
അയാൾ എന്റെ അളിയനാണ്
അവൾ എന്റെ ഭാര്യയും "
അവൾ എന്റെ ഭാര്യയും "
"അന്തിയായപ്പോൾ തന്നെ വേഗം വീട്ടിലെത്തണമെന്ന ചിന്തയായിരുന്നു അവൾക്ക്.
ബസ്സ് കാത്തു നിൽക്കാനൊന്നും മെനക്കെട്ടില്ല കിട്ടിയ ഓട്ടോയിൽ കയറി .
ഏതാനും ദൂരം ചെന്നപ്പോൾ ഓട്ടോ ഡ്രൈവറുടെ ഇടക്കിടെയുള്ള തിരിഞ്ഞു നോട്ടം അവൾക്കത്ര രസിച്ചില്ല.
വണ്ടി നിറുത്ത ടാ ന്ന് ഉറക്കെ പറഞ്ഞപ്പോൾ അയാൾ എന്താ പെങ്ങളേ പ്രശ്നം ന്നായി.
ഒന്നുമില്ല മുന്നോട്ട് നോക്കി വണ്ടി ഓട്ട ടാ ന്ന് പറഞ്ഞപ്പോൾ അയാൾ ഹോൺ ഒന്നമർത്തി.
"എന്താ കളിയാക്കാ താൻ.. ഇവിടെ
നിർത്തിയേര്.. എത്ര കാശായി..?"
നിർത്തിയേര്.. എത്ര കാശായി..?"
" കയറിയപ്പോൾ പറഞ്ഞ സ്റ്റോപ്പിലേ നിർത്തൂ.. കാശ് തന്നാലും ഇല്ലേലും.."
"ശ്ശെടാ താൻ വല്യ ആള് കളിച്ചാലേ പോലീസിനെ വിളിക്കാനറിയാം.. "
"ന്നാ പോലീസിനെ വിളിക്കൂ.. "
അവൾ ബാഗിൽ നിന്നും ഫോൺ എടുത്ത് വിളിക്കാൻ തുനിഞ്ഞപ്പോൾ അയാൾ അത് തട്ടി തെറിപ്പിച്ചു.
അവൾ കൊടുത്തു ഒരടി കരണത്തിട്ട്.
അയാൾ ഓട്ടോ പെട്ടെന്ന് സൈഡിലേക്ക് വെട്ടിച്ച് നിറുത്തി.
അവൾ തെറിച്ചു വീണ മൊബൈൽ എടുത്ത് ബഹളം വച്ചു.
നാട്ടുക്കാരെല്ലാം ഓടിക്കൂടി. കാര്യം തിരക്കി.
അപ്പോഴെക്കും ആരോ പോലിസിനെ വിളിച്ചു.
എസ് ഐ യോട് നടന്ന സംഭവങ്ങൾ അവൾ വിശദീകരിച്ചു.
എസ് ഐ യോട് നടന്ന സംഭവങ്ങൾ അവൾ വിശദീകരിച്ചു.
എസ്.ഐ ആകട്ടെ അവളെ സമാധാനപ്പെടുത്തി അടുത്ത വണ്ടിയിൽ കയറ്റി വിട്ടു. പിന്നെ നാട്ടുക്കാരോട് പിരിഞ്ഞു പോകാൻ പറഞ്ഞു.
ഇതെല്ലാം കണ്ട് തൊട്ടടുത്ത കടയിൽ ഞാൻ നിൽക്കുന്നുണ്ടായിരുന്നു.
ഓട്ടോ ഡ്രൈവറെ ഒന്നു ചോദ്യം ചെയ്യാനോ താക്കീത് നൽകാനോ എസ് ഐ തയ്യാറാവുന്നില്ലാന്ന് കണ്ടപ്പോ എനിക്ക് എന്തെന്നില്ലാത്ത അരിശം തോന്നി.
"സാറെ എന്ത് പണിയാ.. ത്..
ഇവൻ കാണിച്ച മര്യാദക്കേടിന് രണ്ടെണ്ണം കൊടുക്കണ്ടേ ന്ന്.. " ഞാൻ ചോദിച്ചപ്പോൾ എസ് ഐ വെറുതെ ചിരിച്ചു.ന്നിട്ട് നാളെ സ്റ്റേഷനിലേക്ക് എന്നോട് ചെല്ലാൻ പറഞ്ഞു.
ഇവൻ കാണിച്ച മര്യാദക്കേടിന് രണ്ടെണ്ണം കൊടുക്കണ്ടേ ന്ന്.. " ഞാൻ ചോദിച്ചപ്പോൾ എസ് ഐ വെറുതെ ചിരിച്ചു.ന്നിട്ട് നാളെ സ്റ്റേഷനിലേക്ക് എന്നോട് ചെല്ലാൻ പറഞ്ഞു.
പണിയായി പോയല്ലോ ന്ന് കരുതി പിറ്റേന്ന് കാലത്ത് സകലമാന ദൈവങ്ങളേയും മനസ്സിൽ ധ്യാനിച്ചാണ് സ്റ്റേഷനിൽ ചെന്നത്.
ചെന്നപ്പാടെ എന്നോട് ഇരിക്കാൻ പറഞ്ഞു.
എസ്ഐ മനസ്സ് തുറന്നു.
എസ്ഐ മനസ്സ് തുറന്നു.
" തന്നെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത് മെരട്ടാനും തെറി പറയാനൊന്നുമല്ല.
ചെറിയ ചെറിയ കാര്യങ്ങൾക്ക് ആളുകളെ കസ്റ്റഡിയിലെടുക്കാനും ചോദ്യം ചെയ്യാനും നിന്നാൽ അതിന് മാത്രമേ ഈ നാട്ടിൽ നേരമുണ്ടാവുള്ളു എന്ന് പറയാൻ വേണ്ടി മാത്രമാണ്. ഇനി താൻ പൊക്കോ.. "
ചെറിയ ചെറിയ കാര്യങ്ങൾക്ക് ആളുകളെ കസ്റ്റഡിയിലെടുക്കാനും ചോദ്യം ചെയ്യാനും നിന്നാൽ അതിന് മാത്രമേ ഈ നാട്ടിൽ നേരമുണ്ടാവുള്ളു എന്ന് പറയാൻ വേണ്ടി മാത്രമാണ്. ഇനി താൻ പൊക്കോ.. "
"അല്ല സാർ ആ യുവതിയോട് അയാൾ കാണിച്ചത് ഒട്ടും ശരിയല്ലല്ലോ .. "
"ടോ ആ ഡ്രൈവറെ എനിക്ക് നേരിട്ടറിയാവുന്നതാ. ഒരു പാട് നിർധനരായ രോഗികളെ സൗജന്യമായി ആശുപത്രിയിൽ കൊണ്ടുവിടുകയും മടക്കി കൊണ്ടു വരികയും ചെയ്യുന്ന ആളാ.. "
"കുറെ നന്മ ചെയ്തു എന്നു കരുതി തെറ്റ്,
തെറ്റ് തന്നെയല്ലേ സാർ.. "
തെറ്റ് തന്നെയല്ലേ സാർ.. "
"തെറ്റാക്കെ തെറ്റ് തന്നെയാടോ. അയാൾക്ക് ചില മാനസ്സിക പ്രശ്‌നങ്ങളൊക്കെയുണ്ട്.. "
"മാനസ്സിക പ്രശ്നങ്ങളുള്ളവരാണോ സാർ വണ്ടിയോടിക്കേണ്ടത്.. നാളെ മറ്റാർക്കെങ്കിലും..?"
"ഒരു വട്ടം ക്ഷമിച്ചു ന്ന് കരുതിയാ മതി ടോ.. അയാളുടെ ഭാര്യ ഒളിച്ചോടിപ്പോയ ദു:ഖത്തിലാ അയാൾ ജീവിക്കണേ.."
"സോറി സാർ എന്നാ ഞാൻ പോട്ടെ.."
മടങ്ങാൻ നേരത്ത് ഷേക്ക് ഹാൻഡ് തരവേ എസ് ഐ പറഞ്ഞു:
"അയാൾ എന്റെ അളിയനാണ്.. അവൾ എന്റെ ഭാര്യയും.. അവർ ചെറുപ്പം മുതലേ കീരിയും പാമ്പാ...!!"
"അയാൾ എന്റെ അളിയനാണ്.. അവൾ എന്റെ ഭാര്യയും.. അവർ ചെറുപ്പം മുതലേ കീരിയും പാമ്പാ...!!"
പോളി പായമ്മൽ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക