന്റെ പ്രതീക്ഷകളാണ്. സഹപ്രവർത്തകനുമായി നിന്റെ വിവാഹം നിശ്ചയിച്ചതറിഞ്ഞു ഉള്ള ജോലി കളഞ്ഞ് നാട്ടിൽ വന്ന എന്നോട് "നീ എന്നെ മറക്കണം നിനക്ക് എന്നെക്കാൾ നല്ല ഒരു പെണ്ണിനെ കിട്ടും " എന്ന് പറഞ്ഞ് അവന്റെ കൈ പിടിച്ച് നീ നടന്ന് പോയപ്പോൾ തകർന്നു പോയത് എന്റെ ഹൃദയമായിരുന്നു
ഇനി നീ ആരെയും ചതികരുത്. ഞാൻ ഒന്ന് മനസ്സറിഞ്ഞ് ശപിച്ചാൽ നീ വെണ്ണീറായിപ്പോകും പക്ഷേ നിന്നെ ഒന്നു ശപിക്കാൻപോലും എനിക്കാവില്ല. ഇത് നീ വായിക്കുമോ എന്ന് എനിക്ക് അറിയില്ല. ഒരു പക്ഷേ ഇത് നിന്റെ കയ്യിൽ കിട്ടുമ്പോൾ ഞാൻ ഈ ലോകത്ത് കാണില്ല. നിന്നെ സ്നേഹിച്ചത്പോലെ ഈ ലോകത്ത് മാറ്റൊന്നിനേയും ഞാൻ സ്നേഹിച്ചിട്ടില്ല.
എന്നെങ്കിലും എന്റെ സ്നേഹം നീ മനസിലാക്കും അന്ന് നിന്നെ കണ്ണിൽ നിന്നും വീഴുന്ന കണ്ണു നീർ എന്റെ സ്നേഹത്തിന്റെ പ്രതീകമായിരിക്കും. I love you soooooooooooooo much Rani സ്നേഹത്തോടെ വിശാൽ..."
വായിച്ച് കഴിഞ്ഞപ്പോൾ ഒരു തുള്ളി കണ്ണുനീർ ആ ഡയറിൽ വീണു . ഡയറി മടക്കി ബോഡി പോസ്റ്റുമോർട്ടം ചെയ്യാനുള്ള നിർദേശം നൽകി വിങ്ങുന്ന മനസ്സുമായി അദ്ദേഹം ജീപ്പിന് അടുത്തേക്ക് പോയി.
"നമ്മളെ സ്നേഹിക്കുന്നവരെ കണ്ടില്ലെന്ന് നടിക്കരുത് . നമ്മൾ കാരണം ആരുടെയും സ്വപ്നങ്ങളും പ്രതീക്ഷകളും നശിച്ചുപോകുകയും അരുത്. നമ്മളെ സ്നേഹിക്കുന്നവരെ തിരിച്ചും മനസ്സറിഞ്ഞ് സ്നേഹിക്കുക"
സ്നേഹത്തോടെ....
ദിൽഷാദ് മംഗലശ്ശേരി
ദിൽഷാദ് മംഗലശ്ശേരി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക