വളരെ ആലോചിച്ചു ശേഷമാണ് ഇത് പോസ്റ്റ് ചെയുന്നത്.... ഇതൊരു കഥയല്ല ഏതൊരു കുടുംബത്തിലും സംഭവിക്കാവുന്നതോ, സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു സംഭവമാണ്. സോഷ്യൽ മീഡിയയുടെ നൂതന സൗകര്യം എങ്ങിനെ കുടുംബ ബന്ധങ്ങളെ എങ്ങിനെ ശിഥിലമാക്കുന്നു എന്നതിന്റെ ഒരു നേർ കാഴ്ച....
#മധ്യവയസ്സിലെ പ്രണയം#
====================.
====================.
"ഐ ലവ് യൂ സോ മച്ച് " ഭർത്താവിന്റെ മൊബൈലിൽ അപ്രതീക്ഷിതമായി കണ്ട സന്ദേശം കണ്ട് രമ ഒന്ന് ഞെട്ടി. ജയേട്ടന്റെ പൊതു പ്രവർത്തനത്തിന്റെ ഭാഗമായി പുതിയതായി സംഘടനയിൽ വന്ന ബീനയാണ് സന്ദേശം അയച്ചത്. രമ സന്ദേശങ്ങൾ വായിച്ചു തുടങ്ങി കൈ വിരൽ കൊണ്ട് വാട്സാപ്പിൽ മെസ്സേജ് മുകളിലേക്ക് നീക്കി..... രാത്രി ബീനയുടെയും ജയേട്ടന്റെയും സല്ലാപം.
കുറേ ദിവസമായി രമക്ക് ജയന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയിട്ട്. ഏകദേശം ഒരു മാസം മുൻപ് തിരുവനന്തപുരം നഗരത്തിൽ സമ്മേളനത്തിനു പോയ ജയേട്ടൻ വന്നപ്പോൾ രമയോട് അവിടുന്ന് പരിചയപെട്ട മൂന്ന് ടീച്ചർമാരെ പറ്റി വാതോരാതെ പറഞ്ഞു. നല്ല സുഹൃത്തുക്കളായ, ആർഭാടജീവിതം നയിക്കുന്നവർ..
അവരിൽ ഒരാളാണ് ബീന..മൂന്നുപേരിലും ഏറ്റവും ഇളയവൾ . ബീന ടീച്ചർ ജയേട്ടന് എപ്പോൾ 'ബീന ' ആയി എന്നും ബീന ടീച്ചർക്ക് ജയൻകൃഷ്ണൻ സർ എപ്പോൾ വെറും 'ജെകെ 'ആയി എന്നത് രമക്ക് വ്യക്തമായി അറിയില്ല.
രമ വേഗം മറ്റു മെസ്സേജുകൾ വായിച്ചു കുറേ യൂ ട്യൂബ് ലിങ്കുകൾ ബീന ജയേട്ടന് അയച്ചു കൊടുത്തിരിക്കുന്നു. ബാക്കി കുറേ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തിരിക്കുന്നു. നാല്പത്തിയഞ്ചുക്കാരനും മൂന്നു കുഞ്ഞുങ്ങളുടെ അച്ഛനുമായ ജയേട്ടന്റെയും ഏറെ കുറേ സമാനപ്രായവും പ്ലസ് ടൂ വിദ്യാർത്ഥിനിയായ മകളുമുളള ബീനയുടെയും വാട്സ്ആപ്പ് ബന്ധത്തിന്റെ ഗതി കണ്ടു അമ്പരന്ന് പോയി രമ .
പിന്നെ രമയുടെ കൈകൾ എന്നും ജയേട്ടന്റെ ഫോൺ തേടി പോയി. ദിവസവും എട്ടോമ്പത് തവണ ജയേട്ടനും ബീനയും പരസ്പരം വിളിക്കുന്നത് കാൾ ലിസ്റ്റിൽ നിന്നും രമ മനസ്സിലാക്കി. ഏതായാലും ഔദ്യോഗികമായ ബന്ധം കൊണ്ടൊന്നുമല്ല അവരുടെ ഈ പുതിയതായി ഉടലെടുത്ത അടുപ്പം എന്ന് മനസിലാക്കാനുള്ള സാമാന്യ ബുദ്ധി അവൾക്ക് ഉണ്ടായിരുന്നു. ജയന്റെ വാക്ക് ചാതുര്യത്തിന്റെ മുന്നിൽ എന്നും തോൽക്കുന്ന അനുഭവം മാത്രമേ രമക്ക് ഉള്ളു.
എന്നും ജയേട്ടന്റെ ഫോണോ പ്രവർത്തിക്കളോ നിരീക്ഷിച്ചു കൊണ്ട് മുന്നോട്ടു പോകാൻ ഒരുപാട് കാലമൊന്നും പറ്റില്ല എന്ന് അവൾക്കു നന്നായി അറിയാമായിരുന്നു.
എന്നും അവിശ്വസത്തിന്റെ കയപ്പ് നീര് കുടിച്ചു കൊണ്ടാവും ജീവിതം. പതിനഞ്ചു വർഷത്തെ വിവാഹ ജീവിതം അവൾക്ക് നേടി കൊടുത്ത പാരിതോഷികം ആയിരുന്നു ജയന്റെ പുതിയ മേച്ചിൽ പുറം തേടുന്ന സ്വഭാവം. ഈ സംഭവം ജയന്റെ മുന്നിൽ എത്തിയാലും അയാൾ അത് തന്റെ വാക്ക് ചാതുര്യത്താൽ വാദിയേ പ്രതിയാക്കും എന്ന കാര്യത്തിൽ രമക്ക് സംശയമൊന്നുമില്ല.

പതിനഞ്ചു വർഷത്തെ വിവാഹ ജീവിതം -അതിൽ മൂന്ന് മക്കളുടെ ജനനം, അവരുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങൾ, ഭാര്യയെന്ന നിലയിൽ ഉള്ള അവളുടെ കടമകൾ, എല്ലാം കഴിഞ്ഞു ഈ ഘട്ടത്തിൽ അവൾക്കു ഭർത്താവിൽ നിന്നു കിട്ടിയ സമ്മാനം ഏതായാലും അവളെ ശൂന്യമാക്കി തീർത്തു.
രമയുടെ രാത്രികൾ നിദ്രവിഹീനമായി മാറി. ദാമ്പത്യ ജീവിതത്തിന്റെ അടിത്തറ വിശ്വാസമാണ്... അത് എന്നന്നേക്കുമായി പോയി അന്നാദ്യമായി അവൾക്കു ജയനോടുള്ള സ്നേഹത്തിനു ഇളക്കം തട്ടി, പുച്ഛം തോന്നി അയാളോട്.... വെറുപ്പും ഒരിക്കലും കൂടിച്ചേരാൻ പറ്റാത്ത വിധം മാനസികമായി അകന്നുപോയി രമ.

ഒരു സായാഹ്നം രമ വീണ്ടും ചില വാട്സപ്പ് മെസ്സേജുകൾ കാണാൻ ഇടയായി . ഇനി ജയനോട് സംസാരിക്കാതെ ഇരിക്കുന്നത് ബുദ്ധിയല്ല എന്ന് അവൾക്ക് തോന്നി. തന്റെ ജീവിതം വെറും കാപട്യം നിറഞ്ഞതോന്നായി മാറാൻ ഇനിയും അനുവദിച്ചു കൂടാ എന്ന തോന്നൽ അവളെ കൊണ്ട് ജയനോട് അത് ചോദിപ്പിച്ചു.
സ്വന്തം ഭർത്താവിന്റെ രഹസ്യ കാമുകിയുമായിയുള്ള ബന്ധത്തേ പറ്റിയുള്ള ചോദ്യവും, അതിനു അയാൾ നിരത്തുന്ന അപഹാസ്യം നിറഞ്ഞ ഉത്തരവും കേട്ട് നിൽക്കുന്ന ഒരു ഭാര്യയുടെ ഗതികേടും, നിസ്സഹായവസ്ഥയും , ദേഷ്യവും, വേദനയും എല്ലാം നിഴലിച്ചിരുന്നു അവളുടെ ചോദ്യങ്ങളിൽ... ഏതൊരു വ്യക്തിയും ചെയുന്ന പോലെ ആദ്യം ജയൻ നിഷേധിച്ചു. തെളിവുകൾ നിരത്തി രമയുടെ ചോദ്യം ചെയ്യലിനു മുന്നിൽ അവസാനം ജയൻ തോൽവി സമ്മതിച്ചു. തന്റെ തെറ്റ് അയാൾ അവൾക്കു മുന്നിൽ തുറന്നു സമ്മതിച്ചു.

എത്രയൊക്കെ പറഞ്ഞാലും ഇനി മേലിൽ ഞാൻ ആവർത്തിക്കില്ല എന്നൊക്കെ പറഞ്ഞാലും എത്ര വിശ്വസിക്കാം രമക്ക് ജയനെ ?? ജയന്റെ കുറച്ചു ദിവസത്തെ നേരംപോക്ക് ഇല്ലാതെയാക്കിയത് ദാമ്പത്യജീവിതത്തിന്റെ വിശ്വാസ്യതയായിരുന്നു . അയാൾക്ക് ഇനി ഒരിക്കലും നേടി എടുക്കാൻ പറ്റാത്ത അവളുടെ ജീവിതത്തിലെ സ്ഥാനവും.
സ്മിത
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക