മനുവിന്റെ ബൈക്കിന്റെ ശബ്ദം കേട്ട് അനുജത്തി സുമ ഗെയിറ്റ് തുറന്നു കൊടുത്തു. ബൈക്ക് കാർ പോർച്ചിലേക്ക് കയറ്റി നിർത്തി ഇറങ്ങുന്നതും കാത്തു സുമ നിന്നിരുന്നു.
സുമയുടെ കാതിൽ കിടന്നാടുന്ന പുതുപുത്തൻ ഡിസൈനിലുള്ള കമ്മലിലേക്ക് മനു വീണ്ടും വീണ്ടും നോക്കി. ഇത് ഇതിനു മുമ്പ് എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നോർത്തിട്ടും മനസ്സിലേക്ക് തെളിഞ്ഞു വരുന്നില്ല.
എങ്ങിനെയുണ്ട് ഏട്ടാ, നന്നായിട്ടില്ലേ, ഇപ്പോൾ എന്നെ കാണാൻ നല്ല ഭംഗിയില്ലേ, ദീപിക പദുകോണിന്റെ ഒരു സൈഡ് കട്ടില്ലേ .
പിന്നെ ഏട്ടന്റെ ചക്കര എന്നും
സുന്ദരിയല്ലേ. കമ്മലിട്ടപ്പോൾ ഇച്ചിരീം കൂടി സൗന്ദര്യം കൂടി .
സുന്ദരിയല്ലേ. കമ്മലിട്ടപ്പോൾ ഇച്ചിരീം കൂടി സൗന്ദര്യം കൂടി .
ആട്ടെ ഇത് എതുകടയിൽ നിന്നാണ് വാങ്ങിയത്. ഞാൻ തന്ന പൈസ തികഞ്ഞോ?
ഏട്ടനോട് പതിനായിരം രൂപയല്ലേ ചോദിച്ചത് എന്നിട്ട് എണ്ണായിരം രൂപയല്ലേ ഏട്ടൻ തന്നുള്ളു. ബാക്കി ഡിസ്കൗണ്ട് കിട്ടി.
രണ്ടാഴ്ച്ചയായി സുമ ശല്യപ്പെടുത്താൻ തുടങ്ങിയിട്ട് ശമ്പളം കിട്ടുമ്പോൾ പതിനായിരംരൂപ തരണം . ഒരിടത്ത് നല്ലൊരു കമ്മൽ കണ്ടു വച്ചിട്ടുണ്ട്. അതു വാങ്ങാനാണ്, പൊന്നു ചേട്ടനല്ലേ, ഏട്ടനോടല്ലാതെ ആരോട് ചോദിയ്ക്കാനാണ് എന്നെല്ലാം സോപ്പിടാൻ തുടങ്ങിയിരുന്നു.
ശരിയാണ് പാവം കുട്ടി. അച്ഛനായും ചേട്ടനായും അവൾക്ക് താൻ മാത്രമല്ലേ ഉള്ളൂ.
അങ്ങിനെയാണ് ഇന്നലെ വൈകുന്നേരം എണ്ണായിരം രൂപ കൊടുത്തത്. എല്ലാം കഴിഞ്ഞപ്പോൾ പതിനായിരം കൊടുക്കാൻ തികഞ്ഞില്ല.
എന്നാലും ഇത്രയും ഡിസ്കൗണ്ട് തന്നത് ഏതു ജ്വല്ലറി കാരാണ്.
ജ്വല്ലറിയിൽ നിന്നല്ല ഏട്ടാ. ഇത് പതിമൂവായിരം രൂപ വിലയുള്ള കമ്മൽ ആണ്. ഇന്നാളു സൂപ്പർ ഹിറ്റായ ഹിന്ദി സിനിമയിൽ ദീപിക ഇട്ടിരുന്ന മോഡലിൽ ഉള്ളതാണ്. എന്റെ ഒരു കൂട്ടുകാരിക്ക് പൈസയ്ക്ക് അത്യാവശം വന്നപ്പോൾ അവൾ അയ്യായിരം രൂപ കുറച്ചു തന്നതാണ്.
എന്റെ ദൈവമേ അപ്പോൾ അതാണ് ഈ കമ്മലിനോട് നല്ല പരിചയം തോന്നിയത്.
അല്ലെങ്കിലും പണ്ടുള്ളവർ പറയുന്നത് ശരിയാണ്
അനിയത്തിയുടെ കൂട്ടുകാരിയേയും അനിയത്തിയായി കാണണമെന്ന്. അങ്ങിനെ കാണാതിരുന്നതാണീ കുഴപ്പത്തിനെല്ലാം കാരണം.
അനിയത്തിയുടെ കൂട്ടുകാരിയേയും അനിയത്തിയായി കാണണമെന്ന്. അങ്ങിനെ കാണാതിരുന്നതാണീ കുഴപ്പത്തിനെല്ലാം കാരണം.
അനിയത്തിയുടെ കൂട്ടുകാരി യായിരുന്ന സുന്ദരിയായ മഞ്ജിമയെ പരിചയപ്പെട്ടു. ഇടയ്ക്കിടെയുള്ള കണ്ടുമുട്ടലും സംസാരവും ഫോൺ നമ്പർ കൈമാറ്റവും ചാറ്റിംഗും, ഫോൺ വിളിയും എല്ലാം ആയപ്പോൾ തമ്മിലറിയാതെ പ്രണയ കുരുക്കിലായി.
അനിയത്തിയുടെ വിവാഹത്തിനു ശേഷം മഞ്ജിമ യേ വിവാഹം കഴിയ്ക്കാം എന്നെല്ലാം ഉള്ള ഒത്തിരി സ്വപ്നങ്ങൾ നെയ്തുകൂട്ടി.
ഒരു ദിവസം മഞ്ജിമ ഏതോ ഫാഷൻ മാസികയിലുള്ള കമ്മലിന്റെ പരസ്യം കാണിച്ച്
അതിലുള്ള തരത്തിലുള്ള കമ്മൽ വാങ്ങിത്തരണമെന്ന് പറഞ്ഞു. അതിനായി ഒരു ദിവസം മൊത്തം ടൗണിൽ പല കടകളിൽ കറങ്ങിയിട്ടാണ് ആ കമ്മൽ കിട്ടിയത്. മനുവിന്റെ ഉള്ളിൽ പാഞ്ചാലിയ്ക്ക് കല്യാണസൗഗന്ധികം പറിച്ചു കൊണ്ടു ചെന്ന് പ്രേമപുരസ്സരം കൊടുത്ത ഭീമൻ ആയിരുന്നു. ഭീമസേനനെ പോലെ മനു ആനന്ദ പുളകിതനായിരുന്നു. പക്ഷെ ആ സന്തോഷം അധികം ദിവസം നീണ്ടു നിന്നില്ല. മനസ്സിൽ ചിന്തിച്ച ഉപമ പോലെയായി ബാക്കി കാര്യങ്ങൾ. മഞ്ജിമ എന്നല്ല പാഞ്ചാലി എന്ന പേരായിരുന്നു അവൾക്ക് അനുയോജ്യം. മനു ഉൾപ്പെടെ പഞ്ചപാണ്ഡവർ ആയിരുന്നു ആ ഭൈമിയുടെ കാമുകർ. പക്ഷെ മനു അറിഞ്ഞപ്പോഴേയ്ക്കും വളരെ വൈകിപ്പോയി എന്നു മാത്രം. അതോടെ ആ പ്രേമ ബന്ധത്തിൽ നിന്ന് ബുദ്ധിപൂർവ്വം പിന്മാറി, പുറത്താരും അറിഞ്ഞില്ല, സുമ പോലും അറിഞ്ഞില്ല എന്നത് ഒരു ഭാഗ്യമായി. അതൊരു സമാധാനം ആയി.

രസം അതല്ല മഞ്ജിമയ്ക്ക് പതിമൂവായിരം രൂപയ്ക്ക് വാങ്ങി കൊടുത്ത കമ്മലാണ് ഇന്ന് എണ്ണായിരം രൂപയ്ക്ക് മഞ്ജിമ മനുവിന്റെ അനിയത്തിയ്ക്ക് വിറ്റത്.
ഒരു ജോഡി കമ്മൽ കൊണ്ട് ഒരു കാമുകനെ രണ്ടു പ്രാവശ്യം തേച്ച കാമുകി ലോകത്ത് ഇവൾ മാത്രമേ കാണുകയുള്ളു. മഞ്ജിമാമനു ആകാതിരുന്നത് ദൈവഭാഗ്യം.
By: PS ANILKUMAR
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക