മാസാവസാനമായതിനാൽ ATM ചേമ്പറിനു മുന്നിൽ നീണ്ട ക്യൂ ആയിരുന്നു. രണ്ടു മെഷീനുകൾ ഉള്ളതുകൊണ്ട് ക്യൂ പതുക്കെയാണെങ്കിലും ചലിച്ചുകൊണ്ടിരുന്നു.
ഒരു വിധം എല്ലാ രാജ്യക്കാരേയും ക്യൂവിൽ കാണുന്നുണ്ട്. വേഷം, ആകാരം എന്നിവ ശ്രദ്ധിച്ചാൽ ഒറ്റനോട്ടത്തിൽ തന്നെ അവർ ഏതു രാജ്യക്കാരാണെന്ന് തിരിച്ചറിയുവാനാവും. (ദീർഘനാളത്തെ നിരീക്ഷണം കൊണ്ടാവാം )
ഒരു വിധം എല്ലാ രാജ്യക്കാരേയും ക്യൂവിൽ കാണുന്നുണ്ട്. വേഷം, ആകാരം എന്നിവ ശ്രദ്ധിച്ചാൽ ഒറ്റനോട്ടത്തിൽ തന്നെ അവർ ഏതു രാജ്യക്കാരാണെന്ന് തിരിച്ചറിയുവാനാവും. (ദീർഘനാളത്തെ നിരീക്ഷണം കൊണ്ടാവാം )
"അരേ ബേഠാ.. മേ അഭീ പൈസാ ഭേജ് രഹാ ഹൂം. ആപ് കോ ജോ ചാഹിയേ, മമ്മീ കോ ബോൽനാ... ഠീക് ഹേ..
ബൈ.. .. "
ബൈ.. .. "
എനിക്ക് തൊട്ടു മുന്നിൽ നിൽക്കുന്ന ഉത്തരേന്ത്യക്കാരൻ മകനോടാണ് സംസാരിച്ചതെന്നു തോന്നുന്നു. ഞാൻ പൈസ അയക്കുകയാണെന്നും, എന്താവശ്യമുണ്ടെങ്കിലും അമ്മയോട് പറഞ്ഞാൽ മതി എന്നും പറഞ്ഞാണ് അയാൾ കോൾ കട്ടു ചെയ്തത്.
മുറിക്കകത്ത് രണ്ട് മെഷീനുകളായിരുന്നതിനാൽ വാതിൽക്കൽ വച്ച് ക്യൂ രണ്ടായി പിരിയുന്നു.
അയാൾ വലത്തേ ATMലേക്കും ഞാൻ ഇടത്തേതിലേക്കും നീങ്ങി.
കാർഡ് പഴുതിലേക്കിട്ട് പാസ്‌വേഡ് ഓർത്തെടുക്കുകയാണ് ഞാൻ.
പെട്ടെന്ന് വലതുഭാഗത്തെ വരി പിന്നിലേക്ക് നീങ്ങുന്നതായി തോന്നി.
അതു ഗൗനിക്കാതെ
പിൻവലിക്കേണ്ട തുക രേഖപ്പെടുത്തിയത് കൃത്യമല്ലെ എന്ന് ഉറപ്പു വരുത്തുകയാണ് ഞാൻ.
പിൻവലിക്കേണ്ട തുക രേഖപ്പെടുത്തിയത് കൃത്യമല്ലെ എന്ന് ഉറപ്പു വരുത്തുകയാണ് ഞാൻ.
കൺഫർമേഷൻ ബട്ടൻ അമർത്തി വലത്തോട്ട് നോക്കിയപ്പോൾ ആ ഉത്തരേന്ത്യക്കാരൻ, തന്റെ തൊട്ടു പുറകിൽ നിന്നിരുന്ന മസ് രി (ഈജിപ്ത് കാരൻ ) യുടെ കാലിൽ ചാരി തളർന്നിരിക്കുന്നതാണ് കണ്ടത്.
അയാളുടെ കണ്ണുകൾ, കൃഷ്ണമണികൾ അല്പം ചരിഞ്ഞ് മുകളിലെ ഏതോ ഒരജ്ഞാത ബിന്ദുവിലേക്ക് നോക്കുന്ന പോലെ കാണപ്പെട്ടു.
അയാളുടെ ATM കാർഡ് സ്ലോട്ടിൽ നിന്നും പകുതി പുറത്തേക്കു തള്ളി നിൽക്കുന്നുണ്ടായിരുന്നു.
കയ്യിലുള്ള കുപ്പിവെള്ളം അയാളുടെ മുഖത്തു തളിച്ചും ബാക്കിയുള്ളത് തലയിൽ ഒഴിച്ചും ഷോൾഡർ മൃദുവായി കുലുക്കിയും അയാളെ ഉണർത്താൻ ശ്രമിക്കുകയാണ് മസ് രി.
ലോ ഷുഗർ മൂലമാവുമെന്നു കരുതി ചോക്ലേറ്റ് എത്തുന്നു, വീണ്ടും കുപ്പിവെള്ളമെത്തുന്നു,
ആളുകൾ കൂട്ടം കൂടുന്നു... തളർന്നവനെ സഹായിക്കാൻ മനുഷ്യത്വത്തിന്റെ വിവിധ വകഭേദങ്ങൾ ( മുഖഭേദങ്ങളും) ആണവിടെ കാണാൻ കഴിഞ്ഞത്.
ആളുകൾ കൂട്ടം കൂടുന്നു... തളർന്നവനെ സഹായിക്കാൻ മനുഷ്യത്വത്തിന്റെ വിവിധ വകഭേദങ്ങൾ ( മുഖഭേദങ്ങളും) ആണവിടെ കാണാൻ കഴിഞ്ഞത്.
അയാളുടെ കണ്ണുകൾ പൂർണ സ്ഥിതിയിലാവുന്നതും,
തെല്ലൊരമ്പരപ്പോടെ ചുറ്റുപാടും നോക്കുന്നതും, മറ്റുള്ളവരുടെ സഹായത്താൽ എഴുന്നേൽക്കാൻ ശ്രമിക്കുന്നതും,
അതിലയാൾ വിജയിക്കുന്നതും ശ്രദ്ധിച്ച് കേവലം ഒരു കാഴ്ചക്കാരനായി നിന്നു ഞാൻ.
തെല്ലൊരമ്പരപ്പോടെ ചുറ്റുപാടും നോക്കുന്നതും, മറ്റുള്ളവരുടെ സഹായത്താൽ എഴുന്നേൽക്കാൻ ശ്രമിക്കുന്നതും,
അതിലയാൾ വിജയിക്കുന്നതും ശ്രദ്ധിച്ച് കേവലം ഒരു കാഴ്ചക്കാരനായി നിന്നു ഞാൻ.
ATM വിസർജിക്കുന്ന പണം ശേഖരിക്കാനും എണ്ണി നോക്കി ഉറപ്പു വരുത്താനും കാർഡ് തിരിച്ചെടുക്കാനും മറന്നെങ്കിലോ....!
ഒരു പക്ഷേ പരിസരത്ത് മറ്റാരും ഇല്ലാത്ത സമയത്താണ് ഇത്തരമൊരു സംഭവം ഉണ്ടായിരുന്നതെങ്കിൽ നിസ്സംഗഭാവം വെടിഞ്ഞ് ഞാൻ അയാളെ സഹായിക്കുമായിരുന്നോ ?
ആവോ...കൃത്യമായ ഉത്തരം കിട്ടുന്നില്ല.
പണം ഭദ്രമായി കീശയിലിട്ട് ഞാൻ പുറത്തിറങ്ങി. അകത്തു നടന്നതെന്തെന്നറിയാതെ പുതിയ ആളുകൾ വരിയുടെ നീളം കൂട്ടിയിരിക്കുന്നു.
തിരിഞ്ഞു നോക്കിയപ്പോൾ അയാൾ - ആ ഉത്തരേന്ത്യക്കാരൻ ഒന്നും സംഭവിക്കാത്ത മട്ടിൽ സന്തോഷത്തോടെ ഫോണെടുത്ത് ഡയൽ ചെയ്യുന്നുണ്ടായിരുന്നു.
തിരിഞ്ഞു നോക്കിയപ്പോൾ അയാൾ - ആ ഉത്തരേന്ത്യക്കാരൻ ഒന്നും സംഭവിക്കാത്ത മട്ടിൽ സന്തോഷത്തോടെ ഫോണെടുത്ത് ഡയൽ ചെയ്യുന്നുണ്ടായിരുന്നു.
അപ്പോൾ മമ്മീ എന്നു വിളിച്ച് അമ്മയുടെ കരവലയത്തിലേക്കോടിയെത്തുന്ന ഒരു കുട്ടിയുടെ രൂപം മനസ്സിലോടിയെത്തുകയായിരുന്നു.
@@@ @ @@@ @ @@@ @ @@@
ജോലി കഴിഞ്ഞു വരുന്ന വഴിയിൽ ഒരാൾക്കൂട്ടം.
കാര്യമെന്തെന്നറിയാൻ ചെന്നപ്പോഴാണ് ആ രംഗം കണ്ടത്.
വൃത്താകാരം തീർത്ത് നിരയൊപ്പിച്ചു നിൽക്കുന്ന ആൾക്കൂട്ടത്തിനു നടുവിൽ ഒരാൾ മലർന്നു കിടക്കുന്നു.
കാര്യമെന്തെന്നറിയാൻ ചെന്നപ്പോഴാണ് ആ രംഗം കണ്ടത്.
വൃത്താകാരം തീർത്ത് നിരയൊപ്പിച്ചു നിൽക്കുന്ന ആൾക്കൂട്ടത്തിനു നടുവിൽ ഒരാൾ മലർന്നു കിടക്കുന്നു.
അയാളുടെ പാസ്പോർട്ടും എയർ ടിക്കറ്റും ഷർട്ടിന്റെ പോക്കറ്റിൽ നിന്നും വെളിയിലേക്ക് അപ്പം തള്ളി നിൽക്കുന്നു.
അതൊരു മൃതദേഹമായിരുന്നു.
കണ്ണുകൾ പാതി തുറന്നിരുന്നു.
അയാൾ യാത്രയായിരുന്നു.
മുഖ പരിചയമൊന്നും തോന്നുന്നില്ല.
തൊട്ടടുത്ത ദിനത്തിൽ നാട്ടിലേക്കുള്ള
എയർ ടിക്കറ്റ് വാങ്ങി റൂമിലേക്കു വരുന്ന വഴിയാണത്രെ.
ആന്ധ്ര സ്വദേശിയാണത്രെ.
പെട്ടെന്ന് തളർന്നിരുന്നതാണത്രെ.
പിന്നെ മയങ്ങി വീണതാണത്രെ.
തൊട്ടടുത്ത ദിനത്തിൽ നാട്ടിലേക്കുള്ള
എയർ ടിക്കറ്റ് വാങ്ങി റൂമിലേക്കു വരുന്ന വഴിയാണത്രെ.
ആന്ധ്ര സ്വദേശിയാണത്രെ.
പെട്ടെന്ന് തളർന്നിരുന്നതാണത്രെ.
പിന്നെ മയങ്ങി വീണതാണത്രെ.
ദൃക്സാക്ഷി വിവരണങ്ങളിൽ നിന്ന് മനസ്സിലാക്കിയതാണ് ഇത്രയും വിവരങ്ങൾ.
സ്വാഭാവികമായും ഒരു സംശയം....
കടകളടച്ചിരുന്ന സമയമായിരുന്നു.
വെള്ളമെടുക്കാൻ റൂമിൽ തന്നെ പോകേണ്ടി വന്നു.
വെള്ളവുമായി തിരിച്ചെത്തിയപ്പോഴേക്കും ........
സംശയം ദൂരീകരിച്ച് മറ്റൊരാൾ അതു പറഞ്ഞു നിർത്തിയപ്പോൾ കുറ്റബോധം കൊണ്ട് ആ മുഖം കുനിഞ്ഞിരുന്നു.
വെള്ളമെടുക്കാൻ റൂമിൽ തന്നെ പോകേണ്ടി വന്നു.
വെള്ളവുമായി തിരിച്ചെത്തിയപ്പോഴേക്കും ........
സംശയം ദൂരീകരിച്ച് മറ്റൊരാൾ അതു പറഞ്ഞു നിർത്തിയപ്പോൾ കുറ്റബോധം കൊണ്ട് ആ മുഖം കുനിഞ്ഞിരുന്നു.
പോലീസ് വണ്ടിയും ആംബുലൻസുമെത്തി.
നടപടി ക്രമങ്ങൾ പൂർത്തിയാകുന്നതുവരെ ഇനി എത്രനാൾ മോർച്ചറിയിൽ...? !
ഒരിറക്ക് വെള്ളം കിട്ടിയിരുന്നെങ്കിൽ ...
ഒരു കുടന്ന വെള്ളം ആ മുഖത്ത് തളിച്ചിരുന്നെങ്കിൽ....
ഒന്നു കുലുക്കി വിളിച്ചിരുന്നെങ്കിൽ.. അയാൾ ജീവിതത്തിലേക്ക് തിരിച്ചു വരുമായിരുന്നോ...?
ഒരു കുടന്ന വെള്ളം ആ മുഖത്ത് തളിച്ചിരുന്നെങ്കിൽ....
ഒന്നു കുലുക്കി വിളിച്ചിരുന്നെങ്കിൽ.. അയാൾ ജീവിതത്തിലേക്ക് തിരിച്ചു വരുമായിരുന്നോ...?
നാട്ടിൽ, അച്ഛന്റെ വരവും സമ്മാനപൊതികളും കാത്തിരിക്കുന്ന മക്കൾ ....
വലിയൊരു വണ്ടിയിൽ നിന്നിറക്കിയ വലിയൊരു പെട്ടി കണ്ട് അമ്പരപ്പോടെ ഓടിയടുക്കുന്ന കുട്ടികളുടെ മുഖം ഓർമ്മയിലെത്തുന്നു.
ഒരു കുടുംബിനിയുടെയും, വൃദ്ധരായ മാതാപിതാക്കളുടെയും അലമുറ കാതിൽ മുഴങ്ങുന്നു.....
ഒരു കുടുംബിനിയുടെയും, വൃദ്ധരായ മാതാപിതാക്കളുടെയും അലമുറ കാതിൽ മുഴങ്ങുന്നു.....
ഇത് പ്രവാസമാണ്
പ്രവാസിയും !!!
പ്രവാസിയും !!!
--- ആർസി --
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക