
വയലിലേക്കു ചാഞ്ഞു നിൽക്കുന്ന തെങ്ങിൽ പിടിച്ചു ആയാസത്തോടെ അയാൾ പാടവരമ്പിലേക്കിറങ്ങി . പെയ്തൊഴിഞ്ഞ മഴ നനച്ച വരമ്പിലെ ജീവസ്സുറ്റ മണ്ണിൽ നഗ്നപാദങ്ങൾ അമർന്നപ്പോൾ ആ പാതിരാത്രിയിലും പെരുവിരൽ വഴിയൊരു തരിപ്പ് അയാളുടെ മൂർദ്ധാവിലേക്ക് ഇരച്ചു കയറി .വെപ്രാളത്തോടെ മുന്നോട്ടേക്ക് നടക്കുമ്പോൾ തലച്ചോർ നൽകുന്ന നിർദ്ദേശങ്ങൾക്ക് ഐകദാർഢ്യം നൽകാൻ അറച്ചു കൊണ്ട് അയാളുടെ പാദങ്ങൾ പലവുരു ഇടറി .സിരകളിലേക്ക് പടർന്നു പിടിച്ച മദ്യം കാലടികളെ വിറപ്പിക്കുന്നുണ്ടായിരുന്നു .
ഹുങ്കാരശബ്ദത്തോടെ തണുത്ത കാറ്റാഞ്ഞു വീശുമ്പോഴും ,മധ്യവയസ്സ് താണ്ടിയ അയാളുടെ മുടിയിഴകളിൽ നിന്നും നെറ്റിയിലേക്കും , ക്ഷൗരം ചെയ്ത മുഖത്തിനിരുവശങ്ങളിലേക്കുമായും വിയർപ്പുതുള്ളികൾ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു .
തെല്ലുറക്കെ ശ്വാസം ഉള്ളിലേക്കെടുത്തു കൊണ്ട് നടത്തത്തിന്റെ ഗതി അൽപാൽപമായി വേഗത്തിലാക്കി അയാൾ ..വയലിലെ ചേറിലേക്ക് തെന്നി വീഴുന്ന പാദങ്ങൾക്ക് ദിശാബോധം നൽകാനായി പൂർണ്ണകാരത്തോടെ ചന്ദ്രൻ വാനത്ത് നിറഞ്ഞു നിന്നിരുന്നു .
" നാശം ...
ഇത്രയും നാൾ എന്നെ വഞ്ചിക്കയായിരുന്നു ...കൂടെ നിന്നെന്നെ ....
ഇല്ല .. ഇനിയെന്റെ മനസ്സിനെ നീറ്റാൻ ആർക്കും ആവില്ല ..."
ഇത്രയും നാൾ എന്നെ വഞ്ചിക്കയായിരുന്നു ...കൂടെ നിന്നെന്നെ ....
ഇല്ല .. ഇനിയെന്റെ മനസ്സിനെ നീറ്റാൻ ആർക്കും ആവില്ല ..."
മദ്യം കുഴച്ച നാവിനാൽ അസ്പഷ്ടമായി പിറുപിറുക്കുന്ന അയാളുടെ കണ്ണുകളിൽ ക്രൗര്യം പ്രകടമായിരുന്നു .കാൽമുട്ടിനു മുകൾ വരെ മടക്കിക്കുത്തിയ വെളുത്ത മുണ്ടും ,കറുത്ത ഷർട്ടുമായിരുന്നു അയാളുടെ വേഷം .മുട്ടിനു കീഴെ അടിവസ്ത്രം ദൃശ്യമായിരുന്നു .
വലതു കൈയിൽ തല കീഴായി പിടിച്ച കഠാരയിൽ നിന്നും ചുടുചോര പാടവരമ്പത്തേക്കിറ്റു വീഴുന്നുണ്ടായിരുന്നു ...തിളങ്ങുന്ന ചോര ..കഠാര വശങ്ങളിലേക്ക് ചലിപ്പിക്കുമ്പോഴെല്ലാം കാറ്റിലാടുന്ന നെൽക്കതിരുകളിൽ ചുടുചോര ചുംബനങ്ങളേകുന്നുണ്ടായിരുന്നു .
ചോരയുടെ മണം അയാളുടെ മൂക്കിനെ മത്തു പിടിപ്പിച്ചു ..ഓരോ ചോരത്തുള്ളികളിൽ നിന്നും ഓരോ ചോരപ്പുഴയുണ്ടായിരുന്നെങ്കിൽ ....
അയാൾ ലഹരിയിലമർന്ന് , ഭ്രാന്തമായി ചിന്തിച്ചു ..
അയാൾ ലഹരിയിലമർന്ന് , ഭ്രാന്തമായി ചിന്തിച്ചു ..
കൊലുന്നനെയുള്ള പാടവരമ്പു താണ്ടി ,ടാറിട്ട നിരത്തിലേക്കയാൾ പ്രവേശിച്ചു .രാവിന്റെ സൗകുമാര്യതയിൽ ,നിലാവെട്ടത്തിൽ സ്ഥലം വിജനമായിരുന്നു .നിരത്തിനെതിർവശത്തേക്ക് നീങ്ങി ,കമ്മ്യൂണിസ്റ്റ് പച്ചയും , കാട്ടുചെടികളും ചുറ്റിപ്പിണർന്ന കുറ്റിക്കാട്ടിലൂടെ ചെങ്കുത്തായ ഇറക്കത്തിലേക്ക് നടന്നു ..ഒരു പിടി കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലകൾ പൊട്ടിച്ചെടുത്തു , കഠാരയിലെ ചോര ലവലേശം അറപ്പില്ലാതെ വടിച്ചു മാറ്റിയ ശേഷം ,രക്തത്തിൽ മുങ്ങിയ ഇലകളെ കുറ്റിക്കാട്ടിലേക്കയാൾ നീട്ടിയെറിഞ്ഞു . നിലാവിലലിഞ്ഞു നിശബ്ദം ഒഴുകുന്ന പുഴയായിരുന്നു അയാളുടെ ലക്‌ഷ്യം .
അയാൾ ആഞ്ഞെറിഞ്ഞ കഠാര ,ചെയ്ത തെറ്റോളം കനത്ത ശബ്ദവും മുഴക്കി പുഴയുടെ മാറിടത്തിൽ അഭയം പ്രാപിച്ചു .പുഴയിലിറങ്ങി മുങ്ങാംകുഴിയിട്ടപ്പോൾ ,തണുപ്പിന്റെ ലാസ്യഭാവത്തിലൊഴുകിയ പുഴ അയാളുടെ കത്തുന്ന മസ്തിഷ്കത്തിന് തെല്ലാശ്വാസമേകി ..കണ്ണുകൾ ഇറുകെയച്ചു ,മുഖം മാത്രം വെളിയിൽ കാണത്തക്ക വിധം തെല്ലിട പുഴയുടെ മാറിൽ , പുഴക്കു ഭാരമാവാതെ ,അയാൾ ഒഴുകിക്കിടന്നു .
പെട്ടെന്നെന്തോ ഓർത്ത പോലെ വസ്ത്രങ്ങളഴിച്ചു കൈകൾ കൊണ്ടവ അമർത്തി തിരുമ്മാനാരംഭിച്ചു ....കറുത്ത ഷർട്ടിലെ കാണാമറയത്തെ ചോരത്തുള്ളികൾ ചുവന്ന നേരത്ത വര പോലെ പുഴയിലേക്ക് ലയിച്ചു ..പാപം സമ്മാനിച്ച ചുവന്ന മുദ്രയുടെ തിളക്കത്തിൽ പുഴ വീണ്ടും ഒഴുകി .
തീരത്തേക്കു കയറി നനഞ്ഞ മുണ്ടും ഷർട്ടും അയാൾ മണലിൽ വിരിച്ചിട്ടു,തണുത്ത കാറ്റിന്റെ ആലിംഗനമേറ്റു ഉണങ്ങാനായിട്ട് ..
നനഞ്ഞ അടിവസ്ത്രത്തിന്റെ ബലത്തിൽ നാണം മറച്ചു മണലിൽ അയാൾ നീണ്ടു നിവർന്നു കിടന്നു.
മാനത്തു മിന്നുന്ന താരകങ്ങളോടും ചന്ദ്രനോടും സംവദിക്കാൻ അയാൾക്ക് വശമില്ലായിരുന്നു. ആകാശത്തേക്ക് തുറിച്ചു നോക്കികൊണ്ടയാൾ അങ്ങനെ കിടന്നു.
മാനത്തു മിന്നുന്ന താരകങ്ങളോടും ചന്ദ്രനോടും സംവദിക്കാൻ അയാൾക്ക് വശമില്ലായിരുന്നു. ആകാശത്തേക്ക് തുറിച്ചു നോക്കികൊണ്ടയാൾ അങ്ങനെ കിടന്നു.
നിമിഷങ്ങൾക്കകം പുഴയുടെ മധ്യത്തിൽ നിന്നായ് പുകച്ചുരുളുകൾ ഉയരാൻ തുടങ്ങി,ഉരുണ്ടു കൂടിയ പുകച്ചുരുൾ ഉരുത്തിരിഞ്ഞു മനുഷ്യരൂപം പ്രാപിച്ച് തീരത്തേക്കണയുന്നതായി അയാൾ കണ്ടു .ആ രൂപത്തിന് നരേന്ദ്രന്റെ ഛായയുണ്ടായിരുന്നു.
സംഭ്രമത്തോടെ അയാളെണീറ്റിരുന്ന്
ആ രൂപത്തെ തുറിച്ചു നോക്കി....
സംഭ്രമത്തോടെ അയാളെണീറ്റിരുന്ന്
ആ രൂപത്തെ തുറിച്ചു നോക്കി....
"എന്തിനായിരുന്നു കരുണാ ..?എന്നോടിത് വേണ്ടായിരുന്നു ....
അതിന് മാത്രം എന്താ ഞാൻ നിന്നോട് ചെയ്തത്?"
അതിന് മാത്രം എന്താ ഞാൻ നിന്നോട് ചെയ്തത്?"
നരേന്ദ്രന്റെ ശബ്ദം കാറ്റിൽ ആഞ്ഞടിച്ചപ്പോൾ അയാൾ ഞെട്ടി കണ്ണുകൾ തുറന്നു .നിമിഷങ്ങളുടെ മയക്കം സമ്മാനിച്ച ആ സ്വപ്നം അയാളിലെ ലഹരിയെ അടിവേരാൽ തൂത്തെറിഞ്ഞിരുന്നു.
ഭാരിച്ച ഹൃദയത്തിന് മുന്നിൽ അയാളുടെ ഓർമ്മകൾ കുത്തഴിഞ്ഞു വീഴാൻ തുടങ്ങി...
ഭാരിച്ച ഹൃദയത്തിന് മുന്നിൽ അയാളുടെ ഓർമ്മകൾ കുത്തഴിഞ്ഞു വീഴാൻ തുടങ്ങി...
സ്നേഹത്തിന്റെ വിത്തുകൾ പാകി ഇരട്ടി സ്നേഹത്തിന്റെ വിളവെടുപ്പ് നടത്തിയ സുന്ദര
ബാല്യത്തിലെ കൂട്ടുകാർ ആയിരുന്നു ആയാളും നരേന്ദ്രനും. എല്ലാം നല്ല രീതിയിൽ
ആയിരുന്നു പത്താം വയസ്സു വരെ. അന്ന് നരേന്ദ്രനോടൊപ്പം ഓടിച്ചാടി നടക്കുമ്പോൾ ആഹ്ലാദം മാത്രമായിരുന്നു അയാളുടെ മനസ്സിലെ വികാരം. ഒരു പക്ഷേ ,അവസാനമായി ആഹ്ലാദിച്ച നിമിഷവും അതാവണം.
ബാല്യത്തിലെ കൂട്ടുകാർ ആയിരുന്നു ആയാളും നരേന്ദ്രനും. എല്ലാം നല്ല രീതിയിൽ
ആയിരുന്നു പത്താം വയസ്സു വരെ. അന്ന് നരേന്ദ്രനോടൊപ്പം ഓടിച്ചാടി നടക്കുമ്പോൾ ആഹ്ലാദം മാത്രമായിരുന്നു അയാളുടെ മനസ്സിലെ വികാരം. ഒരു പക്ഷേ ,അവസാനമായി ആഹ്ലാദിച്ച നിമിഷവും അതാവണം.
തട്ടിൻപുറത്തെ ഇരുമ്പു പെട്ടിയിൽ നിന്നും പഴയ സാധനങ്ങളെല്ലാം പുറത്തേക്കെടുത്തിട്ടു,തട്ടിൻപുറം അടിച്ചു വാരാനൊരുങ്ങുകയായിരുന്നു അയാളുടെയമ്മ അന്ന് ..
"പിള്ളേരേ .... ഒന്നിങ്ങു വന്നെന്നെ സഹായിച്ചേ..."
അമ്മയുടെ നീട്ടിയുള്ള വിളികേട്ട അയാളും നരേന്ദ്രനും വീടിനുള്ളിലേക്ക് ഓടിച്ചെന്നു .തട്ടിൻപുറത്തേക്ക് ചരിവെച്ച മര ഗോവണിയിൽ ആവേശത്തോടെ പിടിച്ചു കയറാൻ ശ്രമിച്ച അയാളെ നോക്കി അമ്മ പറഞ്ഞു.
"നീയങ്ങു മാറി നിന്നേക്ക് കൊച്ചേ ...നിനക്ക് പൊക്കമില്ലാത്തോണ്ട് മച്ചിലെ മാറാലയൊന്നും തൂക്കാനൊക്കത്തില്ല....
നരേന്ദ്രനിങ്ങു കേറി വാ.."
നരേന്ദ്രനിങ്ങു കേറി വാ.."
അമർത്തിപ്പിടിച്ച ചിരിയുമായി നരേന്ദ്രൻ അയാളെ വകഞ്ഞു മാറ്റി ഗോവണിപ്പടികളിലൂടെ തട്ടിൻപുറത്തേക്ക് കയറുന്നത് സജലങ്ങളായ മിഴികളോടെ അയാളന്ന് നോക്കി നിന്നു.
അത്രയും നാൾ വരെ തന്റെ ശരീരപ്രകൃതിയെ ക്കുറിച്ച് അമർഷം തോന്നാത്ത അയാൾക്ക് അതൊരു പുതിയ അറിവായിരുന്നു ..സമപ്രായക്കാരായ കുട്ടികൾ കളിയാക്കി വിളിക്കുന്ന പേരുകൾ അത്രയും നാൾ അയാളിലെ കുഞ്ഞിച്ചെവികൾ കേട്ടില്ലായിരുന്നുവെന്നതാണ് സത്യം.
അത്രയും നാൾ വരെ തന്റെ ശരീരപ്രകൃതിയെ ക്കുറിച്ച് അമർഷം തോന്നാത്ത അയാൾക്ക് അതൊരു പുതിയ അറിവായിരുന്നു ..സമപ്രായക്കാരായ കുട്ടികൾ കളിയാക്കി വിളിക്കുന്ന പേരുകൾ അത്രയും നാൾ അയാളിലെ കുഞ്ഞിച്ചെവികൾ കേട്ടില്ലായിരുന്നുവെന്നതാണ് സത്യം.
പിന്നീടുള്ള ഓർമ്മകളിലെല്ലാം ഗർവ്വോടെ മുഴച്ചുനിൽക്കുന്നത് മാലോകർ നൽകിയ അവഗണനയുടെ കഥകളായിരുന്നു. കറുത്തു, പൊക്കമില്ലാത്തത്തിന്റെയും, സൗന്ദര്യമില്ലാത്തത്തിന്റെയും, അനുസരണ കാണിക്കാതെ മുമ്പോട്ട് തള്ളി നിൽക്കുന്ന പല്ലുകളുടേയും പേരിൽ എന്നും അയാൾ മറ്റുള്ളവർക്കു മുമ്പിൽ തലകുനിച്ചിട്ടേയുള്ളൂ..
ഇഷ്ട്ടപ്പെട്ട കളികളിൽ നിന്നെല്ലാം പൊക്കക്കുറവ് മൂലം അകറ്റിനിർത്തപ്പെട്ടപ്പോൾ 'പോട്ടെ സാരമില്ലാന്ന് 'പറഞ്ഞു ചേർത്തു പിടിക്കുന്ന അമ്മക്കരങ്ങളെ അയാൾ കണ്ടില്ലായിരുന്നു .
അഭംഗി കീഴടക്കിയ ആകാരത്തെക്കുറിച്ചു ബോധം നൽകാൻ അയാളുടെ അമ്മ തന്നെ ഹേതുവായത് വിധിവൈപരീത്യം.
ഇഷ്ട്ടപ്പെട്ട കളികളിൽ നിന്നെല്ലാം പൊക്കക്കുറവ് മൂലം അകറ്റിനിർത്തപ്പെട്ടപ്പോൾ 'പോട്ടെ സാരമില്ലാന്ന് 'പറഞ്ഞു ചേർത്തു പിടിക്കുന്ന അമ്മക്കരങ്ങളെ അയാൾ കണ്ടില്ലായിരുന്നു .
അഭംഗി കീഴടക്കിയ ആകാരത്തെക്കുറിച്ചു ബോധം നൽകാൻ അയാളുടെ അമ്മ തന്നെ ഹേതുവായത് വിധിവൈപരീത്യം.
അമ്മയുടെ ആ പറച്ചിൽ അയാളെന്ന വ്യക്തിയിലെ അപകർഷതാബോധത്തിന്റെ വളർച്ചയുടെ തറക്കല്ലിട്ടതായിരുന്നു. സുന്ദരികളായ പെൺകുട്ടികൾ, സുമുഖനായ നരേന്ദ്രന്റെ നേരെ പ്രണയതുരമായ നോട്ടങ്ങളെറിയുമ്പോഴെല്ലാം അയാൾക്ക് നേരെയുതിർക്കുന്ന അറപ്പിന്റെ നേത്രങ്ങൾ അയാളെ കുത്തി നോവിക്കാറുണ്ടായിരുന്നു.എന്നാൽ അയാളറിയാതെ അയാളുടെ അപകർഷതയുടെ കാട്ടിക്കൂട്ടലുകളെ പണ്ടു മുതലേ നരേന്ദ്രൻ അസ്വദിച്ചു പോന്നിരുന്നു .
കഷ്ടി അഞ്ചടിയോളം മാത്രം പൊക്കമുള്ള അയാൾ ,ആറടിയിലേറെ പൊക്കവും , ഗാംഭീര്യവുമുള്ള ,സുന്ദരനായ നരേന്ദ്രന്റെ മുൻപിൽ സ്വയം ഒരു കൃമിയായി സങ്കല്പിച്ചിരുന്നു ..നാലാൾ കൂടുന്നിടങ്ങളിൽ വാ തുറക്കാനുള്ള ഭയത്തേയും പരവേശത്തേയുമായിരുന്നു അയാളേറെ വെറുത്തിരുന്നത് .പലരുമായും ഇടപഴകുമ്പോഴെല്ലാം ,അയാളെ മാറ്റിനിർത്താതെ, കൂടെ ചേർത്തു നിർത്തുമായിരുന്ന നരേന്ദ്രന്റെ മഹാമനസ്സിനെ എന്നും അയാൾ മനസ്സാലെ വാഴ്ത്തിയിരുന്നു . പക്ഷേ ,അതെല്ലാം നരേന്ദ്രനെന്ന വ്യക്തി അയാൾക്ക് മുന്നിൽ എത്രയേറെ മികച്ചവനാണെന്ന് അന്യരെ കാണിക്കാനുള്ള തത്രപ്പാടായിരുന്നുവെന്ന് കാലം അയാൾക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിൽ വല്ലാതെ താമസിച്ചിരുന്നു .അതു കൊണ്ടാണല്ലോ ,അമ്മയുടെ കാലശേഷം ഭൂസ്വത്തു വിറ്റുകിട്ടിയ പണം മുഴുവനും സുഗന്ധവ്യഞ്ജന വസ്തുക്കളുടെ മൊത്തവ്യാപാരം നടത്തുന്നതിലേക്ക് ,കൂട്ടുകച്ചവടത്തിനായി നരേന്ദ്രൻ ആവശ്യപ്പെട്ടപ്പോൾ അമാന്തിക്കാതെ അയാളെടുത്തു നൽകിയതും .
നരേന്ദ്രന്റെ തണലിൽ തന്റെ കുറവുകളെ മറച്ചുവെക്കാനായിരുന്നു അയാൾക്കെന്നും താല്പര്യം ..ബാങ്കിലും ,മറ്റിടപാടുകാർക്ക് മുൻപിലും എന്നും നരേന്ദ്രനായിരുന്നു കച്ചവടത്തിലെ മുതലാളി ..ആരെങ്കിലും സംസാരിക്കാനായി മുന്നോട്ടേക്ക് വരുമ്പോഴേക്കും വിളറി വെളുത്ത തന്റെ കുറിയ ശരീരവുമേന്തി അയാൾ നരേന്ദ്രനു പിറകിലേക്ക് വലിഞ്ഞു കയറുമായിരുന്നു ..പോരായ്മകളെ അതിജീവിച്ചു ,മുന്നോട്ടേക്കു വരാനുള്ള ആർജ്ജവം നരേന്ദ്രൻ ഒരിക്കലും അയാൾക്ക് നല്കിയിട്ടില്ലായിരുന്നു ..പകരം ,ഒരിക്കലും ഒറ്റപ്പെടുത്താതെ ,കുറ്റപ്പെടുത്താതെ ഗൂഢമായ ആനന്ദത്തോടെ അയാളുടെ ചേഷ്ടാവിശേഷങ്ങളെ അസ്വദിച്ചു .
മാസാവസാനങ്ങളിൽ ,കച്ചവടത്തിന്റെ ലാഭനഷ്ടക്കണക്കുകൾ തിട്ടപ്പെടുത്തിയ ശേഷം മദ്യസേവക്കായി അവരൊന്നിച്ചു നേരേ വെച്ചുപിടിക്കൽ വയലോരത്തുള്ള നരേന്ദ്രന്റെ പമ്പ്ഹൗസിലേക്കായിരുന്നു ....മദ്യം തലക്കു പിടിച്ചാൽ നരേന്ദ്രൻ മനോഹരമായി പാടും ,അയാൾ താളം പിടിച്ചാസ്വദിക്കും ..ശേഷം ,വയലിനെ തിർവശത്തായുള്ള ഓടിട്ട വീടിനെ ലക്ഷ്യമാക്കി പ്പോകും രണ്ടാളും ,സീമന്തിനിയുടെ കൂടെ കിടക്ക പങ്കിടാനായി . മാസാവസാനങ്ങളിലെ ശനിയാഴ്ചകൾ സീമന്തിനി നരേന്ദ്രനായി നൽകിയതാണ് , കൂടെ അയാൾക്കും !
കനകാംബരപ്പൂക്കൾ തിങ്ങിയ ചുരുണ്ട മുടിയഴിച്ചിട്ട് ,വശ്യമായ ചിരിയും ശൃംഗാരവും ,ആലേഖനം ചെയ്ത മുഖവുമായി സീമന്തിനി അവരിരുവരെയും സ്വീകരിക്കും .
നരേന്ദ്രനും സീമന്തിനിക്കുമിടയിൽ നടക്കുന്ന അംഗവിക്ഷേപങ്ങൾക്കിടയിൽ വിയർത്തൊലിച്ചു ചൂളിക്കൊണ്ടായാൾ ഏറെ നേരം നിൽക്കണമായിരുന്നു .
നരേന്ദ്രനും സീമന്തിനിക്കുമിടയിൽ നടക്കുന്ന അംഗവിക്ഷേപങ്ങൾക്കിടയിൽ വിയർത്തൊലിച്ചു ചൂളിക്കൊണ്ടായാൾ ഏറെ നേരം നിൽക്കണമായിരുന്നു .
വിയർപ്പുതുള്ളികളാൽ ആവരണം ചെയ്യപ്പെട്ട ഉടലും നരേന്ദ്രനാൽ പിച്ചിയെറിയപ്പെട്ട കനകാംബരപ്പൂക്കളാൽ ഉലഞ്ഞ തലമുടിയുമായി വികാരമറ്റു കിടക്കുന്ന സീമന്തിനിക്ക് നേരെ ചെല്ലാൻ മാത്രമേ അയാൾക്കെന്നും അനുവാദമുണ്ടായിരുന്നുള്ളു ..തന്റെ ഊഴം വന്നെത്തും വരെ വല്ലാത്തൊരു അസ്വാസ്ഥ്യത്തോടെ ഇരു കൈകളും കൂട്ടിത്തിരുമ്മി അയാൾ സ്വീകരണമുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കും ....എന്നാൽ അയാളുടെ അവസരമായാൽ വിറപൂണ്ട കുറിയ ദേഹം സീമന്തിനിക്കു മേലെ പതിപ്പിക്കാനൊരുങ്ങുമ്പോഴെല്ലാം അറപ്പോടെ അവൾ മുഖം തിരിക്കും .ആർത്തലച്ചു പെയ്യുന്ന അയാൾക്കുള്ളിലെ വികാര മഴയെ നിഷ്പ്രഭമാക്കാൻ കഴിവുള്ള ആളിക്കത്തുന്ന അഗ്നിയായിരുന്നു സീമന്തിനിയെന്നും .
നരേന്ദ്രനു മുന്നിൽ അഭിമാനക്ഷതം നേരിടാതിരിക്കാൻ ,തെല്ലു നേരം കൂടെ സീമന്തിനിയുടെ
കിടക്കയുടെ ഓരത്ത് തല കുമ്പിട്ടയാളിരിക്കും ,തറയിലേക്ക് കണ്ണുകൾ നട്ടുകൊണ്ട് ..മുറി വിട്ടിറങ്ങാൻ നേരം മര്യാദയുടെ പേരിൽ അയാൾ വെച്ചു നീട്ടുന്ന പണത്തെ പുഛത്തോടെ ,ചിറി കോട്ടിക്കൊണ്ട് അവൾ നിരാകരിക്കും ..
കിടക്കയുടെ ഓരത്ത് തല കുമ്പിട്ടയാളിരിക്കും ,തറയിലേക്ക് കണ്ണുകൾ നട്ടുകൊണ്ട് ..മുറി വിട്ടിറങ്ങാൻ നേരം മര്യാദയുടെ പേരിൽ അയാൾ വെച്ചു നീട്ടുന്ന പണത്തെ പുഛത്തോടെ ,ചിറി കോട്ടിക്കൊണ്ട് അവൾ നിരാകരിക്കും ..
തന്റെ പണവും ,തന്റെ ശരീരത്തെപോലെ അവഗണിക്കപ്പെടുകയാണോ ?
തലകുനിച്ചു മുറിവിട്ടിറങ്ങിയ പല രാത്രികളിലും അയാളങ്ങനെ ചിന്തിച്ചിരുന്നു .
ഈ രാത്രിയിൽ മദ്യസേവക്കായി പുറപ്പെടും മുമ്പേ അയാൾ ചിലതെല്ലാം തീരുമാനിച്ചിരുന്നു ..നാളുകളായുള്ള ആഗ്രഹം നരേന്ദ്രനോട് പറയണം ....മദ്യം മദോന്മത്തനാകാതെ അയാൾ ഏറെ ശ്രദ്ധിച്ചിരുന്നു .പതിവു പോലെ ,മദ്യം കീഴടക്കിയപ്പോൾ ഈ രാത്രിയിലും നരേന്ദ്രൻ മനോഹരമായി പാടി ..താളം പിടിച്ചാസ്വദിക്കാതെ ,കാര്യമെങ്ങനെ അവതരിപ്പിക്കുമെന്നോർത്ത് വിയർത്തു കുളിച്ചയാൾ അരികിൽ ഇരുന്നു ..
ലഹരിയുടെ ലോകത്തൊഴുകാനാരംഭിച്ച നരേന്ദ്രനോട് വിക്കി വിക്കി , മുഖത്തേക്ക് നോക്കാതെ അയാൾ പറഞ്ഞു .
ലഹരിയുടെ ലോകത്തൊഴുകാനാരംഭിച്ച നരേന്ദ്രനോട് വിക്കി വിക്കി , മുഖത്തേക്ക് നോക്കാതെ അയാൾ പറഞ്ഞു .
".......ഇന്ന് ..
ഇന്ന് ... എനിക്കാദ്യം കയറണം സീമന്തിനിയുടെ മുറിയിലേക്ക് ...."
ഇന്ന് ... എനിക്കാദ്യം കയറണം സീമന്തിനിയുടെ മുറിയിലേക്ക് ...."
പൊടുന്നനെ പാട്ടു നിർത്തിയ നരേന്ദ്രൻ ഉറക്കെയുറക്കെ ചിരിക്കാൻ തുടങ്ങി .നിമിഷങ്ങൾ നീണ്ടു നിന്ന ആ ചിരിയോടുള്ള അമർഷം ഇരു വശങ്ങളിലേക്കും തല വെട്ടിച്ചു , അക്ഷോഭ്യനായി അയാൾ പ്രകടിപ്പിച്ചു .
"നീയോ കരുണാ ...
സീമന്തിനിയുടെ അടുത്തേക്ക് ആദ്യം പോവേ ..! അവളേയ് ....കാർക്കിച്ചു തുപ്പും നിന്റെ മുഖത്തേക്ക് ..."
സീമന്തിനിയുടെ അടുത്തേക്ക് ആദ്യം പോവേ ..! അവളേയ് ....കാർക്കിച്ചു തുപ്പും നിന്റെ മുഖത്തേക്ക് ..."
ആ രംഗം മനതാരിൽ വിരിഞ്ഞെന്ന പോലെ നരേന്ദ്രൻ വീണ്ടും ആർത്തു ചിരിച്ചു .
"ഞാനുണ്ടായിട്ടാ നിനക്കവളെയൊന്ന് അടുത്ത് നിന്ന് കാണാനൊക്കുന്നതുപോലും ......ഞാ...........ഞാനുണ്ടായിട്ട് മാത്രാണ് അവള് നിനക്കവസരം തരുന്നതും ..അ ...അതു പിന്നെ .. നിന്റെയീ സ്വഭാവം വെച്ചു നീയവളെ ഒന്നും ചെയ്യത്തുമില്ലല്ലോ ....കിടക്കയുടെ അറ്റത്തിരുന്നു ,തറയിലെ ഉറുമ്പുകളെ എണ്ണാനല്ലേ നീ പോകാറ് ...!!"
കുഴഞ്ഞ നാവിൽ നിന്നും സ്പഷ്ടമായുതിർന്നു വീണ വാക്കുകൾ ,മ്ലേച്ചമായ ചിരിയുടെ അകമ്പടിയോടെ അയാളുടെ കാതിൽ ചെന്നു വീണു .
" നി ...നിന്നെപ്പോലൊരുത്തനെ വലിച്ചു കെട്ടി കൂടെ കൊണ്ടു നടക്കുന്നതെന്തിനാണെന്നറിയോ ..?"
അപമാനം പൊതിഞ്ഞ മനസ്സും ,കണ്ണീരു പൊടിഞ്ഞ മിഴികളുമായി അയാൾ നരേന്ദ്രനു നേരെ നോക്കി .. അയാൾക്കും അറിയണമായിരുന്നു അതിനുത്തരം .
"ആളുകളുടെ മുന്നിൽപ്പെടുമ്പോൾ നിന്റെ ചപ്പിയ മൂക്കും ,കുറിയ കൈകളും വിയർത്തു ,നീ നിന്ന നില്പിൽ ഉരുകിയൊലിക്കുന്ന ആ കാഴ്ചയുണ്ടല്ലോ .. അത് നേരിൽ കാണാനാ ... നിന്റെ മൂക്കിൻ തുമ്പിൽ പൊടിയുന്ന വിയർപ്പുതുള്ളികളെ ഞാനെണ്ണിയിട്ടു പോലും ഉണ്ട് പല വട്ടം ..
എനിക്കറിയില്ല ....കുഞ്ഞിലേ മുതൽ വല്ലാത്തൊരു സുഖക്കാഴ്ച്ചയാ എനിക്കത് "
എനിക്കറിയില്ല ....കുഞ്ഞിലേ മുതൽ വല്ലാത്തൊരു സുഖക്കാഴ്ച്ചയാ എനിക്കത് "
മൊന്തയിലെ ബാക്കി മദ്യവും ഇരുന്നയിരുപ്പിൽ അകത്താക്കി ,യാതൊരു ഭാവവ്യത്യാസവുമില്ലാതെ നരേന്ദ്രൻ പുലമ്പികൊണ്ടേയിരുന്നു .
"മദ്യം മനുഷ്യനെക്കൊണ്ട് സത്യം പറയിപ്പിക്കുമോ ?!"
സ്വന്തത്തെ പോലെ സ്നേഹിച്ച സൂഹൃത്ത് ,വെറുമൊരു കോമാളിയായായിരുന്നു തന്നെ കണ്ടിരുന്നതെന്ന സത്യം അയാളുടെ ഹൃദയത്തെ ചുട്ടു പഴുപ്പിച്ചു .തന്റെ ബലഹീനതകൾക്ക് നേരെ നരേന്ദ്രൻ ഊറിച്ചിരിച്ചിരുന്നേക്കാവുന്ന പല സംഭവങ്ങളേയും അയാൾ ഓർമ്മകളിൽ തേടിപ്പിടിച്ചു .മുഖത്തേക്ക് നോക്കി അറപ്പു പ്രകടിപ്പിച്ച സീമന്തിനിയേക്കാളും , മറ്റു പലരേക്കാളും ഏറെ നികൃഷ്ടനാണ് നരേന്ദ്രൻ എന്നയാൾക്ക് നിസ്സംശയം ബോധ്യപ്പെട്ടു .അയാളിൽ അണപൊട്ടിയൊഴുകിയ ഗദ്ഗദം കരച്ചിലിൽ നിന്നും കോപത്തിലേക്ക് വഴി മാറാൻ ഏറെ സമയമെടുത്തില്ല .കുപ്പിയിലെ പകുതിയോളമുള്ള മദ്യം ഒറ്റവലിക്കയാൾ കുടിച്ചു .. ആ കുറിയ ശരീരം വിറപൂണ്ടു .
അപ്പോഴും അസ്പഷ്ടമായി നരേന്ദ്രൻ പുലഭ്യം പറയുന്നത് അയാൾക്ക് കേൾക്കാമായിരുന്നു .
അപ്പോഴും അസ്പഷ്ടമായി നരേന്ദ്രൻ പുലഭ്യം പറയുന്നത് അയാൾക്ക് കേൾക്കാമായിരുന്നു .
തറയിലിരുന്നു ആർത്തു ചിരിക്കുന്ന നരേന്ദ്രന്റെ നെഞ്ചിലേക്കയാൾ ചാടിക്കയറി കഴുത്തിന് കുത്തിപ്പിടിച്ചത് വളരെ പെട്ടെന്നായിരുന്നു ..മുറിയുടെ മൂലയിലായുള്ള പണിയായുധങ്ങളിൽ നിന്നും നീളമേറിയ കഠാര വലിച്ചെടുത്തു രോഷവും അവഹേളനയും അന്ധനാക്കിയ അയാൾ നരേന്ദ്രന്റെ വയറിന്റെ വലതു ഭാഗത്തു ആഞ്ഞു കുത്തി ..
ഒന്നല്ല .. പല വട്ടം ..
ലഹരി പലായനം നടത്തിയ ക്ഷീണിച്ച നാഡീ ഞരമ്പുകളാൽ ഒന്നെണീറ്റു നിൽക്കാൻ പോലും ആവതില്ലാതെ നരേന്ദ്രൻ തറയിലമർന്നു ..
"രക്ഷിക്ക് കരുണാ ...ന്നെ ...
ന്നെ ഒന്നും ചെയ്യല്ലേ ...."
ന്നെ ഒന്നും ചെയ്യല്ലേ ...."
വയറ്റിലമർത്തിപ്പിടിച്ചു ചോരപുരണ്ട വിരലുകളാൽ അയാളുടെ വെളുത്ത മുണ്ടിൽ പിടിച്ചു വലിച്ചു കൊണ്ടു നരേന്ദ്രൻ കെഞ്ചി ..
"അവിടെ കിടന്ന് ചാവ് ..
സ്നേഹം നടിച്ചെന്നെ ഇനിയും വഞ്ചിക്കാൻ ഞാൻ സമ്മതിക്കത്തില്ല "
സ്നേഹം നടിച്ചെന്നെ ഇനിയും വഞ്ചിക്കാൻ ഞാൻ സമ്മതിക്കത്തില്ല "
കുത്തേറ്റ ഭാഗത്തു ചെരുപ്പിടാത്ത പാദങ്ങളാൽ ആഞ്ഞു തൊഴിച്ചു ,വിറകൊണ്ടയാൾ നിന്നു .
ഞെരങ്ങി ,മുരണ്ടു ചോരവാർന്നു നരേന്ദ്രന്റെ ദേഹം നിശ്ചലമാകും വരെ കുപ്പികളിലെ മദ്യം മൊത്തിക്കുടിച്ചു അയാൾ അവിടെത്തന്നെയിരുന്നു ,തീക്കട്ട പോലെ തിളങ്ങുന്ന കണ്ണുകളും ,വൈര്യം തുപ്പുന്ന പൊങ്ങിയ പല്ലുകളുമായി ..
തണുത്ത കാറ്റേറ്റ് അയാളുടെ വസ്ത്രങ്ങൾ ആറിയിരുന്നു .മൂക്കിനോട് ചേർത്തു പിടിച്ചു ,വസ്ത്രങ്ങളിൽ നരേന്ദ്രന്റെ ആയുസ്സറ്റ ചോരയുടെ ശേഷിപ്പുണ്ടോയെന്നയാൾ പരതി .ഇല്ല !
വസ്ത്രം ധരിച്ചു ,വന്ന വഴിയേ കാട്ടുവള്ളികൾക്കിടയിലൂടെ അയാൾ നിരത്തിലേക്ക് വീണ്ടും കയറി .വയലോരത്തുള്ള ഓടിട്ട വീട് ലാക്കാക്കി നടന്നു .വയലിനോട് ചേർന്നുള്ള പൊന്തക്കാട്ടിൽ നിന്നും വൈകുന്നേരം ഒളിപ്പിച്ചു വെച്ച വാഴക്കീറിൽ പൊതിഞ്ഞ മുല്ലപ്പൂക്കൾ അയാൾ കൈകളിലെടുത്തു .
എന്തു കൊണ്ടോ ,കനകാംബരപ്പൂക്കളെ അയാൾക്ക് ഇഷ്ടമല്ലായിരുന്നു.മണമില്ലാത്ത ,വെണ്മയില്ലാത്ത ,മോഹം ജനിപ്പിക്കാൻ കഴിവില്ലാത്ത പാഴ്‍പ്പൂക്കളായിരുന്നു അയാളുടെ കണ്ണിൽ കനകാംബരപ്പൂക്കൾ .അയാളിൽ ചത്ത മീനിന്റെ കണ്ണുകളെ ഓർമ്മിപ്പിക്കുമായിരുന്നു അവ .
ചെമ്പരത്തിച്ചെടികളാൽ വേലി തീർത്ത വീടിന്റെ മുറ്റത്തേക്കയാൾ കയറി ..നരേന്ദ്രന് വേണ്ടി ചൂടിയ കനകാംബരപ്പൂക്കൾ തിങ്ങിയ ചുരുണ്ട തലമുടിയുമായി , പുഞ്ചിരി തൂകി സീമന്തിനി കതകു തുറന്നു ....അയാളെ മാത്രമായി കണ്ടതും ആ കണ്ണുകളിലെ ശോഭ കെട്ടു .
"ങും ....നരേന്ദ്രനില്ലേ ...?
ഇല്ലെങ്കിൽ കയറേണ്ട "
ഇല്ലെങ്കിൽ കയറേണ്ട "
അയാളുടെ മറുപടിക്ക് കാക്കാതെ കതകു കൊട്ടിയടക്കാൻ തുനിഞ്ഞ സീമന്തിനിയെ ഞെട്ടിച്ചു കൊണ്ട് അയാൾ കതക് തള്ളിത്തുറന്നു അകത്തേക്കു കയറി ....തന്റെ തോളറ്റം വരെ മാത്രം ഉയരമുള്ള , അഭംഗി ഒളി തൂകിയ അയാളുടെ രൂപത്തെയടുത്തു കണ്ടു അവൾ പോലും അറിയാതെ മുഖത്തു പുച്ഛം വിരിഞ്ഞു നിന്നു ..
"ങും ... കനകാംബരപ്പൂക്കൾ അഴിച്ചു മാറ്റ് ...
എന്നിട്ടീ മുല്ലപ്പൂക്കൾ ചൂട് ..."
എന്നിട്ടീ മുല്ലപ്പൂക്കൾ ചൂട് ..."
മുഖവുരയില്ലാത്ത,വല്ലാത്തൊരു ആജ്ഞാശക്തിയുണ്ടായിരുന്ന അയാളുടെ വാക്കുകളും,ജ്വലിക്കുന്ന കണ്ണുകളും സീമന്തിനിയിലെ ഭയത്തിന്റെ വിത്തുകളെ മുളപ്പിച്ചു കഴിഞ്ഞിരുന്നു ..കനകാംബരപ്പൂക്കൾ പിച്ചിയെറിഞ്ഞവൾ മുല്ലപ്പൂക്കൾ ചൂടി ... അവൾക്കടുത്തേക്കുരുമ്മി നിന്ന് മുല്ലപ്പൂക്കളുടെ മണത്തിലലിഞ്ഞു ,മനം മറന്നയാൾ കണ്ണുകളടച്ചു .കനകാംബരപ്പൂക്കൾക്കിടയിലൂടെ വമിക്കുന്ന സീമന്തിനിയുടെ മുടിയിഴകളിലെ ചെമ്പരത്തിത്താളിയുടെ ഗന്ധമായിരുന്നു എന്നും നരേന്ദ്രന്റെ ബലഹീനത ..എന്നാൽ ചുരുണ്ട മുടിയിഴകളിൽ നക്ഷത്രപ്പൊട്ടുകൾ പോലെ വിരിഞ്ഞു കിടക്കുന്ന മുല്ലപ്പൂക്കളായിരുന്നു അയാളുടെ ലഹരി ..
പക്ഷേ ,എന്നും നരേന്ദ്രന്റെ ഇഷ്ടങ്ങൾക്കായിരുന്നല്ലോ പ്രസക്തി ... ഈ രാത്രി മുതൽ അതെല്ലാം മാറി മറിയുകയാണ് .. അയാളൊന്നു ഊറിച്ചിരിച്ചു .
പക്ഷേ ,എന്നും നരേന്ദ്രന്റെ ഇഷ്ടങ്ങൾക്കായിരുന്നല്ലോ പ്രസക്തി ... ഈ രാത്രി മുതൽ അതെല്ലാം മാറി മറിയുകയാണ് .. അയാളൊന്നു ഊറിച്ചിരിച്ചു .
കറുത്ത് കുറിയ അയാളുടെ ദേഹം സീമന്തിനിയുടെ മേൽ ഭാരം നൽകിയപ്പോൾ , വേട്ടനായക്ക് മുൻപിൽ പെട്ട മാൻപേടയെപ്പോലെ അവൾ കീഴടങ്ങി .അവളുടെ നിശ്വാസങ്ങളിലെ ചൂട് അയാളിലെ മോഹങ്ങളെ തൊട്ടുണർത്തി .അയാളുടെ വാരിപ്പുണരുകൾക്കിടയിലെപ്പോഴോ , കരിവണ്ടു തേൻനുകരുമ്പോഴും പൂവിനു സ്ഥായിയായ സൗന്ദര്യമുണ്ടാകും എന്ന് സുഖാലസ്യത്തിലേക്കൊഴുകി അവൾ തിരിച്ചറിയുകയായിരുന്നു .അനന്തരം ,അയാളുടെ ചൂടു പറ്റിക്കിടക്കാൻ തുനിഞ്ഞ് സീമന്തിനി അയാൾക്കരികിലേക്ക് നീങ്ങി .തന്റെ പൗരുഷം വാഴത്തപ്പെട്ടതയാൾ അഭിമാനത്തോടെ മനസ്സിലാക്കി .
അടുത്തേക്കു പറ്റിച്ചേർന്ന സീമന്തിനിയെ പുച്ഛത്തോടെ തള്ളി മാറ്റി അയാളെണീറ്റു .കൈയിലിരുന്ന പണം അവൾക്കു നേരെ വീശിയെറിഞ്ഞു ......ആ പണത്തെ നിരാകരിക്കാൻ സീമന്തിനിക്കാവില്ലായിരുന്നു !
അടുത്തേക്കു പറ്റിച്ചേർന്ന സീമന്തിനിയെ പുച്ഛത്തോടെ തള്ളി മാറ്റി അയാളെണീറ്റു .കൈയിലിരുന്ന പണം അവൾക്കു നേരെ വീശിയെറിഞ്ഞു ......ആ പണത്തെ നിരാകരിക്കാൻ സീമന്തിനിക്കാവില്ലായിരുന്നു !
അവിടെ നിന്നിറങ്ങി നെൽക്കതിരുകളെ തലോടി വരുന്ന കാറ്റിന്റെ കൈ കോർത്തുപിടിച്ചു കൊണ്ടയാൾ നടന്നു .ആദ്യമായി ഈ ലോകത്ത് അംഗീകരിക്കപ്പെട്ടതായി തോന്നിയയാൾക്ക് ..ആളുകളുടെ കണ്ണുകളിലേക്ക് നോക്കുമ്പോഴേക്കും ചൂളിപ്പോയിരുന്ന താനിന്നു ഒരാളെ കുത്തിക്കൊലപ്പെടുത്തിയിരിക്കുന്നു ..
ഇനിയൊരാളും കരുണനെ ഭീരുവും ആണത്തമില്ലാത്തവനുമായി കാണില്ല ..
ഇനിയങ്ങോട്ട് ഭയവും ശങ്കയും ആയിരിക്കും കരുണൻ എന്ന നാമം എല്ലാവരിലും ജനിപ്പിക്കുന്ന വികാരം ...
പലവട്ടം ചവിട്ടിത്തേച്ച പെണ്ണിന് മുന്നിൽ പൗരുഷം ഭംഗിയായി ആലേഖനം ചെയ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു .
ഇനിയൊരാളും കരുണനെ ഭീരുവും ആണത്തമില്ലാത്തവനുമായി കാണില്ല ..
ഇനിയങ്ങോട്ട് ഭയവും ശങ്കയും ആയിരിക്കും കരുണൻ എന്ന നാമം എല്ലാവരിലും ജനിപ്പിക്കുന്ന വികാരം ...
പലവട്ടം ചവിട്ടിത്തേച്ച പെണ്ണിന് മുന്നിൽ പൗരുഷം ഭംഗിയായി ആലേഖനം ചെയ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു .
മതി ..
ധാരാളമായിരുന്നു അയാൾക്കെല്ലാം ...
ധാരാളമായിരുന്നു അയാൾക്കെല്ലാം ...
വല്ലാത്തൊരാനന്ദം അയാളുടെ മനസ്സിനെ മഥിച്ചു കൊണ്ടേയിരുന്നു ..തല ഉയർത്തിപ്പിടിച്ചയാൾ ഇരുളിലേക്ക് നടന്നു .
താൻ ഒരു കൊല ചെയ്തെന്ന് നേരം പുലരുമ്പോൾ തന്നെ നാടു മുഴുവൻ അറിയണം ..
അയാൾക്ക് അനിർവചനീയമായ ഒരു ഉന്മാദം തോന്നി അതോർത്തപ്പോൾ ..
അയാൾക്ക് അനിർവചനീയമായ ഒരു ഉന്മാദം തോന്നി അതോർത്തപ്പോൾ ..
നിരത്തിലേക്ക് കയറി അയാൾ നേരെ നടന്നു , മഞ്ഞ വെളിച്ചം കത്തുന്ന പോലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി ...
: ഫർസാന അലി :
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക