അതിരാവിലെ വീട്ടിൽ നിന്നും ഇറങ്ങും. സുബ്ഹി നമസ്കാരം കഴിഞ്ഞ് വീട്ടിലെത്തിയാൽ ഒരു അര മണിക്കൂർ മാത്രമാണ് വീട്ടിൽ ചിലവഴിക്കാറ്. പിന്നെ നേരെ കടയിലേക്ക്.
ഇന്നാണെങ്കിലോ താടിയും മീശയും കത്രിക്കാനുണ്ടായിരുന്നു.നേരത്തേ ചാർജ് ചെയ്ത് വച്ച മെഷീൻ എടുത്ത് പണി തുടങ്ങി. ഈ മെഷീന്റെയൊക്കെ ഗ്യാരണ്ടി ഒന്ന് വീഴുന്നത് വരേയാണ്.
അങ്ങിനെ വീണ് ചലനമറ്റ നിരവധി ഷേവിങ്ങ് മെഷീനുകൾ കോണിക്കൂട്ടിലെ വേസ്റ്റ് കുട്ടയിൽ കിടക്കുന്നത് കാണാം.

അതു കൊണ്ട് ഗൾഫിൽ നിന്നും കൊണ്ട് വരുന്ന വില കൂടിയ മെഷീനിന് കാത്തുനിൽക്കാതെ വില കുറഞ്ഞ ഒരെണ്ണം ഫോറിൻ മാർക്കറ്റിൽ നിന്ന് ഞാൻ വാങ്ങിയിരുന്നു. ബഹുമാനപ്പെട്ട ആ മെഷീന്റെ സഹായത്തോടെയാണ് ഞാൻ താടിയും മീശയും കത്രിക്കാനാരംഭിക്കുന്നത്.
ബഹുമാനപ്പെട്ട മെഷീൻ പണി ആരംഭിച്ചു. താടിരോമങ്ങളുടെ ബലം കൊണ്ടാണോ ബഹുമാനപ്പെട്ട മെഷീന്റെ മേന്മ കൊണ്ടാണോ അറിയില്ല, അനവധി നിരവധി ശബ്ദങ്ങൾ മെഷീനിൽ നിന്ന് പുറപ്പെടുന്നുണ്ടായിരുന്നു.
പകുതിക്ക് വച്ച് ചാർജ് തീരുമോ എന്നൊരു ഭയവും എന്നെ വേട്ടയാടിയിരുന്നു. മുഴുവനാകാത്ത താടിയുമായി പുറത്തിറങ്ങിയാൽ നല്ല ചേലായിരിക്കും.
അതു കൊണ്ട് തന്നെ ശബ്ദം കാര്യമാക്കാതെ ഞാൻ പണി തുടർന്നു. അതിനിടയിലാണ് ഒരു ഈച്ച എന്റെ മുഖത്ത് വന്നിരിക്കുന്നത്. ഈച്ചക്കെന്താ എന്റെ മുഖത്ത് കാര്യം എന്ന് ഞാൻ ആലോചിക്കാതിരുന്നില്ല. പക്ഷേ പറഞ്ഞാൽ മനസിലാകുകയില്ലല്ലോ.
ഇതാണെങ്കിലോ എത്ര ആട്ടിയിട്ടും പോകുന്നുമില്ല.
ഇനി അത്താഴം കഴിച്ച ആക്രാന്തത്തിൽ മുഖത്ത് വല്ലതും ആയോ?
ഇനി പല്ലിനിടയിൽ മാംസം വല്ലതും?
ഹേയ് !!

അതിനും സാദ്ധ്യതയില്ല. അതിനു ശേഷം ബ്രഷും ചെയ്‌തിട്ടുണ്ട് പലവട്ടം മുഖം കഴുകീട്ടുമുണ്ട്.. പിന്നെന്താ?...
ഈച്ചക്ക് എന്റെ മുഖത്ത് കാര്യം.
ഈച്ചക്ക് എന്റെ മുഖത്ത് കാര്യം.
കൊല്ലാമായിരുന്നില്ലേ എന്നൊരു ഡയലോഗ് ഞാനെവിടെയോ കേട്ടത് ഓർത്തു പോയി.
കൊല്ലാം അല്ലെ?
എങ്ങിനെ കൊല്ലും?.
ഞങ്ങളുടെ നാടൻ ഭാഷയിൽ പറഞ്ഞാൽ എന്ത് ചെജും?.
കൊല്ലാംഅല്ലെ?.
കൊല്ലാം.
പക്ഷെ ഈച്ച എവിടെ?
പൊടിപോലുമില്ല കണ്ടു പിടിക്കാൻ.
ഹാവൂ !! സമാധാനമായി. ഇനി പണി തുടങ്ങാം..
ങേ..?
ദാ വരുന്നു വീണ്ടും പണ്ടാരം.
ഒരു ഈച്ച കാരണം രാവിലത്തന്നെ എന്റെ നോമ്പ് തലയിൽ കയറുന്ന മട്ടാണല്ലൊ?
ഇനി ഇവനെ വിടരുത്..
സകലശക്തിയുമെടുത്ത്... സോറി, സാഹിത്യ ഭാഷയിൽ പറഞ്ഞാൽ ഉഗ്രകോപത്താൽ ഞാൻ മെഷീൻ താഴെ വച്ചു.
അടിക്കാനായി നോക്കിയതും ഈച്ചയെ കാണാനില്ല.
എന്ത് ചെജും?.

പിന്നെയും മെഷീൻ ഓണാക്കി. ദാ വരുന്നു പണ്ടാരം വീണ്ടും.
എന്റെ സകല നിയന്ത്രണവും... സോറി, നോമ്പല്ലെ, നിയന്ത്രണം വിടാൻ പാടില്ലല്ലോ.
ക്ഷമിച്ചു. അല്ലെങ്കിലും ഞാൻ പണ്ടേ അങ്ങിനെയാ. എന്താല്ലെ?

ഒരു വിധം മോറൊക്കെ ഒന്ന് മൊഞ്ചാക്കി മിനുക്കുപണിയൊക്കെ തീർത്ത്... പൗഡറിട്ടില്ല കേട്ടോ... മെഷീൻ ഓഫാക്കിയതും ഈച്ച ദാന്ന് പറഞ്ഞ് പാറിപ്പോയി.
പക്ഷെമെഷീൻ സ്റ്റാന്റിൽ വച്ചത് ശരിയായില്ലാന്നാ തോന്നണെ.. ഞാൻ ഈച്ചയെ നോക്കിയ തക്കത്തിന് ബഹുമാനപ്പെട്ടവർ താഴേക്ക് ചാടി. പക്ഷേ താഴെ എന്റെ കാലുണ്ടായിരുന്നത് കൊണ്ട് ബഹുമാനപ്പെട്ടവർ മാനം കാത്തു..

ആരുടെ മാനമാകാത്തത്?.
പണ്ട് ന്യൂട്ടന്റെ തലയിൽ ആപ്പിള് വീണപ്പഴാ അയാൾ ഭൂമി കണ്ടതത്രെ..
എന്നാൽ, എന്റെ കാലിൽ ബഹുമാനപ്പെട്ടവർ വീണപ്പഴാ ഞാൻ ഈച്ചയെ കണ്ടത്... എന്താല്ലെ?.
ഈച്ചകഴിക്കാൻ വന്നതല്ല..
ശബ്ദം കേട്ട് വന്നതാ..
എന്ത് ശബ്ദം?
നമ്മുടെ ബഹുമാനപ്പെട്ടവർ ചുറപ്പെടുവിച്ചു അപശബ്ദങ്ങളിലൊന്ന് ഈച്ചയുണ്ടാക്കുന്ന ശബ്ദമായിരിക്കും.ഇണയെ ആകർഷിക്കാൻ.. എന്താ ല്ലെ?

ഹുസൈൻ എം കെ..
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക