
"അമ്മേ ചായ". ഗേറ്റ് തുറന്നു വരുമ്പോഴേ ഉള്ള എന്റെ ശീലമാണ്.
അച്ഛൻ സ്കൂട്ടർ വക്കുമ്പോഴേക്കും അമ്മ വന്നു.
അച്ഛൻ സ്കൂട്ടർ വക്കുമ്പോഴേക്കും അമ്മ വന്നു.
"എന്താമ്മേ ചായക്ക് കടി. "നീ ആദ്യം പോയി ഡ്രസ്സ് മാറി കൈയും കാലും കഴുകി വാ ".
"എന്ത് പറ്റി ഭയങ്കര ഗൗരവം "
"എന്താന്ന് പറഞ്ഞാലേ നീ പോകു "
"എന്റെ പൊന്നെ ഞാൻ പൊക്കോളാം "
"അച്ഛാ അന്തരീക്ഷം മേഘാവൃതമാണ്. സൂക്ഷിക്കണം "
"അച്ഛാ അന്തരീക്ഷം മേഘാവൃതമാണ്. സൂക്ഷിക്കണം "
"ഞാൻ കണ്ടു മോളെ. പക്ഷെ ഇന്നിതിപ്പൊ എന്താണാവോ "
"ഞാൻ മാറാൻ നോക്കി ഇരുന്നോ അച്ഛനും മോളും എന്നെ കുറ്റം പറയാൻ "
അച്ഛൻ പതിവുപോലെ ന്യൂസ്പേപ്പറും എടുത്തു ഉമ്മറത്തിരുന്നു. രാവിലെ ഓടിച്ചു നോക്കാനുള്ള നേരമല്ലേ ഉള്ളു. അമ്മ അപ്പോഴേക്കും ചായയുമായി വന്നു.
"ഇതെന്താ ബിസ്‌ക്കറ് മാത്രെ ഉള്ളോ കഴിക്കാൻ. ഇത് കണ്ടോ അച്ഛാ. "
"എന്താ നിനക്ക് ബിസ്‌ക്കറ് കഴിച്ചാൽ. ഞാനെ ഇവിടെ വെറുതെ ഇരികുവല്ലരുന്നു. "
"അതെന്താ സീതേ നീ അങ്ങനെ പറഞ്ഞെ. എന്തേലും ഉണ്ടാകാൻ മേലാരുന്നോ. ഇല്ലേൽ എന്നോട് പറഞ്ഞാൽ എന്തേലും വാങ്ങാമരുന്നല്ലോ. സ്കൂൾ വിട്ടു വരുന്നതല്ലേ. അവൾക്കു വിശപ്പുണ്ടാകും. "
"അല്ലേലും എനിക്കറിയാം നിങ്ങൾ അച്ഛനും മോളും ഒന്നാണ്. എന്റെ സങ്കടം കാണാൻ ആരുമില്ല. ഞാനൊരു പോത്തിനെപോലെ ഇവിടെ കിടന്നു കഷ്ടപ്പെടുന്നത് ആർക്കും അറിയണ്ടല്ലോ "
എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ അന്തം വിട്ടു കുന്തം വിഴുങ്ങി നില്കുവാന് ഞാനും അച്ഛനും. അമ്മ അപ്പോഴേക്കും അടുക്കളയിൽ തകർക്കുവാന്. ഇടക്ക് ഞങ്ങൾ കേൾക്കാൻ വേണ്ടി വാതിൽക്കൽ വന്നാണ് മൂക്കുപിഴിച്ചിലും കരച്ചിലും.
"ഓരോരുത്തർ പറയുന്നത് കേൾക്കുമ്പോൾ കൊതിയാകും. ആ മിനി പറയുവാ അവളുടെ കൊച്ചു രാവിലെ എണീറ്റാൽ മുറ്റമടിക്കും പാത്രം കഴുകും. ഇവിടൊരുതി ഉണ്ട്. അമ്മേ അതെങ്ങെടുത്തോ ഇതെങ്ങെടുത്തോ എന്നു പറയാനല്ലാതെ ഒരു കൈ സഹായം എഹേ.
അത്പോലെ ആ വിജയൻ മാഷ്. വന്നുകഴിഞ്ഞാൽ ചെടിക് വെള്ളമൊഴിക്കും. അടുക്കളയിൽ മിനിക്ക് എന്തെല്ലാം ചെയ്തു കൊടുക്കുമെന്നോ. ഞാൻ ആരോടാ പറയണത്. എന്റെ വിധി. "
അപ്പോൾ അതാണ് കാര്യം. ഈ മിനിചേച്ചിക് ഒരു പണിയുമില്ലേ. ഇന്നത്തെ കാര്യം ഗുദ ഹുവാ.
അമ്മ നിർത്താൻ ഉദ്ദേശമില്ല. അച്ഛൻ എഴുന്നേറ്റു നേരെ അടുക്കളയിലേക്. ഇന്ന് എന്തേലും നടക്കും. കാണാനായി ഞാനും അടുക്കളയിലേക് വച്ചു പിടിച്ചു.
"സീതേ നീ പറഞ്ഞത് മുഴുവൻ ഞാൻ കേട്ടു. എല്ലാം സത്യമാണ്. "
ശോ ഈ അച്ഛന്റെ കാര്യം. സുവിശേഷത്തിനാണോ പോയത്.
"ഒരുകാര്യം നീ ഓർക്കണം. മിനിടെ മോള് 9ൽ എത്ര തവണയായി തോൽക്കുന്നു. നമ്മുടെ മോളോ. അവൾ സ്കൂൾ ഫസ്റ്റ് അല്ലെ. ഇപ്പൊ അവൾ പഠിത്തത്തിലല്ലേ ശ്രദികേണ്ട. അതോ അടുക്കളപ്പണി പഠിച്ചാൽ മതിയോ. "
വിചാരിച്ചപോലല്ല. അച്ഛൻ തകർക്കുന്നുണ്ട്. അച്ഛനാണച്ഛാ അച്ഛൻ.
"പിന്നെ വിജയൻ മാഷ്. അങ്ങേർക്കു പിള്ളേരെ പഠിപ്പിച്ചു വീട്ടിൽ പോരാം. വേറെ യാതൊരു ടെൻഷൻ ഇല്ല. എനിക്കങ്ങനാണോ. ബാങ്ക് മാനേജരുടെ ടെൻഷൻ എത്രയുണ്ടെന്ന് നിനക്ക് ഊഹിക്കാമോ. "
"നിങ്ങൾ ആണുങ്ങൾക് എപ്പോഴും ഓരോ ന്യായങ്ങൾ ഉണ്ടാകും "
അമ്മ വിടാൻ ഉദ്ദേശമില്ല.
"ശരി ഞാൻ ന്യായീകരിക്കുന്നില്ല. നിന്റെ കഷ്ടപ്പാടും വിഷമങ്ങളും എല്ലാം എനിക്ക് മനസിലായി. ഞാനതിനൊരു പരിഹാരവും കണ്ടു. ഞാൻ ഒരു വിവാഹം കൂടി കഴികാം. അതാകുമ്പോൾ നിനക്ക് അടുക്കളയിൽ സഹായം ആകും. എന്റേം മോളുടേം കാര്യങ്ങളെല്ലാം ഭംഗി ആയി നടക്കും. നിനക്ക് വേണ്ടുവോളം വിശ്രമിക്കം. "
ഒന്ന് ചിരിക്കുക പോലും ചെയ്യാതെ അച്ഛൻ പറയുന്നകെട്ട് ഞാൻ വായും പൊളിച്ചു നികുമ്പോ അമ്മയുടെ വക അടുത്ത ഗോൾ.
"ഹോ ഈ മാഹിയെട്ടന്റെ ഒരു കാര്യം. തമാശ പറഞ്ഞാലും സീരിയസ് ആക്കി എടുക്കും. രാത്രിലേക് എന്താ വേണ്ടേ. ചപ്പാത്തിയാണോ ചോറാണോ. അല്ലേൽ വേണ്ട ഏട്ടനിഷ്ടപ്പെട്ട ചുട്ടരച്ച ചമ്മന്തിയും കഞ്ഞിയും വക്കാം.
അല്ലെ ഈ പെണ്ണ് എന്നകാണാൻ നികുവാ. പോയിരുന്നു പടിക്കെടി. Public exam ആണ് വരുന്നത്. "
ഈ dialog എല്ലാം അടിച്ചു അമ്മ ഒന്നും സംഭവിക്കാത്ത പോലെ അമ്മേടെ പണികളിൽ മുഴുകി. അച്ഛനാണോ അമ്മയാണോ മികച്ച നടൻ എന്നാലോചിച്ചു നിന്ന എന്നെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു അച്ഛനും പത്രവായനയിലേക് പോയി.
"നീ ഇതുവരെ പഠിക്കാൻ പോയില്ലേ "
"ദേ പോയമ്മേ "
By: Geethu Anoop
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക