
ഉറക്കം തീരാത്ത കണ്ണുകളോടെ അടുക്കള ലക്ഷ്യം വച്ചു.നിത്യത്തൊഴിലിൻ്റെ ലാഘവത്തോടെ പാത്രങ്ങൾ നിറഞ്ഞ റാക്കിൽ നിന്നും ചായപ്പാത്രം കയ്യിലെടുത്തപ്പോൾ "ഇനിയുമെന്നെയിങ്ങനെ കഷ്ടപ്പെടുത്തണോ?" എന്ന പതിവു കലമ്പലോടെ അവൾ സ്റ്റൗവ്വിലേറി.
ചായ ഫ്ലാസ്കിലേക്കു പകർന്ന് ,കൈപ്പിടി എന്നോ നഷ്ടപ്പെട്ട ചായപ്പാത്രം കഴുകി വയ്ക്കുമ്പോൾ "നിന്നെയെനിക്ക് നഷ്ടപ്പെടുത്താനാവില്ലെന്നേ " എന്നു പറയാതെ പറഞ്ഞു പോയി.
ചായ ഫ്ലാസ്കിലേക്കു പകർന്ന് ,കൈപ്പിടി എന്നോ നഷ്ടപ്പെട്ട ചായപ്പാത്രം കഴുകി വയ്ക്കുമ്പോൾ "നിന്നെയെനിക്ക് നഷ്ടപ്പെടുത്താനാവില്ലെന്നേ " എന്നു പറയാതെ പറഞ്ഞു പോയി.
കോളേജ് വിദ്യാർത്ഥിയായ മകൻ കൈക്കുഞ്ഞായിരുന്നപ്പോൾ അവനു വേണ്ടി പാൽ തിളപ്പിക്കാൻ വാങ്ങിയ പാത്രമാണ് ഇപ്പോൾ ചായപ്പാത്രമായി പരിണമിച്ചിരിക്കുന്നത് .മോഡേൺ പരിവേഷത്തോടെ പല തരം സോസ് പാനുകൾ പിന്നാലെയെത്തിയെങ്കിലും ഇതു വിട്ടു കളയാനാവുന്നില്ല.
അവധി ദിനത്തിൻ്റെ മാധുര്യം കൂടി ചായയിൽ നുകർന്ന് അലസമായിരുന്നപ്പോൾ കണ്ണും ചിന്തയും അടുക്കള പാത്രങ്ങളെ തഴുകി
"ഇനിയിതു മാറ്റിക്കൂടേ "? എന്ന ചോദ്യത്തെ അവഗണിച്ച് "കൈയ്ക്കിണങ്ങിയത് " എന്ന പട്ടം നൽകി ഓരോ സ്ത്രീയും കാത്തുസൂക്ഷിക്കുന്ന ഒരു കൂട്ടം പാത്രങ്ങൾ എല്ലാ അടുക്കളകളിലുമുണ്ടാവും.
കോടികൾ മുടക്കിപ്പണിത, കൊട്ടാരസദൃശ്യമായ പുതിയ വീട്ടിലേയ്ക്ക് താമസമായപ്പോൾ, പഴയ വീട്ടിലെ ആക്രി സാധനങ്ങളുടെ കൂട്ടത്തിൽ ഭർത്താവ് എടുത്തെറിഞ്ഞ പഴഞ്ചൻ ചീനച്ചട്ടി, അയാളുടെ കണ്ണുവെട്ടിച്ച്, പുതിയ വീട്ടിലേയ്ക്ക് അതിസാഹസികമായി കടത്തിയ കഥപറഞ്ഞ കൂട്ടുകാരിയുടെ കണ്ണിലെ തിളക്കം ഏതൊരു പുത്തൻ പാത്രത്തേയും വെല്ലുന്നതായിരുന്നു.
പാത്രങ്ങളെ ഇഷ്ടപ്പെടാത്ത സ്ത്രീകളുണ്ടോ???
പാത്രങ്ങളോടുള്ള ഇഷ്ടം കൊണ്ടാവാം തൻ്റെ ചിന്തകളേയും വികാരങ്ങളേയും നിയന്ത്രിക്കുകയും പുതിയ ജീവനെ സൃഷ്ടിക്കുകയും ചെയ്യുന്ന അവളുടെ ശാരീരികാവയവം പോലും പാത്രം ചേർത്തു വിളിക്കപ്പെടുന്നത് !!! "
പാത്രങ്ങളോടുള്ള ഇഷ്ടം കൊണ്ടാവാം തൻ്റെ ചിന്തകളേയും വികാരങ്ങളേയും നിയന്ത്രിക്കുകയും പുതിയ ജീവനെ സൃഷ്ടിക്കുകയും ചെയ്യുന്ന അവളുടെ ശാരീരികാവയവം പോലും പാത്രം ചേർത്തു വിളിക്കപ്പെടുന്നത് !!! "
മനുഷ്യബന്ധങ്ങളെപ്പോലെ തന്നെയാണ് ഓരോ സ്ത്രീയ്ക്കും പാത്രങ്ങളോടുള്ള ബന്ധം എന്നു തോന്നാറുണ്ട്. ഒഴിവാക്കാൻ പററാത്ത വിധം പ്രിയപ്പെട്ടവ, മറ്റുള്ളരുടെ മുൻപിൽ പ്രൗഢി കാണിക്കാൻ ചില്ലലമാരയിൽ വയ്ക്കുന്നു എന്നതിൽക്കവിഞ്ഞ് കാര്യമായ പ്രയോജനമില്ലാത്തവ ,സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ താഴെ വീണുടയുന്നവ, ഭംഗിയും തിളക്കവും നഷ്ടപ്പെട്ടുവെങ്കിലും ഇല്ലാതെ പറ്റില്ല എന്നു തോന്നിപ്പിക്കുന്നവ...........
ശരിയ്ക്കും പറഞ്ഞാൽ ഇവരല്ലേ കഥാ "പാത്രങ്ങൾ " .????
By Elsamma Sabu
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക