Slider

കുഞ്ചി

0
Image may contain: 1 person, closeup
മഴ കോരി ചൊരിയുന്നു... സ്റ്റേഷനിൽ ചെന്നപ്പോ തന്നെ ലേറ്റ് ആയി... പ്ലാറ്റഫോം എത്തിയപ്പോ വണ്ടി നീങ്ങി തുടങ്ങിയിരുന്നു. കുറച്ചു കഷ്ടപ്പെട്ട് എങ്കിലും കേറി.. ജന്നൽ കമ്പികൾ മഴ തുള്ളികൾ കൊണ്ട് മൂടിയിരുന്നു..
ഒഴിഞ്ഞു കിടന്ന സീറ്റിൽ ചാഞ്ഞു ഇരുന്നു മിഴികൾ പൂട്ടി..
മഴ തുള്ളികൾ മുഖത്തേക്ക് വീണിട്ടും ഷട്ടർ ഇട്ടില്ല... മനസ്സിൽ നിറയെ കുഞ്ചിയുടെ മുഖം മാത്രം ആയിരുന്നു. .
ഇന്നലെ രാത്രിയും കൂടി കണ്ടിരുന്നു. അവളുടെ നിശ്കളങ്കമായ മുഖം.. മഴയത്തു ഓടി എത്തിയപ്പോൾ അവൾ ഓട്ടോയിൽ കേറിയിരുന്നു... അല്ല ആരൊക്കെയോ ചേർന്ന് ആ പാവത്തിനെ ഓട്ടോയിൽ കേറ്റിയിരുന്നു.... അരണ്ട വെളിച്ചത്തിൽ എന്നെ കണ്ടതും അവൾ പുഞ്ചിരിച്ചു...
" ഒന്നും ഇല്ല കണ്ണേട്ടാ... ചെറിയ പനി ഉണ്ട്.." അവശതയോടെ അവള് അത് പറഞ്ഞു എങ്കിലും അവളുടെ ആരോഗ്യം മോശം ആണെന് ഞാൻ മനസിലാക്കിയിരുന്നു.
രാവിലെ തന്നെ അറിഞ്ഞിരുന്നു മെഡിക്കൽ കോളേജ്ൽ കൊണ്ട് പോയിയെന്നു... പക്ഷെ കൂടുതൽ വിവരം ഒന്നും അറിയാൻ കഴിഞ്ഞില്ല. എത്രയും വേഗം വീട്ടിൽ എത്തിയാൽ മതിയായിരുന്നു.
ഇടക്ക് ഇടക്ക് വാച്ചിൽ സമയം നോക്കി... ഇല്ലാ... സമയം പോകുന്നില്ല... ഒന്ന് വേഗം എത്തിയിരുന്നേൽ.. ജന്നലിൽ കൂടി നോക്കിയാൽ പുറത്തേക്കു ഉള്ള കാഴ്ച വ്യകതമല്ല... മഴയുടെ ശക്തി കൂടി കൂടി വരുന്നുണ്ട്..
ട്രെയിൻ സ്റ്റേഷൻ എത്തിയപ്പോൾ തന്നെ പുറത്തേക്കു എത്തി നോക്കി... അച്ഛനോ ചേട്ടനോ ആരെങ്കിലും വന്നിട്ടുണ്ടാകും..
ട്രെയിൻ നിന്നതും ധൃതിയിൽ അച്ഛന്റെ അടുക്കലേക്കു ഓടി...
" അച്ഛാ, കുഞ്ചിക്കു എങ്ങനെ ഉണ്ട് ഇപ്പൊ ? റൂമിൽ ആണോ ?"
എന്റെ ചോദിയം കേട്ടതും മുഖം തരാതെ അച്ഛൻ തിരിഞ്ഞു നടന്നു.. ആ നിമിഷം ഇടി വെട്ടിയത് എന്റെ നെഞ്ചിലും കൂടി ആയിരുന്നു..
ചേട്ടനോട് ചോദിച്ചു.. പക്ഷെ അവരുടെ ഒകെ നിശബ്ദത എന്നെ വല്ലാതെ ഭയപ്പെടുത്തി..
വീട്ടിലേക്കു എത്താൻ തിടുക്കമായി... പക്ഷെ കാലുകൾക്കു വേഗം പോരാ.. ഹൃദയമിടിപ്പ് കൂടി...
വീട്ടിലേക്കു തിരിയുന്ന വഴിയിൽ വണ്ടി നിന്നു... ഒന്നും ഉരിയാടാതെ അച്ഛൻ വേഗം ഇറങ്ങി നടന്നു... ആ മുഖത്തു നിന്നും ഒന്നും മനസിലാക്കാനും പറ്റുന്നില്ല..
തെരുവ് വിളക്കിന്റെ വെളിച്ചത്തിൽ ഞാൻ ഒരുപാടു പരിചയക്കാരെ കണ്ടു...
" എന്താ എല്ലാരും ഇവിടെ ?"
" കണ്ണാ... നീ വാ... ഞാൻ പറയാം" ചേട്ടൻ മെല്ലെ എന്റെ കൈ പിടിച്ചു മുന്നോട്ടു നടത്തിച്ചു..
ആരൊക്കെയോ പതുകെ പറയുന്നത് കേൾക്കാം " കണ്ണനും വന്നു"
നടക്കാൻ ശക്തി ഇല്ല... ചെളിയിൽ ചവിട്ടി നടക്കാൻ ഇത്ര പ്രയാസപെട്ടിട്ടില്ല.. ഞാനും കുഞ്ചിയും ഓടി കളിച്ച മുറ്റം ആണ്... എത്രയോ മഴക്കാലത്തു..
എല്ലാ കണ്ണുകളും എന്നിലേക്ക്‌ ആണ്...
അടുക്കും തോറും രാമായണം പാരായണം ചെയുന്നത് കേൾക്കാം.. കണ്ണും പൂട്ടി അറിയാവുന്ന ഈശ്വരന്മാരെ പ്രാർത്ഥിച്ചു..
കത്തിച്ച നിലവിളക്കിന്റെ വെളിച്ചത്തിൽ ഞാൻ കണ്ടു... എന്റെ കുഞ്ചി...
അവൾ... അവൾ നല്ല ഉറക്കത്തിൽ ആണ്... ഒരു നീണ്ട നിദ്ര ... സുഖമുള്ള നിദ്ര... അവളുടെ മുഖത്തു ആ പുഞ്ചിരി ഉണ്ട്... അവളുടെ കണ്ണേട്ടന് മാത്രം അത് കാണാം.

by: 
Savitha Padmanabhan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo