
കൊക്കര... കോ... കോ....
ഞാൻ "കുക്കു" കോഴി, നാട്ടിൽ ഉള്ള ഒട്ടുമിക്ക പിടകോഴികളുടെയും സ്വപ്ന നായകൻ....
രാവിലെ എഴുനേറ്റ് കോഴികൂടിന്റെ മുകളിൽ കയറി, രാവിലെ ആയത് എല്ലാവരെയും അറിയിക്കുക എന്നതാണ് ആണ് എൻറെ എന്നത്തേയും ജോലി..... ഇന്നും അതു തന്നെ ചെയ്തു....
രാവിലത്തെ ജോലി കഴിഞ്ഞപ്പോൾ കോഴിക്കൂടിന്റെ മുകളിൽനിന്നും ചാടി താഴെഇറങ്ങാൻ നോക്കുമ്പോൾ ആയിരുന്നു എൻറെ ചിറകിൽ ആരോ അമർത്തി പിടിക്കുന്നത്....
ബ... ബ... ബ... ഇവിടെ വാ കോഴിയെ...
നോക്കുമ്പോൾ ഒരു കൊച്ചു ചെറുക്കൻ എൻറെ ചിറകും കാലും എല്ലാം കൂട്ടി പിടിക്കുന്നു.. വേദനിച്ചിട്ടു വെയ്യ..!! ആരെങ്കിലും ഇവനോട് ഒന്ന് പറ മെല്ലെ പിടിക്കാൻ...
സാധാരണ എന്നെ ആരേലും തൊടാൻ വന്നാൽ അവരെ കൊത്തി പായിക്കാറുള്ള ചിങ്കി കോഴിയെ ഇന്ന് കാണാനും ഇല്ലല്ലോ എൻറെ കോഴി ഭഗവാനെ !!!!
സാധാരണ എന്നെ ആരേലും തൊടാൻ വന്നാൽ അവരെ കൊത്തി പായിക്കാറുള്ള ചിങ്കി കോഴിയെ ഇന്ന് കാണാനും ഇല്ലല്ലോ എൻറെ കോഴി ഭഗവാനെ !!!!
ആ കൊച്ചു ചെറുക്കൻ എന്നെ തല കീഴായി തൂക്കി പിടിച്ച് കാല് രണ്ടും കൂട്ടികെട്ടി, ഇനി എനിക്ക് അനങ്ങാൻ സാധിക്കുംഎന്ന് തോന്നുന്നില്ല, ഞാൻ ദിവസവും ചുറ്റി കറങ്ങാറുള്ള വീടിന്റെ വാതിലിൽ ആ ചെറുക്കൻ പോയി തട്ടി....
ആബിദത്താ.... ആബിദത്താ... ന്നാ ഇങ്ങള് പറഞ്ഞ പോലെ കോഴിനെ ഞാൻ പിടിച്ചിട്ടുണ്ട്...
അവൻ ഉച്ചത്തിൽ വിളിക്കുന്ന ഈ പേര് ഞാൻ മുൻപും കേട്ടിട്ടുണ്ട്... എന്നെ ഈ വീട്ടിൽ വളർത്തുന്ന ആളാണ് ഈ ആബിദത്താ... പക്ഷേ ഈ ചെറുക്കൻ എന്തിനാ എന്നെ പിടിച്ചത്... ആഹ് ആ സ്ത്രീ ചിലപ്പോ പേടിച്ചിട്ടാവും, ഈ സ്ത്രീ പണ്ട് ഒരു തവണ എന്നെ ഇതുപോലെ പിടിക്കാൻ നോക്കിയതാ.. ചിങ്കി കൊത്തി ആട്ടിയതു കൊണ്ട് അന്ന് ഞാൻ രക്ഷ പെട്ടു...
ആ ചെറുക്കൻ എൻറെ രണ്ടു കാലും ആ സ്ത്രീയുടെ കയ്യിൽ കൊടുത്തതിനു ശേഷം അവരോട് പറഞ്ഞു... ഇത്താ എനിക്ക് ഇതിനെ അറുക്കാൻ പറ്റില്ലാട്ടോ... ഇങ്ങളെന്നെ ഈ കോഴിനെ അറത്തോ !
ദൈവമേ.... ഇവര് എന്നെ അറുക്കാൻ ആണോ പിടിച്ച് കൊണ്ട് വന്നത്... എനിക്ക് ജീവിച്ച് മതിയായിട്ടില്ല ഇവരോട് ആരെങ്കിലും ഒന്ന് പറയോ.... പോരാത്തതിന് ചിങ്കിയുടെ കൂട്ടുകാരിയെ ഇന്ന് വൈകുന്നേരം കോഴിക്കൂടിൻറെ പിന്നിൽ കാണാം എന്ന് പറഞ്ഞതാണല്ലോ.... അതിനൊന്നും ഈ ദ്രോഹികൾ എന്നെ സമ്മതിക്കില്ലേ !!!!
എന്നാ നീ പോയിക്കോ മോനെ ഏതായാലും ഈ കോഴിയെ കിട്ടിയല്ലോ അതു മതി... ഇതിനെ അറക്കുന്ന കാര്യം മൊയ്‌ദീനിക്ക നോക്കിക്കോളും...
ആ മൊയ്‌ദീനിക്ക സലാലേന്ന് എപ്പോളാ വരുന്നേ താത്ത...
ഒരു മണിക്കൂർ കഴിയുമ്പോളേക്കും ഇവിടെ എത്തും, ഇപ്പൊ എയർപോർട്ടിൽ ഇറങ്ങി എന്ന് പറഞ്ഞ് വിളിച്ചിരുന്നു....
എന്നാ ഞാൻ പോട്ടേ... എന്ന് പറഞ്ഞ്
എന്നെ ആ സ്ത്രീയുടെ കയ്യിൽ ഏല്പ്പിച് ആ വെട്ടമൃഗം വളരെ സന്തോഷത്തോടെ നടന്നുനീങ്ങി...
എന്നെ ആ സ്ത്രീയുടെ കയ്യിൽ ഏല്പ്പിച് ആ വെട്ടമൃഗം വളരെ സന്തോഷത്തോടെ നടന്നുനീങ്ങി...
താത്ത എന്നെ ഒന്ന് പൊക്കി പിടിച്ച് ഒന്ന് നോക്കി... അപ്പോൾ എനിക്ക് ദേഷ്യം കൊണ്ട് പൊറുതി മുട്ടി നിൽക്കുക ആയിരുന്നു, അത് കൊണ്ട് താത്തയുടെ കയ്യിൽ ഒരു ചെറിയ കൊത്തു അങ്ങ് വച്ച് കൊടുത്തു... അതിന്റെ ദേഷ്യം എന്നോണം എന്നെ ആ വീടിന്റെ ഒരു മൂലയ്ക്കൽ ഇട്ടു അവര് അകത്തേക്ക് പോയി...
ഈ വീടിന്റെ പുറത്ത് ഒരുപാട് തവണ കറങ്ങിയിട്ടുണ്ടങ്കിലും അകം കാണുന്നത് ആദ്യം ആയിട്ടാണ്... എൻറെ കോഴി കൂട് പോലെ അല്ല വലിയ വീടാണ്... ഇവിടെ വേറെ ആരെയും കാണുന്നില്ലല്ലോ എന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ആയിരുന്നു പെട്ടന്ന് ഒരു ശബ്ദം കേട്ടത്.... വീണ്ടും അതേ ശബ്ദം..
ഇതാ വരുന്നു... അകത്തുനിന്നും ആ സ്ത്രീ വിളിച്ചു പറഞ്ഞു... അപ്പോഴാണ് എനിക്ക് ഇത് അകത്തു ഉള്ള ആൾക്കാരെ വിളിക്കാൻ ഉള്ള ബെല്ലാണ് എന്ന് മനസിലായത്...
ഡോർ തുറന്ന ആ സ്ത്രീയെ ഒരു പുരുഷൻ വന്ന് കെട്ടിപിപിടിച്ചു.... "മൊയ്‌ദീനിക്കാ" ഇങ്ങൾക്ക് സുഖം അല്ലെ...?
എന്ന ആ സ്ത്രീയുടെ ചോദ്യം കേട്ടപ്പോൾ ആണ് ഇതാണ് ആ സലാലേന്ന് വന്ന മനുഷ്യ കോഴി എന്ന് എനിക്ക് മനസ്സിലായത്...
എന്ന ആ സ്ത്രീയുടെ ചോദ്യം കേട്ടപ്പോൾ ആണ് ഇതാണ് ആ സലാലേന്ന് വന്ന മനുഷ്യ കോഴി എന്ന് എനിക്ക് മനസ്സിലായത്...
വലിയ വലിയ പെട്ടികൾ ഒക്കെ അകത്തേക്ക് കൊണ്ട് വരുന്നുണ്ട്... അയാൾ ആ സ്ത്രീയുടെ തോളിൽ നിന്നും കൈ എടുക്കുന്നില്ല.
...
...
ഇങ്ങള് എന്നെ വിട്ടാ അടുക്കളയിൽ പണി ഉണ്ട്... താത്ത തൻറെ തോളിൽ വച്ച അയാളുടെ കൈ തട്ടിമാറ്റി കൊണ്ട് പറഞ്ഞു...
ഇയ്യ് ഇവിടെ വാ ൻറെ ആബിദാ... എന്ന് പറഞ്ഞ് അയാള് ആ സ്ത്രീയുടെ കൈ രണ്ടും പിടിച്ച് വച്ചു... എന്നിട്ട് പറഞ്ഞു... ഒന്നുല്ലങ്കിലും രണ്ടു കൊല്ലം കഴിഞ്ഞിട്ടല്ലേ അന്റെ മൊയ്‌ദീനിക്കാ നാട്ടിലേക്കു വരുന്നേ... അപ്പൊ നീ അടുക്കളയിൽ പോയി ഇരിക്കാണോ..?
അതൊന്നും ഇപ്പൊ വേണ്ടാ ഒക്കെ രാത്രി മതി എന്ന് പറഞ്ഞ് മൊയ്‌ദീൻക്കാനെ താത്ത തള്ളി മാറ്റി ... ഈ താത്ത എൻറെ ചിങ്കി കൊഴിടെ പോലെ ആണല്ലോ എന്തിനെങ്കിലും പുറപ്പെട്ടാൽ അമ്പിനും വില്ലിനും അടുക്കാറില്ല.... അല്ലെങ്കിലും എല്ലാ പെണ്ണുങ്ങളും ഇങ്ങനെയാ... വെറുതെ ജാട ഇറക്കും...
എന്തായാലും മൊയ്‌ദീനുകാക്ക വിടുന്ന ലക്ഷണം ഇല്ല... ഇയ്യ് ഇങ്ങു വാ മുത്തേ...
ഏയ്യ് വരൂല...
വാടീ...
ഇങ്ങള് പോ മനുഷ്യ... രാവിലെ ആണോ ഇതൊക്കെ.... താത്ത അടുക്കുന്ന ലക്ഷണം ഇല്ല...
അന്നേ ഞാൻ വിടൂല ൻറെ ആബിദാ... മൊയ്‌ദീൻകാക്ക താത്തയുടെ അരയിലൂടെ കൈയിട്ടു പിടുത്തം ഉറപ്പിച്ചു...
മൊയ്‌ദീൻക്ക ആള് കൊള്ളാമല്ലോ പെണ്ണുങ്ങളെ എങ്ങനെ പിടിക്കണം എന്ന് നല്ലോണം അറിയാം ഇയാൾക്ക് സലാലയിൽ ഇതായിരുന്നോ പണി !
അള്ളോഹ്... മൊയ്‌ദീൻക്ക മൂക്ക് പൊത്തി പിടിച്ച് അലറുന്നുണ്ട് നോക്കിയപ്പോൾ മ്മടെ ആബിദതാത്ത അങ്ങേരുടെ മൂക്കിൽ കടിച്ച് പിടുത്തം വിടീച്ചതാണ്...
എടീ കള്ള സുബറേ... അന്നേ ഞാൻ വിടൂല.. മൊയ്‌ദീൻക്ക വാശിയിൽ വിളിച്ചു പറഞ്ഞു... താത്ത തിരിഞ്ഞ് നിന്ന് ഓടാൻ തുടങ്ങി... താത്ത ഒരു മൂലയ്ക്ക് ഓടിയാൽ മൊയ്‌ദീൻകാക്ക ഓടി അവിടെ എത്തും..
അപ്പോഴേക്കും താത്ത നേരെ കട്ടിലിൽ കയറി നിക്കും.. മൊയ്‌ദീൻകാക്കയും കട്ടിലിൽ കയറും...
അപ്പോഴേക്കും താത്ത നേരെ കട്ടിലിൽ കയറി നിക്കും.. മൊയ്‌ദീൻകാക്കയും കട്ടിലിൽ കയറും...
ഇതൊന്നും നടക്കാൻ പോകുന്നില്ല... താത്താനെ പിടിക്കാൻ ഉണ്ടോ നമ്മുടെ മൊയ്‌ദീൻക്കാ ക്ക് പറ്റുന്നു...
അന്നേ ഞാൻ വിടൂലടി... മൊയ്‌ദീൻക്കായുടെ വാശി കൂടി കൂടി വന്നു...
അന്നേ ഞാൻ വിടൂലടി... മൊയ്‌ദീൻക്കായുടെ വാശി കൂടി കൂടി വന്നു...
ഒന്നുല്ലങ്കിലും രണ്ടു കൊല്ലം കഴിഞ്ഞല്ലേ അന്നേ ഞാൻ കാണുന്നത്...ആ മണലാരണ്യത്തിൽ കിടന്ന് അധ്വാനിച്ച എന്നോടാണോ... നീ ഇങ്ങനെ കാണിക്കുന്നേ... മൊയ്‌ദീൻക്കായുടെ അപേക്ഷ നിഷ്കരുണം ആബിദതാത്ത തള്ളി കളഞ്ഞു....
ആ അടവും പാളി പോയ വിഷമത്തിൽ ഇരിക്കുന്ന മൊയ്‌ദീൻക്കയുടെ മൂക്കിൽ പോയി ഒന്ന് തോണ്ടി ആബിദതാത്ത പറഞ്ഞു... ഇങ്ങള് തോറ്റു എന്ന് പറ എന്നാൽ ഞാൻ ഒരു കൈ നോക്കാം...
അന്റെ മുന്നിൽ ഞാൻ തോൽക്കേ... നടക്കൂല ആബിദാ എന്ന് പറഞ്ഞ് മൊയ്‌ദീൻക്ക താത്തയെ പിടിക്കാൻ കൈ ഒന്ന് നീട്ടി വീശി...
ആബിദതാത്ത യെ മാത്രം പിടി കിട്ടിയില്ല...
പിന്നാലെ എഴുനേറ്റു ഓടിയ മൊയ്‌ദീൻക്ക പഠിച്ച പണി പതിനെട്ടും പയറ്റുന്നുണ്ട്...നോ രക്ഷ..
താത്ത ഓടി കോണി പടിയിൽ കയറി കാക്കയും പിന്നാലെ ഓടി കയറി... താത്ത ഓടി മുകളിൽ എത്തിയപ്പോൾ ഉണ്ട് മുകളിൽ ഒരു ഡോർ അടഞ്ഞു കിടക്കുന്നു ഇനി അങ്ങോട്ട് പോകാൻ പറ്റില്ല... തൊട്ടു പിന്നിൽ മൊയ്‌ദീൻക്കയും...
ഇനി രക്ഷ ഇല്ലാ.. താത്ത പെട്ടു.. മൊയ്‌ദീൻക്കയെ ക്കാളും എനിക്കായിരുന്നു സന്തോഷം...
ഇനി രക്ഷ ഇല്ലാ.. താത്ത പെട്ടു.. മൊയ്‌ദീൻക്കയെ ക്കാളും എനിക്കായിരുന്നു സന്തോഷം...
ആബിദതാത്തയെ തൂകി എടുത്ത് തോളിൽ ഇട്ട് മ്മടെ മൊയ്‌ദീൻക്ക ഓടി റൂമിൽ കയറി വാതിൽ അടച്ചു...
ഛെ !!! ഈ മനുഷ്യൻ മാര് എന്താ ഇങ്ങനെ... ഒരു സംസ്കാരവും ഇല്ലാതെ... എനിക്ക് കാണാൻ പറ്റുന്നില്ലല്ലോ ദൈവമേ...
കുറച്ചു മണിക്കൂർ കഴിഞ്ഞ് ഡോർ തുറന്ന് ഒരു രാജ്യം വെട്ടിപ്പിടിച്ച മുഖ ഭാവത്തോടെ മ്മടെ മൊയ്‌ദീൻക്ക പുറത്തേക്ക് വന്നു അപ്പോളാണ് അകത്തു ഒരു മൂലയിൽ ഇരിക്കുന്ന എന്നെ കാണുന്നത്...
എന്തിനാ ആബിദാ ഇജ്ജ് ഈ കോഴിനെ അകത്തു വച്ചിരിക്കുന്നെ.. അകത്തേ മുറിയിൽ ഉള്ള താത്തനോട് വിളിച്ചു ചോദിച്ചു...
അത് ഇങ്ങള് വരുന്നത് പ്രമാണിച്ചു അറക്കാൻ കൊടുന്നു വച്ചതാ... ഇങ്ങളെന്നെ അറത്ത് തരിൻ എന്നാ ഞാൻ നല്ല കറി വെച്ചുതരാം ...
അത് കേട്ടപ്പോൾ എൻറെ ഇട നെഞ്ച് ഒന്ന് പിടച്ചു ഇത്രേം കാഴ്ച എന്നെ കാണിച്ചത് ഞാൻ അവസാനിക്കുന്നതിനു മുൻപേ ഉള്ള ഒരു ഓഫർ ആയിരുന്നോ ദൈവമേ... ഇനി എൻറെ സമയം അവസാനിച്ചു എന്ന് കരുതി ഇരിക്കുന്ന എന്നെ എടുത്ത് ഉയർത്തി പിടിച്ച് മൊയ്‌ദീൻക്ക പറഞ്ഞു..
അവിടെ മൂന്ന്നേരവും ഈ കോഴി തന്നെയാ അതോണ്ട് എനിക്കൊന്നും വേണ്ടാ ഈ കോഴി കറി എനിക്ക് വല്ല കുമ്പളങ്ങ കറിയും മതി... എന്ന് പറഞ്ഞ് എൻറെ കാലിലെ കെട്ടു അഴിച്ചു എന്നെ പുറത്തേക്ക് വിട്ടു...
അവിടെ മൂന്ന്നേരവും ഈ കോഴി തന്നെയാ അതോണ്ട് എനിക്കൊന്നും വേണ്ടാ ഈ കോഴി കറി എനിക്ക് വല്ല കുമ്പളങ്ങ കറിയും മതി... എന്ന് പറഞ്ഞ് എൻറെ കാലിലെ കെട്ടു അഴിച്ചു എന്നെ പുറത്തേക്ക് വിട്ടു...
ദൈവമേ... നീ എന്നെ രക്ഷിച്ചു... ഞാൻ അവിടെ നിന്നും പുറത്തേക്ക് ഓടി രക്ഷപെട്ടു...
പുറത്ത് കറങ്ങി നടക്കുമ്പോൾ ആയിരുന്നു ൻറെ പ്രാണൻ ആയ ചിങ്കി അവിടെ ഓരോന്ന് കൊത്തി തിന്നുന്നത് കണ്ടത്, ഞാൻ അനുഭവിച്ചത് വല്ലതും അവൾ അറിഞ്ഞോ ആവോ? ...
ഇന്ന് മൊയ്‌ദീൻക്കാ ചെയ്ത പോലെ ഞാൻ ഇവളെ ഇവിടെ മൊത്തം ഓടിക്കും... നിക്കടീ അവിടെ...
ആബിദാതാത്ത യെ കാളും ബുദ്ധിമുട്ടാണ് ഈ ചിങ്കിയെ കീഴ്പെടുത്താൻ...
അവളുടെ പിന്നാലെ ഓടി നടക്കുന്ന എന്നെ ആ വീടിന്റെ അടുക്കള ഭാഗത്ത് നിന്നും ആരോ ബ... ബ.. എന്ന് വിളിച്ചു... നോക്കിയപ്പോൾ ആബിദതാത്ത.. എന്നിട്ട് എന്നോട് ഒരു ചോദ്യം "ഇജ്ജും സലാലെന്ന് വന്നതാണോ കോഴിയെ" എന്ന്...
സലാലയിൽ നിന്ന് അല്ല അമേരിക്കയിൽ നിന്നാണ് എന്ന് പറയണം എന്നുണ്ടായിരുന്നു... പക്ഷേ എൻറെ ഭാഷ അവർക്ക് മനസിലാവൂല്ലലോ...
ആബിദതാത്തയുടെ തമാശ കേൾക്കാൻ നിൽക്കാതെ ഞാൻ വേഗം ചിങ്കിയുടെ പിന്നാലെ ഓടി...
ആബിദതാത്തയുടെ തമാശ കേൾക്കാൻ നിൽക്കാതെ ഞാൻ വേഗം ചിങ്കിയുടെ പിന്നാലെ ഓടി...
അവസാനം ഞാൻ അവളെ കൂടിന്റെ ഉള്ളിലേക്ക് ആട്ടി കയറ്റി... അങ്ങനെ ഞാനും ആ ധൗത്യത്തിൽ വിജയിച്ചു...
അടുത്ത ദിവസം വളരെ സന്തോഷത്തോടെ രാവിലെ തന്നെ ഞാൻ എൻറെ ജോലി ചെയ്തു...
കോക്കര... കോ... ക്കോ...
കൂക്കി കഴിഞ്ഞപ്പോൾ തന്നെ എന്നെ ഇന്നും ആരോ പിറകിൽ നിന്നും ചിറകുകൾ കൂട്ടി പിടിച്ചു... നോക്കിയപ്പോൾ മ്മടെ മൊയ്‌ദീൻക്ക...
ഇന്നലെ ആബിദതാത്ത വച്ച കുമ്പളങ്ങ കറി മൂപ്പരാൾക്ക് ഇഷ്ട്ടം ആയില്ല എന്ന് തോനുന്നു... എന്നെ ഇന്ന് കശാപ്പ് ചെയ്യാൻ ആണ് പരുപാടി... ഇന്നലെ എന്നെ രക്ഷിച്ച ദൈവദൂതൻ ഇന്ന് എൻറെ കാലൻ ആയിമാറും...
ഇന്ന് എന്നെ ആരുംതന്നെ രക്ഷിക്കാൻ വരില്ല എന്ന് എനിക്ക് ഉറപ്പായി, കാരണം ഇനി ഒരു സലാലിയൻ കോഴി വരാൻ ഇല്ലാ ...
By
ismail oduparayil
ismail oduparayil
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക