ലേബർ റൂമിൽ ചിരിച്ചുകൊണ്ടിരുന്ന എന്റെ ബി പി ലെവൽ നോക്കിയിട്ട് ഡോക്ടർ.. "കുട്ടിയുടെ ടെൻഷൻ മനസ്സിലാവുന്നുണ്ട്.. അമ്മയെ വിളിക്കട്ടെ.. ടെൻഷൻ മാറും.. "
അമ്മയെ പ്രതീക്ഷിച്ച ഞാൻ അച്ഛനെയാണ് കണ്ടത്.. കണ്ണ് നിറയുന്നത് നിയന്ത്രിക്കാൻ ശ്രമിച്ചുകൊണ്ട് ഒരു പുഞ്ചിരിയാണ് ആ മുഖത്ത്.. എന്നേക്കാൾ നെഞ്ചിടിപ്പ് അവിടെയാണ്..അമ്മയേക്കാൾ ആവലാതി അച്ഛനാണെന്ന് ഓർത്തപ്പോൾ അത്ഭുതം തോന്നി.. ഇരുപത്തി നാല് വർഷം രാജ്യം കാക്കാൻ മഞ്ഞത്തും മഴയത്തും നിന്നിരുന്ന യോദ്ധാവാണ് എന്റെ മുന്നിൽ വിങ്ങിപൊട്ടുന്നത്..
എന്റെ ഓപ്പറേഷന് അച്ഛൻ സമ്മതിച്ചെങ്കിലും പേടിയുടെ നിഴലാട്ടം ആ മുഖത്ത് കാണാം.."നീ എന്തിനാ പേടിക്കണേ അമ്മു.. വെറും 5 മിനിറ്റ് കാര്യമുള്ളൂ ".. അച്ഛന്റെ ഈ ഡയലോഗ് കേട്ടപ്പോൾ ചിരിയാണ് വന്നത്.. "എന്നെക്കാൾ പേടി അച്ഛനല്ലേ.. ഇനി അധികനേരം നിൽക്കാതെ മോൻ സ്ഥലം വിട്ടോ.. മനുഷ്യന്റെ ഉള്ള ധൈര്യം കളയാൻ വന്നിരിക്ക്യാ ".. ഇത് കേട്ട് അച്ഛൻ ചിരിച്ചിട്ട് പോയി.. അടുത്തത് വലിയൊരു കടമ്പയാണ്.. നേരിടാതെ നിവർത്തിയില്ല.. വാവയെ കിട്ടുമെന്നോർക്കുമ്പോൾ എല്ലാ വേദനയും പേടിയും ഇല്ലാതാവുന്ന പോലെ.. ഓപ്പറേഷൻ കഴിഞ്ഞു..എനിക്കൊരു ആൺകുട്ടിയെ കിട്ടി.. രണ്ട് പെണ്മക്കളുള്ള വീട്ടിൽ പേരകുട്ടിയായി ഒരു ആൺകുട്ടി..
അച്ഛന്റെ സന്തോഷമാണ് കാണേണ്ടത്..അച്ഛൻ അവനെ ലാളിക്കുന്നത് നോക്കിയിരുന്നുപോവും. .എന്റെയും അനിയത്തിയുടെയും മുന്നിൽ ഗർജിക്കുന്ന സിംഹമായിരുന്ന അച്ഛൻ ഇന്നെന്റെ മകന്റെ മുന്നിൽ പല്ലുകൊഴിഞ്ഞ സിംഹമാണ്..ക്ഷമയെന്താണെന്ന് അറിയാത്ത അച്ഛൻ..പെട്ടന്ന് ദേഷ്യം വരുന്ന അച്ഛൻ.. ഇന്നെന്റെ കുഞ്ഞ് കരഞ്ഞാൽ നേരം വെളുക്കുംവരെ എടുത്ത് നടക്കും... കാലങ്ങളുടെ ഒഴുക്കിൽ മനുഷ്യർക്ക് വരുന്ന മാറ്റങ്ങൾ..ആ നല്ല മാറ്റങ്ങളെ നേരിട്ട് കാണുമ്പോൾ കിട്ടുന്ന അനുഭൂതി ഒന്ന് വേറെ തന്നെയാണ്..

ദേവു...
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക