മണിമുണ്ടക്കൻ കോളനിയിൽ ഒരു കുഞിന്റെ ശവസംസ്കാര ചടങുകൾ നടന്നുകൊണ്ടിരിക്കുന്നു....
അത് രാധെടെ ചേറുക്കനാണ് അഞ്ചു വയസ്സകാരൻ....
"ഓന് ദീനം വന്ന് ഒരാഴ്ചയായി....
റവി ഡോക്ടര്‍ടെ ചികിത്സേയിരുന്നു....."
"ഇന്നലെ രാവിലെ വല്യാസ്പത്രീക്ക് മാറ്റി രാത്രീൽ മരിച്ചൂ...."
കാരണവരായ രാമൻ കയ്യിലെ തോർത്തുമുണ്ട് തോളിൽ വെച്ച് സുകുമാരന്‍ നായരുടെ പലചരക്കുകടയുടെ ബഞ്ചിലിരുന്നു....

"ഓൾക്ക് ഒറ്റ ചെറുക്കനല്ലേ രാമാ...."
ഈ ചേർക്കന്റെ തന്ത ആരാണ്ന്ന് ആർക്കെന്കിലും അറിയോ....."

"ഇന്നാലും ഓള് മാനം മര്യാദയായിട്ടാണ് ഈ ചെറുക്കനെ പോറ്റീർന്നത്.....
ഓൾക്ക് പറ്റിയ തെറ്റില് ഇണ്ടായതാണു് ചെക്കൻ....
പിന്നെ ആണുങളെ കാണുമ്പോ കലിയാണ്.....
ഓള് ന്നാലും ഒരൊന്നൊന്നര പെണ്ണാണ്..."

സുകുമാൻ നായർ കടയിലെ സാധനങ്ങള്‍ അടുക്കിപെറുക്കി വെക്കുന്നതിനിടയിൽ രാമനോട് അടക്കം പറഞു...
രാധയുടെ പതിഞകരച്ചിലിന്റെ ശബ്ദവും ഒപ്പം കൂടിനിന്നവരുടെ കരച്ചിലിന്റെ ശക്തിയും ആ കോളനിയിൽ നിന്നും പുറത്തേക്കു് ഒഴുകികൊണ്ടിരുന്നു....
അപ്പോഴേക്കും പാലോട് ജയകൃഷ്ണന്‍ മുതലാളി തന്റെ അംബാസഡർ കാറിൽ വന്നിറങ്ങി കോളനീടെ അടുത്ത മണ്ണിട്ട റോഡിൽ ഒപ്പം കാര്യസ്ഥൻ ആലികോയയും......
ജയകൃഷ്ണന്‍ രാധടെ ചെറുക്കനെ കാണാന്‍ കോളനീകേറിയപ്പം ആലികോയ തൊട്ടടുത്ത പീടികയിൽ രാമനോട് വിശേഷം പറഞിരിക്കണ സുകുമാരേട്ടനോട് ഒരു സോഡ ചോദിച്ചു....

"എന്താ ഒരു ദാഹം....?"
"രാമ അണക്ക് വേണെടോ...."
"ച്ച് വേണ്ട...."
"ച്ച് വേണ്ട...."
"എപ്പളാടോ ശവ അടക്ക്?....
അതിന്‍റെ തന്ത ആരാണ്ന്ന് വല്ല പിടീം ഉണ്ടടോ...."
ആലി കോയ ട്രൌസറിനുള്ളിൽ നിന്നും പേഴ്സ് എടുക്കുന്നതിനിടയിൽ രാമനോട് ചോദിച്ചു ...

"അക്കാര്യം തന്നെ ഞാനും രാമനോട് പറഞിരുന്നത്......"
സുകുമാരന്‍ നായർ മറുപടി കൊടുത്തു...
സുകുമാരന്‍ നായർ മറുപടി കൊടുത്തു...
ബാക്കി സോഡകൊണ്ട് മുഖം കഴുകി ആലികോയ മുണ്ടിന്റെ അറ്റം കൊണ്ട് തൊടച്ച് പേഴ്സിറ്ന്ന് രണ്ടു ഉർപ്പിക നീട്ടി....
"ഇന്നലെ ഓള് അവിടെ വന്നീർന്നു...
പൈസേം ചോദിച്ചിട്ട്....
മൊതലാളി എന്തോ എടുത്തു കൊടുക്കൂം ചെയ്തു....."

പറഞ്ഞു തീരുന്നതിനു മുമ്പേ ജയകൃഷ്ണന്‍ മണിമുണ്ടകോളനീന്ന് ഇറങിവരുന്നതു കണ്ട ആലികോയ ഇറങ്ങി ഓടി....
"നല്ല ആളാ...പൈസ കൊടുക്കണത്....
ആഭാസനാ...."
ആഭാസനാ...."
"ഈ രാധടെ പുരേല് എത്ര രാത്രി വന്ന് ശല്യണ്ടാക്കിയോനാ ഈ ജയകൃഷ്ണന്‍ ....."
"പക്ഷേ ഓളെ തൊടാന്‍ കിട്ട്വോ....
ഓള് ഇങനെ ഒക്കെ ആണെങ്കിലും ഉശിരുള്ള പെണ്ണാണ്...."
"പിന്നെ കറുത്തിട്ടണെങ്കിലും ഓളചന്തള്ള പെണ്ണ്വീ പ്രദേശത്ത് ആരെങ്കിലും ഉണ്ടോ?...."
സുകുമാരന്‍ നായർ ചാമീനോട് പറഞ്ഞു കൊണ്ടിരിക്കണ ഇടയിൽ ചാമി ചുമലിലെ തോർത്തെടുത്ത് കയ്യില്‍ പിടിച്ച് ഇറങി നടന്നു ....
"ശവം കുഴിച്ചിടാൻ സമയായി....."

ജയകൃഷ്ണന്‍റെ മനസ്സൂക്ഷിപ്പുകാരനാണ് ആലികോയ....വളരെ ചെറുപ്പത്തില്‍ തന്നെ അച്ഛനമ്മമാരെ നഷ്ടപ്പെട്ട ജയകൃഷ്ണന്റെ ജീവിതം ഒറ്റപ്പെട്ടതാണ്....
കള്ളുകുടിയും പെണ്ണുപിടിയുമാണ് ആഭാസത്തരവുമാണ് എപ്പോഴും ....
അതിന് സൌകര്യങൾ ആദ്യമൊക്കെ തീർത്തുകൊടുത്തിരുന്ന ആലികോയയെ കാര്യസ്ഥ പദവിയില്‍ എത്തിച്ചത് ഈ വിഷയത്തില്‍ ആലികോയുടെ പാടവം തന്നെ ആയിരുന്നു...
തന്റെ തോട്ടങളുടെ വരുമാനവും വരവ് ചിലവുകളും ഒക്കെ നോക്കുന്നതിനിടയിൽ മനസ്സു കൊണ്ടു ഇഷ്ടപ്പെടുന്ന പെണ്ണുങ്ങളെ തരപ്പെടുത്തി കൊടുക്കാനും മറന്നില്ല ആലികോയ....
തിരിച്ചു പോകുന്നതിനിടയില്‍ ജയകൃഷ്ണന്‍ ആലിക്കോയയെ ഓർമ്മിപ്പിച്ചു....

"ഇനി ഓൾക്ക് ആരൂല്ല..."
"ഒരു കാര്യം ചെയ്യ്..."
"ഓളെ നമ്മടെ തോട്ടത്തിലെ പെരേല് താമസം ശരിയാക്കി കൊടുക്ക് ആലികോയ...."

"ങക്ക് ഓളെ നല്ലോം കേറി പിടിച്ചിരിക്കുണൂ അല്ലേ...." ആലികോയ പഴയ ആ കാലം ഓർമ്മപ്പെടുത്തുന്ന തരത്തില്‍ ആവേശഭരിതനായി...
"പിന്നല്ലാണ്ട് ഓളെ ആർക്കാ ഇഷ്ടല്ലാത്തെ....
കുറെ കാലയ് ഓളെ ആടും തുപ്പൂം സഹിക്ക്ണ്....
അ ചെക്കന് ദീനം വന്നത് ഒരു കണക്കിന് നന്നായി ....
പൈസക്കുവേണ്ടി ഇന്നലെ വീടുമുറ്റത്ത് നിൽക്കണ കണ്ട് പകച്ചുപോയി...
തനി കല്ലിൽ കൊത്തിയ രൂപം..."

"ആലികോയ ഞാനിന്നലെയാണ് ഒരു പെണ്ണിന്‍റെ സുഖം ഇത്രക്കങട് അറിയണത്....."
ജയകൃഷ്ണന്‍ അതോലോചിച്ച് വികാരഭരിതനായി
ജയകൃഷ്ണന്‍ അതോലോചിച്ച് വികാരഭരിതനായി
"അതിനെന്താ ഓളെ നമക്ക് അങട് സ്വന്താക്കാ...."
ആലികോയ ചിരിച്ചു...
ഒപ്പം ജയകൃഷ്ണനും....
കാറ് മണ്ണിട്ട റോഡിലൂടെ പൊടിപറത്തി തന്റെ തോട്ടങളുടെ ഇടയിലൂടെ ബംഗ്ലാവ് ലക്ഷ്യമാക്കി നീങികൊണ്ടിരുന്നു.....

**********;**********************
മരുന്നു കമ്പനിയുടെ റീജിയണൽ സെയിൽസ് മാനേജര്‍ മുകുന്ദന്‍ നായർ ,
കൂടെ ഏരിയാ സെയിൽസ് മാനേജർ പവിത്രന്‍,
ഒപ്പം ഈ വർഷത്തെ ഏറ്റവും കൂടുതല്‍ വൈറ്റമിൻ മരുന്നുകുളും വിലപിടിപ്പുളള പിൽസുകളും മരുന്നുകളും വിറ്റഴിച്ച് കമ്പിനിയുടെ പ്രശംസയും ഒപ്പം ഏറ്റവുമധികം സെയിൽസ് കമ്മീഷന്‍ നേടി ഇന്ത്യയില്‍ ഒട്ടുക്കും തിരഞെടുക്കപ്പെട്ട രാജീവും ....
രവി ഡോക്ടറുടെ വീടിനു ചേർന്ന നേഴ്സിംഗ് ഹോമിനരികിലായ് ഒരു ബിഎം ഡബ്ല്യു കാറു മായ് ഡോക്ടര്‍ രവിയെ കാത്തു നിൽക്കുന്ന സമയത്താണു് രാധ കോന്തലിൽ ചോരയും നീരും പണയംവെച്ച് ജയകൃഷ്ണന്‍ വലിച്ചു നീട്ടിയ നോട്ടുകൾ തിരുകി പൊള്ളുന്ന പനിയുമായ് തന്റെ കുഞിനെ തളർന്ന് വിവശയായി... തോന്നിവാസിയുടെ കാമകൂത്തുകളുടെ അവശിഷ്ടങ്ങളൾ പേറി ടോക്കൺ നമ്പറുമായ് കാത്തുനിൽക്കുന്നു....
മുറ്റത്ത് കേൾക്കുന്ന സന്തോഷങളുടെയും പൊട്ടിച്ചിരികളുടെയും കേൾവി അരോചകമായി കുറെ അസുഖങ്ങളും പേറി രോഗത്തിന്റെ കനപ്പിൽ രവിയെന്ന പണാപഹാരനെ കാത്ത് ഒരിറ്റാശ്വാസത്തിനായ് കാത്തുനിൽക്കുന്നവരിൽ കമലാക്ഷിയമ്മ മുന്നോട്ട് വന്ന് ശാന്തയോട് പറഞ്ഞു ....
"ചെക്കന് നല്ല സുഖല്യാന്ന് തോന്നുണൂ....."
"ഇയാളെ കാത്തു നിന്നാല്‍ ഈ ചെക്കന് വല്ല ആദീം വന്ന് ചാകും...."
"അയാളാ ഉമ്മറത്ത് നിപ്പ്ണ്ട്...ഇയ്യ് വേഗം ചെല്ല്.....കാര്യങ്ങള്‍ പറ.."
"ഈ ഗ്രാമത്തിന്‍റെ തലവിധിയാണ് ഈ ദുഷ്ടനെ കാവലുകെടക്കണ്ട ഗതികേട്....."

"ഈ കാറാണ് ഡോക്ടര്‍ രവി കംമ്പനിയുടെ ഈ വർഷത്തെ ഞങളുടെ സമ്മാനം...."
"നിങ്ങള്‍ എഴുതുക മാത്രമല്ല നിങ്ങള്‍ മേധാവിയായ ഐഎം എ യുടെ മുഴുവന്‍ ഡോക്ടര്‍മാരെ കൊണ്ടും പലവിധത്തില്‍ പലരീതിയിലും മാധ്യമങ്ങള്‍ തകർക്കാൻ ശ്രമിച്ച ഈ കംമ്പനിയുടെ ഏറ്റവും ഡോസേജുകൂടിയ വിലപിടിപ്പുളള പ്രൊഡക്ടുകൾ രോഗികളെ മൊത്തം കഴിപ്പിച്ചതിനും കംമ്പനിയെ വലിയൊരു ലാഭത്തിലേക്ക് നയിച്ചതിനും മാനേജിംഗ് ഡയറക്ടറുടെ പ്രത്യേക ഉപഹാരം....."
എല്ലാവരും കയ്യടിച്ചു...
ഡോക്ടര്‍ രവി തന്നെ വിശ്വിസിച്ച് തന്റെ കർമ്മങൾക്ക് ഇറങും മുമ്പേ ചെയ്ത ശപദങൾ കാറ്റിൽ പറപ്പിച്ച്....
തനിക്കുകിട്ടിയ സംവരണത്തിലൂടെ നേടിയെടുത്ത സൌജന്യ വിദ്യാഭ്യാസവും താഴ്ന്ന ജാതിയുടെ ആനുകൂല്യങൾ സ്നേഹത്തോടെ നേടുമ്പോൾ..... വലിയ പുച്ഛം സ്വന്തം ജാതിയോട്, സമൂഹത്തോട് ,
എല്ലാം തട്ടി തെറുപ്പിച്ചെടുത്ത നേട്ടങ്ങള്‍ ....
അതിലുപരി നേടിയെടുത്ത സാമ്പത്തും...
എല്ലാം കൂടി അഹങ്കാരത്തിന്റെ ആ ചളിപുരണ്ട മുഖത്തിന്റെ മുകളിൽ തേച്ചു പിടിപ്പിച്ച വെളുത്ത എണ്ണമയമുള്ള ക്രീമും പൌഡറും കലർത്തി വെളുപ്പെന്ന് സ്വയം വിശ്വസിച്ച് ആ ബിഎംഡബ്ല്യ കാറിൽ കയറി കണ്ണാടിയില്‍ നോക്കി ഊറിചിരിക്കുമ്പോ....
മുന്നില്‍ നിൽക്കുന്ന ജയകൃഷ്ണന്റെ കാമകേളികൾക്കടിപ്പെട്ട്...
ക്ഷീണിതയായ് തളർന്ന് ആധിക്കടിപ്പെട്ട്
ഡോക്ടര്‍ രവിയുടെ പണകൊതിയിലേക്ക് തികക്കാനായ പണം മടികുത്തിൽ കേറ്റി ....
ചുട്ടുപൊള്ളി മുരളുന്ന ചെക്കനേം തൊളിൽ വെച്ച് രാധ...

"നാശം....
"ഒരു സൌര്യോം തരില്ല...."
"ഒരു സൌര്യോം തരില്ല...."
ഇന്ന് തന്‍റെ ജീവിതത്തിന്‍റെ അതിപ്രധാനമായ ദിനമാണ്....
ഇന്ന് ക്ലബ്ബ് മീറ്റിംഗിൽ തനിക്കുകിട്ടാൻ പോകുന്ന പ്രശംസകളിൽ വിഹരിക്കുന്ന രവിക്ക് രാധയുടെ ആ വരവ് പിടിച്ചില്ല....

"ടോക്കൺ സമയാസമയങ്ങളില്‍ നോക്കും??"
"ഇവിടെ വരാന്‍ ആരു പറഞ്ഞു ...."
രവി കയർത്തു...
"ഇവിടെ വരാന്‍ ആരു പറഞ്ഞു ...."
രവി കയർത്തു...
"ഡോക്ടര്‍ ചെക്കന് തീരെ വയ്യ....
നോക്കണം .."
"ദയവുണ്ടാകണം....."
തന്റെ പുത്തൻ കാറിന്റെ മുകളിൽ രാധയെപോലെ പാവങ്ങളെ അരുതാത്ത മരുന്നുകൾ കുത്തിവെച്ച് നേടിയ അഹങ്കാരത്തിനു മേൽ കൈവെച്ച് രവി പറഞ്ഞു ...

"അത്രക്ക് ദീനമാണേൽ വല്ല ടൌണിലും കൊണ്ടോണം..."
"ഞാൻ തിരക്കിലാണ്...
ഡോക്ടര്‍ ന്റെ കുട്ടിക്ക് തീരെ വയ്യ..."
"പൈസ എത്ര വേണെലും തരാം..."
"ഇതാ കുറെ ഇണ്ട്...
"മടിയില്‍ നിന്നും അവൾ നീട്ടി...."
നിസ്സഹായതയോടെ രാധ കെഞ്ചി...
"ഇയ്യ് ന്നെ പൈസകാട്ടി വീഴ്ത്താന്‍ മാത്രം വളർന്നോ...."
"അന്റെ ഈ പൈസകൊണ്ടൊന്നും എന്നെ മെരട്ടാൻ നോക്കണ്ട ...."

"കടന്നുപോ ഇവിടുന്ന്...."
ഡോക്ടര്‍ രവി അവളെ അലറി വിളിക്കുമ്പോ ചെക്കൻ അവളുടെ മാറത്തു കിടന്നു ശ്വസോച്ഛാസത്തിനു വേണ്ടി ഉറക്കെ നിലവിളിക്കുകന്ന ശബ്ദം കേട്ട് പതച്ചു നിൽക്കുകയാണ് മൊത്തം രോഗികൾ ആ ഏകപ്പെട്ട നഴ്സിംഗ് ഹോമിന്റെ ഉള്ളിൽ....
തിരിച്ച് കുഞുമായ് ഓടുന്ന ഇടയിൽ രാധ തിരിഞ് ഡോക്ടര്‍ രവിയോട് ഉറക്കെ നിലവിളിച്ചു....
"ഈ കുട്ടിക്ക് എന്തെന്കിലും സംഭവിച്ചാ...."
"അണക്കുമുണ്ട് കുട്ടികള്‍ ...."
"നശിച്ചു നാറാണകല്ലാകും..."
"മുണ്ടക്ക ദേവ്യാണേ സത്യം ....."

യൂ കാര്യു ഓൺ ഡോക്ടര്‍ തന്റെ അതിഥികളിലേക്ക് ഒന്നുമറിയാത്തതുപോലെ തിരിഞ്ഞു ....
രണ്ടു ദിവസം കഴിഞപ്പോ ആലികോയ വീണ്ടും ശാന്തയുടെ വീടിനടുത്ത് വന്നു...
സുകുമാരന്‍ നായരുടെ കടയില്‍ കയറി...
ഒരു സോഡ വാങി പൊട്ടിച്ച് അകത്താക്കുന്ന ദൃതിയിൽ കുശലമന്വേഷിച്ചു....
"നായരേ ശാന്ത അവിടില്ലെ...."
"ചെറുക്കൻ ചത്തിട്ട് മൂന്നു ദിവസായില്ലേ...."
"എന്താ ഓളെ ഹാല്..."

"ഒന്നും പറയണ്ട...ന്റെ ആലികോയേ"
"ഓള് ആരൊഇടും മിണ്ടിണില്ല ന്നാണ് രാമൻ പറയണത്...."
"ഓള് രവി ഡോക്ടറെ ഉറക്കെ പിരാകി പറയണത് രാത്രീല് കേക്കാമെന്ന് ഇവിടെ കൂടുണോര് പറയണ് കേട്ടു...."

"എന്ത് ദുഷ്ടനാണ് അവൻ...
ഈ പ്രദേശത്ത് വരുംമ്പോ രണ്ടു കയ്യും നീട്ടി വന്നോനാ...
ഇപ്പോള്‍ കാറായി ബംഗ്ലാവായി....കണ്ണുകണ്ടുകൂട...
ദീനം വരുമ്പോ മാർഗ്ഗമില്ലല്ലോ....
ഡോകടറാത്രെ....
സുകുമാരന്‍ നായരുടെ മൂക്കു ചുകന്നു...

"ഉം..."
"ഞാനൊന്നു പോയ് നോക്കട്ടെ...."
"ഞാനൊന്നു പോയ് നോക്കട്ടെ...."
സുകുമാരന്‍ നായര്‍ കടയില്‍ ഗ്ലാസ് കഴുകി വെക്കുമ്പോ ആലികോയ മണിമുണ്ട കോളനിയിലേക്ക് കയറി രാധയുടെ പെരയിലേക്ക് പാഞുപോകുന്നതാണ് കാഴ്ചയിൽ....
കുറച്ചു നേരം കഴിഞപ്പോ ആലികോയ ഇറങി പോകുന്ന കാഴ്ച കച്ചവടത്തിന്റെ ഇടയിൽ സുകുമാരന്‍ നായർ കാണാനിടയായി ....

"എന്താവോ ഇവനിനിവിടെ കാര്യം...."
"ആ...
ജയകൃഷ്ണന്റെ വാലല്ലേ...
അവന്റെ എന്തെങ്കിലും കാര്യങ്ങള്‍ പറയാനാകും...."
"അല്ലാതെ ഈ കൂട്ടികൊടുപ്പുകാരന് ഈ ആലയിൽ എന്തുകാര്യം ......"സുകുമാരന്‍ നായർ കിട്ടിയ സമയത്തിന് ആലികോയയുടെ കുറ്റം വിളമ്പി...

പിറ്റേന്നു രാവിലെ രാമൻ വീണ്ടും തോർത്തുമായി സുകുമാരന്‍ നായരുടെ കടയിൽ ബെഞ്ചില്‍ ഇരിക്കുന്നു....
"എപ്പോഴാണ് ശവമടക്ക്...."
"പൊലീസ്കാര് വന്ന് ശവം മരത്തിന്റെ മോളിന്ന് ഇറക്കി..."

"അങാടീലെ ആശുപത്രീ കൊണ്ടോയി...."
"ഓളെടെ ശവം ഇനീം കൊണ്ടു വന്നിട്ടില്ല...."
"ചെക്കന്മാരൊക്കെ പോയി
കാരണവരായ ന്നെം വിളിച്ചും
നിക്ക് വയ്യ ...."
"ദുർമരണമല്ലേ...
ഓര് ഇനി കീറി മുറിച്ചൊക്കെ വരുമ്പോഴേക്കും സമയാകും...."
രാമൻ ബഞ്ചിലിരുന്ന് കാലുകൾ ആട്ടി തലതാഴ്ത്തി തെല്ലു ദുഖത്തിൽ പറഞു തീർത്തു...

"എന്താ രാമാ ഓൾക്കു പറ്റീ....
ആ ചെക്കൻ പോയതാണോ കാരണം..."
സുകുമാരന്‍ നായര്‍ പിന്നയും രാമനെ വീണ്ടും ചോദ്യം ചെയ്തു
ആ രാമന്‍ പതിഞ ശബ്ദത്തിൽ പറഞൂ....
"തൂങിയ കൊമ്പിൽ നിന്നും ശവം ഇറക്കുമ്പോ പോലീസ് വന്ന് ഇവിടേം ചോദിച്ചു...."

"ഞാനും പറഞ്ഞു എനിക്കറിയില്ല..."
"ചെക്കൻ മരിച്ചതിന്റെ വെഷമാകുമെന്ന് പറഞ്ഞു ...."

"ഒരാഴ്ചയായി ജയകൃഷ്ണനും ഓന്റെ കൂട്ടികൊടുപ്പുകാരൻ ആലികോയയും ഈ പരിസരത്തൊക്കെ ഉണ്ടായിരുന്നു ...."
"ഞാന്‍ ഒന്നും പോലീസിനോട് പറയാന്‍ പോയില്ല...
പിന്നെ അതിന്റെ പിന്നാലെ തൂങും...
എന്തൊക്കെ അനർത്ഥാകും ഉണ്ടായിരിക്കുക ദൈവത്തിനറിയാം...രാമാ...."

"ശവമെത്തി...."
രാമൻ തന്റെ തോർത്തെടുത്ത് ചുമലിൽ വെച്ച് തിരിഞ്ഞു നടക്കുന്നതിനിടയില്‍ പറഞ്ഞു തിരിഞ്ഞു നടന്നു....
അപ്പോഴേയ്ക്കും ടൌണിൽ നിന്നും ആംബുലൻസ് ചീറിപാഞ് ആ മണിമുണ്ട കോളനിയെ ലക്ഷ്യമാക്കി പാഞു വരുന്നത് കാണാന്‍ തിടുക്കത്തില്‍ സുകുമാരന്‍ നായർ കടയിൽ നിന്നും പുറത്തേക്കു ഓടി.....
ഗതികേടുകൊണ്ട് ഒരിക്കല്‍ അകപ്പെട്ട പടുകുഴിയിൽ നിന്നും പിടിച്ചുകയറി അടുത്ത കുഴിയിലേക്ക് ചാടി ഇനി ഇത്തരം കുഴികളിൽ നിന്ന് കരകയറി ജീവിതം മുന്നോട്ടു നയിക്കാൻ ഒരു പ്രതീക്ഷയുമില്ലെന്ന സ്വയം തിരിച്ചറിവിൽ....
ആ പ്രദേശത്തിന്റെ ഏറ്റവും മനോഹരമായ ശരീരവും ഉറച്ച മനസ്സിനും ഉടമയായവളുടെ കീറിമുറിച്ച ശരീരം പുറത്തേക്കു ആംബുലൻസിൽ നിന്നും ഇറക്കിയപ്പോൾ പെണ്ണുങളുടെ മൊത്തം അലർച്ച ആ മണിമുണ്ടകോളനിയും കടന്ന് കാറ്റിലൂടെ പറന്നപ്പോൾ ....
കണ്ണുകൾ തുടച്ച് സുകുമാരന്‍ നായർ തന്റെ കടയിലേക്ക് തിരിഞ്ഞു നടന്നു.....

#ഷാലി അബൂബക്കര്‍ #
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക