"എന്റെ സുമേ.. ഒന്ന് വേഗം നടക്കൂ അവിടെ മെറ്റൽപ്പൊടി കഴിയാറായി .. "
കോൺട്രാക്ടർ ജയപ്രസാദ് തിടുക്കം കൂട്ടി.
"അറുപത്തിഅഞ്ച് ചാക്കിന്റെകൊഴവീണു. ഇനിയും ഒരു എട്ടു ചാക്ക് കൂടിയെങ്കിലും വേണ്ടി വരും . "
മൈക്കാട് മണിക്കുട്ടൻ ,ബിജുവിനോട് പറയുന്നത്കേട്ടപ്പോൾ.. മനസ്സിന്ഒരാശ്വാസം തോന്നി.ഇനി കുറച്ചുമതിയല്ലോ.. ശരിക്കും തളർന്നു.. നടുകഴച്ചുഓടിയാറായ്.
റബർകുട്ടയിൽ പാറപ്പൊടിയുമായ് വേച്ചു വേച്ചുനടന്നു.എതിരെ കുട്ടയുമായി വന്ന സരസു കണ്ണുകൊണ്ടുവീടിനു മുകളിലേക്ക് ആംഗ്യം കാട്ടി.
ആ വീടിന്റെ ഉടമസ്ഥൻ കുറെ നേരമായി മുകളിൽ നിന്നും തന്നെ നോക്കുന്നത്. ആ നോട്ടത്തിൽപൂത്തുലഞ്ഞ കാമത്തിൻ ശൃംഗാരഭാവം..
"ആാാ.. പ്ഫൂ... " നിലത്തേക്ക്കാർക്കിച്ചു തുപ്പി.അത്അയാളുടെമുഖത്തുവീണ
പോലെഅയാൾപെട്ടെന്ന്അവിടെനിന്നുംമാറിക്കളഞ്ഞു.
പോലെഅയാൾപെട്ടെന്ന്അവിടെനിന്നുംമാറിക്കളഞ്ഞു.
ഇന്നത്തെ വാർപ്പിനു ഞങ്ങൾ മൂന്ന് പെണ്ണുങ്ങൾ ആണ് ചുമട്.
ബ്ലൗസിന് മീതെ ഫുൾകൈഷർട്ട് ഇട്ടെങ്കിലും കുട്ടഉയർത്തി തലയിൽ വെക്കുമ്പോൾ ദേഹാസകാലം പാറപ്പൊടിയാവും. വിയർപ്പും, പാറ പൊടിയുംചേർന്നു നടക്കുമ്പോൾ ശരീരമാകെ ഉരഞ്ഞു
പൊട്ടും.
ബ്ലൗസിന് മീതെ ഫുൾകൈഷർട്ട് ഇട്ടെങ്കിലും കുട്ടഉയർത്തി തലയിൽ വെക്കുമ്പോൾ ദേഹാസകാലം പാറപ്പൊടിയാവും. വിയർപ്പും, പാറ പൊടിയുംചേർന്നു നടക്കുമ്പോൾ ശരീരമാകെ ഉരഞ്ഞു
പൊട്ടും.
ആണുങ്ങളെപ്പോലെ ഷർട്ട് ഊരി ദേഹം തുടക്കണം എന്ന് കൊതിക്കും. പക്ഷെ ചില കണ്ണുകൾ അപ്പോൾ അവിടെ എത്തും..
താൻ കാണുന്നഒട്ടുമിക്ക പുരുഷനേത്രങ്ങളിലും തെളിഞ്ഞു കാണുന്നഭാവം കാമത്തിന്റെതായിരുന്നു.
ചിലതിനെ കണ്ടില്ലാ എന്ന് നടിച്ചു.
ചിലതിനെ വാക്കുകൊണ്ടും, നോട്ടം കൊണ്ടും തടഞ്ഞു.
ചിലതിനെ കണ്ടില്ലാ എന്ന് നടിച്ചു.
ചിലതിനെ വാക്കുകൊണ്ടും, നോട്ടം കൊണ്ടും തടഞ്ഞു.
ഈ പണിക്കു വരുമ്പോൾ ഒരിക്കലും ഓർത്തിരുന്നില്ല. ഈ തൊഴിൽ തന്റെ ജീവിതത്തിന്റെ ഒരു ഭാഗമാകുമെന്ന്.
നാലാം നിലയിൽ നിന്നും കാൽവഴുതി വീണ രവിയേട്ടന്റെ ചികിത്സയ്ക്ക് ഉണ്ടായതെല്ലാം വിറ്റു. പക്ഷെ.. എല്ലാം വെറുതെ ആയി.
രവിയേട്ടന്റെ മരണത്തോടെ രണ്ട് കുട്ടികളെയും കൊണ്ട് എന്ത് ചെയ്യാൻ.. ? ആത്മഹത്യചെയ്യാൻ ഒരുക്കമല്ലായിരുന്നു.
അങ്ങിനെയാണ് ഈ പണിക്കു വന്നത് ആദ്യമൊക്കെ പ്രയാസമാണെങ്കിലും പിന്നീട് ശീലമായി.. !ഇന്ന് സുമ ശരിക്കും ഒരു ആണിനെപ്പോലെയാണ് ആളുകൾ കാണുന്നത്. എന്ത് ജോലിയും അവരെപ്പോലെതന്നെചെയ്യും.. ഭാരമുള്ള വെട്ട്കല്ല് ആണുങ്ങൾ ഓരോന്ന് എടുക്കുമ്പോൾ താൻ രണ്ടെണ്ണം വീതം ചുമന്നുരണ്ടാം നിലയിൽ എത്തിക്കും. എപ്പഴോ JCB "എന്നൊരു ഓമനപ്പേരും വീണു കിട്ടിയിരുന്നു.

"വയസ്സു മുപ്പത്തിഅഞ്ചു ആയെങ്കിലും കണ്ടാൽ ഇരുപത്തി രണ്ടേ മതിക്കൂ... "കൂടെ പണിയുന്ന യശോധ ഇടയ്ക്കിടെ തന്റെ വയസ്സ് ഓർമ്മിപ്പിച്ചു.
"എന്താ ചാച്ചി... തൊടാ.. കുരച്ചു കുനിഞ്ഞുതരൂ.. .. "
സദ്ദാംഅറിയാവുന്ന മലയാളത്തിൽ പറഞ്ഞു. ബംഗാളിയാണ്. എന്നെക്കാൾ ഉയരം കുറവാണവന് കുട്ടപൊക്കി എന്റെ തലയിൽ വയ്ക്കാൻ
അവൻഏറെകഷ്ട്ടപ്പെടുന്നുണ്ടായിരുന്നു.
സദ്ദാംഅറിയാവുന്ന മലയാളത്തിൽ പറഞ്ഞു. ബംഗാളിയാണ്. എന്നെക്കാൾ ഉയരം കുറവാണവന് കുട്ടപൊക്കി എന്റെ തലയിൽ വയ്ക്കാൻ
അവൻഏറെകഷ്ട്ടപ്പെടുന്നുണ്ടായിരുന്നു.
ചിലനേരങ്ങളിൽ കുട്ടഉയർത്തുമ്പോൾ അവന്റെകൈ അറിയാത്തഭാവത്തിൽ എന്റെ ശരീരഭാഗങ്ങളിൽസ്പർശിച്ചു. അറിയാതെയാവും, അത് മാത്രമല്ലാ എന്റെ മരിച്ചുപോയകുഞ്ഞനിയന്റെ ഒരു ഛായ എവിടെയോ അവനിൽ ഉണ്ട്..
അടുത്ത കുട്ട ഉയർത്തിയപ്പോൾ അല്പം ബലമായ്അവന്റെ കൈ ശരീരത്തിൽ കൊണ്ടു.. !
ഒന്നും മിണ്ടാതെ നടന്നു..പാറപ്പൊടി സിമെന്റ് കുഴയ്ക്കുന്നയന്ത്രത്തിൽ ഇട്ടു തിരികെ വരുമ്പോൾ
കോൺട്രാക്ടർ ജയപ്രസാദ് സദ്ദാമിനെയും കൂട്ടി സിമന്റ് സൂക്ഷിക്കുന്ന മുറിയിലേക്ക് പോകുന്നത് കണ്ടു..
സദ്ദാം തിരികെ വരുമ്പോൾ അവന്റെ കണ്ണുകൾ കലങ്ങിയിരുന്നു. കവിളിൽ മൂന്ന് വിരലിന്റെ പാടുകൾ വ്യക്തമായ് കാണാമായിരുന്നു..
കയ്യുയർത്തി ആംഗ്യത്തിൽ ചോദിച്ചു..
'എന്ത് പറ്റി.. '?
ഒന്നുമില്ലെന്ന് അവൻ തോളുകൾ ചലിപ്പിച്ചെങ്കിലുംകണ്ണിൽ നിന്നും കണ്ണീരോഴുകുന്നുണ്ടായിരുന്നു. പിന്നീടാണ് മനസ്സിലായത്.
സദ്ദാമിന്റെ ലീലാ വിലാസങ്ങൾ മുകളിൽ നിന്നും ജയപ്രസാദ് കാണുന്നുണ്ടായിരുന്നു.. അതിനുശേഷം സദ്ദാമിന്റെ കൈ ഒരിക്കൽ പോലും എന്നെ സ്പർശിച്ചിട്ടില്ല...

കോൺട്രാക്ടർ ജയപ്രസാദ് നല്ലൊരു മനുക്ഷ്യനാണ്.
ഇന്നേവരെ ഒരു മോശംവാക്ക് പോലും തന്നോട് പറഞ്ഞിട്ടില്ല.നോട്ടം കൊണ്ട് പോലുംവെറുപ്പിച്ചിട്ടില്ല. സാധാരണ എല്ലായിടത്തും പുരുഷൻമാരെ അപേക്ഷിച്ചു പെണ്ണുങ്ങൾക്കു കൂലി കുറവാണു.പക്ഷെ ജയപ്രസാദ് ആണുങ്ങളുടെഅതെ കൂലി തന്നെ തനിക്കും തന്നു പോന്നു.

അന്ന് പതിവുപോലെ ജോലിയും കഴിഞ്ഞു..ബസ്സ് കാത്തു നിൽക്കുമ്പോൾ ഓട്ടോക്കാരുടെ വകപതിവ് കമന്റ്.
"എന്റെ വീട്ടിൽ ഇച്ചിരി പണിയുണ്ട്.. വരുമോ.എന്തോ . ?"
വരിയിൽ രണ്ടാമത് കിടന്ന ഓട്ടോയിൽ നിന്നാണ് ആ കമന്റ് വന്നത്.. കുറച്ചു നാളായ് ക്ഷമിക്കുന്നു. ഇനി വിട്ടാൽ പറ്റില്ല.
പതിയെ നടന്നു.ഓട്ടോയ്ക്കു അരികിൽ എത്തി. ആ ഓട്ടോയിൽ തന്നെ കയറി.
പതിയെ നടന്നു.ഓട്ടോയ്ക്കു അരികിൽ എത്തി. ആ ഓട്ടോയിൽ തന്നെ കയറി.
"അല്ല ചേച്ചി മുന്നിലെ വണ്ടിയാ ആദ്യം പോകേണ്ടത്.. "
അവനെന്തോ അപകടം മണത്തപോലെ പറഞ്ഞു.
അവനെന്തോ അപകടം മണത്തപോലെ പറഞ്ഞു.
"ഈ വണ്ടിയിലെ, ഞാൻ ഇന്ന് പോകൂ.നീ വണ്ടിയെട് "
ഉറച്ച വാക്കുകൾകേട്ടു.. മനസില്ലാ മനസ്സോടെ വണ്ടിഎടുത്തു.
"എവിടേയ്ക്കാ.. ചേച്ചി.. ?"
അവൻ വിനയത്തോടെ ചോദിച്ചു..
ഉറച്ച വാക്കുകൾകേട്ടു.. മനസില്ലാ മനസ്സോടെ വണ്ടിഎടുത്തു.
"എവിടേയ്ക്കാ.. ചേച്ചി.. ?"
അവൻ വിനയത്തോടെ ചോദിച്ചു..
"ഇപ്പോൾ നേരെ പോകട്ടെ.. ബാക്കി പിന്നെ പറയാം.. "
അവൻ നേരെ വണ്ടി വിട്ടു.
പാലം കടന്നു വിജനമായ ഒരിടംവന്നപ്പോൾ പെട്ടെന്ന്ഒരു ബൈക്ക് ഓട്ടോയുടെ
മുന്നിൽ ബ്രേക്ക് ചെയ്തു നിന്നു.
ബൈക്കിൽ വന്നവർ ഇറങ്ങി വന്നു. ഒരുവൻ ഓട്ടോയുടെ താക്കോൽ കൈക്കലാക്കി. ഓട്ടോക്കാരനെ വണ്ടിയിൽ നിന്നും ബലം പ്രയോഗിച്ചുഇറക്കാൻശ്രമിച്ചു.

"ചേട്ടാ. പ്ലീസ് വണ്ടി കൊണ്ട് പോകരുത്.. അടുത്താഴ്ച്ച ബാക്കി പൈസ അടച്ചോളാം. അമ്മ ആശൂപത്രിയിൽ ആയിരുന്നു.. അതാണ് ചേട്ടാ.. "
അവൻ അവരുടെ കാലിൽ വീണു.
"മാറിനിക്കെടാ... "അവർ അവനെ.
മർദ്ദിക്കാൻ തുടങ്ങി..
"മാറിനിക്കെടാ... "അവർ അവനെ.
മർദ്ദിക്കാൻ തുടങ്ങി..
പിന്നെ ഒന്നും ആലോചിച്ചില്ല. പുറത്തിറങ്ങി രണ്ടിന്റെയുംയുംതലമുടിയിൽകടന്നുപിടിച്ചു.
അവനെ വിട്ടു അവർ തിരിഞ്ഞു.. രണ്ടിന്റെയും,കരണത്ത്ഓരോന്ന്കൊടുത്തു
കടന്നു പോയ വാഹനങ്ങൾ നിർത്തി യാത്രക്കാർ ഈ കാഴ്ച കാണുന്നുണ്ടായിരുന്നു.
രംഗം പന്തിഅല്ലെന്നു മനസ്സിലാക്കി അവർ രക്ഷപെടാൻശ്രമിച്ചു...
അവനെ വിട്ടു അവർ തിരിഞ്ഞു.. രണ്ടിന്റെയും,കരണത്ത്ഓരോന്ന്കൊടുത്തു
കടന്നു പോയ വാഹനങ്ങൾ നിർത്തി യാത്രക്കാർ ഈ കാഴ്ച കാണുന്നുണ്ടായിരുന്നു.
രംഗം പന്തിഅല്ലെന്നു മനസ്സിലാക്കി അവർ രക്ഷപെടാൻശ്രമിച്ചു...
അവർ വന്നബൈക്കിന്റെ താക്കോൽ നേരത്തെ കൈക്കലാക്കിരുന്നു.
അവസാനം. ഒരു ഒത്തു തീർപ്പിന് അവർ തയ്യാറായി..
ഒരു മാസത്തെ കുടിശിക എങ്കിലും കെട്ടണം എന്നായി അവർ.
തികയാതെവന്ന പൈസ ബാഗിൽ നിന്നും എടുത്തു കൊടുത്തപ്പോൾ ഓട്ടോക്കാരന്റെ കണ്ണു നിറഞ്ഞു..
പിന്നീടുള്ള യാത്രയിൽ മുഴുക്കെ മാപ്പ് പറച്ചിൽ ആയിരുന്നു അവൻ.
"അതിരിക്കട്ടെ എന്താ.. നിന്റെ പേര്.. ?"
"രമേശൻ എന്നാ ചേച്ചി... "

"അമ്മ ആശൂപത്രിയിൽ ആയിരുന്നു എന്ന് പറഞ്ഞത് കൊണ്ടാണ് ഞാൻ ഇടപെട്ടത്. നിനക്കൊക്കെ ഒരു വിചാരം ഉണ്ട്. പണിയെടുത്തു ജീവിക്കുന്നവർ എല്ലാം പോക്ക് കേസ്സാണ് എന്ന്.പക്ഷെ ജീവിക്കാൻ വേറെവഴിയില്ലാത്തതു കൊണ്ട് മാത്രമാണ് ഞങ്ങളെ പോലുള്ളവർ പണിക്കിറങ്ങുന്നത്... വീട്ടിലെ പട്ടിണി മാറ്റാൻ! അല്ലാതെ കാമം തീർക്കാനല്ല.. "
"ചേച്ചി ക്ഷമിക്കണം..എനിക്കൊരു തെറ്റ് പറ്റിപ്പോയി.. "
പിന്നീട് ആ സ്റ്റാൻഡിലെ എല്ലാ ഓട്ടോക്കാർക്കും തന്നോട് ബഹുമാനം ആയിരുന്നു. ആരെങ്കിലും തന്നെ ശല്ല്യപ്പെടുത്തിയാൽ ബാക്കി അവര് നോക്കിക്കൊള്ളും..
::::::::::::::::
അന്ന് ബസ്സിൽ അല്പം തിരക്ക്കുറവായിരുന്നു. ഇരിക്കാൻ സീറ്റ് കിട്ടി...
ശരീരം മുഴുവൻ വേദനതോന്നി. വെട്ട്കല്ലിന്റെചുമട് ആയിരുന്നു. ക്ഷീണംകൊണ്ട് കണ്ണു കൾ അടഞ്ഞു.
അല്പം കഴിഞ്ഞപ്പോൾ തൊട്ടടുത്ത സീറ്റിൽ ഇരുന്ന സ്ത്രിമൂക്ക് പൊത്തിക്കൊണ്ട് പറഞ്ഞു..
ശരീരം മുഴുവൻ വേദനതോന്നി. വെട്ട്കല്ലിന്റെചുമട് ആയിരുന്നു. ക്ഷീണംകൊണ്ട് കണ്ണു കൾ അടഞ്ഞു.
അല്പം കഴിഞ്ഞപ്പോൾ തൊട്ടടുത്ത സീറ്റിൽ ഇരുന്ന സ്ത്രിമൂക്ക് പൊത്തിക്കൊണ്ട് പറഞ്ഞു..
"ശോ.. എന്ത് നാറ്റം. "
അപ്പോഴാണ് അവരെ ശ്രദ്ധിച്ചത്..
വെളുത്ത നിറം. വിലകൂടിയ വസ്ത്രങ്ങൾ. ഏതോ കാശുള്ള വീട്ടിലെയാണ്.
വെളുത്ത നിറം. വിലകൂടിയ വസ്ത്രങ്ങൾ. ഏതോ കാശുള്ള വീട്ടിലെയാണ്.
"എന്ത്നാറ്റം ?" ചുറ്റും നോക്കിയിട്ട് പറഞ്ഞു. തനിക്കുഒന്നുംഅനുഭവപ്പെടുന്നില്ലായിരുന്നു.
"താൻ ഒന്ന് ഇവിടുന്നു മാറിയാൽമതി. "
അപ്പോൾ തന്റെ വിയർപ്പിന്റെ നാറ്റമാണ് ഇവർക്ക് സഹിക്കാൻ പറ്റാത്ത തു.
പിന്നിലെ സീറ്റിൽ ഇരുന്നവർ അത് കേട്ടു ചിരിക്കാൻതുടങ്ങി.
നോവുന്നമനസ്സോടെ പതിയെ എഴുന്നേറ്റു..
വേണമെങ്കിൽ അവരോടു നല്ലത് പറയാം പക്ഷെ..!വേണ്ട..!ക്ഷമിക്കാം..
പിന്നിലെ സീറ്റിൽ ഇരുന്നവർ അത് കേട്ടു ചിരിക്കാൻതുടങ്ങി.
നോവുന്നമനസ്സോടെ പതിയെ എഴുന്നേറ്റു..
വേണമെങ്കിൽ അവരോടു നല്ലത് പറയാം പക്ഷെ..!വേണ്ട..!ക്ഷമിക്കാം..
"അതെ, മാഡം..എന്നാൽ നിങ്ങൾ ഒരു കാർ വിളിച്ചു പോയ്‌ക്കോളീൻ "
ഇതെല്ലാം കേട്ടുനിന്ന ബസ്സിന്റെകിളി ബിനു അരിശത്തോടെ പറഞ്ഞു..
'വേണ്ടാ.. സാരമില്ല പോട്ടെ.. ' എന്ന് ആംഗ്യകാട്ടി..
'വേണ്ടാ.. സാരമില്ല പോട്ടെ.. ' എന്ന് ആംഗ്യകാട്ടി..
----------------------
പിന്നെയും ദിവസങ്ങൾ കടന്നു പോയ്. ബസ്സിൽഇരിക്കുമ്പോൾകണ്ടു. റോഡിന്റെ ഓരത്തു. കുറച്ചു ആളുകൾ കൂടി നിൽക്കുന്നു. താഴെ ഒരു സ്ത്രീ വീണു കിടക്കുന്നുണ്ടായിരുന്നു.
ബസ്സ് പതിയെ അവരെകടന്നു. ഒരു മിന്നായം പോലെ താഴെ കിടക്കുന്നസ്ത്രീയുടെ മുഖം കണ്ടു.
നല്ല പരിചയംതോന്നി.
നല്ല പരിചയംതോന്നി.
വേഗം ബസ്സിൽ നിന്നും താഴെയിറങ്ങി..
ആളുകളെ തള്ളിമാറ്റിഅവിടേയ്ക്കുഎത്തി.
ബസ്സിൽ അന്ന് പ്രശ്നം ഉണ്ടാക്കിയ സ്ത്രീ അവിടെ ബോധം ഇല്ലാതെ കിടക്കുന്നു . മൂത്രത്തിന്റെയും മറ്റും അസഹനീയമായ രൂക്ഷ ഗന്ധം അവിടെനിറഞ്ഞു നിന്നിരുന്നു.
ആളുകളെ തള്ളിമാറ്റിഅവിടേയ്ക്കുഎത്തി.
ബസ്സിൽ അന്ന് പ്രശ്നം ഉണ്ടാക്കിയ സ്ത്രീ അവിടെ ബോധം ഇല്ലാതെ കിടക്കുന്നു . മൂത്രത്തിന്റെയും മറ്റും അസഹനീയമായ രൂക്ഷ ഗന്ധം അവിടെനിറഞ്ഞു നിന്നിരുന്നു.
"എന്തോ .. ഷുഗർ കൂടിയതോ,കുറഞ്ഞതോ മറ്റോ ആണ്.. എന്നു തോന്നുന്നു.. "
കൂടിനിന്നവരിൽആരോപറയുന്നുണ്ടായിരുന്നു. മറ്റൊന്നും ആലോചില്ല.
അവരെ രണ്ട് കൈ കൊണ്ടുംകോരി എടുത്തു. വാഹനംപലത് വന്നിട്ടും ആരുംകയറ്റാൻ തയ്യാറായില്ല..
കൂടിനിന്നവരിൽആരോപറയുന്നുണ്ടായിരുന്നു. മറ്റൊന്നും ആലോചില്ല.
അവരെ രണ്ട് കൈ കൊണ്ടുംകോരി എടുത്തു. വാഹനംപലത് വന്നിട്ടും ആരുംകയറ്റാൻ തയ്യാറായില്ല..
പെട്ടെന്ന് ഒരു ഓട്ടോ അവിടേയ്ക്കു വന്നു.
"ചേച്ചി ഇങ്ങോട്ടു കയറ്റിക്കൊ.. "
"ചേച്ചി ഇങ്ങോട്ടു കയറ്റിക്കൊ.. "
രമേഷ് ആയിരുന്നു..
വേഗം ഹോസ്പിറ്റലിൽ എത്തിച്ചു.
അല്പം സമയം കഴിഞ്ഞ് നേഴ്‌സ് വന്നുഅറിയിച്ചനുസരിച്ചു.അകത്തേക്ക് ചെന്നു.
വേഗം ഹോസ്പിറ്റലിൽ എത്തിച്ചു.
അല്പം സമയം കഴിഞ്ഞ് നേഴ്‌സ് വന്നുഅറിയിച്ചനുസരിച്ചു.അകത്തേക്ക് ചെന്നു.
കട്ടിലിൽ അവർ കിടക്കുന്നു. ബോധം വീണിട്ടുണ്ട്..
അവരുടെ മുഖം വിളറിവെളുത്തിരുന്നു.
അവർ തന്നെ കണ്ടു.. പെട്ടെന്ന് ആ മുഖം വീണ്ടും വിളറി.
മുഖം താഴ്ത്തിയ നിലയിൽ അല്പനേരം കഴിഞ്ഞു. വീണ്ടും ഉയർത്തുമ്പോൾ കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു..
രണ്ടുകൈകൾ കൂട്ടി തൊഴുതു കൊണ്ട് അവർ മാപ്പിരന്നു.

ആ കൈകൾ ചേർത്തു പിടിച്ചുകൊണ്ട് പറഞ്ഞു..
"സാരമില്ല...എല്ലാം ശരിയാവും... !"
ദൂരെ..പകൽ മറയാൻ തിടുക്കം പൂണ്ടു..
ശുഭം..
by
✍️
NIZAR VH.
by
NIZAR VH.
(മുന്നേ വായിച്ചവർ ഒന്നൂടെ വായിക്കുക
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക