ഒഴിവുകാലത്തിന്റെ മൂർദ്ധന്യത്തിലുള്ള ഒരു മദ്ധ്യാഹ്നം. അവനും അനിയത്തിക്കുട്ടിയും നാടൻകളികളുടെ നന്മ നിറഞ്ഞ പോരാട്ടത്തിന്റെ
നടുവിലായിരുന്നു. കളിയിൽ ബദ്ധശ്രദ്ധ വേണ്ട
ഈർക്കിൽ കളിയിലായിരുന്നു ഇരുവരും, കൂടിക്കിടക്കുന്ന
അമ്മക്കോലിനോ പിള്ളക്കോലുകൾക്കോ ഒരിറ്റുചലനം ഉണ്ടോ എന്ന്
വിമാനം പറത്തുന്ന വൈമാനികന്റെ ജാഗ്രതയോടെ ഇരിയ്ക്കുന്ന നേരത്താണ്
അച്ഛന്റെ ശബ്ദം ഉയർന്നു കേട്ടത്.

കളി മതിയാക്കിയിട്ട് കുത്തോട്ടിൽപ്പോയി സാധനങ്ങൾ വാങ്ങി വരാൻ
നോക്ക്, വൈകിട്ട് എന്നും ഇടിവെട്ടും മഴയും ഉള്ളതാണ്. അച്ഛൻ പശുവിനെ തീറ്റിയ്ക്കാൻ
പുറത്തെ പറമ്പിലേക്കിറങ്ങി.
നോക്ക്, വൈകിട്ട് എന്നും ഇടിവെട്ടും മഴയും ഉള്ളതാണ്. അച്ഛൻ പശുവിനെ തീറ്റിയ്ക്കാൻ
പുറത്തെ പറമ്പിലേക്കിറങ്ങി.
കളിയുടെ രസച്ചരട് മുറിഞ്ഞതിൽ അവനും
അനിയത്തിയ്ക്കും അമർഷമുണ്ട്, പക്ഷെ പെട്ടെന്ന് പോകുന്നതാണ്
നല്ലത്, ദേഷ്യം വന്നാൽ
അച്ഛൻ കണ്ണുപൊട്ടുന്ന ചീത്ത പറയും.
അനിയത്തിയ്ക്കും അമർഷമുണ്ട്, പക്ഷെ പെട്ടെന്ന് പോകുന്നതാണ്
നല്ലത്, ദേഷ്യം വന്നാൽ
അച്ഛൻ കണ്ണുപൊട്ടുന്ന ചീത്ത പറയും.
പശുവിന് പിണ്ണാക്കിനും, പുളിയരിയ്ക്കും വീട്ടു സാധനങ്ങളും വാങ്ങാനുള്ള
പൈസ കൃത്യമായുണ്ട്. ഒട്ടും കൂടുതലില്ല. രണ്ടു മിഠായി വാങ്ങാനുള്ള പൈസ പോലും അധികമില്ല. അച്ഛനീ കണക്കെല്ലാം കൃത്യമായി അറിയുന്നതെങ്ങിനെ?
പൈസ കൃത്യമായുണ്ട്. ഒട്ടും കൂടുതലില്ല. രണ്ടു മിഠായി വാങ്ങാനുള്ള പൈസ പോലും അധികമില്ല. അച്ഛനീ കണക്കെല്ലാം കൃത്യമായി അറിയുന്നതെങ്ങിനെ?
ഇല്ലാഞ്ഞിട്ടല്ലേ, പറക്കമുറ്റാത്ത നാലു കുട്ടികൾ ഉൾപ്പെടെയുള്ള
ആറംഗ കുടുംബത്തിനെ
പട്ടിണിയും, പരിവട്ടവും
ഇല്ലാതെ അല്ലലില്ലാതെ വളർത്തിയത് അച്ഛന്റെ കഠിനാദ്ധ്വാനം ഒന്നുകൊണ്ടു മാത്രമല്ലേ.
ആകെയുള്ള വരുമാനം ഒരു പശുവും പറമ്പിലെ അല്പസ്വല്പം കൃഷിയും മാത്രം.
ആറംഗ കുടുംബത്തിനെ
പട്ടിണിയും, പരിവട്ടവും
ഇല്ലാതെ അല്ലലില്ലാതെ വളർത്തിയത് അച്ഛന്റെ കഠിനാദ്ധ്വാനം ഒന്നുകൊണ്ടു മാത്രമല്ലേ.
ആകെയുള്ള വരുമാനം ഒരു പശുവും പറമ്പിലെ അല്പസ്വല്പം കൃഷിയും മാത്രം.
രണ്ട് സഞ്ചിയും കൈയ്യിൽ
പിടിച്ച് വഴക്കിട്ടും, വഴക്കിടാതേയും, പരസ്പരം സ്നേഹിച്ചും,
ദ്രോഹിച്ചും അവനും അനിയത്തിക്കുട്ടിയും ആയുള്ള എന്നുമുള്ള കുത്തോട് യാത്ര തുടങ്ങി.
പിടിച്ച് വഴക്കിട്ടും, വഴക്കിടാതേയും, പരസ്പരം സ്നേഹിച്ചും,
ദ്രോഹിച്ചും അവനും അനിയത്തിക്കുട്ടിയും ആയുള്ള എന്നുമുള്ള കുത്തോട് യാത്ര തുടങ്ങി.
പുതിയ റോഡിൽ കൂടെ പോയാൽ അല്പം വെയിൽ
കൊണ്ടു നടന്നാലും റോഡിലൂടെ പോകുന്ന
വണ്ടികളുടെ നമ്പർ പ്ലേറ്റ് നോക്കി നമ്പറുകളിച്ച് പോകാം. ആദ്യം തന്നെ
ഒന്നു മുതൽ ഒമ്പതു വരേയുള്ള നമ്പറുകളിൽ നിന്ന് രണ്ടു പേരും ഓരോ നമ്പർ തിരഞ്ഞെടുത്തിട്ട് പിന്നീട് വരുന്ന വണ്ടികളുടെ നമ്പർ പ്ലേറ്റിൽ തങ്ങളിൽ ആരുടെ നമ്പർ ആണ് ഉള്ളത് ആ ആൾ വിജയി.
വിജയിക്കുന്നയാൾ തോറ്റവർക്ക് ഒരു നമ്പറിന്
ഒരടി . അടി ചിലപ്പോൾ
ഇടിയിൽ കലാശിക്കും, നല്ല സ്നേഹത്തിൽ ആണെങ്കിൽ മൃദുവായ
അടികൾ.

കത്തിക്കാളുന്ന മേടച്ചൂടിൽ,
ഒരു മരത്തിന്റെ തണൽപോലുമില്ലാത്ത കറുത്ത ടാറിട്ട റോഡിലൂടെ
കളി ചിരിയുമായി കുത്തോട്ടിൽ എത്തിയതറിഞ്ഞില്ല. പാലത്തിന്റെ ഇറക്കത്തിലൂടെയുള്ള സ്റ്റെപ്പുകൾ ഇറങ്ങി വരുമ്പോൾ താഴത്തെ കടയിലെ തൂണിൽ കാർഡ് ബോർഡ്
കടലാസിൽ ചോക്കു കൊണ്ട് എഴുതിയ പരസ്യം
അനിയത്തിക്കുട്ടി വായിച്ചു.

സ്കൂൾ പ്രിന്റ് വിൽക്കപ്പെടും.
അതെന്താത്?
സ്കൂൾ പ്രിന്റല്ല, കൂൾസ്പ്രിന്റ് ആണ്.
നല്ല വെയിൽ, നമുക്ക് ഓരോന്ന് വാങ്ങിക്കുടിച്ചാലോ?
ഇന്ന് നമ്മുടെ കൈയ്യിൽ പൈസ ഇല്ലല്ലോ. നാളെ
നമുക്ക് നമ്മൾ കൂട്ടി വച്ചിരിക്കുന്ന കശുവണ്ടി വിറ്റ് കൂൾസ് പ്രിന്റ് കുടിയ്ക്കാം.
തെർമോകോൾ പെട്ടിയിൽ
ഐസ് നിറച്ച് അതിൽ നിറച്ച് വച്ചിരിക്കുന്ന പച്ച നിറമുള്ള സ്പ്രിന്റ് കുടിയ്ക്കാൻ അവനും
കുറെ നാളായി ആഗ്രഹിക്കുന്നു. അതിന് കാരണമുണ്ട് കഴിഞ്ഞ ദിവസം അവൻ ആ കടയിൽ സാധനങ്ങൾ വാങ്ങിയ നേരത്താണ്
ഒരുത്തൻ വന്ന് ഒരു കൂൾസ് പ്രിൻറ് വാങ്ങി. കടക്കാരൻ
പൊട്ടിച്ചു കൊടുക്കാൻ പോയ നേരം അവൻ തന്നെ
വാങ്ങി, ചാക്കു ചരടിൽ കെട്ടിയിട്ടിരിക്കുന്ന ഓപ്പണർ കൊണ്ട് തുറന്നു.
പക്ഷെ ഇതിന് മുമ്പ് സോഡ കുടിച്ച പരിചയം മാത്രമുള്ള
പുള്ളിക്കാരൻ നന്നായി കുലുക്കിപ്പൊട്ടിച്ചു. ക്രിക്കറ്റ് കളി ജയിച്ച് കപ്പു കിട്ടുന്ന നേരം ഷാംപയിൻ പൊട്ടിച്ച കണക്ക് അവന്റെ കുപ്പിയിലുള്ള സ്പ്രിന്റ് മുക്കാൽ ഭാഗത്തോളം പതഞ്ഞുപൊങ്ങി പുറത്തേക്ക് തൂവി തെറിച്ച നേരം മഞ്ഞളിച്ച അവന്റെ മുഖം മനസ്സിൽ നിന്നു മാറുന്നില്ലെങ്കിലും, കുലുക്കാതെ പൊട്ടിച്ചു കുടിയ്ക്കുന്ന കൂൾ സ്പ്രിന്റി ന്റെ കുളിർമ്മയും, മധുരവും അവന്റെ ഉള്ളിൽ നിറഞ്ഞു
തുടങ്ങി.

അപ്പോഴാണ് യാദൃശ്ചികമായി നമ്മുടെ ദേവകിയുടെ വീട്ടിലെ ബാബുവിനെ കണ്ടത്. പുള്ളിയാണെങ്കിൽ പത്താം ക്ലാസ്സ് പരീക്ഷ എഴുതുക തോൽക്കുക വീണ്ടു മെഴുതുക വീണ്ടും തോൽക്കുക എന്ന കലാപരിപാടി തുടങ്ങിയിട്ട്
കുറെ വർഷങ്ങൾ ആയി.
കുറെ വർഷങ്ങൾ ആയി.
ഇന്നലെയാണ് ബാബുവിന്റെ കഴിഞ്ഞ വർഷത്തെ റിസൽട്ട് വന്നത്. ഇപ്രാവശ്യവും
ദയനീയമായി പരാജയപ്പെട്ടു എന്ന്
പ്രത്യേകം പറയേണ്ടതില്ലല്ലോ.
ദയനീയമായി പരാജയപ്പെട്ടു എന്ന്
പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഏതായാലും ബാബുവിന്റെ
അടുത്ത് ഒരു നമ്പർ ഇടാൻ
അവർ തീരുമാനിച്ചു.
അടുത്ത് ഒരു നമ്പർ ഇടാൻ
അവർ തീരുമാനിച്ചു.
ബാബുവിനെ കണ്ട ഉടനെ
അവൻ ചോദിച്ചു
ബാബുവിന്റെ റിസൽട്ട് വന്നില്ലേ.
അവൻ ചോദിച്ചു
ബാബുവിന്റെ റിസൽട്ട് വന്നില്ലേ.
വന്നു ഇപ്രാവശ്യവും പതിവുപോലെ ഗുദാ ഹുവാ.
ഇല്ല ബാബു,
ഇപ്രാവശ്യം
ബാബു പാസ്സായി എന്നാണല്ലോ ഞങ്ങൾ
അറിഞ്ഞത്.
ഇപ്രാവശ്യം
ബാബു പാസ്സായി എന്നാണല്ലോ ഞങ്ങൾ
അറിഞ്ഞത്.
ഇല്ല ഉറപ്പായും പാസ്സായില്ല.
തർക്കം മുറുകി. അവർ ഉറച്ചു നിന്നു പാറപോലെ
ബാബു ജയിച്ചു എന്ന്,
കോറസ്സായി പറഞ്ഞു കൊണ്ടേയിരുന്നു.
ബാബു ജയിച്ചു എന്ന്,
കോറസ്സായി പറഞ്ഞു കൊണ്ടേയിരുന്നു.
ബാബുവും ഉറച്ചു നിന്നു
തോറ്റു എന്ന കാര്യത്തിൽ.
തോറ്റു എന്ന കാര്യത്തിൽ.
അവനും അനിയത്തിയും
വിടാനുള്ള ഭാവമില്ല. അവർ
വീണ്ടും തറപ്പിച്ചു പറഞ്ഞു
ബാബു ജയിച്ചു എന്ന്.
വിടാനുള്ള ഭാവമില്ല. അവർ
വീണ്ടും തറപ്പിച്ചു പറഞ്ഞു
ബാബു ജയിച്ചു എന്ന്.
ബെറ്റു വയ്ക്കാം, ബാബു തന്നേ മുന്നിട്ടിറങ്ങി. ഒരു രൂപ അവരുടെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.
നാളെ ഞാൻ തോറ്റാൽ
നിങ്ങൾ രണ്ടു രൂപാ തിരിച്ചു തരണം.
നാളെ ഞാൻ തോറ്റാൽ
നിങ്ങൾ രണ്ടു രൂപാ തിരിച്ചു തരണം.
ശരി ഞങ്ങൾക്കു സമ്മതം, ഡബിൾ ഓക്കെ പറഞ്ഞ്
അവനും അനിയത്തിയും
കൂടെ ബാബുവിന്റെ ഒരു രൂപ കൊടുത്ത് രണ്ട് കൂൾസ് പ്രിന്റ് വാങ്ങി.
കടക്കാരൻ തന്നേ കൊച്ചുക്കുട്ടികളെ എടുക്കുന്ന പോലെ കുലുക്കാതെ പൊട്ടിച്ച്
ഇളം പച്ച നിറത്തിലുള്ള
രണ്ട് സ്ട്രോയും ഇട്ട് അവരുടെ കൈയ്യിൽ കൊടുത്തു. ആദ്യമായി
കുടിച്ച കൂൾ സ്പ്രിന്റിന്റെ
നുരയും പതയും മധുരവും
തണുപ്പും ഇന്നും ഉള്ളിൽ ഒരു കുളിരായ് നുരയുന്നു.

രണ്ടു ദിവസം കഴിഞ്ഞ്
ബാബുവിനെ കണ്ടു.
ബെറ്റിൽ ജയിച്ച സന്തോഷത്തോടെ രണ്ടു രൂപ വാങ്ങാമെന്നോർത്ത്
ബാബു പറഞ്ഞു
ബാബുവിനെ കണ്ടു.
ബെറ്റിൽ ജയിച്ച സന്തോഷത്തോടെ രണ്ടു രൂപ വാങ്ങാമെന്നോർത്ത്
ബാബു പറഞ്ഞു
ഞാനാണ് ജയിച്ചത്
രണ്ടു രൂപയെടുക്ക്
രണ്ടു രൂപയെടുക്ക്
അവനും അനിയത്തിയും
കൂടെ പറഞ്ഞു
അതാണ് ഞങ്ങൾ പറഞ്ഞത് ബാബുവാണ്
ജയിച്ചത് പിന്നെന്തിനാണ്
ഞങ്ങൾ പൈസ തരുന്നത്.
കൂടെ പറഞ്ഞു
അതാണ് ഞങ്ങൾ പറഞ്ഞത് ബാബുവാണ്
ജയിച്ചത് പിന്നെന്തിനാണ്
ഞങ്ങൾ പൈസ തരുന്നത്.
അതെങ്ങിനെ ശരിയാകും
ഞാനല്ലേ തോറ്റത് , ബാബുവിന് കൺഫ്യൂഷൻ.
ഞാനല്ലേ തോറ്റത് , ബാബുവിന് കൺഫ്യൂഷൻ.
അപ്പോൾ ഞങ്ങളല്ലേ ജയിച്ചത് , പിന്നെന്തിനാ
ബാബുവിന് പൈസ തരുന്നത്. ഏതായാലും
കുഴപ്പമില്ല ഞങ്ങൾ അത്
ബാബുവിന്റെ ചിലവായി രണ്ട് കൂൾസ് പ്രിന്റ് കുടിച്ചതായുള്ള ഗിഫ്റ്റായി
സ്വീകരിച്ചിരിക്കുന്നു.
ബാബുവിന് പൈസ തരുന്നത്. ഏതായാലും
കുഴപ്പമില്ല ഞങ്ങൾ അത്
ബാബുവിന്റെ ചിലവായി രണ്ട് കൂൾസ് പ്രിന്റ് കുടിച്ചതായുള്ള ഗിഫ്റ്റായി
സ്വീകരിച്ചിരിക്കുന്നു.
ബാബുവിന് ഒന്നും മനസ്സിലായില്ല.
ഇത് പോലും മനസ്സിലാകാത്ത അവൻ എങ്ങിനെ പത്താം ക്ലാസ്സ്
പാസാകും.
പാസാകും.
അങ്ങിനെ പത്താം ക്ലാസ്സ്
തോറ്റവൻ തന്നേ ബെറ്റ് വച്ച്
അവന്റെ തോൽവി ഉറപ്പിച്ച്,
അവന്റെ പൈസ കൊണ്ട് ആദ്യമായി കൂൾസ് പ്രിന്റ്
കുടിച്ച ഒരു പാവം ചേട്ടനും
അനിയത്തിയും.
തോറ്റവൻ തന്നേ ബെറ്റ് വച്ച്
അവന്റെ തോൽവി ഉറപ്പിച്ച്,
അവന്റെ പൈസ കൊണ്ട് ആദ്യമായി കൂൾസ് പ്രിന്റ്
കുടിച്ച ഒരു പാവം ചേട്ടനും
അനിയത്തിയും.
By: PS ANILKUMAR
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക