Slider

കഴുതപ്പുലിരാജ്യം

0
No automatic alt text available.

വളരെ പെട്ടെന്നാണ്
കഴുതപ്പുലികളുടെ ഒരു കൂട്ടം
കാടുവിട്ടു നാട്ടിലേക്കിറങ്ങിയത് .
കൂട്ടത്തോടെ വേട്ടയാടിപ്പിടിച്ചിരുന്നവര്‍,
തിരഞ്ഞുപിടിച്ച് കീഴ്പ്പെടുത്തിയിരുന്നവര്‍,
തെളിവുകളില്ലാതെ തിന്നുതീര്‍ത്തിരുന്നവര്‍,
അവര്‍ക്കിത് ഉന്മാദത്തിന്റെ കാലം.
വേട്ടയാടാതെ ധാരാളം ഇരകള്‍,
പങ്കുവെക്കപ്പെടാത്ത ഇരകള്‍,
അധികാര ഗര്‍വില്‍ കീഴ്പ്പെട്ടഇരകള്‍,
തിന്നു തീര്‍ക്കാതെ ശേഷിപ്പിച്ചാലും
ചോദ്യം ചെയ്യാന്‍ ആരുമില്ലാത്തയിരകള്‍,
ഓടിയൊളിക്കാന്‍ ഇടമില്ലാത്തയിരകള്‍
അവര്‍ക്കിതു മരണംപൂക്കുന്ന ദുരിതകാലം.
ഭ്രാന്തബോധത്തിനു തീപിടിച്ച കഴുതപ്പുലികള്‍
ആര്‍ത്തിയോടെതിന്നുതീര്‍ത്തുകൊണ്ടേയിരുന്നു
ഇരകള്‍ തീര്‍ന്നപ്പോള്‍
പരസ്പരം കൊന്നുതിന്നാന്‍തുടങ്ങിയവര്‍
തിന്നാന്‍ വേണ്ടി മാത്രമല്ല
കൊല്ലാന്‍ വേണ്ടിയും കൊല്ലുന്നവര്‍.
കൊലചെയ്യപ്പെട്ടേക്കാമെന്നുപേടിച്ച്
ആത്മീയകഴുതപ്പുലിഗുരു
അന്തപ്പുരത്തില്‍ ധ്യാനത്തിലാണിപ്പോള്‍.
കഴുതപ്പുലികളുടെ രാജ്യത്ത്
ഇന്നു കൊലകള്‍മാത്രമേയുള്ളൂ
------------അനഘ രാജ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo