Slider

അനുഭവ കഥ

0


ഒരു അനുഭവ കഥയാണ്...
ആദ്യമായിട്ട് എഴുതുന്നതാകയാൽ എഴുതി എഴുതി നീണ്ടു പോയി..
അതിനു ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു..
*************************
"നാളെ അച്ഛൻ വരട്ടെ..പറഞ്ഞു കൊടുക്കുന്നുണ്ട് എല്ലാ വികൃതിയും""...
കഴിഞ്ഞ അഞ്ചു കൊല്ലമായി ഓർമ വച്ച നാള് മുതൽ കേട്ടുശീലിച്ചതാണ് ഈ ഭീഷണി... ചെറിയയൊരുകുസൃതി കാട്ടിയാൽ പോലും അമ്മ, ആന്റി ,അമ്മുമ്മ, അച്ഛച്ഛൻ എല്ലാവരും ഒരു ഒന്നാം ക്ലാസുകാരിയെ നിലക്ക് നിർത്താൻ പ്രയോഗിക്കുന്ന ആറ്റംബോംബ്..
""അച്ഛൻ വരട്ടെ..എല്ലാം പറഞ്ഞു കൊടുക്കുന്നുണ്ട്...""
ഡെമോക്രാറ്റിസിന്റെ തലയിലെ വാള് പോലെ അവളുടെ ഓരോ കുസൃതിക്കും ഈ ഭീഷണി ആ വീട്ടിൽ എല്ലായിടത്തും മുഴങ്ങികൊണ്ടേ ഇരുന്നു..
അതുവരെ തലകീഴായി നിന്നവൾക് നിവർന്നു നിൽക്കാൻ മാത്രം അത്ര ശക്തിയുണ്ടായിരുന്നു ആ ഭീഷണിക്...
പിറന്നവീണ മകളെ കണ്ടു മണലാരണ്യത്തിൽ ജീവിതം തേടി പോയ അച്ഛൻ അഞ്ചു വർഷത്തിന് ശേഷം തിരിച്ചു വരികയാണ്..ഇനിയൊരു മടങ്ങിപോക്കില്ല എന്നു തീരുമാനിച്ചുകൊണ്ട്..ഏതൊരു പ്രവാസിയേയും പോലെ ഒരൊറ്റ ആഗ്രഹം മനസിൽ തലോലിച്ചുകൊണ്ടു...വീട് ,കുടുംബം,അവരോടപ്പമുള്ള സന്തോഷദിനങ്ങൾ ...എത്ര കഷ്ടപ്പാടാണെങ്കിലും കുടുംബത്തോടൊപ്പം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ...
എന്നാൽ ആ വരവ് ആ വീട്ടിലെ ഒരാൾ മാത്രം ആഗ്രഹിച്ചില്ല..അയാളുടെ ഇളയമകൾ ആ ഒന്നാം ക്ലാസുകാരി...അച്ഛനെ നേരിൽ കണ്ട നേരിയ ഓർമ പോലും ആ കുഞ്ഞുമനസിൽ ഇല്ല..കത്തിലൂടെയും ട്രങ്ക് കാളിൽ കൂടിയും അവൾ അച്ഛനെ പരിചയപ്പെട്ടിട്ടുണ്ട്...അപ്പോഴൊക്കെ ഒരു സ്നേഹസ്വരം മാത്രം ആണ് കേട്ടിരുന്നത്...പക്ഷെ അച്ഛൻ ഇന്നവളുടെ മനസിൽ അമ്മുമ്മ പറഞ്ഞുകൊടുക്കാറുണ്ടായിരുന്ന കഥകളിലെ രക്ഷസനും വീരപ്പനുമൊക്കെ ആയിരുന്നു..കാരണം മറ്റൊന്നുമല്ല എല്ലാവരുടെയും ഒരേ സ്വരത്തിലുള്ള മുകളിൽ പറഞ്ഞ ഭീഷണി.....അതാണ് ഒരു പ്രശ്നം...
.ഗൾഫുകാരൻ അച്ഛൻ വന്നാൽ കിട്ടൂന്ന മിഠായികളും പാവകളും പുത്തൻ ഉടുപ്പകളും ഒന്നും തെല്ലുപോലും അവളെ സന്തോഷിപ്പിച്ചില്ല....മുളകിൽ പറഞ്ഞ ഭീഷണി അത്ര മാത്രം ആ കുഞ്ഞുമനസിന്റെ വടക്കു കിഴക്കേ കോണിൽ ഉടക്കിക്കിടക്കുന്നുണ്ടായിരുന്നു...
""നാളെ വിമാനം കിട്ടിയില്ലെങ്കിൽ ഒരുപാട് കൊല്ലം കഴിഞ്ഞേ വരുള്ളൂ അച്ഛൻ ?? ""
കുഞ്ഞുമനസിന്റെ സംശയം കലശലാണ്..അഞ്ചു വര്ഷത്തിനുപ്പുറം പ്രിയ ഭർത്താവിനെ പ്രതീക്ഷിച്ചു കണ്ണിൽ എണ്ണ ഒഴിച്ചു നിൽക്കുന്ന അമ്മയുടെ ആ കണ്ണിൽ ഒരു തിരിയിട്ടു നോക്കിയിരുന്നേൽ അത് ഒറ്റയടിക്കു കത്തി തീർന്നേനെ...അത്രമാത്രം ഉണ്ട് ചോദ്യത്തിന്റെ പ്രസക്തി..ആ ഭീഷണി അടുത്ത ഒരു അഞ്ചുകൊല്ലത്തെക്കു കൂടി നീട്ടി കിട്ടുമോ എന്ന അതിഗൂഢമായ ഒരു ലക്ഷ്യം മാത്രമായിരുന്നു ആ ചേതോവികാരത്തിന് പിന്നിൽ എന്നു അവൾ ഒഴികെ അവിടുള്ള ബാക്കി ആര്ക്കും മനസിലായില്ല.
പോരെ പൂരം..
അച്ഛൻ എങ്ങിനെ വരാതെ നോക്കാം എന്ന ഏക ചിന്തയിൽ ഒന്നാം ക്ലാസ്സുകാരിയുടെ ആ ചോദ്യത്തിനു വീട്ടിലുള്ള എല്ലാവരും ഏകകണ്ഠേന അതേ ഭീഷണി വീണ്ടും മുഴക്കി
""അച്ഛൻ വരട്ടെ..നാളെ കൊണ്ട് തീരും നിന്റെ തർക്കുതരവും വില്ലത്തരവും ഒക്കെ...""
ഈശ്വരാ നാളെ ആകേണ്ടിയിരുന്നില്ല എന്നവൾ ഒരുപാട് പ്രാർത്ഥിച്ചുകൊണ്ടേ ഇരുന്നു...
.നാളെ അച്ഛനെ കൊണ്ടു വരാൻ അച്ഛന്റെ അനുജൻ കാറുമായി വരും..ഗൾഫുകാർ നാട്ടിൽ വരുമ്പോൾ അംബാസിഡർ കാറിൽ പ്രവാസിയെ കൊണ്ടുവരാൻ വീട്ടിലുള്ളവർ പോകുന്നത് ഒരു ചടങ്ങാണ്.. കൊണ്ടുവരാൻ പോയാൽ വിമാനം അടുത്തുന്നു കാണാം..പക്ഷെ അച്ഛനെ കാണുകയും വേണ്ട..അവൾക് അങ്കലാപ്പ് കൂടി..
പിറ്റേന്ന് കാലത്തെ അങ്കിൾ കാറുമായി എയർ പോർട്ടിൽ പോകാൻ എത്തി..'അമ്മ ആ ഒന്നാം ക്ലാസുകാരിയെ യും ചേച്ചിയെയും അണിയിച്ചു ഒരുക്കി ..പോകുന്ന വഴികളിലെ കാഴ്ചകളിൽ വടി മാത്രമേ അവൾ കാണുന്നുള്ളു....കുസൃതികൾ പറഞ്ഞുകൊടുത്താൽ അച്ഛന്റെ കയ്യിൽ നിന്നും വടി കൊണ്ട് കിട്ടാൻ പോകുന്ന തല്ലിന്റെ കാഴ്ചകൾ.. മരത്തിൻ ചില്ലയിൽ വടി,വഴിയരികിലെ ചെടിയിൽ വടി..ആകെ മൊത്തം വടിമയം..
വീതിയേറിയ അയർപോർട് റോഡിൽ കടന്നതും നെഞ്ചിൽ പെരുമ്പറ മുഴങ്ങാൻ തുടങ്ങി..
വിമാനം വരുന്നതും പോകുന്നതുമൊക്കെ ജിജ്ഞാസയോടെ നോക്കികാണുമ്പോഴും ആ കുരുന്നു മനസ് പേടിച്ചുകൊണ്ടേ ഇരുന്നു...ഏതാനും നിമിഷങ്ങൾക്കകം അച്ഛൻ എത്തും..
ആൾക്കാർ വരുന്ന ഭാഗത്തേയ്ക്ക് ചെന്നപ്പോൾ ട്രോളിൽ കുറെ പെട്ടിയുമായി ആൾക്കാർ പോകുന്നു.
.എല്ലാവരും നല്ല സന്തോഷത്തിലാണ്.
,"'അതാ അച്ഛൻ ..ചേച്ചി വിളിച്ചുകൂവി. ..""
വാളും കയിലേന്തി മുകളിൽ പിരിച്ച മീശയുമായി ചുവന്നുകണ്ണുള്ള രാക്ഷസനെ പ്രതീക്ഷിച്ച അവളുടെ സകല പ്രതീക്ഷകളും തട്ടിത്തകർത്തുകൊണ്ടു വെളുത്ത ഷർട്ടും കറുത്ത പാന്റും പേരിനു മാത്രം മീശയും മൊട്ട തലയും ഉള്ള ഒരു പാവം മനുഷ്യൻ,
"" അച്ഛന്റെ പൊന്നു മോളേ "'
എന്നു വിളിച്ചു കൊണ്ട് അവളെ കോരിയെടുത്തു നെറുകയിൽ ഉമ്മ വെച്ചു...
അതുവരെ കേട്ടു പേടിച്ച വീരപ്പൻ പതിയെ ഒരു മാലാഖ ആയി മാറുകയായിരുന്നു..താഴെവയ്ക്കാതെ കണ്ടയുടനെ മിട്ടായികൾ തന്നു വിശേഷങ്ങൾ ചോദിച്ചു അവർ വീട്ടിൽ എത്തി...
പേടിച്ചത് പോലെ ഒന്നും ഉണ്ടായില്ല...ആ ഭീഷണി ഒക്കെ അച്ഛൻ വന്ന സന്തോഷത്തിൽ എല്ലാവരും മറന്നിരിക്കുന്നു..അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി...വിമാനം വരാതെ അച്ഛൻ വരാതിരുന്നെങ്കിൽ നഷ്ടം ആയേനെ..
വീട്ടിലെത്തിയത്തിന്റെ രാത്രിയിൽ പെട്ടിപൊളിക്കൽ ചടങ്ങ്. എല്ലാവരുടെയും സാന്നിധ്യംത്തിൽ പെട്ടി തുറന്നു..സാരികൾ ,പെർഫ്യൂമും, മിഠായികൾ ,സോപ്പ് അങ്ങിനെ സകല മാന സാധനങ്ങളും ഉണ്ട്..ഓരോന്നിന്റെയും അവകാശികൾക്ക് കൊടുത്തു.
അവൾക്കും ചേച്ചിക്കും ഉള്ളത് അച്ഛൻ ആദ്യം തന്നെ മാറ്റിവെച്ചതിനാൽ വീതം വെയ്പ് അവരെ ബാധിച്ചതെ ഇല്ല...
എല്ല സാധനത്തിലും ഒരു ഗൾഫ് മണം.. കൊതിയോടെ അത് ആസ്വദിക്കുമ്പോൾ എന്തു നല്ല നറുമണം എന്നവൾ പറഞ്ഞുകൊണ്ടേ ഇരുന്നു...
അച്ഛനെ കെട്ടിപിടിച്ചു കിടക്കുമ്പോൾ നാളെ സ്കൂളിൽ പോകേണ്ടത് മാത്രമാണ് അവൾ ഓർത്തത്...ജീനയോടും ഹണിയോടും ഷിജിയോടും വിമാനം കണ്ടത് പറയണം..എല്ലാവർക്കും മിഠായികൊടുക്കണം..അവൾ പതിയെ സ്വപ്‍ന ലോകത്തിൽ കടന്നു...
പിറ്റേന്ന് കാലത്തെ സ്കൂളിൽ പോകാൻ റെഡി ആയി നില്കുമ്പോളാണ് അച്ഛൻ കൊറേ മിഠായികളും ക്ലാസ് ടീച്ചർക്ക് നൽകാൻ ഒരു ഹീറോ പേനയും നൽകുന്നത്..ഹീറോ പേന ആയിരുന്നു അന്നത്തെ കാലത്തു ഹീറോ..പക്ഷെ അത് അവൾ അന്ന് വരെ കണ്ടിട്ടില്ലായിരുന്നു..ബോൾപോയിന്റ് പേനകൾ മാത്രമായിരുന്നു അവൾ കണ്ടിട്ടുള്ളത്.
അവൾക്കു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം തോന്നി..ആ ഹീറോ പേന ടീച്ചർക്ക് നൽകുന്നതോടെ ക്ലാസ്സിലെ ഹീറോയിൻ ആയി മാറുന്നതും ഓർത്തു സ്കൂളിലേക്ക് ഓടി..കാരണം ഇത് വരെ ടീച്ചർക്ക് മിഠായി മാത്രം ആണ് കിട്ടിയിരുന്നത്..പട്ടാളത്തിൽ നിന്നു ഹണി യുടെ അച്ഛൻ വരുമ്പോഴും ബാംഗ്ലൂരിൽ നിന്നു സഹാദിന്റെ ഉപ്പ വരുമ്പോഴും ഒക്കെ എല്ലാവർക്കും മിഠായി...ആദ്യമായിട്ടാണ് ടീച്ചേർക്ക് പേന...
ക്ലാസ്സിൽ എത്തിയതും വരുന്ന ഓരോരുത്തർക്കായി നീലയും മഞ്ഞയും ചുകപ്പും വർണ്ണക്കടലാസിൽ പൊതിഞ്ഞ മിഠായികൾ വിതരണ ചെയ്തു...ടീച്ചർ ഇനിയും എത്തിയിട്ടില്ല..പേനയെടുത്ത് കൂട്ടുകാരെ കാണിച്ച് ഗമയിൽ പറഞ്ഞു..
""അച്ഛൻ ,ടീച്ചേർക്ക് കൊടുക്കാൻ തന്നതാ..,""
""നോക്കട്ടെ നോക്കട്ടെ..""വാങ്ങിയവർ വാങ്ങിയവർ എഴുതി നോക്കി ഒരേ സ്വരത്തിൽ പറഞ്ഞു..
""അയ്യേ പറ്റാത്ത(എഴുതാത്തത്) പേന....ഇതാണോ ടീച്ചർക് കൊടുക്കുന്നത്.."'
അതുവരെ ബോൾ പോയിന്റ് പേന മാത്രം കണ്ടു ശീലിച്ച അവൾക്കും കൂട്ടുകാർക്കും ഇടയിൽ അവൾ നാണിച്ചു തല താഴ്ത്തിനിന്നു...അതുവരെ ഹീറോ ആയി നിന്ന ആ പേന ഹീറോക്ക് പകരം വില്ലനായി തോന്നി ആ കുരുന്നിന്..ഏതു വിധേനയും ആ പേന ഒളിപ്പിച്ചു ആ നാണക്കേടിൽ നിന്നും ഒരുവിധം അവൾ തലയൂരി...
അന്ന് വൈകിട്ട് വീട്ടിൽ എത്തിയ ആ കുഞ്ഞു ഭദ്രകാളി ഉറഞ്ഞു തുള്ളി...
എഴുതാത്ത പേന ടീച്ചേർക്ക് കൊടുക്കുന്ന പ്രശ്നം ഇല്ല എന്നു തീര്ത്തു പറഞ്ഞു...അലറിക്കരഞ്ഞു...
ആ പേന അങ്ങിനെ ആണ് എന്നൊക്കെ പാഞ്ഞുമനസിലാക്കിക്കൊടുക്കാൻ എല്ലാവരും ശ്രമിക്കുന്നുണ്ടായിരുന്നുവെങ്കിലും ആ ഒന്നാം ക്ലാസ്സുകരിക് താൻ അനുഭവിച്ച നാണക്കേട് മാത്രമായിരുന്നു ഓർമ്മയിൽ.
എഴുതാത്ത പേനയുടെ പേരിൽ കളിയാക്കുന്നത് ഓർത്ത് അടങ്ങാനാവാത്ത സങ്കടം ഉള്ളിൽ ഒതുക്കി പിറ്റേന്ന് അല്പം താമസിച്ചു ക്ലാസിൽ എത്തിയ അവൾ ക്ലാസിൽ ആരുടെയും മുഖത്തു നോക്കാതെ മുൻബെഞ്ചിൽ തലയും താഴ്ത്തി ഇരിപ്പുറപ്പിച്ചു. അവൾക് പിറകെ ക്ലാസ് ടീച്ചർ ഏത്തിയതും ഒരുമിച്ചായിരുന്നു..
ടീച്ചേറെ കണ്ടതും കുട്ടികൾ ഒന്നടക്കം അമ്പരന്നു..ടീച്ചരുടെ കയ്യിൽ ഇന്നലത്തെ എഴുതാത്ത പേന..കൂടെ ഒരു കൊച്ചു മഷികുപ്പിയും..(വീട്ടിൽ നിന്നും സ്കൂളിലേക്കുള്ള വഴിയിലെ പാടവരമ്പിൽ വച്ച് കഥാനയികയായ ഒന്നാം ക്ലാസുകാരിയുടെ അച്ഛൻ തലേന്നത്തെ പൊല്ലാപ്പ് പറഞ്ഞു കൊണ്ട് ടീച്ചറെ പേന ഏല്പിച്ചതായിരുന്നു...)
ടീച്ചർ അവളെ സ്നേഹത്തോടെ മേശക്കരികിലേക്കു വിളിച്ചു .പേനയുടെ മുകൾഭാഗം തുറന്നു മഷിതുള്ളികൾ പേനായിൽ നിറച്ചും തുള്ളി തുള്ളിയായി കുപ്പിയിൽ അടർത്തികാണിച്ചും പേനയിൽ മഷി നിറച്ചു..
ഒരു വെളുത്ത പേപ്പറിൽ കറുത്ത മഷിയുള്ള ഹീറോ പേന കൊണ്ട് ടീച്ചർ ഭംഗിയായി എഴുതി ...
""ഭവിത വത്സലൻ""
ടീച്ചർ ആ പേപ്പറിൽ ആണ് എഴുതിയതെങ്കിലും ആ ഒന്നാംക്ലാസുകാരിയുടെ കുഞ്ഞു മനസിൽ സുവര്ണലിപികളിലാണ് അതു എഴുതി ചേർന്നത്...
കുട്ടികൾ എല്ലാവരും ഒന്നടങ്കം കൈയ്യടിച്ചപ്പോൾ
ആ ഹീറോ പേന ശരിക്കും ഹീറോ അല്ല സൂപ്പർ ഹീറോ ആവുകയായിരുന്നു..
ചെല്ലപ്പേരുകളും ഇരട്ട പേരും കല്യാണം കഴിഞ്ഞു ഭർത്താവിന്റെ പേരും ഒക്കെ കൂടെ കൂടിയെങ്കിലും ആ ഒന്നാം ക്ലാസ്സുകരിക് പ്രിയം ഇപ്പോഴും ആ പേര് തന്നെ..
"ഭവിത വത്സലൻ" ..
ശുഭം.....
*****************
ഭവിത വത്സലൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo