പുലരി പതിയെ ചൂട് പിടിച്ചു വരുന്നതേയുള്ളൂ !!! പുലർച്ചയുടെ ഭംഗി ഇപ്പോളും അന്തരീക്ഷത്തിൽ ലയിച്ചാസ്വദിച്ചങ്ങനെ നിൽക്കുന്നുണ്ട്...!!!പ്രകൃതിയിങ്ങനെ സ്വയമാസ്വദിച്ചു നിൽക്കുന്നത് ശ്രദ്ധിച്ചിരിക്കുമ്പോളാണ്,
ജിൻസി പടികയറി വരുന്നത് അമ്മ കണ്ടത് ...മാലാഖ കുഞ്ഞു പോലത്തെ തുടുത്ത മുഖമുള്ള അവൾ,സംശയത്തോടെ പതുക്കെ വന്നു മുൻപിൽ തന്നെയിരുന്നു...!!!!!നാല് കൊല്ലങ്ങൾക്ക് മുൻപു ,പന്ത്രണ്ടാം വയസിൽ വയലിൻ പഠിക്കാൻ തനിക്കു പ്രിയപ്പെട്ട ജോസിന്റെ അടുക്കൽ വന്ന കാലം മുതൽക്കേ അമ്മ കാണുന്നതാണ് ജിൻസിയെ...എന്നും മുട്ടറ്റം ഇറക്കമുള്ള ഫ്രോക്കുകളും ,ചുവന്ന ഫ്രില്ലു പിടിപ്പിച്ച വെള്ള ദുപ്പട്ടകളും, കടും നിറങ്ങളുള്ള നെയിൽ പോളിഷുകളും ഇട്ടു വരുന്നവൾ,പഞ്ചസാരത്തരി നിറമുള്ള കണ്ണുകളിൽ കൗതുകം മുറ്റി നിക്കുമെപ്പോഴും...!!!
ഒരു ക്ലാസും മുടക്കിയിട്ടില്ലവൾ ,സമർത്ഥമായി വയലിൻ വായിക്കും.... അവൾ കണ്ണടച്ചിരുന്നു വയലിനിൽ ഗംഭീരമായി പ്രണയ രാഗങ്ങൾ കൊരുക്കുമ്പോൾ,ജോസിന്റെ മുഖത്ത് അഹങ്കാരത്തിൽ പൊതിഞ്ഞ അഭിമാനം വലിഞ്ഞു മുറുകി നിക്കുന്നത് കണ്ടിട്ടുണ്ടമ്മ!!!

പക്ഷെ ഇന്ന് ഈ വെളുപ്പിന് ജിൻസി ജോസിനെ കാണാൻ വന്നതു വയലിൻ പഠിക്കാനല്ല എന്നും അമ്മക്കറിയാം...
കുറച്ചു നാളുകളായി അമ്മ ജിൻസിയെ ശ്രദ്ധിക്കുന്നുണ്ട്..ഈയിടെയായി ജോസിനെ നോക്കുമ്പോളെല്ലാം അവളുടെ കണ്ണുകളിൽ,ബഹുമാനത്തിനു പകരം അനുരാഗം താളം തുള്ളുന്നത് കണ്ടിട്ടുണ്ട് !!!കൗമാരത്തിന്റ പുറന്തോട് പൊട്ടിച്ചു യൗവ്വനത്തെ പുൽകി ഉണർന്ന തന്റെ ശരീത്തെ അവസരം കിട്ടുമ്പോളെല്ലാം ജോസിനെ ആകർഷിക്കാനുള്ള മാന്ത്രിക വടിപോലെ ഉപയോഗിക്കുന്നതും അമ്മ കണ്ടിട്ടുണ്ട് !!സംശയങ്ങൾ എല്ലാം ഒറ്റയ്ക്ക് തീർക്കാൻ വ്യഗ്രത കാണിക്കുന്നതും,പറ്റുമ്പോളെല്ലാം ജോസിനോട് ഏറ്റവും ചേർന്നൊട്ടി നില്ക്കാൻ ശ്രമിക്കുന്നതും!!! ഒക്കെ അമ്മ കാണുന്നുണ്ട് !!!
ജിൻസിയുടെ ഈ മാറ്റങ്ങളൊന്നും ജോസ് അറിയുന്നില്ലെന്നായിരുന്നു അമ്മ വിചാരിച്ചിരുന്നത്, എന്നാൽ ഇന്നലെ സായാഹ്ന വയലിൻ ക്ലാസ്സു കഴിഞ്ഞു ജിൻസിയെ അടുത്തേക്ക് വിളിച്ചു "നിന്റെ അമ്മയോട് നുണ പറഞ്ഞു നാളെ രാവിലെ ഒറ്റക്കിങ്ങു വരണം " എന്ന് ജോസവളോട് പറഞ്ഞത് കേട്ടപ്പോ മുതലും, നാണത്തിൽ പൊതിഞ്ഞു ചിരിച്ചവൾ "വരാം" എന്നും പറഞ്ഞിറങ്ങി പോയതു കണ്ടപ്പോൾ മുതലും അമ്മക്ക് സമാധാനം ഉണ്ടായിട്ടില്ല!! പന്ത്രണ്ട് വയസ്സിന്റെ നിർമ്മലതയിൽ നിന്നും പതിനാറു വയസ്സിന്റെ ചപലതയിലേക്കാണ് കാലം അവളെ അവളെ കൈ പിടിച്ചു നടത്തുന്നത്...കാലം പറയുന്ന സുഖമുള്ള കുസൃതികൾ ജോസിലൂടെ തന്നെ നേടണമെന്നവൾ ആഗ്രഹിക്കുന്നതിൽ ആണ് അമ്മക്ക് പരിഭ്രമം...എപ്പോൾ അതിന്റെ വരും വരായ്കകൾ ജിൻസി ഓർക്കാതെ പോകുന്നത് പക്വത കുറവുകൊണ്ടാകാം പക്ഷെ,ജോസ് ഒരുങ്ങുന്നത് എന്തിനാണ്!!!അമ്മക്ക് അമ്പരക്കാനേ പറ്റൂ, കാരണം സ്വർഗത്തിലെ പുണ്യാത്മാക്കൾക്കു എല്ലാം കേൾക്കാനും അറിയാനുമെ പറ്റൂ....ഒന്നും തടുക്കാൻ പറ്റില്ല,ഒന്നും തിരുത്താനും....അതിനു മനുഷ്യൻ തന്നെ വിചാരിക്കണം!!!!

ജിൻസി വന്നിരുന്നിട്ടു കുറച്ചായി....ജോസ് പതിയെ പടിയിറങ്ങി വരുന്നുണ്ട്...പതിവിലും തിളങ്ങി നിൽക്കുന്നു മുഖം...!!! പടിയിറങ്ങി ഒരു വാതിൽ തുറന്നു ജോസ് ജിൻസിക്ക് നേരെ നടന്നു...എണീക്കാൻ ശ്രമിച്ച ജിൻസിയോട് ആംഗ്യം കൊണ്ടിരിക്കാൻ പറഞ്ഞിട്ട്,അവൾക്കു മുൻപിൽ മുട്ടുകുത്തി ഇരുന്നു!!!! അവളുടെ രണ്ടു കൈകളും തന്റെ കൈകളിൽ വാങ്ങി ജോസ് സംസാരിക്കാൻ ഒരുങ്ങിയപ്പോൾ എല്ലാം കണ്ടുകൊണ്ടിരുന്ന സ്വർഗ്ഗത്തിലെ അമ്മ ചെവി വട്ടം പിടിച്ചു!! ജോസ് പതുക്കെ പറഞ്ഞു "ജിൻസി,നിനക്ക് എന്നോട് തോന്നുന്ന വികാരങ്ങളെല്ലാം നിന്റെ പ്രായത്തിന്റെയാണ്...അതൊന്നും ശരിയായ സ്‌നേഹമല്ല ...." അത്രയും കേട്ടപ്പോളെക്കും അമ്മയുടെ മനസു നിറഞ്ഞു,എന്റെ ജോസ് വീണ്ടും ശരി തന്നെ എന്ന് തെളിയിച്ചിരിക്കുന്നു.... !!അവരങ്ങനെ ഇരുന്നു മണിക്കൂറോളം സംസാരിച്ചു...ജിൻസിയുടെ കൈകളെ പൊതിഞ്ഞു പിടിച്ചിരിക്കുന്ന ജോസിന്റെ കൈകളിലേക്ക് ജിൻസിയുടെ കണ്ണുനീർ ധാരപോലൊഴുകി വീണു!!! അവസാനം ജോസിനെ മുറുക്കെ ഒന്ന് കെട്ടിപ്പിടിച്ചിട്ടു,ഒരു വലിയ ഭാരം ഇറക്കി വച്ചവളെ പോലെ തോളുയർത്തി അവൾ പടികളിറങ്ങി പോയി,തിരിഞ്ഞു നോക്കാതെ...അവൾ മിഴികളിൽ നിന്നും മായുന്ന വരെ നോക്കി നിന്നിട്ടു ജോസ് അകത്തേക്ക് കയറി പോയി....സ്വർഗ്ഗത്തിലെ അമ്മ പുഞ്ചിരിച്ചു കൊണ്ട് അത്താഴമുണ്ടു!!!
അന്ന് ഇരുട്ടു വീണപ്പോൾ ജിൻസി വീണ്ടും വന്നു രാവിലെ ഇരുന്ന ബെഞ്ചിൽ ഇരുന്നു...അവളുടെ അമ്മയും അനിയത്തിയും കൂടെ ഉണ്ട്...അവര് മാത്രമല്ല ഒരുപാടൊരുപാട് പേരുണ്ട് കൂടെ....!!!
സർവ്വ ഉടയാടകളാലും വിഭൂഷിതനായി ഫാദർ ജോസ് മുണ്ടക്കൽപ്പാളം അൾത്താരയിലേക്കു കയറി വന്നു...ജിൻസി അച്ചനെ ഒന്ന് പാളി നോക്കി,രാവിലെ കണ്ടതിൽ നിന്നും ഒരുപാട് മാറ്റം പോലെ ,പുറകിലും വശങ്ങളിലും കത്തിച്ചു വശങ്ങളിലും കത്തിച്ചു വച്ചിരിക്കുന്ന വിളക്കുകളുടെ വെളിച്ചത്തിൽ അച്ചനു കർത്താവിന്റെ മുഖഛായ ഉള്ള പോലെ തോന്നിയവൾക്കു !!!
തന്റെ ഘനഗംഭീരമായ ശബ്ദത്തിൽ ജോസച്ചൻ പറഞ്ഞു "എല്ലാവർക്കും ക്രിസ്തുമസ് ആരാധനയിലേക്കു സ്വാഗതം, നമുക്ക് ദൈവ പുത്രന്റെ ജനനത്തെ ഘോഷിക്കാം "

തന്റെ മകന്റെ ജനനത്തെ ആഘോഷിക്കാൻ ജോസും ജിൻസിയും ആ പള്ളിയിൽ ഒരുമിച്ചു ഒരുങ്ങുന്നത് കണ്ടു സ്വർഗ്ഗത്തിലെ അമ്മ മധ്യസ്ഥ പ്രാർത്ഥനക്കൊരുങ്ങി!!!എല്ലാവരും ക്രിസ്തുമസ് വെളിച്ചത്തിൽ സന്തോഷിക്കുമ്പോൾ, നരകത്തിന്റെ ഒരു ഇരുട്ടു കോണിൽ,സാത്താൻ മാത്രം, പാളിപ്പോയ തന്റെ ഉപായത്തെ ഓർത്തു നഖം കടിച്ചിരുന്നു !!
ശുഭം
ശുഭം
by: Anil Soumya
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക