Slider

എന്റെ പൂത്താംകീരി

0
ദേവൂ...... ദേവൂ.....
അമ്മയുടെ വിളി കേട്ടാണ് ഞാൻ ഉണർന്നത്...
ഈ അമ്മയെന്തിനാ ഇവളെ വിളിക്കുന്നെ...
മോളെ ഇന്ന് ട്യൂഷൻ എപ്പോഴാ..., ?
ആന്റി .. ഇന്ന് 8 മണിക്കാനു...
ഇവൻ ഇതെന്തു കിടപ്പാ..
ഇന്നിനി പോണില്ലേ ആവ്വോ.....
അമ്മയുടെ വഴക്കു തുടങ്ങി..
വേഗം പുതപ്പ് തലയിൽ കൂടിയിട്ട് അടുത്ത ഉറക്കത്തിനായി തയ്യാറെടുതു...
അപ്പോഴേക്കും കലി തുള്ളി അമ്മ റൂമിലെത്തി.. എടാ നിന്റെ പോലെ തന്നെ യല്ലേ ദേവൂട്ടിയും. അവൾ ദേ റെഡി ആയ്യി നീ പോണില്ലേ... വെറുതെ ആണ് ഇവനൊക്കെ വേണ്ടി പൈസ ചിലവാക്കുന്നത്..
ദിവസവും ഈ ചീത്ത കേട്ടു എണീക്കേണ്ട ഗതികേടാണ് ഇപ്പോൾ..
ഈ ദേവൂ നെ എങ്ങിനെ നാട് കടത്തും...
ഇവളിപ്പോൾ മൊത്തത്തിൽ ശല്യ മായല്ലോ..
ക്ലാസ്സിലെ എല്ലാ കാര്യങ്ങളും വീട്ടിൽ വന്നു പറയും, മാർക്ക്‌ കുറഞ്ഞാലും അറിയും. .. കട്ടപാര തന്നെ....
പത്തു മിനുട്ടിനുളിൽ റെഡി ആയി...
അപ്പോഴേക്കും പാര വീടിനു മുന്നിൽ കാത്തുനിൽപ്പ് തുടങ്ങി..
മോളെ മോളു പൊയ്ക്കോ ഇവനെയൊക്കെ കാത്തു നിന്നാൽ മോളും വൈകും..
സാരമില്ല ആന്റി ഞാൻ വെയിറ്റ് ചെയ്തോളാം..
അയ്യോ എന്തൊരു വിനയം ..
ഇവൾ ആളൊരു പൂത്താംകീരി തന്നെ..
എന്നും എത്ര വൈകിയാലും എന്നെ കാത്തു നില്കും അത് അവളുടെ ഒരു ഹോബി ആണ്..
അതു എനിക്ക് വഴക്കു കേൾപ്പിക്കാൻ വേണ്ടി മാത്രമാണെന്ന് നന്നായ് അറിയാം..
അങ്ങിനെ ഒരുങ്ങി പിടിച്ചു ഞങ്ങൾ യാത്ര തുടങ്ങി...
ചെയ്യാത്ത ഹോം വർക്കുകൾ ഓർമിപ്പിച്ചു പഠിക്കാനുള്ള പാഠങ്ങളെ ഓർമിപ്പിച്ചു ഞങ്ങൾ സ്കൂളിൽ എത്തി...
അവിടെയെത്തിയാൽ പിന്നെ മറ്റു രണ്ടു പേരാകും.. അവളൊരു പഠിപ്പി, ക്ലാസ്സ്‌ ലീഡർ എല്ലാം ആയിരുന്നു... കാണാൻ വല്യ ഗ്ലാമറൊന്നും ഇല്ലേലും പുള്ളി അവിടത്തെ ഹീറോയിൻ ആയിരുന്നു. ആൺകുട്ടികളുടെ പേടി സ്വപ്നം ഒഴിവു പീരിയഡുകളിൽ പ്രധാനഅദ്ധ്യാപകന്റെ കയ്യിൽ നിന്നും എല്ലാവർക്കും അടി മേടിച്ചു കൊടുക്കുന്ന ഭീകരി...
എങ്കിലും
എപ്പോഴോക്കെയോ എന്നെ അവൾ അതിൽ നിന്നും ഒഴിവാക്കിയിരുന്നു.
പത്തിൽ പഠിക്കുമ്പോൾ ആണ് അവൾക്ക് ഒരു പ്രണയം ഉണ്ടായത് ..
ഇവൾക്ക് പ്രണയമോ..
എന്റെ മനസ്സിൽ ഉണ്ടായ സന്തോഷത്തിനു
അതിരില്ലായിരുന്നു..
അമ്മയുടെ നല്ല കുട്ടീനെ പറ്റി പറയാനോരു കാര്യമായി....
എന്റെ സുഹൃത്തായിരുന്ന അനു ആയിരുന്നു ആ ഹത ഭാഗ്യൻ .. അത് ആലോചിച്ഛ് ചിരിക്കാത്ത രാത്രികൾ ഉണ്ടായിരുന്നില്ല...
പത്താം ക്ലാസ്സിലെ പഠനം ഞങ്ങൾ തകർത്തു വാരി.. പരീക്ഷ കഴിഞ്ഞു.
നല്ല മാർക്കോടെ അവൾ പാസ്സായി. ഞാനും തരക്കേടില്ലാതെ പാസ്സായി.
അവൾ ഏതൊരു റെസിടെൻഷ്യൽ സ്കൂളിൽ ചേർന്ന്...
അപ്പോഴൊക്കെ മനസ്സിൽ ഉണ്ടായ സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റില്ലായിരുന്നു...
. പുതിയ സ്കൂളിൽ ചേർന്നു. ഉന്മാദത്തിന്റെ ദിവസങ്ങൾ.. പുതിയ ഹയർ സെക്കന്ററി സ്കൂളിൽ ഞാനും കൂട്ടുകാരും തകർത്തു. സ്കൂളിലെ കാര്യങ്ങൾ വന്നു പറയാൻ ആരുമില്ല എന്റെ ഇഷ്ടം പോലെ എങ്ങിനെ വേണേലും നടക്കാം...
സ്വാതന്ത്ര്യത്തിന്റെ ദിനങ്ങൾ..
അപ്പോഴതാ ഓണം അവധിക്ക് നമ്മുടെ പൂത്താംകീരി വന്നു.
ഇപ്പോൾ ഭയങ്കര ഉപദേശി ആണ്...
രാവിലെ എന്നെ കാണാൻ വന്നിരുന്നു.
നിനക്ക് എക്സാം എങ്ങിനെ ഉണ്ടായിരുന്നു.. പഠിക്കുന്നിലെ എന്നൊക്കെ നൂറു ചോദ്യങ്ങൾ...
മോളു പോയെ പിന്നെ ഇവനൊന്നും പഠിക്കണില്യ .. ഒന്നും ഞാൻ അറിയുന്നുമില്ല. മോൾ ഇവനെയൊന്നു പറഞ്ഞു മനസിലാക്കണം.. മോളു പറഞ്ഞാൽ ഇവൻ കേൾക്കും.. അമ്മയുടെ വക
ഉവ്വ് കേട്ടത് തന്നെ.. ഈ അമ്മക്കെന്താ...
ഒന്നും മിണ്ടിയില്ല.. അതിനെ വേഗം യാത്രയാക്കി.
അങ്ങനെ പ്ലസ് ടുവും കഴിഞ്ഞു..
ഒരു രാത്രി പകലാകുന്നത് പോലെ എല്ലാം കഴിഞ്ഞു.
അവൾ നഴ്സിംഗ് പഠിക്കാൻ ടൗണിൽ ഹോസ്റ്റലിൽ ആയ്യി.
ഞാനിവിടെ ആർട്സ് കോളേജിൽ ചേർന്ന്..
ഇടക്ക് അവൾ വരും .
അവിടത്തെ വിശേഷങ്ങൾ പറയാൻ..
ഞാനും എന്റെ വീര വാദങ്ങൾ കേറ്റി വിടും..
ഇടക്ക് അനു വിന്റെ കാര്യം പറഞ്ഞു അവളെ യൊന്നു ഇളക്കും..
എവിടെ പുള്ളിക്ക് ഇപ്പോ പഠിക്കണം ജോലി കിട്ടണം വേറെ കുറെ ചിന്തകൾ...
അപ്പോൾ അമ്മ വന്നു എന്റെ പുരാതികളുടെ കെട്ടഴിക്കും. എനിക്ക് ഉത്തരവാദിത്തം ഇല്ല.എന്നിങ്ങനെ....... !
അങ്ങിനെ അവൾ പഠിപ് കഴിഞ്ഞു ജോലിക്കു കയറി.
ഞാനിപ്പോഴും കൂട്ടുകാർക്കൊത്ത് അവസാന വർഷം അടിച്ചു പൊളിക്കുന്നു..
അപ്പോഴാണ് ആ വാർത്ത വന്നത് ഞാൻ പഠിച്ച കോഴ്സ് യൂണിവേഴ്സിറ്റി അംഗീകാരംഇല്ലാത്തതിനാൽ എക്സാം എഴുതാൻ പറ്റില്ലെന്ന്, ആകെ പ്രശ്നമായി,
അമ്മ പറയാത്ത ചീത്തകൾ ഇനി ബാക്കിയില്ല
ഞാൻ കണ്ടു പിടിച്ച കോഴ്സ് ആണല്ലോ.
എനിക്കൊരു വികാരവും തോന്നിയില്ല. രാവിലെ അമ്മ ജോലിക്കു പോകും,ഞാൻ വീട്ടിൽ കിടന്നു ഉറക്കം, തീറ്റ, അങ്ങിനെ എന്റെ കാര്യങ്ങൾ എല്ലാം നല്ല രീതിയിൽ പൊയ്ക്കോണ്ടിരികുമ്പോൾ ചാച്ചൻ ഗൾഫിന്നു വന്നപ്പോൾ ഒരു അടിപൊളി മൊബൈൽ കൊണ്ടു വന്നു..
പിന്നെ അതിലായി ഫുൾ ടൈം.
അന്ന് ഫേസ്ബുക് ഓപ്പൺ ചെയ്തപ്പോൾ അതാ അവളുടെ റിക്വസ്റ്റ്.. വേഗം അക്‌സെപ്റ് ചെയ്തു.
പിന്നെ അവളുടെ കോളേജ് കഥകളും,
പുതിയ കൂട്ടുകാരികളെ എനിക്ക് പരിചയപെടുത്തി.
അവരോടൊപ്പം രാത്രികളിൽ എന്റെ ഫേസ്ബുക് പേജുകൾ കളർ ഫുൾ ആയി എന്നു തന്നെ പറയാം.
അപ്പോഴാണ് നമ്മുടെ കഥനായകൻ വീണ്ടും തിരിച്ചു വരുന്നത്. അനു...!
ലവൾക്ക് ഒരു പണി കൊടുക്കാൻ വേണ്ടി തന്നെ അവനായിട്ട് വീണ്ടും കണക്ട് ആക്കി.
എന്തിനു പറയാം പെണ്ണ് രാത്രി ഭയങ്കര ചാറ്റിങ് "ഹരി ഞാനെന്താ ചെയ്യാ..
അനുന്റെ കാര്യം......."
ഞാൻ കട്ട സപ്പോർട്ട് അങ്ങ് കൊടുത്തു..
എന്റെ പിൻ ബലത്തിൽ അവളതിനു വളമിട്ട് വെള്ളമൊഴിച്ചു നന്നായി വളർത്തി.
. ഒരിക്കൽ രാവിലെ പെണ്ണോരു ലെറ്ററും കൊണ്ടു വന്നേക്കുന്നു..
"
ഹരി എന്റെ കല്യാണമാണ് നീ നേരത്തെ വരണം, എനിക്ക് വേറെ ചേട്ടൻമാരോന്നും ഇല്ലാന്നു അറിവുള്ളതല്ലേ"..
അതിനെന്താ മോളെ അവനൊക്കെ നേരത്തെ എത്തും അമ്മയതു ഏറ്റെടുത്തു.. ഞാൻ ആ ലെറ്റർ വേഗം തുറന്നു നോക്കി,
അതെ,
അനു ബലറാം അവൻ തന്നെ വരൻ
എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാൻ പറ്റുന്നില്ലായിരുന്നു.
ഈ പൂത്താംകീരി എങ്ങിനെ ഇതൊപ്പിച്ചു..
എന്നാലും ആളൊരു സംഭവം തന്നെ.
പണി കൊടുക്കാൻ വേണ്ടി ഞാൻ ചെയ്തത്, ഇവര് ഇത്ര സീരിയസ് ആർന്നോ....
എന്റെ എല്ലാ പ്ലാനും എട്ടു നിലയിൽ പൊട്ടി.. ആകെ നിരാശ തോന്നി.
അമ്മയുടെ കുത്തു വാക്കുകൾ കൂടാൻ ഇനിയൊന്നും വേണ്ടല്ലോ.
അങ്ങിനെ ആ സുദിനം വന്നെത്തി,അവളുടെ വിവാഹം.
അതാ സർവ്വാല്ലകാരവിഭൂഷിതയായി അവൾ എന്നെ നോക്കി പല്ലിളികുന്നു..
നിരാശയും വിഷമവും എല്ലാം എന്നെ അലട്ടി.
പെൺകുട്ടി ആയിട്ടു പോലും അവൾ അവളുടെ സ്വപ്‌നങ്ങൾ സ്വന്തമാക്കി.. എന്നിട്ടും ഞാൻ..... അവളോട്‌ അസൂയ തോന്നി..
കൂടുതൽ ആലോചിച്ചു കുഴപ്പിക്കാതെ ആ പന്തലിൽ നിന്നും ഇറങ്ങി. അവളുടെ തീരുമാനങ്ങൾ എപ്പോഴും ശരിയായിരുന്നു, എന്നെ ഒരുപാട് ഉപദേശിചിടുണ്ട്.. പക്ഷെ എന്റെ പ്രവർത്തികളാണ് എന്നെ ഇന്ന് ഒന്നും ആക്കാതിരുന്നത്.
എല്ലാം മനസിലാക്കിക്കാനും അവൾ തന്നെ വേണ്ടി വന്നു.
മനസിലാകെ എന്തൊക്കെയോ തിരയിളക്കങ്ങൾ ...
എല്ലാം ശൂന്യ മായ അവസ്ഥ.....
അവളുടെ പുഞ്ചിരി മനസ്സിൽ ഒളിപ്പിച്ചു,
അവൾക്കു ഒരായിരം മംഗളങൾ നേർന്നു കൊണ്ട് ഞാനും എന്റെ ലക്ഷ്യത്തിലേക്കുള്ള യാത്ര തുടങ്ങി .....

by: AchuAthira
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo