Slider

മഹാമാരികൾ ഉണ്ടാകുന്നത്

0
Image may contain: 1 person

കാത്തിരിക്കുന്നുണ്ട്
അരി മണികൾ.
നിനക്കുള്ള പാത്രത്തിൽ
ഊഴവും കാത്ത്.
സന്തോഷിക്കുകയാണവ
നിന്റെ വയറിന്റെ
ഭക്ഷണമാകുന്നതിൽ.
കതിരായി ജനിച്ചതിൽ പിന്നെ
പ്രാർത്ഥിക്കുകയായിരുന്നവ
ഈ അവസരത്തിനായി.
നിന്റെ മുമ്പിലിരുന്നും അവ
പ്രാർത്ഥിക്കുക തന്നെയാണ്.
തന്റെ ജന്മസാക്ഷാത്കാരം.
ഒരു ഭക്ഷണമാവുക എന്നതിലപ്പുറം
ഒന്നും ആഗ്രഹിച്ചിട്ടില്ല തന്നെ.
അതിനാൽ അവയെ
താഴെ വീഴാതെ നോക്കുക.
താഴെ വീണതിനെ
കഴുകി എടുക്കുകയും ചെയ്യുക.
കാരണം അവയുടെ ജനനം
നിന്റെ നന്മക്ക് വേണ്ടിയാണ്.
അത് തിന്മക്ക് വേണ്ടി-
യാവാതിരിക്കട്ടെ
ഹുസൈൻ എം കെ..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo