സ്കൂൾ വിട്ട് വരുമ്പോ അയല്പക്കത്തെ കുട്ടി എന്നോട് പറഞ്ഞു എന്റുമ്മ ഇന്നലെ ഉപ്പയോട് പറയുന്നത് കേട്ടു നിന്റുമ്മ ഗർഭിണിയാന്ന്....
അതെ താൻ ശ്രദ്ധിക്കാതെ പോയതാണ്.ഈയിടെ ഉമ്മാക്ക് തീരെ വയ്യ.ഇടയ്ക്ക് ചർദിക്കുകയും ചെയ്യുന്നുണ്ട്.എന്തോ അസുഖം ആകുമെന്ന് കരുതി.
രാത്രി കിടന്നിട്ട് ഉറക്കം വരുന്നില്ല. എന്തെന്നില്ലാത്ത സന്തോഷം. തനിക്ക് കൂട്ടിന് ഒരാൾ കൂടി വരുന്നു.ആണായാലും പെണ്ണായാലും സാരല്യ.. തല്ല് കൂടാനും സ്കൂൾ വിട്ടു വരുന്ന സമയത്ത് തന്റെ കയ്യിലെ മിട്ടായിക്ക് കാത്ത് നിന്ന് മുഷിഞ്ഞ് ഇത്താത എന്താ ഉമ്മാ വരാത്തേന്ന് ചോദിച്ച് ഉമ്മാനെ എടങ്ങാറാക്കണം.... അറിയാതെ എപ്പോഴോ ഉറങ്ങി പോയി.
പിറ്റേന്ന് സ്കൂൾ ലീവായിരുന്നു.രാവിലെ ഞാൻ ഉമ്മാനെ ചുറ്റി പറ്റി കളിക്കുന്നത് ഉമ്മ കയ്യോടെ പിടിച്ചു...
"എന്താ നിനക്ക് പതിവില്ലാത്ത ഒരു ചുറ്റി കറക്കം."
"ഒന്നുല്ലുമ്മ ഞാൻ വെറുതെ ..."
"എന്താ മോളേ..."
ഉമ്മാ... ഉമ്മാന്റെ വയറ്റിൽ കുഞ്ഞാവ ഉണ്ടോ.. "
" ആ ഉണ്ടല്ലോ.. മോൾക്ക് കുഞ്ഞാവയോട് ഇഷ്ടമല്ലേ... ."
" പിന്നില്ലാണ്ട്.. എന്റെ കുഞ്ഞാവ എപ്പോഴാ ഉമ്മാ വരുക.. "
" കുറച്ചു മാസം കഴിഞ്ഞാ വരും... "

പിന്നെ ഒരു ദിവസം ഞങ്ങൾ ഉമ്മാന്റെ വീട്ടിലേക്ക് പോയി.വാവയെ കൊണ്ട് വരാനാന്നാ ഉമ്മ പറഞ്ഞെ. ഞാനും കാത്തിരിക്കാൻ തുടങ്ങി.. പാവം ഉമ്മ കാലൊക്കെ നീരു വന്നു..
" ഉമ്മാ എന്റുമ്മാക്ക് വേദനിക്കുന്നുണ്ടാകൂല്ലെ"
" ഇല്ല മോളേ അതൊന്നും സാരമില്ല.. "
" ഞാൻ വാവയായപ്പോഴും ഉമ്മാക്ക് ഒത്തിരി വിഷമമായി കാണൂല്ലെ"
"ഇല്ലെടി എന്റെ സുന്ദരി കുട്ടിയെ കിട്ടാനല്ലെ.."
" ഉമ്മാ എന്റുമ്മാക്ക് വേദനിക്കുന്നുണ്ടാകൂല്ലെ"
" ഇല്ല മോളേ അതൊന്നും സാരമില്ല.. "
" ഞാൻ വാവയായപ്പോഴും ഉമ്മാക്ക് ഒത്തിരി വിഷമമായി കാണൂല്ലെ"
"ഇല്ലെടി എന്റെ സുന്ദരി കുട്ടിയെ കിട്ടാനല്ലെ.."
അങ്ങനെ ഒരു ദിവസം ഉമ്മയും ഉമ്മാമയും ഒക്കെ ഹോസ്പിറ്റലിലേക്ക് പോയി.. എന്നെ അമ്മായിയുടെ അടുത്ത് ആക്കി.. വാവ വരുമല്ലോ അതോണ്ട് എനിക്കും സാരല്യ...
പിറ്റേന്ന് രാവിലെ ഉപ്പ വിളിച്ചു പറഞ്ഞു" നിനക്ക് ഒരു അനിയത്തി വന്നൂന്ന്.. "
പിന്നെ ഹോസ്പിറ്റലിൽ പോണെന്ന് ഒരേ വാശിയായി.ഹോസ്പിറ്റലീന്ന് ഞാൻ ഓടുകയായിരുന്നു... ഉമ്മഅതാ ഒരു കട്ടിലിൽ കിടക്കുന്നു. അടുത്ത് ഒരു സുന്ദരി കുട്ടീം...
പിന്നെ ഹോസ്പിറ്റലിൽ പോണെന്ന് ഒരേ വാശിയായി.ഹോസ്പിറ്റലീന്ന് ഞാൻ ഓടുകയായിരുന്നു... ഉമ്മഅതാ ഒരു കട്ടിലിൽ കിടക്കുന്നു. അടുത്ത് ഒരു സുന്ദരി കുട്ടീം...
നല്ല ചുവന്നു തുടുത്ത കവിളും.. കുഞ്ഞികെയ്യും വെളുത്ത കാൽ പാദങ്ങളും ഞാൻ തൊട്ട് നോക്കി... ഹായ് എന്തൊരു പഞ്ഞിയാ.. എല്ലാവരും എന്നെ നോക്കി ചിരിക്കുന്നത് കണ്ടപ്പോ ഞാൻ വല്ലാതായി... എന്നെ അവിടെ നിൽക്കാൻ ഉമ്മസമ്മതിച്ചില്ല. നാളെ ഞങ്ങൾ അങ്ങ് വരുമെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു.എനിക്കാണെങ്കിൽ വാവയെ കണ്ട് കൊതി തീർന്നിട്ടില്ല, അതിലേറെ ഉമ്മാനെ വിട്ടു നിൽക്കാനും വയ്യ. നാളെ വരുമെന്ന ഉറപ്പിനാൽ പാതി മനസ്സോടെ തിരിച്ചു പോന്നു..
പിറ്റേന്ന് എന്തോ ഒരു ഉത്സാഹം ആയിരുന്നു ഉമ്മ വരുമല്ലോ.. ഉച്ചയായിട്ടും ആരും വന്നില്ല... രാത്രി വരുമെന്ന് പറഞ്ഞു...
രാത്രി അമ്മായി പറഞ്ഞു "മോളേ ഉമ്മാക്ക് വേണ്ടി പ്രാർത്ഥിക്ക്ന്ന്... എല്ലാരുടെയും മുഖത്ത് വല്ലാത്തൊരു വേവലാതി കണ്ട് ഞാനും ഭയന്നു... എന്റുമ്മാക്ക് ഒന്നും വരുത്തല്ലേന്ന് കുറേ പ്രാർത്ഥിച്ചു...
രാത്രി അമ്മായി പറഞ്ഞു "മോളേ ഉമ്മാക്ക് വേണ്ടി പ്രാർത്ഥിക്ക്ന്ന്... എല്ലാരുടെയും മുഖത്ത് വല്ലാത്തൊരു വേവലാതി കണ്ട് ഞാനും ഭയന്നു... എന്റുമ്മാക്ക് ഒന്നും വരുത്തല്ലേന്ന് കുറേ പ്രാർത്ഥിച്ചു...
ആരോ തട്ടി വിളിക്കുമ്പോഴാണ് ഉറങ്ങി പോയിരുന്നെന്ന് അറിയുന്നത്... നിനക്ക് ഉമ്മാനെ കാണണ്ടേന്ന് വീടിനടുത്തുള്ള ഒരാൾ ചോദിച്ച് കൊണ്ട് എന്നെ കൂട്ടി കൊണ്ടു പോകുമ്പോൾ ഞാൻ ഏതോ ലോകത്തായിരുന്നു.. ഉറക്കച്ചടവോടെ അവരെ അനുഗമിക്കുമ്പോ അറിഞ്ഞതേയില്ല ഞാൻ അതെന്റെ പ്രിയപ്പെട്ട ഉമ്മാന്റെ ജീവനില്ലാത്ത ശരീരം കാണാനാണെന്ന്... ഉമ്മാന്ന് വിളിച്ച് ആ കവിളിൽ മുത്തുമ്പോൾ എന്റെ സകല നിയന്ത്രണവും നഷ്ടപ്പെട്ടിരുന്നു...
കരഞ്ഞു തളര്‍ന്ന് ഞാൻ മയങ്ങി പോയി.. ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടോണ്ടാണ് പിന്നെ ഞാൻ എഴുന്നേറ്റത്. അമ്മിഞ്ഞ പാലിന് വേണ്ടി എന്റെ കുഞ്ഞാവ അലമുറയിടുകയായിരുന്നു. ഇനിയൊരിക്കലും കിട്ടാത്ത വിധം അത് തനിക്ക് നഷ്ടപ്പെട്ടതറിയാതെ.....
Mhd Shareef
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക