
നീയൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ലെടാ ഗുരുത്തം കെട്ടവനേ......
ഇതു പോലെ പലവിധ പഴിചാരലുകളും
ക്ളാസിൽ നിന്ന് പുറത്താക്കലുകളും
ഒന്നാം തരം തൊട്ട് കേട്ടും അനുഭവിച്ചും തഴമ്പിച്ച എനിക്ക്....
SSLC Exam ന് തൊട്ട് മുമ്പ് സ്കൂളിൽ നിന്നുളള പുറത്താക്കൽ തെല്ലും വേദനയോ
വിഷമമോ ഉളളതായിരുന്നില്ല...
എന്നാൽ HMന്റെ കാല് പിടിച്ചിട്ടാണെങ്കിലും
പരീക്ഷ എഴുതാനുളള അനുമതി ഞാൻ നേടിയെടുത്തു....
പരീക്ഷാ ഫലം വന്നപോൾ പാസായി.
എങ്കിലും സ്കൂളിൽ
ചെയ്ത പല കച്ചവടവും മാമന്റെ സ്റ്റേഷനറി കടയിലെ ചില കച്ചവടാനുഭവവും കാരണം ,
ചെയ്ത പല കച്ചവടവും മാമന്റെ സ്റ്റേഷനറി കടയിലെ ചില കച്ചവടാനുഭവവും കാരണം ,
തുടർ പഠനത്തിന് ഞാൻ തീരെ തയ്യാറില്ലായിരന്നു.....
പിന്നീട് പല കച്ചവടങ്ങൾ പരീക്ഷിച്ചെങ്കിലും
ഞങ്ങൾ നാല് സുഹൃത്തുക്കളുടെ പാട്നർഷിപ്പിൽ
ഒരു ഗ്രാന്റ് ബിസ്നസ്സ് തുടങ്ങുമ്പോൾ 25 വയസ്സ് കാണും എനിക്ക്.....
ഒരു ഗ്രാന്റ് ബിസ്നസ്സ് തുടങ്ങുമ്പോൾ 25 വയസ്സ് കാണും എനിക്ക്.....
നാല് വർഷം കൊണ്ട് ബിസ്നസ്സ് അന്താരാഷ്ട്ര തലത്തിലേക്ക് വളർന്ന് പന്തലിച്ച്
കയ്യിൽ കാശ് കുമിഞ്ഞ് വന്ന് കൊണ്ടിരുന്നു.....
ആയിടെ ചെറിയ വീട്ടിൽ നിന്നും മാളികയിലേക്ക് താമസം മാറുകയും ,
കാറും പത്രാസുമൊക്കെയായി ജീവിതം ആർഭാഡമായി കൊണ്ടിരുന്നു....
കോമ്പോണ്ടിനുളളിലെ ഗാർഡൻ വർക് ,
വീട് മൈന്റനൻസ്.....
ഇതിനൊക്കെയാണ് നിഷ്കളങ്കനായ ഗോപിയേട്ടനെ ശമ്പളാടിസ്ഥാനത്തിൽ ജോലിക്ക് വെച്ചത്.....
കാണുമ്പോഴൊക്കെ ബഹുമാനപൂർവം പെരുമാറുകയും
വീട് മൈന്റനൻസ്.....
ഇതിനൊക്കെയാണ് നിഷ്കളങ്കനായ ഗോപിയേട്ടനെ ശമ്പളാടിസ്ഥാനത്തിൽ ജോലിക്ക് വെച്ചത്.....
കാണുമ്പോഴൊക്കെ ബഹുമാനപൂർവം പെരുമാറുകയും
ഏൽപിച്ച ജോലി വളരെ മാന്യമായി ചെയ്യുകയും ചെയ്യുന്ന ഗോപിയേട്ടനോട്...
പക്ഷെ.....
പൗരുഷമായും ഗൗരവത്തോടും മാത്രമേ ഞാൻ പെരുമാറുകയും
സംസാരിക്കുകയും ചെയ്തിരുന്നുളളൂ.....
സംസാരിക്കുകയും ചെയ്തിരുന്നുളളൂ.....
ഉളളിൽ എനിക്ക് ആ മനുഷ്യനോട് സ്നേഹമായിരുന്നെങ്കിലും
മുതലാളി തൊഴിലാളി ബന്ധത്തിനിടയിൽ
സൗഹൃദവും സ്നേഹവും കയറി കൂടിയാൽ ജോലിയിൽ വരുന്ന വീഴ്ചകൾ തുറന്ന് പറയാൻ കഴിയില്ലാ....
എന്ന തോന്നലാണ് എന്റെ ഈ അഭിനയത്തിന് കാരണം....
വിസിറ്റിങ്ങിനോ മറ്റു ബിസ്നസ്സാർത്ഥമോ...
ഫാമിലിയുമൊന്നിച്ച് വിദേശ രാജ്യങ്ങളിൽ പോകുമ്പോൾ
ആരും ചോദിക്കാനും പറയാനുമില്ലാഞ്ഞിട്ട് പോലും
കൊട്ടാരം പോലൊത്ത വീടും പരിസരവും പരിപാലിക്കുന്നതും..,,
ഏൽപിക്കാത്ത പണികൾ പോലും ചെയ്ത് സ്വന്തം വീട് പോലെ നോക്കുന്നതും
അദ്ദേഹത്തിന്റെ ജോലിയിലുളള ആത്മാർത്ഥതയിൽ
ഞാൻ അത്ഭുതപെട്ടിരുന്നു......
ഞാൻ അത്ഭുതപെട്ടിരുന്നു......
ബിസിനസ്സ് പാർണറുമൊത്ത് ഒരു വിദേശ യാത്ര കഴിഞ്ഞ് വന്നപോൾ ...
ഭാര്യ പറഞ്ഞിട്ടാണ് ഗോപിയേട്ടൻ ജോലിക്ക് വരാത്തതും,
കിടപ്പിലായതും ഞാനറിയുന്നത്....
ഇത് കേട്ടപ്പോൾ എന്റെ ഉളളിൽ അദ്ദേഹത്തോടുളള സ്നേഹം .....
എന്റെ വീടിന്റെ സംരക്ഷണത്തിന് വേണ്ടി മാത്രം .....
പുറത്ത് പ്രകടിപ്പിക്കാതിരുന്നത് ഓർത്തോ ,
പുറത്ത് പ്രകടിപ്പിക്കാതിരുന്നത് ഓർത്തോ ,
ഇനിയങ്ങോട്ട് അദ്ദേഹത്തിന്റെ കുടുംബത്തിന് ആര് അത്താണി എന്ന ചോദ്യം മനസ്സിലേക്ക് വന്നതോ....
എന്തോ എന്റെ കണ്ണ് നിറഞ്ഞിരുന്നു....
ഗോപിയേട്ടനെ സന്ദർശിക്കാനും
കുടുംബത്തിന് എന്തെങ്കിലും സഹായം നൽകാനുംവേണ്ടി പോവാൻ ....
ഭാര്യയോട് പെട്ടന്ന് ട്രസ്സ് മാറാൻ പറഞ്ഞ്.,
ഞാൻ വന്ന് കയറിയ ട്രസ്സ് മാറാൻ നിക്കാതെ പോയി കാർ സറ്റാർട് ചെയ്തു.....
കയ്യിൽ ഒരു കിറ്റുമായി കാറിൽ കയറിയ അവൾ ...,
കയ്യിൽ ഒരു കിറ്റുമായി കാറിൽ കയറിയ അവൾ ...,
ഇത് ഗോപിയേട്ടന് എന്തെങ്കിലുമൊന്ന് ഗിഫ്റ്റായിട്ട് കൊടുക്കാൻ ....
നിങ്ങൾ കൊണ്ട് വന്ന ബാഗേജിൽ നിന്ന് എടുത്തതാണ് എന്ന് പറഞ്ഞപ്പോൾ ....
ആ വക കാര്യങ്ങളൊക്കെ
നല്ല പോലെ അവൾ കൈകാര്യം ചെയ്യുന്നത് കൊണ്ട് ..
ഞാൻ
അതെ....
എന്ന് മൂളി .. ഗോപിയേട്ടന്റെ വീട് ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങി.....
അതെ....
എന്ന് മൂളി .. ഗോപിയേട്ടന്റെ വീട് ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങി.....
സൗകര്യം കുറവാണെങ്കിലും ...
കയറി ചെല്ലുന്നവർ ആരായാലും സ്വീകരിച്ചിരുത്താൻ
അദ്ദേഹത്തിന്റെ ഭാര്യക്കും അതുപോലെ തന്നെ അമ്മക്കും നല്ല പോലെ അറിയാം...
ഗോപിയേട്ടനെവിടെ എന്ന് ചോദിച്ച് കിടക്കുന്ന കട്ടിലിനരികിലേക്ക് ചെന്നപ്പോൾ........
ഞാനും കുടുംബവും കാണാൻ ചെന്നതിന്റെ സന്തോഷത്തിൽ
അദ്ദേഹത്തിന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു......
വിവരങ്ങളൊക്കെ തിരക്കി ....
ഇനിയങ്ങോട്ടുളള എല്ലാ ചികിത്സാ ചെലവും ഞാൻ തരുമെന്ന് പറഞ്ഞ്
കയ്യിൽ കരുതിയ പതിനായിരം രൂപ അദ്ദേഹത്തിന്റെ കയ്യിലോട്ട് വെച്ച് കൊടുത്തു.....
എന്റെ കൈ മുറുകെ പിടിച്ച് ഗോപിയേട്ടൻ പൊട്ടി കരഞ്ഞു പറഞ്ഞു.....
പൊന്നു ഷാജിക്കാ.....
ഓരോ യാത്ര കഴിഞ്ഞ് വരുമ്പോയും
നിങ്ങളുടെ ഭാര്യ നദീറത്തയുടെ കയ്യിൽ
നിങ്ങൾ എനിക്കെന്ന് പറഞ്ഞ് ഏൽപ്പിക്കുന്ന ഓരോ സമ്മാനങ്ങളെക്കാളും,
ശമ്പളത്തിന് പുറമെ എനിക്ക് തരാൻ ഏൽപിക്കുന്ന പണത്തെക്കാളും
ഞാൻ ആഗ്രഹിച്ചിരുന്നത് ...
ഞാൻ ആഗ്രഹിച്ചിരുന്നത് ...
നിങ്ങളുടെ മുഖം എന്നോടൊന്ന് ഒന്ന് ചിരിച്ച് കാണാനായിരുന്നു...
ഈ വാക്കുകൾ കേട്ട് ഞാൻ ...
എന്റെ തൊഴിലാളിക്ക് എന്നോടുളള ബഹുമാനവും
തന്റെ ജോലിയോട് കാണിക്കുന്ന ആത്മാർത്ഥതയും
എന്റെ തൊഴിലാളിയോട് ഇത്ര കാലം ഞാൻ കാണിച്ച പുച്ഛ ഭാവവും
എന്റെ സഹധർമണി ഞാൻ പോലുമറിയാതെ എന്നോട് വെച്ച് പുലർത്തിയ സ്നേഹ മനോഭാവവും
എല്ലാം കൂടി ആയപ്പോൾ...
എന്റെ മനസ്സിൽ സന്തോഷവും ദു:ഖവും ഖേദവും ഒരുമിച്ച് ചേർന്നപ്പോൾ....
അത് .... തോരാ തുളളികളായി കവിളിലൂടെ ഒലിച്ചിറങ്ങാൻ തുടങ്ങി.......
ഉമറലി മഠത്തിൽ
###
ഇത് അനുഭവ കുറിപ്പ് അല്ല
ഇത് അനുഭവ കുറിപ്പ് അല്ല
$$$$$$$$$$$$$$$$$$$$
#ചില മുതലാളിമാരുടെ
പൗരുഷ സ്വഭാവമെങ്കിലും തന്റെ തൊഴിലാളിയുടെ നന്മക്ക് വേണ്ടിയായിരിക്കാം....#
പൗരുഷ സ്വഭാവമെങ്കിലും തന്റെ തൊഴിലാളിയുടെ നന്മക്ക് വേണ്ടിയായിരിക്കാം....#
By: Umarali Madathil
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക