
സുലൈമാന് പെണ്ണ് വേണം. അത് എഫ് ബിയിൽ നിന്ന് തന്നെ വേണം.
സുലൈമാന്റെ അയൽവാസി ഷുക്കൂറ് എഫ് ബിയിൽ നിന്നാണ് പെണ്ണ് കണ്ടെത്തിയതും കല്യാണം കഴിച്ചതും.
അന്ന് തുടങ്ങിയതാ സുലൈമാന് സൂക്കേട്.
എഫ് ബി ഒരു മാട്രിമോണിയൽ ഗ്രൂപ്പാണെന്നാണ് സുലൈമാൻ മനസ്സിലാക്കിയിരിക്കുന്നേ.
എഫ് ബി ഒരു മാട്രിമോണിയൽ ഗ്രൂപ്പാണെന്നാണ് സുലൈമാൻ മനസ്സിലാക്കിയിരിക്കുന്നേ.
സുലൈമാനെ കുറ്റം പറയാനൊക്കില്ല. അമ്മാതിരി സൗന്ദര്യമല്ലെ ഷുക്കൂറിന്റെ എഫ് ബി ബീവിക്ക്.
അന്ന് മുതൽ തുടർച്ചയായി ജോലിക്ക് പോകാൻ തുടങ്ങിയ സുലൈമാൻ ഒരു മൊബൈൽ, സുലൈമാന്റെ ഭാഷയിൽ കണ്ട് വിളിക്കുന്ന തരത്തിലുള്ളതൊന്ന് വാങ്ങിയതോടെ അസ്സലായി പണിക്ക് പോക്ക് നിർത്തി.
കൊരങ്ങന്റെ കയ്യില് കൊട്ടത്തേങ്ങ കിട്ടിയ മാതിരി ഞെക്കാനറിയാതെ തിരിച്ചും മറിച്ചും പിടിച്ച് സുലൈമാൻ ഒരീസം പൂർത്തിയാക്കി.
അങ്ങനെ ഷുക്കൂറിന്റെ സഹായത്തോടെ എഫ് ബി തുറന്ന സുലൈമാന് അതിലെ തരുണീമണികളെ കണ്ട് വെള്ളമിറക്കി.
പതിനഞ്ച് ദിവസം കുത്തിയിരുന്ന് ഞെക്കലും തോണ്ടലും പഠിച്ച സുലൈമാന് എഫ് ബി യിൽ കാണുന്ന തരുണീമണികൾക്കൊക്കെ റിക്വസ്റ്റ് അയച്ചു കൊണ്ടിരുന്നു.
പകൽ മുഴുവൻ എഫ് ബി മാർക്കറ്റിലും രാത്രി ഇൻബോക്സിലും സുലൈമാൻ അന്തിയുറങ്ങി.
അതിനിടെയാണ് ആശുപത്രിയിൽ ബന്ധുവിനെ കാണാൻ പോയ സുലൈമാൻ തന്റെ കൂടെ പഠിച്ച നബീസൂനെ കാണുവാൻ ഇടയായത്.
സുലൈമാന്റെ വിശേഷങ്ങളൊന്നും നബീസു ചോദിച്ചില്ലെങ്കിലും പുറത്ത് കടയിൽ നിന്ന് കുറച്ച് അത്യാവശ്യ സാധനങ്ങൾ വാങ്ങിക്കൊണ്ട് വരാൻ കഴിയുമോ എന്ന് ചോദിച്ചു.
കേട്ടപാതി കേൾക്കാത്ത പാതി സംഗതി ഏറ്റ സുലൈമാൻ സാധനങ്ങളുടെ ലിസ്റ്റിന്റെയും പൈസയുടെയും ഒപ്പം നബീസു ന്റെ ഫോൺ നമ്പറും കൈക്കലാക്കാൻ മറന്നില്ല.
കേട്ടപാതി കേൾക്കാത്ത പാതി സംഗതി ഏറ്റ സുലൈമാൻ സാധനങ്ങളുടെ ലിസ്റ്റിന്റെയും പൈസയുടെയും ഒപ്പം നബീസു ന്റെ ഫോൺ നമ്പറും കൈക്കലാക്കാൻ മറന്നില്ല.
അന്ന് വൈകുന്നേരം വാട്സാപ് തുറന്ന സുലൈമാൻ കണ്ടത് നബീ സൂന്റെ നമ്പറിൽ വാട്ട്സാപ്.
പിന്നെ കണ്ടത് കാക്കക്കൂട്ടത്തിൽ കല്ലിട്ട മാതിരിയുള്ള മെസേജുകൾ.
കലപില കലപില മെസേജുകൾക്കിടയിൽ നബീ സൂ ന്റെ മനംകവരാൻ അധികം താമസമുണ്ടായില്ല.
നബീസു വിവാഹമോചിതയാണെങ്കിലും സുലൈമാന് അതൊരു പ്രശ്നമായിരുന്നില്ല.
അങ്ങിനെ വാട്സാപ്പിൽ തുടങ്ങി എഫ് ബി യിലേക്കും തിരതല്ലിക്കയറിയ പ്രണയ പ്രളയം എഫ് ബി യിലെ സ്റ്റിക്കറുകളേയും ഇമോജികളേയും സ്മൈലികളേയും സംഹാര താണ്ഡവമാടി.
അങ്ങിനെയാണ് നാട്ടിലെ പ്രധാന മുതലാളിയുടെ മകളുടെ കല്യാണം രണ്ടു പേർക്കും ഒത്തുവന്നത്.
യാദൃശ്ചികമായി കണ്ടുമുട്ടിയ പ്രണയിനിയെ കണ്ട് സുലൈമാൻ നിർവൃതി പൂണ്ടു.
കല്യാണസൽക്കാരം നടക്കുന്ന അടുക്കളക്കടുത്ത് തന്നെയാണ് ഫ്രീക്കൻമാർ തമ്പടിക്കാറ്.
കാരണം സ്ത്രീകളുടെ ഭക്ഷണശാല വേർതിരിച്ചെടുത്തിട്ടുണ്ടെങ്കിലും മുഖം അടുക്കളയിലേക്കായിരിക്കും.
അങ്ങിനെയാണ് ഫ്രീക്കനായ സുലൈമാൻ നബീസൂന്റെ മുമ്പിൽ എത്തപ്പെട്ടത്.
അങ്ങിനെയാണ് ഫ്രീക്കനായ സുലൈമാൻ നബീസൂന്റെ മുമ്പിൽ എത്തപ്പെട്ടത്.
ഫ്രീക്കനായ സുലൈമാനെ പ്രണയാവേശത്തോടെ നോക്കി നിൽക്കുന്ന നബീസൂനെ കണ്ട് അടുക്കള കേന്ദ്രീകൃത ഫ്രീക്കന്മാർക്ക് അസൂയ മൂത്തു എന്ന് പറയേണ്ടതില്ലല്ലോ.
പായസത്തിന്റെ തളികകളുമായി പാറി നടക്കുന്ന ഫ്രീക്കന്മാരിലൊരാൾ സുലൈമാന് ഒരു ഗ്ലാസ് പായസം നൽകിയത് നേര്.
അത് സുലൈമാൻ തനിക്ക് നൽകുമെന്ന് നബീസു നിനച്ച് പോയോ?
എന്തു ചെയ്യണമെന്ന് ഒരു പിടിയുമില്ലാതെ നിൽക്കുന്ന സുലൈമാനെ കണ്ട് ഒരു ഫ്രീക്കൻ അലറി.
"ഡാ സുലൈമാന് മധുരം കൊടുക്കല്ലെ.. അവന്ഷുഗറിന്റെ അസുഖം കൂടുതലാ...
പ്രമേഹത്തിന് ഗുളിക കുടിക്കുന്നവനാ... എന്ന്.
കേട്ടപാതി കേൾക്കാത്ത പാതി സുലൈമാന്റെ കൈയിൽ നിന്ന് പായസം ഫ്രീക്കൻ തട്ടിപ്പറിച്ചു വാങ്ങി.
പ്രമേഹത്തിന് ഗുളിക കുടിക്കുന്നവനാ... എന്ന്.
കേട്ടപാതി കേൾക്കാത്ത പാതി സുലൈമാന്റെ കൈയിൽ നിന്ന് പായസം ഫ്രീക്കൻ തട്ടിപ്പറിച്ചു വാങ്ങി.
ആ ചെറിയ ഷോക്കിൽ നിന്ന് സുലൈമാന് മോചിതനാകാൻ ഏതാനും സെക്കന്റുകൾ മാത്രം.
സൈക്കിളിൽ നിന്ന് വീണ ചിരിയോടെ നബീ സൂനെ നോക്കിയപ്പൊ സുലൈമാൻ ഞെട്ടി. അവളെ അവിടെ കാണാനേയില്ല. സുലൈമാൻ തന്റെ പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് മുഴുവൻ അവളെ തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. അന്ന് രാത്രി ഏറെ വൈകിയും നബീസൂന്റെ എഫ് ബിയും വാട്സാപ്പും ഓഫ് ലൈനിലാണെന്ന സത്യം സുലൈമാൻ വേദനയോടെ മനസ്സിലാക്കി.
അവളുടെ പ്രൊഫൈലിലൂടെ സഞ്ചരിച്ച സുലൈമാന് സങ്കടം കൊണ്ട് കണ്ണ് നിറഞ്ഞതിനാലാകണം " പ്രമേഹം: ദാമ്പത്യ ബന്ധം തകർത്തേക്കാം എന്ന പോസ്റ്റ് കാണാതെ പോയത്.
ഹുസൈൻ എം കെ.
നല്ല രചന ...വെൽഡൺ
ReplyDelete